
തനിച്ചു നടക്കുമ്പോൾ
ചില നിഴലുകൾ നമ്മോടൊപ്പം
വന്നു ചേരാറുണ്ട്.
ചില നിഴലുകൾ നമ്മോടൊപ്പം
വന്നു ചേരാറുണ്ട്.
അലോസരപ്പെടുത്താതെ
ചലനത്തിലും രൂപത്തിലും
നമ്മോടൊപ്പം ഇഴുകിച്ചേർന്ന്
നമ്മളിൽ ചേരാൻ കൊതിക്കുന്നവർ.
ചലനത്തിലും രൂപത്തിലും
നമ്മോടൊപ്പം ഇഴുകിച്ചേർന്ന്
നമ്മളിൽ ചേരാൻ കൊതിക്കുന്നവർ.
അത്തരം നിഴലുകളായി മാറുന്നവർക്ക്
ചില നിയോഗങ്ങളുണ്ടാവും.
ചില നിയോഗങ്ങളുണ്ടാവും.
നന്നങ്ങാടിയിലടക്കം ചെയ്തവ
തുറന്നു നോക്കി
അവശിഷ്ടങ്ങളെടുത്തു മാറ്റി.
തുറന്നു നോക്കി
അവശിഷ്ടങ്ങളെടുത്തു മാറ്റി.
നന്മയുടെ സ്നേഹത്തിന്റെ
പ്രകാശം നിറക്കാൻ കഴിവുള്ളവർ.
പ്രകാശം നിറക്കാൻ കഴിവുള്ളവർ.
ജീവിതത്തിനു സുഗന്ധമേകുന്ന
ചന്ദനത്തിരിയായ് മാറുമവർ.
ചന്ദനത്തിരിയായ് മാറുമവർ.
മനസ്സിന്റെ ശവകുടീരത്തിനുള്ളിലെ
ശൂന്യത മാറ്റി പുതിയ പ്രതീക്ഷകളുടെ
വർണ്ണ ലോകം കാട്ടിത്തരുന്നവർ.
ശൂന്യത മാറ്റി പുതിയ പ്രതീക്ഷകളുടെ
വർണ്ണ ലോകം കാട്ടിത്തരുന്നവർ.
വിരൽതുമ്പിൽ മുറുകെ പിടിച്ച്
തുരുമ്പിച്ച തൂലികയെ
പുതിയ മഷികൊണ്ട്
ജീവിതത്തിന്റെ കവിത രചിപ്പിക്കാൻ
ശേഷിയുള്ളവർ.
തുരുമ്പിച്ച തൂലികയെ
പുതിയ മഷികൊണ്ട്
ജീവിതത്തിന്റെ കവിത രചിപ്പിക്കാൻ
ശേഷിയുള്ളവർ.
നന്മ ചെയ്യുന്നവർക്കെപ്പോഴും
ദൈവത്തിന്റെ കൈകൾ
അദൃശ്യമായി ഉണ്ടാകും
ദൈവത്തിന്റെ കൈകൾ
അദൃശ്യമായി ഉണ്ടാകും
കൊതിച്ചു കൊണ്ടിരുന്ന്
മരിച്ചു പോവുകയാണ്
ജീവിതവും ജന്മവും.
മരിച്ചു പോവുകയാണ്
ജീവിതവും ജന്മവും.
നിത്യമായ ഹരിതാഭയിൽ
മനംനിറച്ച് ഉയർന്നുയരണം.
മനംനിറച്ച് ഉയർന്നുയരണം.
Babu Thuyyam.
21/11/18.
21/11/18.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക