Showing posts with label JobinJoseph. Show all posts
Showing posts with label JobinJoseph. Show all posts

ഓൺലൈൻ കാമുകന്മാരും ചതിക്കപ്പെടുന്ന പെൺകുട്ടികളും


ഓൺലൈൻ കാമുകന്മാരും ചതിക്കപ്പെടുന്ന പെൺകുട്ടികളും
------------------------------------------------
സഹോദരിമാർ വായിക്കാതെ പോകരുത്..... ഒരു പ്രമുഖ എഴുത്തുകാരന്റ ലീലാവിലാസം ആണ് താഴെ ചുരുക്കി പറയുന്നത്...
-------------------------------------------------------
 2017 ഫെബ്രുവരി 17 വെള്ളിയാഴ്ച, ഞാൻ പതിവിലും നേരത്തെ തന്നെ ഉണർന്നു.. രാവിലെ തന്നെ എല്ലാ രചനകളും വായിക്കുന്നതിനിടയിലാണ്, എനിക്ക് മെസെഞ്ചറിൽ ഒരു റിക്വസ്റ്റ് വന്നത്.... മുംതാസ്.... ഒരു പ്രമുഖ സാഹിത്യ ഗ്രൂപ്പിലെ വിരഹ നായിക...
സാധാരണ മെസ്സഞ്ചറിൽ ആരേലും വരുന്നത് എന്റെ രചനകൾ കണ്ടു ഒന്നുകിൽ തെറി പറയാൻ അല്ലെ അതാരെ കുറിച്ചാണ് എഴുതിയതെന്നറിയാൻ.... അതു കൊണ്ട് അറിയാത്തവരെ മൈൻഡ് ചെയ്യാറില്ലാ.. എന്നാലും രണ്ടും കരുതി ഞാൻ അവളെ സ്വീകരിച്ചു...
ഹായ് അച്ചായാ...
ഹായ്
എന്തുണ്ട് വിശേഷം
സുഖം....
നിനക്കോ
സുഖം
ഉം..
അച്ചായാ ഒരു സഹായം ചെയ്യാമോ...
ഈശ്വരാ പെട്ടു.... എന്താ കാര്യം...
ഒരു കഥ എഴുതാമോ...
നീ നല്ലതു പോലെ എഴുതുന്നുണ്ടല്ലോ.... പിന്നെന്നാ...
ഇതങ്ങനല്ലാ....
അതെന്നാ...
അച്ചായൻ തുറന്നെഴുതുന്ന ആളല്ലേ...
അതിനു...
അച്ചായനെ ഈ കഥ എഴുതാൻ പറ്റൂ...
ഓക്കേ ... നീ കാര്യം പറ....
വാ തുറന്നാൽ സ്ത്രീ സുരക്ഷയെ കുറിച്ച് മാത്രം പറയുകയും... അമ്മയേം പെങ്ങളേം വെച്ച് മാത്രം കഥ എഴുതുന്ന ഒരു ചെറ്റ, ചെറ്റത്തരം കാണിച്ചു...
ങേ..... ചെറ്റയോ... ചെറ്റത്തരമോ....
അതെന്നാ കാര്യം....
ഇഷ്ടമാണെന്നു പറഞ്ഞു എന്റെ പണം കവർന്നു....
നീ എന്തിനാ കൊടുത്തേ....
അച്ചായാ അതൊന്നും പറയണ്ടാ... അതു പറ്റി പോയി..
എത്ര കൊടുത്തു..... അഞ്ചു ലക്ഷത്തി അറുപത്തി രണ്ടായിരം രൂപാ...
ങേ...
ഉം...
ഇത്രേം ക്യാഷ് നിനക്കെവിടുന്നു കിട്ടി...
ഞാൻ സൗദിയിൽ മാലാഖ ആണ്....
ഓഹോ.....
എന്നാൽ കുറച്ചു ക്യാഷ് എനിക്ക് കൂടി തരാമോ...
------------
എന്താ ഒന്നും മിണ്ടാത്തെ... നീ പോയോ....
അച്ചായാ.....
പറ...
ഞാൻ ആകെ പെട്ടു നിൽക്കുവാ...
ഉം...
അച്ചായൻ ഇതു വെച്ച് ഒരു കഥ എഴുതു....
നീ ബാക്കി കൂടി പറ....
ഇല്ലച്ഛായാ..... ഇനി എനിക്കു പറയാൻ വയ്യാ... എന്നോടു ചോദിക്കരുത്.... നിങ്ങളു വലിയ എഴുത്തുകാരൻ അല്ലേ.... ബാക്കി മെനഞ്ഞാ മതി...
എടി പെണ്ണേ... ഒരു പഞ്ച് കിട്ടണമെങ്കിൽ ഉള്ളതു മുഴുവൻ അറിയണം... എന്നിട്ടു അതിൽ നിന്ന് വേണം മെനയാൻ....
അച്ചായൻ ഇത്രേം കൊണ്ടു മെനഞ്ഞാ മതി..... ബാക്കി പറഞ്ഞാൽ ഞാൻ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലാ....
ങേ...
ഉം...
ഡീ നീ ധൈര്യമായി പറ.... ഞാൻ എഴുതാം... ഉടനെ പറ്റില്ലാ... എന്നേലും എഴുതാം...
ഉം.. മതി... എന്നേലും എഴുതിയാ മതി...
ഒകെ.. നീ ബാക്കി കൂടി പറ...
പ്ളീസ് എന്നോട് ചോദിക്കരുത്...
ഇതും പറഞ്ഞവൾ ഓടിക്കളഞ്ഞു... ഞാൻ പതിയെ അവളുടെ ടൈം ലൈനിൽ കയറി പോസ്റ്റുകൾ വായിച്ചു.... ടൈം ലൈനിൽ കുറെ എഴുതി ഇട്ടിട്ടുണ്ട്... വരികൾ കണ്ടാൽ അറിയാം... ആരോ നന്നായി വഞ്ചിച്ചിട്ടുണ്ട്.... ഏകദേശം എനിക്ക് കാര്യങ്ങൾ മണത്തു.... ഇതിവളുടെ രണ്ടാമത്തെ പ്രണയം ആണ്..... ആദ്യത്തേത് തല്ലി പിരിഞ്ഞു പോയിട്ടുണ്ട്... അതിനോടുള്ള ദേഷ്യത്തിനാണ് ഇതിൽ ചെന്ന് പെട്ടത്... പക്ഷെ ഇപ്പോൾ ആദ്യത്തെ നായകൻ നല്ലവനും, ഇവൻ മോശക്കാരനും....
മുംതാസിന്റെ ഓരോ പോസ്റ്റിലും മറ്റൊരു പ്രണയ വിരഹ നായികാ കൊള്ളിച്ചു കമെന്റും ഇടുന്നുണ്ട്.... അപ്പോൾ ഇവൾക്ക് കാര്യം അറിയാം... ഞാൻ ഉറപ്പിച്ചു... നാളെ ആകട്ടെ ഒരു സി ബി ഐ അന്വേഷണം തന്നെ നടത്തണം...
പിറ്റേന്ന് രാവിലെ ചുമ്മാ ഒരു ഗുഡ് മോർണിംഗ് വിട്ടു മുംതാസിന്... അവൾ തിരിച്ചും വിട്ടു... ഒരു ചോദ്യവും...
കഥ എഴുതി തുടങ്ങിയോ....
ഇല്ലാ...
അതെന്നാ...
നീ പറഞ്ഞു തന്നില്ലല്ലോ....
ഉം....
ഡീ പിന്നെ... നീയും ശ്രീകുട്ടിയും തമ്മിൽ നല്ല സുഹൃത്തുക്കൾ ആണല്ലേ....
അതെന്നാ അങ്ങനെ ചോദിച്ചേ...
എനിക്ക് തോന്നി...
അവളു വല്ലോം പറഞ്ഞോ...
ഹേ ഇല്ലാ.... ഒരു ചിരിയുടെ സ്മൈലി കൂടി കാച്ചി...
അച്ചായാ കള്ളം പറയരുത്... അവൾ പറഞ്ഞല്ലേ...
ഇല്ലാടി... വീണ്ടും ഒരു ചിരിയുടെ സ്മൈലി കൂടി കാച്ചി...
അവൾ ശ്രീകുട്ടിയെ അന്വേഷിച്ചു പോയതാണെന്നു തോന്നുന്നു... കുറെ നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ലാ... പെട്ടെന്നവൾ ഒരു മെസ്സേജ്...
അച്ചായാ അവൻ ചതിയനാണ്...
ആര്.....
ഞാൻ ഇന്നലെ പറഞ്ഞ ആ വൃത്തികെട്ടവൻ...
ഉം..
അച്ചായാ അവൻ ശ്രീകുട്ടിയേം വഞ്ചിച്ചു....
ഓഹോ...
ഉം...
അവൾ എന്ത് ചെയ്യുവാ...
അവൾ ദില്ലിയിൽ മാലാഖയാ....
ഓഹോ... അവൻ എന്താ മാലാഖമാരെ മാത്രേ ചതിക്കത്തൊള്ളോ...
ഞങ്ങൾക്കല്ലേ ഇപ്പോൾ ക്യാഷ് ഉള്ളൂ... അവനതു നന്നായി അറിയാം മനഃപൂർവ്വം കളിക്കുന്നതാ....
ഉം...
അവളുടെ കയ്യിൽ നിന്ന് എത്ര വാങ്ങി മൂന്നു ലക്ഷം...
ഓഹോ...
ആട്ടെ എന്ത് പറഞ്ഞാ അവൻ വാങ്ങിയേ...
അവനു ബ്രെയിൻ ട്യൂമർ ആണ്.... വയ്യാതായപ്പോൾ ഭാര്യ ഉപേക്ഷിച്ചു പോയി.... ഒരു മകൾ ഉണ്ട്... ഇപ്പോൾ ഉമ്മ മാത്രമേ ഉള്ളൂ.... അങ്ങനെ കുറെ സങ്കടം പറഞ്ഞപ്പോൾ വീണു പോയി...
ബെസ്റ്...
മുംതാസിന്റെ നിക്കാഹ് കഴിഞ്ഞതാണോ....
അതെ... പക്ഷേ ഇപ്പോൾ സെപ്പറേറ്റഡ് ആണ്..
അതെന്തു പറ്റി... ഭയങ്കര ഡ്രഗ് ആരുന്നു അങ്ങേരു...
അയ്യോ...
പക്ഷേ ഇവനെ വെച്ചു നോക്കുമ്പോൾ അതു തന്നെയാരുന്നു നല്ലതു... അത് ബോധം ഇല്ലാഞ്ഞിട്ടു ഓരോന്നും കാണിക്കുന്നതാണെന്നു പറയാം... ഇത് നല്ല തല്ലു കൊള്ളാത്തതിന്റെ കേടാ...
അങ്ങനെ ഞാനും മുംതാസുമായി പിന്നീടുള്ള ദിനങ്ങളിൽ നല്ല സൗഹൃദത്തിലായി... ഇതിനിടയിൽ ശ്രീകുട്ടിയും വന്നു... കഥ മുഴുവൻ കേട്ടു...
വഞ്ചന കാട്ടിയതു രണ്ടാളോടും ഒരുപോലെ.... പ്രണയത്തിനിടയിൽ പരസ്പരം ഫോട്ടോ കൈമാറ്റം ചെയ്തു... ഇപ്പോൾ ആ ചിത്രത്തിന്റെ തല മറ്റൊരു ചിത്രത്തിലാ... സ്വന്തം പ്രൊഫൈലിൽ പൂവാണ്... പക്ഷേ കാമുകന്റെ കയ്യിലെ പടത്തിനു സ്വന്തം മോന്തക്ക് താഴെ നഗ്ന മേനിയും.... രണ്ടുപേരും നായകന്റെ അടുത്തില്ലാഞ്ഞകൊണ്ടു, അവനു വീഡിയോ എടുക്കാൻ അവസരം കിട്ടിയില്ലാ..
ഉമ്മയെന്നു പറഞ്ഞു വിളിച്ച പെൺകുട്ടി, അവന്റെ മറ്റൊരു കാമുകി.. അവളെയും അവൻ വഞ്ചിച്ചു വലയിൽ ആക്കിയതാ... ഈ കഥ കേട്ടെങ്കിലും, ഞങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിൽ ആയിട്ടും, ഞാൻ ഈ കഥ ഏറ്റെടുത്തില്ലാ... കാരണം എന്തേലും ഒരുത്തൻ പറഞ്ഞാൽ ചാടി കയറി പ്രണയിക്കുകയും എല്ലാം വാരി വലിച്ചു കൊടുക്കുകയും ചെയ്ത രണ്ടാളോടും എനിക്കു പുച്ഛം മാത്രം ആണ് തോന്നിയത്.... എങ്കിലും ഒന്നുറപ്പിച്ചു ഒരു കഥ എഴുതുമെന്ന്... അതുമല്ലാ, ഒരാളു പറയുന്ന കേട്ടിട്ട് ചുമ്മാ പുറപ്പെട്ടാൽ പണി പാളുകയും ചെയ്യും...
സമയത്തിരക്കുകൾ മൂലം മുഖപുസ്തകത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുമ്പോഴാണ് വീണ്ടും മെസ്സഞ്ചറിൽ ഒരു പെൺകൊടി... ഞാൻ അബ്ബാസ് ഇക്ക പറഞ്ഞിട്ട് വന്നതാ...
എന്താ കാര്യം...
സംഭവം മറ്റേതു തന്നേ.. ഇതേ നായകൻ..... ഈ പെൺകുട്ടിയുടെ കയ്യിൽ നിന്നും ട്യൂമർ എന്ന് പറഞ്ഞു ഒരു ലക്ഷം പൊക്കി.... ഭാഗ്യം ആ പെൺകുട്ടി ഫോട്ടോ കൊടുത്തിട്ടില്ലാ.... ഭർത്താവു പ്രവാസി.... പാവം വീട് പണിയാൻ വേണ്ടി ലോൺ എടുത്തത് ആയിരുന്നു... അതും കൊണ്ടവൻ മുങ്ങി......
അതൂടി കേട്ടപ്പോൾ, എനിക്കെഴുതാൻ തോന്നി...
ഓർക്കുക.... അമ്മയേം പെങ്ങളേം കുറിച്ച് വാ തോരാതെ എഴുതി എന്ന് കരുതി ഒരുത്തനും നല്ലവൻ ആകില്ല.... എഴുത്തും സ്വഭാവും തമ്മിൽ യാതൊരു ബന്ധവുമില്ലാ...
എന്നോടു ആ പെൺകുട്ടികൾ ആ നായകനെ വെളിപ്പെടുത്തിയില്ലാ... പക്ഷേ ഇപ്പോഴും ഇതേ രീതിയിൽ സ്ത്രീബഹുമാന പോസ്റ്റുകൾ ധാരാളം എഴുതുന്നുണ്ട് എന്നാണ് അവർ പറഞ്ഞത്.... സ്ത്രീകളെ ബഹുമാനിക്കാൻ കഴിയാത്തവർ മുഷ്ടിമൈധൂനം ചെയ്തു കാമം തീർക്കണം എന്നാണ് ഈ മാന്യന്റെ അഭിപ്രായം....
ഈ ലോകത്തു എവിടെ പീഡനം ഉണ്ടായാലും ഇവന് പോസ്റ്റ് ഇടണം... പക്ഷേ അവൻ ദിവസവും പീഡിപ്പിക്കുന്നു പല പെൺകുട്ടികളെയും, അത് പക്ഷേ സമൂഹം അറിയുന്നില്ലാ.... അല്ല നമ്മൾ അറിയാതെ പോകുന്നു...
സ്വന്തം പൗരുഷത്തെ, അല്ലേ ആണവർഗ്ഗത്തെ മറ്റുള്ളവരുടെ മുന്നിൽ അധിക്ഷേപിച്ചു കാണിക്കുന്നതാണ് അവന്റെ പ്രധാന വിനോദം.... പക്ഷെ ടൈംലൈനിനും, ഗ്രൂപ്പിനും മറവിൽ പെൺകുട്ടികളെ വലവീശി അവരുടെ തലവെട്ടി മാറ്റി രതിമൂർച്ഛ പ്രാപിക്കുകയും, മടുക്കുമ്പോൾ പണം വാങ്ങാൻ അവ കാട്ടി ഭീഷണി പെടുത്തുകയും ആണ് അവന്റെ തൊഴിൽ...
അവന്റെ പോസ്റ്റിലും, അവനുള്ള ഗ്രൂപ്പിലും ഒക്കെ വിരഹത്തെ പറ്റി എഴുത്തുതുന്ന പെൺകുട്ടികൾ ആണ് അവന്റെ ഇര.... മുംതാസ് തന്റെ അരിഞ്ഞാണം വരെ അവന്റെ ട്യൂമർ ചികിത്സക്ക് സംഭാവന ചെയ്തു....
സത്യത്തിൽ അവൻ മുതലെടുക്കുകയാണ്.... ഒരു പ്രണയം പൊട്ടി നിൽക്കുന്ന പെൺകുട്ടികൾ, ആദ്യ കാമുകനോടുള്ള വാശി തീർക്കാൻ വേണ്ടി അടുത്തവനെ പ്രണയിക്കാൻ വെമ്പൽ കൊണ്ടു നിൽക്കുമ്പോൾ, ഇതുപോലെ ഉള്ള സൂത്രശാലികൾ അവരെ വലയിലാക്കും....
എഴുത്തു കണ്ടു പ്രണയിക്കരുത്.... സൗഹൃദങ്ങൾ സ്ഥാപിക്കാൻ പോകരുത്.... ഒരിക്കലും ഒരു കാരണവശാലും മൊബൈൽ നമ്പർ കൈ മാറരുത്.... ഇനി ഇങ്ങനെ ഒക്കെ പോയിട്ട്, നമ്മുടെ എടുക്കൽ കഥയും പറയാൻ വരരുത്...
ഒന്ന് കൂടി.... ശ്രീക്കുട്ടി എന്ന് പറയുന്ന പെണ്ണിന്റെ വിവാഹം അവളുടെ ടൈം ലൈനിൽ കിടന്ന പ്രണയ നൈരാശ്യം കൊണ്ടു മാറി പോവുകയും ചെയ്തു..... വായിൽ തോന്നുന്നത് വിളിച്ചു പറയാനുള്ളതല്ല സ്വന്തം ടൈം ലൈൻ.... നിങ്ങൾ അറിയാതെ നിങ്ങളെ വീക്ഷിക്കുന്നവർ പലരും ഉണ്ടാകും...
എപ്പോഴും ഒരേ തരത്തിലെ പോസ്റ്റുകളും എഴുതാതെ സൂക്ഷിക്കുക....
സ്വന്തം ജീവിതാനനുഭവങ്ങൾ എഴുതുമ്പോൾ എനിക്കു നേരെ ചൂണ്ടാതെ മറ്റൊരാളെ ചൂണ്ടി കഥ പറയാൻ ശ്രമിക്കുക.... മറ്റൊരു തലത്തിൽ കഥ മെനയാൻ പഠിക്കുക.... വായിച്ചു കമെന്റ് ഇടുമ്പോഴും എല്ലാ പോസ്റ്റിനും കമെന്റ് ഇടാൻ ശ്രമിക്കുക... മുഖപുസ്തകം നിങ്ങളെ സാഹിത്യകാരൻ ആക്കില്ലായിരിക്കും... പക്ഷേ കുടുംബം ഇല്ലാത്തവനാക്കും...
നിങ്ങളെ തേടുന്ന കഴുകാൻ കണ്ണുകളെ നിങ്ങൾ അറിയേണ്ടി ഇരിക്കുന്നു...
മറ്റൊന്ന് കൂടി ഈ വ്യക്തി ആരെന്നറിയാൻ ഞാൻ ഒരുപാട് അലഞ്ഞു അപ്പോൾ കേട്ട മറ്റൊരു കഥ കൂടി ഉണ്ട്
മറ്റൊരു പ്രമുഖ എഴുത്തുകാരൻ ആക്സിഡന്റ് ഉണ്ടായി, തലയിൽ പരുക്ക് പറ്റി, തല കിഴിച്ചു വി പി ഷൻറ് ഇട്ടിരിക്കുവാണ്... അതു മാറ്റാനായി അവൻ കരുതിയ പണം ബാപ്പ ദൂർത്തടിച്ചു... ഇപ്പോൾ ഇതു മാറ്റാൻ പണമില്ലെന്നു പറഞ്ഞു സെന്റി അടിച്ചു വലയിൽ വീഴ്ത്തി സമാനമായ രീതിയിൽ ഉപയോഗവും കഴിഞ്ഞു, അഞ്ചു ലക്ഷം രൂപ വാങ്ങുന്നതിനിടയിൽ കളവു പിടിക്കപ്പെട്ട മറ്റൊരു മാന്യൻ...
ഓർക്കുക എഴുത്തുകാർ എല്ലാരും നല്ലവരല്ലാ... എഴുത്തുകാരികളും ഉണ്ട് ഈ കൂട്ടത്തിൽ... കാണാൻ കൊള്ളുന്ന പയ്യനെ വളച്ചു, കെട്ടിയവൻ ഇല്ലാത്ത കുറവ് നികത്തുന്ന കൊച്ചമ്മമാരും, പ്രായം തികഞ്ഞത് ആസ്വദിക്കുന്ന യുവ മിഥുനങ്ങളും...
എന്റെ തുറന്നെഴുതുകൾക്കു ഒരുപാടു ഭീഷണി കിട്ടി.... ഒരു ഞരമ്പ് രോഗിയുടെ പോസ്റ്റുമാർട്ടം വായിച്ചു കേസ് കൊടുക്കും എന്ന് വരെ ഒരു പൊട്ടൻ പറഞ്ഞു..... എനിക്ക് പേടിയില്ലാ...
സൂക്ഷിച്ചാൽ ദുഖിക്കേണ്ട..
തുടക്കത്തിൽ നിർത്താൻ പഠിച്ചില്ലെങ്കിൽ അവസാനം തൂങ്ങി നിൽക്കേണ്ടി വരും...
സഹോദരി സഹോദരന്മാരോട് ഒന്ന് കൂടി മുഖപുസ്തകത്തിലെ 80 ശതമാനം രചനകളും അനുഭവങ്ങളാണ്... അവർ കണ്ടതും നേരിട്ടതും... എഴുതി ലൈക് മേടിക്കുന്നതിലും വലുതാണ് ഈ എഴുത്തുകൾ വായിച്ചു ജീവിതത്തിൽ ഒരു പാഠം ആയി ഉൾക്കൊള്ളുന്നത്.... ഇനി ഒരു ഉപദേശം എന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലാ, കാരണം ഇത് കൊണ്ട് നന്നാകാനും പോകില്ലെന്നറിയാം..
എഴുതാൻകാണിക്കുന്ന വിദ്യാഭ്യാസം സ്വന്തം ജീവിതത്തിൽ കൂടി കാണിക്കുക....
താലി കെട്ടുന്നവന്റെ മുന്നിൽ മാത്രം മടികുത്തുകൾ അഴിയട്ടെ..... അഴിക്കുന്നതും കെട്ടിയവളുടേതു മാത്രമാകട്ടെ.....
നിങ്ങള്ക്ക് സഞ്ചരിക്കാം, നിങ്ങൾക്കിഷ്ടമുള്ളതു പോലെ പക്ഷേ ഉപദേശവും, തെണ്ടിത്തരവും ഒരുപോലെ കൊണ്ട് നടക്കരുത്....
ഭാവന പീഡിപ്പിക്കപ്പെട്ടതിന്റെ പിറ്റേന്ന് ഞാൻ ഉൾപ്പെട്ട ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ഒരു പൊട്ടി തെറി ഉണ്ടായി.. കാര്യം ഇതാരുന്നു... ക്ലിപ്പ് കിട്ടിയോ എന്നൊരു ചോദ്യം... ചോദിച്ചത് ജിഷ മരിച്ചപ്പോൾ മെഴുകുതിരി കത്തിച് പ്രതിഷേധിച്ചവൻ.... ക്ലിപ്പ് ചോദിച്ചത് മോശമായി പോയി എന്നതാണ് അവിടുത്തെ പ്രശ്നം...
ഞാൻ ഉൾപ്പെട്ട പല ഗ്രൂപ്പിലും ഇതേ ക്ലിപ്പ് കിട്ടിയോ എന്ന ചോദ്യം ഉണർന്നിരുന്നു... പക്ഷേ അന്ന് ക്ലിപ്പ് ചോദിച്ചവരൊക്കെ സ്വന്തം ടൈംലൈനിൽ ഇട്ടതു അതിനെ അപലപിച്ചും.... ഇത്രേം മാത്രേ ഉള്ളൂ ഒരു മനുഷ്യന്റെ ചേതോ വികാരം പീഡനത്തെ പറ്റി.... ഞാനും ഇതൊക്കെ കേട്ടു മിണ്ടതിരുന്നതെ ഉള്ളൂ...
ഇന്ന് ചൂഷണത്തിന് ഇരയായ പെൺകുട്ടികൾ ഭയക്കുന്നു അവനെതിരെ പ്രതികരിക്കാൻ... കാരണമുണ്ട്.. ഇന്നവർ പ്രതികരിച്ചാൽ നാളെ ഞാൻ ഉൾപ്പടെ ഉള്ളവർ അവരെ മോശക്കാരായി കാണും അവൻ രക്ഷപെടുകയും ചെയ്യും... പെൺകുട്ടികൾ തൂങ്ങി ചാവുകയും ചെയ്യും....
ഈ കഥയ്ക്ക് പിന്നിൽ ഒരുപാടു കാര്യങ്ങൾ മൂടപ്പെട്ടിട്ടുണ്ട്.... പുറത്തു കൊണ്ടുവരാൻ ഞാൻ ആരുമല്ലാ... എങ്കിലും ഇങ്ങനെ സെന്റി അടിച്ചോ അല്ലേ മറ്റെന്തെലും പറഞ്ഞോ, നിങ്ങടെ മാനം കവരാൻ വന്നാൽ സൂക്ഷിക്കുക.... ഞാൻ ഇവിടെ പലതും പറയാതെ പറയാനാണ് ശ്രമിച്ചത്.
നിങ്ങളെ ജനിപ്പിച്ചു ഊട്ടി ഉറക്കി പഠിപ്പിച്ചു ആവശ്യങ്ങൾ എല്ലാം നിറവേറ്റി ഇവിടെ വരെ എത്തിച്ച നിങ്ങടെ മാതാപിതാക്കൾക്ക് നിങ്ങളെ വേണം... നിങ്ങൾ എത്ര മോശക്കാർ ആയാലും..... അവരോടു മനസ്സ് തുറന്നു സംസാരിക്കാൻ പഠിക്കുക... കൂട്ടുകാരെ വിശ്വസിക്കരുത് ജീവന് ഭീഷണി ആകുന്ന കാര്യങ്ങളിൽ... മാതാപിതാക്കൾ ഭൂമിയിലെ ദൈവങ്ങൾ ആണ്... അവർ നിങ്ങള്ക്ക് നല്ലതേ തരൂ...... അവർ ശകാരിക്കുന്നത് നിങ്ങളുടെ നന്മക്കു വേണ്ടിയാണു.....
നമ്മുടെ നന്മക്കു നമുക്കുറച്ച തീരുമാനം എടുക്കാം....
ഒരേ വിഷയങ്ങളിൽ മാത്രം സദാ സമയം വാചലനാവുന്നവന് അതിനു പിന്നിൽ ചില ലക്ഷ്യങ്ങൾ ഉണ്ടാവും... അതൊരിക്കലും നല്ല ഉദ്ദേശം ആയിരിക്കില്ല..
അതിപ്പോ പെണ്ണ് - മണ്ണ് - പൊന്നു - കള്ള് - മതം - രാഷ്ട്രീയം - മനുഷ്യാവകാശം - മൃഗസ്നേഹം - ദേശസ്നേഹം എന്ന് തുടങ്ങി ഏതെങ്കിലും ഒന്നിൽ മാത്രം ഉറച്ചു നിന്നാൽ അവരെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ....
അടുത്തറിഞ്ഞാൽ മാത്രമേ ഒരാളെ ശരിക്കും മനസ്സിലാക്കാൻ പറ്റൂ... വാക്കുകളിലും വരികളിലും അന്ധമായി വിശ്വസിക്കരുത്..
ഒരുത്തനും ഇത് കണ്ടു ഇൻബോക്സിൽ ചൊറിയാൻ വരണമെന്നില്ലാ... ഉപദേശിക്കാനും..... വേറെ കഥ പറയാനും..... സ്വയം അങ്ങു മാറി നടന്നാൽ മതി.... ഞാൻ ഇതിനു പിറകെ നടന്നു നഷ്ടപ്പെടുത്തിയത് എന്റെ വിലയേറിയ നാൽപ്പതു ദിനങ്ങൾ ആരുന്നു... ഇനി ഒരു നിമിഷം പോലും ഇതിനെ കുറിച്ച് സംസാരിക്കാൻ എനിക്കില്ല. എനിക്ക് മുന്നിൽ കഥ പറഞ്ഞവർ പലതും മൂടി വെച്ചു...
ഈ എഴുത്തിൽ ഒരുപാടു പേരെന്നെ സഹായിച്ചു..... അവർക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി....
അവസാനമായി ഒന്നു കൂടി.... ഇതിൽ കിടിലം കമെന്റ് ഇട്ടു നായികയായി തീരാതെ സൂക്ഷിക്കുക... പറഞ്ഞവർ സംശയത്തിന് വഴി ഉണ്ടാക്കില്ല എന്നാണ് പറഞ്ഞത്.. എന്നാലും ചില കമെന്റുകൾ മലയാളിയുടെ സദാചാരബോധത്തെ ഉണർത്തും..... അപ്പോൾ പിന്നെ ആലോചിച്ചു മാത്രം കമെന്റുകൾ ഇടുക...
ശുഭ ദിനം......
ജോബിൻ ജോസഫ് കുളപ്പുരക്കൽ...

അത്തർ പനി


അത്തർ പനി
*****************
എടാ ജോബിച്ചാ.... ജോബിച്ചോ.... ജോബിയെ...... ജോബിൻ ചേട്ടോ...
എന്താ പിള്ളേരെ.....
ആന്റിയെ ജോബിൻചേട്ടൻ എന്തിയേ..... നന്ദുവിന്റെ ആണ് ചോദ്യം...
അവനു അത്തർ പനിയാണ്......
അയ്യോ..... എന്നാ തുടങ്ങിയെ....
ഒന്നു വിളിച്ചേ ആന്റി....
ജോബിയെ..... ഡാ മോനെ, ഡാ... നിന്നെ ദേ നന്ദുവും ഡോണും ഒക്കെ വിളിക്കുന്നു....
ഉം....
ഇന്ന് ഓഫീസിൽ പോകുന്നില്ലേ ജോബിൻ ചേട്ടാ....
ഇല്ലടാ, പനിയാ....
എന്നാടാ കാര്യം....
നീ ഇങ്ങു വന്നേ.....
എന്താ പിള്ളേരെ കാര്യം....
ഒന്നുമില്ലാ ആന്റി....
ആ ചെക്കന് വയ്യാത്തതാ...... വേണ്ടാത്ത പണിക്കൊന്നും പോകല്ലേ.... ജോലിക്കു പോലും പോകാതെ കിടന്നവനാ.... 'അമ്മ എന്തൊക്കെയോ പിറു പിറുത്തു എന്റെ ചങ്ങാതിമാരെ നോക്കി....
ഞാൻ അവന്മാരുടെ കൂടെ പുഴ വക്കിലേക്കു നീങ്ങി... അവിടെ ഒരു ഒടിഞ്ഞ ഇലക്ട്രിക്ക് പോസ്റ്റുണ്ട്..... അതിലാണ് ഞങ്ങളുടെ ഇരുപ്പ്... അവിടിരുന്നാണ് ഞങ്ങൾ ഓരോന്നും പ്ലാൻ ചെയ്യുന്നതു....
പോയ വഴിയിലാണ് അവന്മാരു കാര്യം പറഞ്ഞതു.... ഡാ ആറ്റിൽ പാപ്പൂച്ചായന്റെ അവിടെ വാളയും മറ്റും മലക്കുന്നു.... വല എടുത്തോണ്ട് വരാൻ....
ഒന്നു പോടാ ചെക്കാ... ഈ വയ്യാത്ത ഞാൻ അതെടുക്കാൻ ചെന്നാ 'അമ്മ എന്നെ ഓടിക്കും....
മീൻ കിടന്നു തിളച്ചു മറിയുന്നു... ഒരു ചാകര ആണത്രേ.... ഡോണിന്റെ വാക്കുകൾ എന്റെ പനിക്കു മുകളിൽ ഐസ് കോരി ഇട്ടു... അവനാണ് എന്നെ വഴി തെറ്റിക്കുന്നത്.... എവിടേലും മീൻ കണ്ടാൽ അപ്പോൾ വരും വിളിക്കാൻ.... ഞങ്ങൾ രണ്ടാളും ആണ് നാട്ടിലെ പ്രധാന മീൻ പിടുത്തക്കാർ...
എന്റെ മനസ്സിൽ ഒരു ചാഞ്ചക്കം.... പനി മാറിയെന്നു ഒരു സംശയം ഇല്ലഴി ഇല്ലാ...
ഞാൻ ഞങ്ങടെ വല എടുത്തോണ്ടു വരട്ടെ.....
വയ്യടാ ചെക്കാ.....
എന്തു സാധനമാടാ നീ..... നീ വീശിയാ മതി..... വല ഞങ്ങളു വലിച്ചു കയറ്റി കുടഞ്ഞോളാം.....
ഒന്നു പോടാ ചെക്കാ....
നീ കൂടുതൽ ജാഡ ഇറക്കരുത് കേട്ടോ..
അവന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ വലയുമായി മീൻ പിടിക്കാൻ പമ്പാനദിയുടെ ആഴങ്ങളിലേക്ക് നടന്നു നീങ്ങി....
അവിടെ ഒരു ആൾകൂട്ടം തന്നെ ഉണ്ട്, എല്ലാരും വലിയ മീൻ പിടുത്തമാണ്..... മീൻ പിടിക്കുന്ന പലർക്കും ഈ പറഞ്ഞ അത്തർ പനി ഉണ്ട്... എങ്കിലും മീന്റെ ചാട്ടം കണ്ടിട്ട്, എല്ലാരും ഓടി നടന്നു പിടിക്കുവാണ്....
ഈ മീൻ പിടുത്തം എന്നു പറയുന്നതു വളരെ രസകരമായ കാഴ്ചയാണ്.... ഇപ്പോഴത്തെ അവസ്ഥ എന്ന് പറയുന്നത്, ആറു വറ്റി വരണ്ടിട്ടു, ചില കുഴികളിലും, നടുക്കും മാത്രമാണ് വെള്ളം.... അവിടെ മീനുകൾ കൂട്ടമായി നിൽക്കുന്നുണ്ട്..... എല്ലാരും വലിയ മീനുകളെ മാത്രം തിരഞ്ഞെടുത്തിട്ടു, ചെറുതിനെ കരയിലും മറ്റും ഉപേക്ഷിക്കുന്നു.....
കരയിൽ ഉപേക്ഷിച്ച ചെറു മൽസ്യങ്ങൾ പലതും ചീഞ്ഞു നാറി തുടങ്ങി.. അത്യുഷ്ണം മൂലം പുഴയിൽ ചത്ത മീനുകളും കൂടി ആകുമ്പോൾ വല്ലാത്ത ഒരു ഭീതി തന്നെ പരത്തുന്നു....
വശങ്ങൾ എല്ലാം തന്നെ വറ്റി വരണ്ടു...... കുട്ടനാടിന്റെ സവിശേഷങ്ങളായ ജെല്ലി കട്ടകൾ വരണ്ടു ഉണങ്ങി ഇരിക്കുന്നു.... അങ്ങിങ്ങായി കിടക്കുന്ന മണൽ തരികൾ കറി ചട്ടിയിൽ വരെ ചിലർ വാരി കൊണ്ടു പോകുന്നുണ്ട്...
ഉണങ്ങിയ ജെല്ലി കട്ടകളുടെ മുകളിൽ, കഴിഞ്ഞ മലവെള്ളത്തിൽ പുഴ ഉപേക്ഷിച്ച മര കമ്പുകൾ കൂട്ടി കനലുണ്ടാക്കി, അതിനുമുകളിൽ തന്നെ ചിലർ മീൻ പിടിച്ചു, പൊള്ളിച്ചെടുത്തു ഭക്ഷിക്കുന്നു... അതിന്റെ അവശിഷ്ട്ടങ്ങൾ അവിടെ തന്നെ വലിച്ചെറിയുന്നു...
അത്തർ പനി പലരെയും ബാധിച്ചിട്ടുണ്ടെങ്കിലും ആരും ഗൗനിക്കുന്നില്ലാ...
ഈ അത്തർ പനി എന്ന് വെച്ചാൽ സാധാ പനി പോലെ തന്നേ.. പക്ഷേ വല്ലാത്തൊരു നാറ്റം ശരീരത്തിൽ നിന്നും വമിക്കും. ഭയങ്കര പൊകച്ചിലും ഉഷ്ണവും ആയിരിക്കും ദേഹമാസകലം,. പോരാത്തതിനു ശരീര വേദനയും ഉണ്ടാകും..
ഈ ഉഷ്ണ കാലത്താണ് ഈ രോഗം പുതുതായി പടർന്നു പിടിച്ചത്. കാരണമായി സർക്കാർ പറയുന്നതു, വെള്ളത്തിലെ സെൻട്രബല്ലാ വയറസുകളുടെ അമിത വളർച്ച ആണ്... ഇവയെ നിയന്ത്രിച്ചിരുന്നത് തണുത്ത കാലാവസ്ഥയും, ഇടവിട്ടുള്ള മഴയും, ഒഴുകുന്ന നദിയും, ചില ചെറു മൽസ്യങ്ങളുമാണ്..... കാലാവസ്ഥ ഇത്തവണ മനുഷ്യന്റെ ചെയ്തികൾ കൊണ്ടു പിണങ്ങിയപ്പോൾ, ചൂടുള്ള സ്ഥലങ്ങളിൽ മാത്രം വളരുന്ന സെൻട്രബല്ലാ വയറസുകൾ പെറ്റു പെരുകി....
അത്തർ പനി ബാധിച്ചവർ വെയിൽ ഏൽക്കരുത്, കെട്ടികിടക്കുന്ന വെള്ളം സ്പർശിക്കരുത്... തണുത്ത വെള്ളം കുടിക്കണം എന്നൊക്കെയാണ് ആരോഗ്യമേഖലയിൽ നിന്നും കൊടുത്തിരിക്കുന്ന മുന്നറിയിപ്പുകൾ....
പക്ഷെ മരിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിയുടെ മടി തട്ടിൽ, സ്വന്തം പ്രാണനെ വെല്ലുവിളിച്ചു കൊണ്ട് പലരും തകൃതിയിൽ മീൻ പിടുത്തവും, മലിനീകരണവും നടത്തുവാണ്...
പത്യങ്ങൾ നോക്കാതെ ഉള്ള പ്രവർത്തികൾ മരണം വിളിച്ചു വരുത്തും എന്നറിയാവുന്ന വിവേക പൂർണ്ണൻ എന്നു അവകാശപ്പെടുന്ന മനുഷ്യൻ സ്വാർത്ഥ നേട്ടങ്ങൾക്കു വേണ്ടി വീണ്ടും അലയുകയാണ്...
---------------------------------------------------------------------------
ഓർക്കുക..... എല്ലായിടത്തും പ്രകൃതി ചൂഷണത്തെ പറ്റി ഘോര ഘോര പ്രഘോഷണങ്ങൾ നടക്കുന്നുണ്ട്... പക്ഷെ ആരും ചൂഷണം അവസാനിപ്പിക്കുന്നില്ലാ....
പ്രകൃതി മരിച്ചാൽ അതു എല്ലാ ജീവജാലത്തിന്റെയും മരണമാണ്.....
മൂഢ മനുഷ്യാ ഇന്നു നീ മരിച്ചാൽ നീ നാളെക്കായി സമ്പാദിക്കുന്നത് ആർക്കു വേണ്ടി...
ജോബിൻ ജോസഫ് കുളപ്പുരക്കൽ....

അനിയത്തികുട്ടിയുടെ കള്ളത്തരം – അവസാന ഭാഗം


അനിയത്തികുട്ടിയുടെ കള്ളത്തരം – അവസാന ഭാഗം
*******************************************************************
പപ്പാ ഇവിടെ നിക്ക്, ഞങ്ങൾ പോയ് ക്യാഷ് എടുത്തിട്ട് വരം എന്ന് പറഞ്ഞു സ്ഥലം വിട്ടു..
നേരെ പോയത് പൊന്നൂന്റെ എടുക്കലോട്ടു...
നടന്ന കാര്യം പറഞ്ഞപ്പോൾ, അവൾ ബോധം കെട്ടു വീണു...
ഇതുവരെ കണ്ട പൊന്നൂന്റെ ധൈര്യം ചോർന്നിരിക്കുന്നു....
വീണ്ടും ഞങ്ങൾ പെട്ടു...
അവൾ ആണേ താഴെ കിടന്നു മമ്മി മമ്മി എന്ന് വിളിക്കുന്നു....
അയ്യോ മമ്മി ഞാൻ ഇനി അങ്ങനെ ഒന്നും ചെയ്യില്ല.... പപ്പാ എന്നെ തല്ലല്ലേ.... എന്തൊക്കെയോ പുലമ്പുന്നു പൊട്ടിക്കരയുന്നു.
കാണിച്ചത് കുരുത്തക്കേട് ആണേലും, അവളുടെ കരച്ചിൽ കണ്ടപ്പോൾ എന്റേം കണ്ണ് നിറഞ്ഞു....
മുഖത്തു വെള്ളം കോരി അവളെ എണ്ണീപ്പിക്കുമ്പോൾ, വെള്ള ടൈലുകൾക്കു മീതെ ഒരു മഞ്ഞ നീർച്ചാൽ....
അതെ പൊന്നു മുള്ളി....
പപ്പയെ ഓർത്തിട്ടാകണം.... അല്ല പേടിച്ചിട്ടാകണം....
നിക്കറെ മുള്ളി എന്ന് അനുജൻ അവളെ വിളിക്കുമ്പോൾ ഞാനും ചിരിച്ചു....
അവളും വിളറിയ മുഖമായി ചിരിച്ചു.....
പൊന്നു കുളിച്ചു ഉടുപ്പ് മാറി വന്നപ്പോൾ, ഇനി ആശുപത്രിയിൽ പോയ് മുള്ളരുത് എന്നൊരു കമെന്റും.
ഇത്രേം ഒക്കെ കാട്ടിയപ്പോൾ, നല്ല ധൈര്യം അല്ലാരുന്നോ, ഇനി ഇവിടെ കൂടി കാണിക്കടി എന്ന് പറഞ്ഞു, അനുജൻ അവളെ കടിച്ചു കീറാൻ നിൽക്കുവാ...
അവൾ വീണ്ടും കരയുവാണ്...
ഞാൻ അവളുടെ കണ്ണ് നീര് ഷാളുകൊണ്ടു തുടച്ചു...
ആ നിഷ്കളങ്കമായ കവിളിൽ ഒന്ന് തലോടി കൊണ്ട് പറഞ്ഞു, കണ്ടില്ലേ പുകിലുകൾ നിന്നോട് ഞാൻ മര്യാദക്ക് പറഞ്ഞതല്ലേ വിട്ടു കളയാൻ...
ഞാൻ വിട്ടു...
അല്ലാടി വിടണ്ടാ.... പോ.... നീ പോടീ.... എന്നന്നേക്കുമായി പോടീ....
അവനു ജ്വലിച്ചു കേറാൻ തുടങ്ങി...
എന്റെ പൊന്നു മലരേ.. ഒന്ന് മിണ്ടാതിരി, ഞാൻ ഒന്ന് ഇതിനെ സമാദാന പെടുത്തട്ടെ, എന്ന് പറഞ്ഞു അവനെ ഒന്ന് ശാന്തനാക്കിയ പാട്, എനിക്കെ അറിയൂ....
അവളുമായി ആശുപത്രിയിൽ ചെന്നപ്പോൾ, പപ്പാ കാര്യങ്ങൾ ഡോക്ടർമാർ വഴി അറിഞ്ഞിരുന്നു. കാരണം ഞങ്ങൾ ഡോക്ടറോട് പറഞ്ഞാരുന്നു.
ഡോക്ടറോടും, വാക്കേലിനോടും കള്ളം പറയരുത്, എന്നാണല്ലോ ചൊല്ല്....
പപ്പാ ഞങ്ങളെ വിളിച്ചു കാര്യങ്ങൾ വിശദമായി ചോദിക്കുമ്പോൾ, ഞങ്ങൾ രണ്ടാളും പപ്പയുടെ കയ്യിൽ പിടിച്ചിരുന്നു.
അനുജന്റെ വായിൽ നിന്ന് അറിയാതെ പയ്യൻ മുസ്ലിം ആണെന്ന് വീണു പോയ്....
പയ്യൻസ് മുസ്ലിം ആണെന്ന് പറഞ്ഞപ്പോൾ, ആ പട്ടാളക്കാരന്റെ ചോര തിളപ്പു കൂടി....
സ്വന്തം ജാതി പോലും അല്ല....
നിന്നെ ഒക്കെ പഠിക്കാൻ വിട്ട എന്നെ വേണമടി കൊല്ലാൻ....
അവള്കെങ്ങാനും വല്ലോം സംഭവിച്ച, നിന്റെ ശവമടക്കും കൂടി ഞാൻ ഒരുമിച്ചു നടത്തും
പല്ലു കടിച്ചു, പൂമാനമെ എന്നും വിളിച്ചോണ്ട് ഞങ്ങളെ തട്ടി മാറ്റി പൊന്നൂന്റെ എടുക്കലോട്ടു....
ഭാഗ്യം... പാവം, വീണ്ടും ബോധം കെട്ടു...
കുറച്ചുമുന്നേ മൊത്തം പെടുത്തു കളഞ്ഞത് കൊണ്ട്, വീണ്ടും പെടുത്തില്ല.....
അപ്പോഴേക്കും, ചേട്ടനും ചേച്ചിയും, അപ്പച്ചനും അമ്മച്ചിയും, എല്ലാരൂടി വന്നു, പൊന്നൂനെ തൽകാലം തല്ലിൽ നിന്ന് രക്ഷ പെടുത്തി.....
ചേച്ചി അവളെ കൂട്ടി കൊണ്ട് പോയ്.....
ആശുപത്രിയിൽ നിന്ന് പോകുന്നതിനു മുന്നേ തന്നെ പൊന്നു മമ്മിയുടെ തലയിൽ കൈ വെച്ച് പറഞ്ഞു, ഞാൻ അവന്റെ കൂടെ പോവില്ല...
പപ്പയും മമ്മിയും കണ്ടു പിടിച്ചു തരുന്നവരെ, ഞാൻ കെട്ടു......
അങ്ങനെ അവൾ എല്ലാം മറന്നു പഴയ പൊന്നു ആയി എന്ന് സ്വയം പറയുന്നു....
പക്ഷെ വീട്ടുകാർക്ക്, പഴയ വിശ്വാസം അവളുടെ കാര്യത്തിൽ ഇല്ലാ...
അതുകൊണ്ടു എം ബി എ കഴിഞ്ഞു ജോലിക്കു വിട്ടില്ലാ, വീട്ടിലെ പണികളിൽ മമ്മിയെ സഹായിക്കുന്നു...
ഇപ്പോൾ പൊന്നുവിന് വേറെ ആലോചനകൾ നോക്കുന്നു.....
(ശുഭം)………………………
ജോബിൻ ജോസഫ് കുളപ്പുരക്കൽ....
മുൻഭാഗങ്ങൾ വായിക്കാൻ ആഗ്രഹിക്കുന്നവർ താഴെ കമന്റ് ബോക്സിൽ ലിങ്ക് നോക്കുക

അനിയത്തികുട്ടിയുടെ കള്ളത്തരം - അഞ്ചാം ഭാഗം


അനിയത്തികുട്ടിയുടെ കള്ളത്തരം - അഞ്ചാം ഭാഗം
*******************************************************
നമ്മുടെ പൊന്നൂന് ഒരാളെ ഇഷ്ട്ടമാ....
ആരാടാ കക്ഷി....
ങേ....
ആന്റിക്ക് ബോധക്ഷയം ഒന്നും ഉണ്ടായില്ല.....
(ഞങ്ങൾ ഒരു ബോധക്ഷയം അല്ലെ, ഒരു തെറി പ്രതീക്ഷിച്ചിരുന്നു....)
ആൻഡി ദേ ചിരിച്ചു കൊണ്ട് പറയുന്നു.....
ഈ പ്രായത്തിൽ ഇങ്ങനെ ഓരോന്നും തോന്നുമെന്ന്‌....
എന്റമ്മോ ഞാൻ അവളുടെ അമ്മയോട് തന്നെ ആണോ പറയുന്നേ....
നീ എന്നാടാ നോക്കുന്നെ എന്നെ....
അല്ല ആൻഡി, ആന്റിക്ക് വിഷമം ഒന്നുമില്ലേ....
ആൻഡി ദേ വീണ്ടും പറയുന്നു…….
ഡാ ഈ പ്രായത്തിൽ ഇതൊക്കെ തോന്നും.... പിന്നെ അങ്ങ് മാറും....
എന്ത് നല്ല ആൻഡി..... എന്റെ 'അമ്മ ഇതുപോലെ ഒന്ന് പറഞ്ഞിരുന്നേൽ.....
പഴയ കാലം ഒന്നും അല്ലല്ലോ...... എല്ലാരും സ്വന്തം കാലിൽ നിക്കാൻ പഠിച്ചില്ലേ.....
ഞങ്ങള് രണ്ടാളും ശരിക്കും പ്ലിങ്ങി........
അതൊക്കെ പോട്ട്, ആരാ കക്ഷി.....
(ഒരു പ്രണയത്തെ, വളരെ നിസ്സാരമായി കണ്ട, ആന്റിയുടെ മഹാ മനസ്സിന് മുന്നിലും, വെറുതെ എന്നെ ടെൻഷൻ അടുപ്പിച്ചു, ഇവിടെ വരെ എത്തിച്ച, കാര്യങ്ങളും എല്ലാം ഞാൻ ഓർത്തു.....)
ഞാൻ വലിയ ഡാവില് പുച്ഛിച്ചു കൊണ്ട് ആന്റിയോട്‌ പറഞ്ഞു, അതവളുടെ കൂടെ പഠിക്കുന്ന ഒരു പയ്യനാ....
ആണോ....
കോഴിക്കോട്ടു തന്നെ ഉള്ളതാണോ...
അല്ല.... മലപ്പുറം.....
 വയസ്സിനു മൂന്നു നാലു മൂത്തതാണേലും, നല്ല ചെക്കനും, കുടുംബവും ഒക്കെ ആണേൽ കുഴപ്പം ഇല്ലാരുന്നു, ഇതിപ്പോൾ ഒരേ പ്രായം.....
ഞങ്ങൾ വീണ്ടും പ്ലിങ്ങി.......
അല്ല ആൻഡി, പപ്പാ അറിഞ്ഞാൽ കലിപ്പാകില്ലെ....
ഹേ അങ്ങേരുടെ സ്വഭാവം വെച്ചിട്ടു, അങ്ങനെ ഒന്നും ഉണ്ടാകില്ല....
തല്ലി കൊന്നു കെട്ടി തൂക്കത്തെ ഉള്ളു.....
അങ്ങേർക്കു അല്ലെ തന്നെ ഭ്രാന്താ..... ഇതോടെ കേട്ടാൽ പിന്നെ നോക്കണ്ടാ.....
കാട്ടു പോത്തിന്റെ സ്വഭാവമാ.....
എന്നാ പിന്നെ ആൻഡി അവളോട് സംസാരിക്കു.....
ഹം..... ഞാൻ അവളോട് ചോദിക്കട്ടെ കാര്യങ്ങൾ....
പപ്പടെ എടുക്കൽ, ഞാൻ അമ്മച്ചിയെ കൊണ്ട് സംസാരിപ്പിക്കാം, ഞാൻ പറഞ്ഞാൽ അങ്ങേരു, എന്റെ ബാക്കി പല്ലു കൂടി അടിച്ചു ഇളക്കും
ഡാ നിനക്ക് ചെറുക്കന്റെ പേരറിയാമോ....
ഉം.......
എന്താ.....
അഷറഫ് ഹുസൈൻ......
അത്രേം മത്രേം ഓർമ്മ ഉള്ളു....
ഞാൻ പേര് മുഴുവൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ, ആൻഡി ദേ ഫ്ലാറ്റ്...
ഞങ്ങൾ ആദ്യം പ്രതീക്ഷിച്ചതു ഇപ്പോൾ നടന്നു...
ഒരു തനി നാടൻ യുവതിയായ ആന്റിക്ക്, അത് സംഭവിച്ചില്ലേലെ അതിശയം ഉള്ളു....
എന്നും പള്ളിയും പ്രാർത്ഥനയും, ധ്യാനവും ആയി നടക്കുന്ന ആന്റിക്ക്....... താങ്ങാനാവുന്നതിലും അപ്പുറം ആരുന്നു ഇത്...
ആദ്യം കണ്ട മനോധൈര്യം പൂർണ്ണമായും ചോർന്നു പോയിരുന്നു .....
അല്ലേലും ചേച്ചിയും പൊന്നുവുമൊക്കെ, പണ്ട് സ്കൂളിൽ നിന്ന് വരുന്നതുവരേം ആന്റിക്ക് വെപ്രാളം ആരുന്നു.
മൊത്തം വയലും, ആൾതാമസവും ഇല്ലാത്ത പാട വരമ്പിലേക്കു, അവരുടെ വരവും കാത്തു, കണ്ണും നട്ടിരിക്കുന്ന ആന്റി......
ആ പഴയ മുഖം അങ്ങോട്ട് മായുന്നില്ല.......
പിന്നീടെന്നോ ആന്റി, ഓരോ കഥകളും, വാർത്തകളും, കേട്ട് സംഭരിച്ചതാകണം നേരത്തെ കാട്ടിയ ചങ്കൂറ്റം....
തൊട്ടടുത്ത കടയിൽ നിന്ന്, അനുജൻ വെള്ളം വാങ്ങി വരുമ്പോൾ
ആന്റി വല്ലാതെ വിയർക്കുന്നു, കൈ ഒക്കെ തണുത്തു മരവിക്കുന്നു, പന്തികേടല്ലന്നു തോന്നി, ഞങ്ങൾ ടാക്സി വിളിച്ചു.. നേരെ വിട്ടു....
പിന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്കും, അവിടുന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്കും ആരുന്നു യാത്ര..
ആന്റിയും ഞങ്ങളും, എ ടി എം ഇൽ നിന്ന് ഇറങ്ങിയത് കൊണ്ട്, അടിയന്തര കാര്യങ്ങൾക്കുള്ള കാശു കയ്യിൽ ഉണ്ടാരുന്നു.
മൈനർ അറ്റാക്ക്....
നേരെ വീട്ടിൽ വിളിച്ചു പാപ്പയോട് പറഞ്ഞു....
പപ്പാ ഓടി പിടിച്ചു ആശുപത്രിയിൽ എത്തി....
എന്താ പറ്റിയെ...
മൈനർ അറ്റാക്ക്....
പപ്പാ പേടിക്കണ്ട, കുഴപ്പം ഇല്ലന്ന് ഡോക്ടർ പറഞ്ഞു.....
ഇപ്പോൾ എന്താ ഉണ്ടാകാൻ കാരണം....
നിങ്ങൾക്കു എവിടുന്നു ഇവളെ കിട്ടി....
എപ്പോൾ പുറത്തിറക്കും……….
പപ്പയുടെ വക നൂറു ചോദ്യങ്ങൾ.....
പലതിനും ഒഴിഞ്ഞു മാറി....
വീണ്ടും ചോദിക്കുന്നു, എന്താ ഉണ്ടാകാൻ കാരണം………….
പറയാം....
തുടരും............
ജോബിൻ ജോസഫ് കുളപ്പുരക്കൽ....

അനിയത്തികുട്ടിയുടെ കള്ളത്തരം - നാലാം ഭാഗം


അനിയത്തികുട്ടിയുടെ കള്ളത്തരം - നാലാം ഭാഗം
**********************************************************
ചേച്ചിയേം, ചേട്ടനേം വിളിച്ചു കാര്യം പറയാൻ തീരുമാനിച്ചു....
ഞാൻ നാട്ടിൽ ഉണ്ടാരുന്നേൽ, വീട്ടിൽ പോയ് പറയാമാരുന്നു. ഇപ്പൊ ഫോണിൽ കൂടി എങ്ങാനും വിളിച്ചു പറഞ്ഞാൽ, എന്താണേലും ഒരു സ്ഫോടനം നടക്കും. അതിപ്പോൾ ആരോട് പറഞ്ഞാലും അങ്ങനെ തന്നെ.
തത്കാലം വേണ്ടാന്ന് വെച്ചു....
ഞാൻ ഇപ്പോൾ അവളോട്, എന്നും ഇതിനെ പറ്റി സംസാരിക്കുന്നുണ്ട്. മാസം രണ്ടു കഴിഞ്ഞിട്ടും, അവൾ ആണേ, ഒഴിഞ്ഞു മാറുന്നതും ഇല്ലാ.
ചുമ്മാ ഹായ്... ഹാലോ മാത്രേ പറയൂള്ളൂ, എന്നാ അവളു പറയുന്നേ...
എനിക്ക് വീട്ടിൽ പറയണം.....
വീട്ടിൽ പറഞ്ഞാൽ, പൊന്നൂന്റെ പൂമേനിയിൽ, പൂക്കൾ വിടരും, ഇതളുകൾ കൊഴിയും, ശാഖകൾ ഒടിയും, ഒപ്പം ഇത്രേം നാളായിട്ടും, ഞാൻ എന്താ പറയാഞ്ഞത്, എന്ന് ചോദിച്ചു, ഒരു തെറിയും ഉറപ്പാ...
തെറി ഓർത്തു, ഞാൻ മിണ്ടാതെ നടന്നു....
പെൺകുട്ടിയല്ലേ, പറയാതിരുന്നേൽ കരയേണ്ടി വരും....
ഞാൻ എന്താണേലും നാട്ടിൽ പോവ്വാണ്, വീട്ടിൽ പറഞ്ഞിട്ടേ ഉള്ളു കാര്യം...
അടുത്ത ആഴ്ച മുതൽ കമ്പനിയിൽ പണി കുറവാണു....
അതും അല്ല, എനിക്കണേ മാട്രിമോണിയൽ നിന്ന്, മൂന്നു നാലു പെണ്കുട്ടികളേം ബോധിച്ചു, പെണ്ണ് കാണാൻ എന്നുള്ള വ്യാജേനെ, നാട്ടിൽ ചെല്ലാം.
മനസ്സിൽ ഒരുനൂറ്‌ ധൈര്യം സംഭരിച്ചു, അവളുടെ വീട്ടിൽ ചെന്നപ്പോൾ അവളുണ്ട്. എന്റെ കണ്മുന്നിൽ ഇട്ടു, അവളെ പപ്പാ പഞ്ഞിക്കിടുന്നത്, കാണാൻ ഉള്ള തന്റേടം എനിക്കില്ലാരുന്നു.
കാരണം ആ വെളുത്തു തുടുത്ത മേനി, ചുവന്നു കാണാൻ ഉള്ള ചങ്കുറപ്പ് എനിക്കില്ലാരുന്നു. ഒപ്പം അവളുടെ കണ്ണ് നിറയുന്നതും..
അവളെ ഞാൻ തല്ലി കരയിച്ചിട്ടുണ്ടെങ്കിലും, അതൊക്കെ കുട്ടികളികൾക്കു, ഇടയിലാരുന്നു. അന്നവൾ കരഞ്ഞു കൊണ്ട്, ചേട്ടൻ എന്റെ അതെടുത്തു, ഇതെടുത്തു എന്ന് പറഞ്ഞു, എന്നെ തല്ലിക്കുമ്പോൾ അതെനിക്കൊരാനന്ദം ആരുന്നു. ഇത് പക്ഷെ അങ്ങനെ അല്ല.
എന്റെ ദുർബല മനസ്സിനെ തെറി പറഞ്ഞു, അവിടുന്ന് ഞാൻ പടി ഇറങ്ങി, പോയ വഴി ഞാൻ എന്റെ അനുജനോട് കാര്യം പറഞ്ഞു, അവൻ ഈ കാര്യത്തിൽ ഉസ്താദ് ആണ്, എന്നാലും ഇവളുടെ കാര്യം ആയതു കൊണ്ട്, നമുക്ക് ഇത് കലക്കണം ചേട്ടാ, എന്ന് തന്നെ പറഞ്ഞു.
എന്നാ നീ പറയടാ ആന്റിയോട്‌......
നൊന്ന നോ .....
അവനും പപ്പയെ പേടിയാണ്....
ഞാൻ പെട്ടു....
പിറ്റേന്ന് വൈകിട്ട്, ഞാനും അനുജനുമായി എ ടി എം ഇൽ പണം എടുക്കാനായി ചെന്നപ്പോൾ, ആൻഡി ക്യാഷ് എടുക്കാൻ വന്നിട്ടുണ്ട്. ഞങ്ങൾ ആന്റിയോട്‌ വർത്താനം പറഞ്ഞു പുറത്തേക്കു ഇറങ്ങുമ്പോൾ, ഞാൻ അവനോടു പറഞ്ഞു, ഡാ ഇത് നല്ല അവസരമാ... ഇപ്പോൾ പറയാം...
ഇനി ആൻഡി ബോധം കേട്ട് വീണാലും, നീയും കൂടെ ഉണ്ടല്ലോ, പൊക്കി കൊണ്ട് പോകാൻ....
ആൻഡി തിരിച്ചിറങ്ങിയപ്പോൾ, ഞങ്ങളോട് ചോദിച്ചു എന്നാടാ പോയില്ലേ...
ഇല്ലാ ആൻഡി...
അതെന്താ.... ഇനിയും വല്ലോം എടുക്കാനുണ്ടോ....
ഇല്ലാ...
പിന്നെ നിന്റെ കല്യാണക്കാര്യം എന്തായി....
ഹേ അതൊന്നും ആയില്ല...
ഞാൻ എന്നാ പോട്ടെ...
ഉം...
ആൻഡി തിരിഞ്ഞു നടന്നപ്പോൾ, ഞാൻ അറിയാതെ ആൻഡി എന്ന് വിളിച്ചു പോയ്...
എന്താടാ...
ഞങ്ങൾ പരുങ്ങുന്നതു കണ്ടപ്പോൾ ആന്റിക്ക് എന്തോ തോന്നി...
വർഷങ്ങൾ കുറെ ആയില്ലേ, ഞങ്ങളെ കാണാൻ തുടങ്ങിയിട്ട്...
രണ്ടൂടെ എന്താ ഒപ്പിച്ചു വെച്ചിരിക്കുന്നെ....
ഒന്നൂല്ല ആൻഡി...
പറയടാ ചെക്കാ...
ആൻഡി പിന്നെ...
പിന്നെ....
ആൻഡി പിന്നെ...
പിന്നെ.... പറയടാ ചെക്കാ...
തുടരും............
ജോബിൻ ജോസഫ് കുളപ്പുരക്കൽ....
(മുൻ ഭാഗങ്ങൾ കമെന്റിൽ ലിങ്ക് ആയി കൊടുത്തിട്ടുണ്ട്)

അനിയത്തികുട്ടിയുടെ കള്ളത്തരം - മൂന്നാം ഭാഗം


അനിയത്തികുട്ടിയുടെ കള്ളത്തരം - മൂന്നാം ഭാഗം
***************************************************************
അതിനു പൊളിക്കാനും മാത്രം ഒന്നും ഇല്ല.....
പിന്നെ..... ഏങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പു....
സത്യം പറയാല്ലോ, എനിക്കും മനസ്സിൽ ഇഷ്ട്ടമാണ്, പക്ഷെ ഞാൻ പറഞ്ഞിട്ടില്ല....
അതുകൊണ്ടു....
കുന്തം....
ഹേ... നിന്റെ പപ്പാ കുന്തം എടുക്കാൻ വഴിയില്ലാ, മടലെടുക്കാനാ സാധ്യത..
ഒന്ന് പോ എണ്ണിച്ചു.... മനുഷ്യനെ പേടിപ്പിക്കാനായിട്ടു....
അതേടി ഓരോന്നൊക്കെ കാണിക്കുമ്പോൾ ഓർക്കണം, പേടിക്കേണ്ടി വരുമെന്ന്.....
സത്യമാന്നെ…. എനിക്ക് പപ്പയെ പേടിയാ, അത് കൊണ്ടാ ഞാൻ റിപ്ലൈ കൊടുക്കാഞ്ഞേ....
ഇഷ്ട്ടമല്ല എന്ന് പറയുന്നതും റിപ്ലൈ ആണ്.........
ഹം ......
നീ വെറുതെ നിന്ന് ചിണുങ്ങണ്ട.....
മര്യാദക്ക് നിർത്തിക്കോ....
നിർത്താം...
എപ്പോൾ.......
ഒരാഴ്ച കഴിഞ്ഞു....
അതെന്നാ അങ്ങനെ......
നമ്മൾ തേച്ചു എന്ന് പറയാൻ പാടില്ല......
ഓഹോ അപ്പോൾ ഇത് കുറെ എണ്ണം ആയി എന്ന് തോന്നുന്നല്ലോ....
പോ എണ്ണിച്ചു..... എന്നോട് ആദ്യമായിട്ടാ ഒരു ചെക്കൻ ഇഷ്ട്ടം ആണെന്ന് പറയുന്നേ....
ഓഹോ...... അതിനു.....
അപ്പോൾ ഒരു രസം അല്ലെന്നു വെച്ച് ഞാൻ ഒന്നും മിണ്ടിയില്ല.....
പിന്നെ ആ രസം മൂത്തു.........
അങ്ങനെ ഒന്നും ഇല്ല......
ഞങ്ങളു ചാറ്റിങ് മാത്രേ ഉള്ളു.......
നീ ഒരു പെണ്ണാണ് എന്നാ കാര്യം മറക്കണ്ടാ, തെറ്റ് പറ്റരുത്....
പിന്നെ തിരിച്ചുവരാൻ പറ്റില്ല.....
ഹം.....
എനിക്കറിയാം കൊച്ചെ....
കൊച്ചെന്നോ...
അല്ല ജോബിൻ ചേട്ടാ... ഹേ… ഹേ....
അധികം കിണിക്കണ്ട..... ഞാൻ ശരി ആക്കി തരാം....
ഇതെന്തു സാധനം ആണെന്ന് നോക്കിക്കോണം, എന്നാ പറഞ്ഞാലും അവസാനം പപ്പാ, അല്ലെ ശരി ആക്കി തരാം.....
അതെ……….
ഞാൻ ഒരു പ്രായ പൂർത്തിയായ പെൺകുട്ടി ആണ്...
അതിനു....
ഒന്നുമില്ല....
ഓ എനിക്കെന്റെ കാര്യം നോക്കാൻ അറിയാം, നിങ്ങളാരും അതിൽ ഇടപെടേണ്ട എന്നായിരിക്കും അല്ലെ....
അങ്ങനെ ഒന്നുമല്ലാ....
പിന്നെ.....
...........
പറയടി കുന്തമെന്നോ, ഇജ്ജ് എന്നോ.....
ഇല്ല ഞാൻ ഒന്നും പറയില്ലാ....
അല്ല നീ പറ....
ഇല്ലാ...............
അങ്ങനെ പറയല്ലെടി പൊന്നു....
എന്നാ പിന്നെ പപ്പയോടു പറയാം അല്ലേ......
പപ്പയോടു പറയരുത്.... ഞാൻ ഇത് നിർത്തിക്കോളാം....
ഒരാഴ്ചക്കുള്ളിൽ നിർത്തി ഇല്ലേ ഞാൻ ആയിട്ട് നിർത്തും അതുറപ്പാ.....
തല്ക്കാലം അന്നത്തേക്കു ഞങ്ങൾ അടി നിർത്തി....
പിറ്റേന്ന് വീണ്ടും ഞാൻ ചൊറിയാൻ തുടങ്ങി, അവൾ ഉരുളാനും....
അങ്ങനെ തൊട്ടടുത്ത ദിവസം ഞാൻ വാട്സാപ്പിൽ മെസ്സേജ് ഫോർവേഡ് ചെയ്യുന്ന കൂട്ടത്തിൽ ഒരു സ്റ്റാറ്റസ് കണ്ടു....
പൊന്നൂന്റെ സ്റ്റാറ്റസ്......
ഒരു ദിവസം ഞാൻ എല്ലാം മറന്നു ഇട്ടേച്ചു പോകും.....
പിന്നെ ഞാൻ ഒരിക്കലും തിരിച്ചു വരില്ല.....
ആ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു....
ഒരു അന്യജാതിയിൽ പെട്ട പയ്യന്റെ കൂടെ തന്റെ മകളു പോയ് എന്നറിഞ്ഞാൽ, ഉറപ്പു.. അവളുടെ അപ്പനും അമ്മയും ശരിക്കും തകരും....
തകർന്നു തരിപ്പണം ആകും.....
ആ മാന്യനായ പട്ടാളക്കാരനു അത് കളങ്കവും ആകും....
അതും എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ വല്ലോ കുരുക്കിലൂടെ പെട്ടെങ്കിൽ പിന്നെ നോക്കണ്ട....
എന്റെ മനസ്സിൽ, ലവ് ജിഹാദ്, ഐഎസ്..... മതപരിവർത്തനം.... എല്ലാം ഒരു കുന്നു പോലെ ഓടി വന്നു....
ഇവളോട് ചുമ്മാ ചൊറിയാൻ പോകണ്ടാരുന്നല്ലോ ഈശ്വരാ....
ഞാൻ അറിഞ്ഞില്ലാരുന്നേൽ കുറച്ചു സമാധാനം കിട്ടിയേനെ.....
ആകെ ശോകം സീൻ.....
ഞാൻ പിന്നെ ഒന്നും നോക്കി ഇല്ല....
ജോബിൻ ജോസഫ് കുളപ്പുരക്കൽ....
തുടരും............

അനിയത്തികുട്ടിയുടെ കള്ളത്തരം - രണ്ടാം ഭാഗം


അനിയത്തികുട്ടിയുടെ കള്ളത്തരം - രണ്ടാം ഭാഗം
*******************************************************************
എന്റെ ജോബിൻ ചേട്ടാ, ചേട്ടൻ പറയുന്നപോലൊന്നുമല്ല കാര്യങ്ങൾ....
പിന്നെ....
ഞങ്ങളു തമ്മിൽ അങ്ങനെ ഒന്നും ഇല്ല....
പിന്നെ എങ്ങനെയാ ഉള്ളത്....
നീ പറഞ്ഞിട്ട് പോയാ മതി.....
കഷ്ട്ടം ഉണ്ട്.... പ്ളീസ്....
ഒരു കഷ്ട്ടവും ഇല്ല.....
ഉഹും....... പ്ളീസ്‌ന്നെ....
നീ കാര്യം പറ....
ഞാൻ പറഞ്ഞില്ലേ, കുട്ടിക്ക് അങ്ങനെ ഒന്നും ഇല്ലാന്ന്.....
ഏതു കുട്ടി ......
ഞാൻ .....
പിന്നെ നീ എന്തിനാ പാപ്പയോടു പറയരുത് എന്ന് പറഞ്ഞെ....
അത് പിന്നെ...... കഷ്ട്ടം ഉണ്ട് കേട്ടോ......
ഹ ഹ.......
കിണിക്കണ്ട അധികം..... നോക്കിക്കോ ഞാൻ മറ്റേ ചേച്ചിയുടെ കാര്യം ഞാൻ ആന്റിയോട് പറയും......
എന്നാ ഞാൻ ഇത് പാപ്പയോടും പറയും.....
ഇല്ല ഞാൻ പറയത്തില്ല....
അല്ല നീ പറഞ്ഞാ ഇപ്പോൾ, എനിക്ക് രണ്ടു കോപ്പാ....
കെട്ടി രണ്ടു കൊച്ചും ആയ, പെണ്ണുമായിട്ടുള്ള കഥ കേട്ടാൽ, ഇപ്പൊ എന്നെ അവരങ് മൂക്ക് ചെത്തും.... നീ പോയ് പറയടി പുല്ലേ.....
ഇല്ല ഞാൻ പറയത്തില്ല.....
പക്ഷെ ഞാൻ പറയും, പപ്പയോടു..... പുള്ളിക്കാരൻ കഴിഞ്ഞ ദിവസവും പറയുന്ന കേട്ട് പട്ടാളത്തിൽ നിന്ന് വന്നു കഴിഞ്ഞു പിന്നെ ഒരു ത്രില്ല് ഇല്ലെന്നു....
ഇത് കേൾക്കുമ്പോൾ എന്താണേലും ഒരു ത്രില്ലും, ബോംബ് സ്ഫോടനവും ഉറപ്പാ.....
എനിക്കണേ അത് ഓർത്തിട്ടു നല്ല ചിരി വരുന്നു.... പൊന്നു ഷവായ......
ബുഹഹ ......
എന്ത് സാധനമാണോ ഇത്...... ഏതു നേരത്താണോ ഈശ്വരാ ആ പേര് കേട്ടപ്പോൾ പപ്പയോടു പറയരുതെന്ന് പറയാൻ തോന്നിയെ.....
എടി പല നാൾ കള്ളി, ഒരു നാൾ പിടിയിൽ നീ കേട്ടിട്ടില്ലേ ........
ഞാൻ കള്ളത്തരം ഒന്നും അതിനു കാണിച്ചില്ലല്ലോ.....
പിന്നെ, ഇതിനും ഞങ്ങടെ നാട്ടിൽ കള്ളത്തരം എന്ന് തന്നെയാ പറയുന്നേ.....
രണ്ടുണ്ട.....
അതുശരിയാ, ഇത് പപ്പയോടു പറഞ്ഞാൽ ഉറപ്പാ, അങ്ങേരു നിന്നെ വെടി വെക്കും.....
ഹം.... കഷ്ട്ടം ഉണ്ട് കേട്ടോ......
ഇജ്ജ് എന്ത് സാധനം ആണോ........
എടി പുല്ലേ, ഇനി ഇവിടെ ഇജ്ജ്.. കുജ്ജു.. എന്നൊക്കെ പറഞ്ഞാ, കാലേ വാരി നിലത്തടിക്കും..... മര്യാദക്ക് മലയാളം പറയടി....
ഹോ ശരി.....
എടി പെണ്ണെ നീ സത്യം പറ...... എങ്ങനാ കാര്യങ്ങളുടെ കിടപ്പു.....
കൂടുതല് ജാഡ കാണിച്ചാ ഞാൻ വീട്ടിൽ പറയും.....
മര്യാദക്ക് പറഞ്ഞോ.....
അത് പിന്നെ അവൻ എന്നോട് ഇഷ്ട്ടാണ് പറഞ്ഞു.....
അപ്പോൾ നീയോ...
ഞാൻ ഒന്നും പറഞ്ഞില്ല....
പിന്നെ ഒരു പുണ്യാളത്തി വന്നിരിക്കുന്നു.....
സത്യമാ പറഞ്ഞെ....
ഹ കോപ്പില്.. കോപ്പില് .....
എന്തുവാ എന്നെ വിശ്വാസം ഇല്ലേ....
നിന്നെ അല്ലെ..... പോടീ....
വായിന്നു വല്ലോം കേൾക്കണ്ടെങ്കിൽ പോടീ.....
സത്യമായിട്ടും അവൻ അത് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചേ ഉള്ളു, വേറെ ഒന്നും പറഞ്ഞില്ല.....
ആദ്യം ചിരിച്ചു, പിന്നെ മിണ്ടി, പിന്നെ അവന്റെ കൂടെ..........
പോ എണ്ണിച്ചു.....
അങ്ങനെ ഒന്നും ഇല്ല....
പിന്നെ എങ്ങനെ ആടി അവന്റെ കൂടെ പുളകം കൊള്ളിച്ചു നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ വന്നേ.....
അത് പിന്നെ ടൂർ പോയപ്പോ ഞങ്ങളു എല്ലാരും കൂടെ നിന്ന് എടുത്തതാ...
എന്നിട്ടു വേറെ ആരുടേം കണ്ടില്ലല്ലോ.....
പിന്നെ ഞങ്ങടെ ക്ലാസ്സിലെ കപ്പിൾസ് എല്ലാം തന്നെ ഫോട്ടോ എടുത്തു ഫേസ് ബുക്കിൽ ഇട്ടല്ലോ.......
അപ്പോൾ കപ്പിൾസ് ആണല്ലേ.....
ഈശ്വരാ വീണ്ടും പെട്ട്.... ഞാൻ പോവാ എനിക്ക് തുണി കഴുകണം.....
വേണ്ട, ഞാൻ നിന്റെ അപ്പനെ കൊണ്ട് കഴുകിപ്പിക്കാം.....
എന്ത് സാധനമാനു നോക്കിക്കോണേ......
ഒരു സാധനവും ഇല്ല....
ഇത് ഞാൻ പൊളിക്കും മോളെ.........
തുടരും............
ജോബിൻ ജോസഫ് കുളപ്പുരക്കൽ....

മദ്യം ജീവനും ഹാനികരം (നർമ്മ കഥ )


മദ്യം ജീവനും ഹാനികരം (നർമ്മ കഥ )
*************************************************
2008 ൽ കോളേജിൽ നിന്ന് രണ്ടു ദിവസത്തെ സ്റ്റഡി ടൂറിനായി മൂലമറ്റത്തേക്കു തിരിച്ചപ്പോൾ പ്രതീക്ഷിച്ചിരുന്നില്ല… അതൊരു ചരിത്ര സംഭവം ആകുമെന്നു....
അഞ്ചാമത്തെ സെമസ്റ്ററിലെ ക്ലാസ് തുടങ്ങിയിട്ടേയുള്ളൂ... ഞങ്ങൾ ടൂറിനു പോകണമെന്നു പറഞ്ഞു ഡിപ്പാർട്മെന്റിൽ ചെന്നപ്പോഴേ ഞങ്ങളെ വിശ്വാസം ഉള്ള നല്ലവരായ ഫാക്കൽറ്റി പറഞ്ഞു....
ഒരു പെണ്ണിന്റെ വീട്ടിൽ നിന്നും, ചെറുക്കന്റെ വീട്ടിൽ നിന്നും നിങ്ങടെ കൂടെ വരാൻ ആർക്കെങ്കിലും പറ്റുമെങ്കിൽ പൊയ്‌ക്കോ... അല്ലേ പോകണ്ടാന്നു....
നമ്മള് അങ്ങു ബുഷിനെവരെ കാണാൻ മനക്കോട്ട കെട്ടിയ നേരം..... നമ്മള് വെറുതെ ഇരിക്കുവോ.... തപ്പി പിടിച്ചു അവരു പറഞ്ഞ രണ്ടു പേരെ.... മായയുടെ അമ്മയും.. അർജുന്റെ അമ്മയും....
സാറുമ്മാരു നമ്മളോട് മൊട കാണിച്ച കൊണ്ട്, നമ്മള് രണ്ടു ദിവസത്തെ ടൂർ ഒരറിയിപ്പും കൂടാതെ എട്ടു ദിവസം ആക്കി.... ഹും.... നമ്മളോടാ സാറുമ്മാരുടെ കളി.....
നേരെ വിട്ടു മുല്ലപെരിയാർ, വയനാട്, കൊടൈക്കനാൽ, ഊട്ടി, മൈസൂർ, ബാംഗ്ലൂർ ലാൽ ബാഗ്, വൃന്ദാവൻ അങ്ങനെ കുറെ സ്ഥലങ്ങള്... ഒന്നും ശരിക്കും പ്ലാൻ ചെയ്യാൻ പറ്റാഞ്ഞ കൊണ്ട് കുറെ കറങ്ങി....
അങ്ങനെ തിരികെ വരുന്ന വഴി തമിഴ്നാടിന്റെ ഏതോ ഒരു ഭാഗത്തു മുന്തിരിപ്പടം കണ്ടു വണ്ടി നിർത്തി.... അവിടെ ചോദിച്ചപ്പോൾ ഒരു പെട്ടി മുന്തിരിങ്ങാക്കു പതിനഞ്ചു രൂപാ.....
അള്ളാ... നമ്മളപ്പം തന്നെ രണ്ടു പെട്ടി അങ്ങു വാങ്ങി..... അതും വാങ്ങി വണ്ടിയിൽ കയറുമ്പോൾ ഒരൊറ്റ ചിന്തയെ ഉള്ളാരുന്നു മുന്തിരിങ്ങാ വൈൻ.... മൂന്നാലു പെട്ടി കൂടി വാങ്ങി നാട്ടിൽ ചെന്നു മറിച്ചു വിറ്റാലോ എന്ന പ്ലാനും ഇല്ലാഴിയില്ലാരുന്നു...
കൂട്ടത്തിൽ അച്ചായൻ ആയിട്ടു ഞാൻ മാത്രേ ഉള്ളാരുന്നതു കൊണ്ട് ക്ലാസ്സിലെ കുടിയന്മാരെല്ലാം എന്നെ ചട്ടം കെട്ടി...... വൈൻ കൊണ്ട് വന്നില്ലേ നിന്നെ ഞങ്ങളു പഞ്ഞിക്കിടുമെന്നു...
ചോര തിളപ്പിന്റെ പ്രായം... പോരാത്തതിനു കോളേജിൽ വെച്ച് ചില വിദ്വാന്മാർ പട്ടചാരായത്തിന്റെയും, വാറ്റിന്റേം ഒക്കെ കഥ പറഞ്ഞത് അന്നേരം ഞാൻ ഓർത്തു... പെട്ടെന്നു തന്നെ നമ്മുടെ ഉള്ളിലെ കലാകാരൻ ഉണർന്നു.... പോരാത്തതിനു നമ്മളൊരു കുട്ടനാട്ടുകാരനും... വാറ്റിന്റേം ചാരായതിന്റെം ഈറ്റില്ലം....
ഞാൻ എന്താണേലും കുടിക്കില്ലാ... പെട്രോളും മണ്ണെണ്ണയും വരെ ഇവന്മാര് അടിക്കും.... എന്നാൽ പിന്നെ ഒരു പരീക്ഷണം അങ്ങു നടത്തിയാലോ.....
'അമ്മ കണ്ടാൽ കാലേ വാരി നിലത്തടിക്കും.... അതുകൊണ്ടു ആദ്യം നമ്മള് ഡീസന്റ് ആയിട്ട് വീട്ടിലെ ചില്ലു കുപ്പികളിലും, ഭരണികളിലും മുന്തിരിങ്ങാ നിറച്ചു, സമാനുപാതത്തിൽ പഞ്ചസാരയും തട്ടി ഓരോ കിഴി ഗോതമ്പും ഇട്ടു അടച്ചു വെച്ചു..... (ബാക്കി ഗുട്ടൻസ് പറഞ്ഞു തരൂല്ല)
എവിടെ.... എനിക്കിരിന്നിട്ടു ഇരുപ്പുറക്കുമോ..... ഞാൻ നേരെ വിട്ടു... നാട്ടിലെ വാറ്റു ഗുരു ഗോപാലേട്ടന്റെ മോൻ എന്റെ ചങ്ങാതി ജിഷ്ണുന്റെ അടുക്കൽ..... അവൻ പറഞ്ഞു അച്ചൻ ചക്കരയും ബാറ്ററിയും ഇട്ടാണ് ഉണ്ടാക്കുന്നതെന്നു....
അപ്പോൾ ഒരു കുപ്പിയിലേക്കുള്ളതായി..... ബാക്കി കുപ്പിയിൽ എന്തു പരീക്ഷണം നടത്തും.....
നാട്ടിലെ അടുത്ത വാറ്റുകാരൻ രാജപ്പൻ ഗുരുവിന്റെ മകൻ സുഭാഷേട്ടനെ കണ്ടു കാര്യം പറഞ്ഞു... മൂപ്പരും ഞാനും തമ്മിൽ നല്ല കമ്പനിയാ.. പക്ഷെ ഈ കാര്യം ആയ കൊണ്ട് എന്നെ രണ്ടു തെറി... നീയും പിഴക്കാൻ തീരുമാനിച്ചോന്നു...
നമ്മളൊരു നമ്പർ ഇട്ടു...... നമുക്ക് എഞ്ചിനീറിങ്ങിൽ ഒരു സെമിനാർ ചെയ്യാനാണ്... എങ്ങനെ ആണ് ഇതുണ്ടാക്കുന്നതെന്നു....
പുള്ളി ആരാ മുതലു... എന്നോടു പറഞ്ഞു തൽക്കാലം നീ വൈൻ ഉണ്ടാക്കുന്ന ട്രിക്ക് പഠിച്ചാ മതി എന്നു... രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും വൈൻ....
ആ കാലത്തൊക്കെ വട്ട ചിലവിനു വേണ്ടി കാറ്ററിങ് സർവീസിന് പോകുമ്പോൾ കണ്ടിട്ടുണ്ട് ഒറ്റ ദിവസം കൊണ്ട് വൈൻ ഉണ്ടാക്കുന്ന വിദ്യ...
മുന്തിരിങ്ങ നല്ല പോലെ തിളപ്പിച്ചിട്ടു സമാനുപാതത്തിൽ പഞ്ചസാരയും തട്ടി ഒരു കോട്ടറും പൊട്ടിച്ചൊഴിക്കും.... പിറ്റേന്ന് നല്ല സ്വയമ്പൻ സാധനം...
അങ്ങനെ 'അമ്മ വീട്ടിൽ ഇല്ലാഞ്ഞ നേരം ഞാൻ ഓരോ കുപ്പിയും അഴിച്ചു ഓരോ പരീക്ഷണങ്ങൾ തുടങ്ങി...
ഒന്നിൽ കുറച്ചു ഈസ്റ്... മറ്റൊന്നിൽ ഗ്രാമ്പൂ.... മറ്റൊന്നിൽ കറുവാപട്ട…. മറ്റൊന്നിൽ ജാതിക്കാ….. മറ്റൊന്നിൽ സോഡാ പൊടി-… മറ്റൊന്നിൽ ബാറ്ററി... ബാറ്ററിയുടെ കൂടെ കുറച്ചു ഈസ്റ്റും ഇട്ടു… പോരാത്തതിനു ബാറ്ററി ചുറ്റികക്ക് ഒന്നു തല്ലി ചതച്ചു..
മറ്റൊന്നിൽ കോട്ടെർ വാങ്ങാൻ ക്യാഷ് ഇല്ലാത്ത കൊണ്ടും, നാട്ടിൽ നല്ല വില ഉള്ളതു കളയണ്ടാ എന്നു വെച്ചും, വീട്ടിൽ വെളിച്ചെണ്ണ ഒഴിച്ച് വെക്കാനാണെന്നു പറഞ്ഞു, കഴിഞ്ഞ ഒരാഴ്ചയായി ലിക്വർ ഷാപ്പിന്റെ പരിസരത്തു നിന്ന് അവസാന തുള്ളികൾ ഉള്ള കുപ്പികൾ ശേഖരിച്ചു... ഒരു ഹാഫ് കോട്ടെർ കിട്ടി.... എല്ലാ ബ്രാൻഡും ഉണ്ട്..... എന്റമ്മോ എന്താ മണം...
രണ്ടു കുപ്പിയിൽ ഒന്നും ചേർക്കാത്ത വൈൻ പ്രത്യേകം അടയാളപ്പെടുത്തി മാറ്റി വെച്ചു.... അതെനിക്കു കുടിക്കാൻ... ചാത്തൻ… ചാത്തന്മാർക്കു...
അങ്ങനെ പരിപാടികൾ എല്ലാം ചെയ്ത ശേഷം നേരെ കോളേജിലേക്ക് വിട്ടു... ചെന്നപ്പോൾ സസ്പെൻഷൻ... ടൂർ നീട്ടി എടുത്തതിനു എല്ലാത്തിനേം പുറത്താക്കി.... വീട്ടിൽ അറിഞ്ഞാൽ കാലും മുട്ടും തല്ലി ഓടിക്കുന്ന കൊണ്ട് അവിടെ തന്നെ നിന്നു....
അപ്പോഴാണ് ജിഷ്ണു എന്നെ വിളിച്ചത് (പിറ്റേ ആഴ്ച).... ഡാ വൈൻ റെഡി ആയോന്ന്..
ഡാ ഇട്ടതല്ലേ ഉള്ളൂ... ഒരു ഇരുപത്തിയൊന്നെങ്കിലും കഴിയാതെ എങ്ങനെയാ എടുക്കുന്നത്....
നീ ഇരുപത്തിയൊന്നു നോക്കി ഇരുന്നോ.... നിന്റെ പതിനാറടിയന്തരം നടത്താം അന്ന്... അതെന്നാടാ......
ഡാ കോപ്പാ അതു പൊട്ടി തെറിക്കും… നീ എത്രേം പെട്ടെന്നു ഒന്നുകിൽ അടി.... അല്ലെ പറമ്പിൽ എവിടേലും കൊണ്ടു വെക്ക്...
അമ്പട പുളുസു… നിനക്കന്നിട്ടു അടിച്ചോണ്ടു പോകാനല്ലേ...
പിന്നെ.... എനിക്കടിക്കാൻ ആണേ എന്റെ വീട്ടിൽ ആവിശ്യത്തിന് സാധനം ഉണ്ട്.... നിനക്കൊന്നും വരണ്ടാ എന്നു വെച്ചിട്ടാ ഞാൻ പറഞ്ഞെ... നീ വേണേ അവിടുന്ന് മാറ്റു.
അള്ളാ.... ആകെ കലിപ്പായി കപൂർ സീനാകുമല്ലോ... ഇപ്പോൾ ആണേ സാധനം ഇരിക്കുന്നത് അമ്മയുടെ കട്ടിലിനടിയിൽ... എന്തേലും പറ്റിയാൽ ആരുമില്ലാ നാട്ടിൽ... ഞാൻ വല്ലാതെ ഭയന്ന് വിറച്ചു...
നേരെ വീട്ടിലോട്ടു വിട്ടു.... ചെന്ന പാടെ പുര പണിയാനായി ഇറക്കി ഇട്ട മണ്ണ് മാറ്റിയിട്ടു, അതിൽ കുഴിച്ചിട്ടു....
അന്ന് രാത്രി ഒരു കിടിലം സൗണ്ട്..... പുരപ്പുറത്തു മണ്ണ് മഴ പെയ്യുന്നപോലെ വീഴുന്നു.... ഞാൻ പുറത്തേക്കു നോക്കി.... ഞാൻ ഇന്നലെ കുഴിച്ചിട്ട കുപ്പി പൊട്ടി തെറിച്ചിരിക്കുന്നു...
'അമ്മ ഒന്നും മിണ്ടുന്നില്ലാ.... ഞാൻ നേരെ പോയി ബാക്കി കുപ്പികൾ തോട്ടിലേക്ക് വലിച്ചെറിഞ്ഞു പൊട്ടിച്ചു.... ഇനി ഇല്ല ഇങ്ങനെ ഒരു പരീക്ഷണത്തിനു.
മദ്യപാനം ആരോഗ്യത്തിനു ഹാനികരം ആണ്... അതുണ്ടാക്കുന്നത് ജീവനും ഹാനികരം ആണെന്ന് അന്നു ഞാൻ തിരിച്ചറിഞ്ഞു... പിന്നീടിന്നു വരെ വീട്ടിൽ വൈൻ ഇട്ടിട്ടില്ല...
ജോബിൻ ജോസഫ് കുളപ്പുരക്കൽ...

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo