അനിയത്തികുട്ടിയുടെ കള്ളത്തരം – അവസാന ഭാഗം
*******************************************************************
*******************************************************************
പപ്പാ ഇവിടെ നിക്ക്, ഞങ്ങൾ പോയ് ക്യാഷ് എടുത്തിട്ട് വരം എന്ന് പറഞ്ഞു സ്ഥലം വിട്ടു..
നേരെ പോയത് പൊന്നൂന്റെ എടുക്കലോട്ടു...
നടന്ന കാര്യം പറഞ്ഞപ്പോൾ, അവൾ ബോധം കെട്ടു വീണു...
ഇതുവരെ കണ്ട പൊന്നൂന്റെ ധൈര്യം ചോർന്നിരിക്കുന്നു....
വീണ്ടും ഞങ്ങൾ പെട്ടു...
അവൾ ആണേ താഴെ കിടന്നു മമ്മി മമ്മി എന്ന് വിളിക്കുന്നു....
അയ്യോ മമ്മി ഞാൻ ഇനി അങ്ങനെ ഒന്നും ചെയ്യില്ല.... പപ്പാ എന്നെ തല്ലല്ലേ.... എന്തൊക്കെയോ പുലമ്പുന്നു പൊട്ടിക്കരയുന്നു.
കാണിച്ചത് കുരുത്തക്കേട് ആണേലും, അവളുടെ കരച്ചിൽ കണ്ടപ്പോൾ എന്റേം കണ്ണ് നിറഞ്ഞു....
മുഖത്തു വെള്ളം കോരി അവളെ എണ്ണീപ്പിക്കുമ്പോൾ, വെള്ള ടൈലുകൾക്കു മീതെ ഒരു മഞ്ഞ നീർച്ചാൽ....
അതെ പൊന്നു മുള്ളി....
പപ്പയെ ഓർത്തിട്ടാകണം.... അല്ല പേടിച്ചിട്ടാകണം....
നിക്കറെ മുള്ളി എന്ന് അനുജൻ അവളെ വിളിക്കുമ്പോൾ ഞാനും ചിരിച്ചു....
അവളും വിളറിയ മുഖമായി ചിരിച്ചു.....
പൊന്നു കുളിച്ചു ഉടുപ്പ് മാറി വന്നപ്പോൾ, ഇനി ആശുപത്രിയിൽ പോയ് മുള്ളരുത് എന്നൊരു കമെന്റും.
ഇത്രേം ഒക്കെ കാട്ടിയപ്പോൾ, നല്ല ധൈര്യം അല്ലാരുന്നോ, ഇനി ഇവിടെ കൂടി കാണിക്കടി എന്ന് പറഞ്ഞു, അനുജൻ അവളെ കടിച്ചു കീറാൻ നിൽക്കുവാ...
അവൾ വീണ്ടും കരയുവാണ്...
ഞാൻ അവളുടെ കണ്ണ് നീര് ഷാളുകൊണ്ടു തുടച്ചു...
ആ നിഷ്കളങ്കമായ കവിളിൽ ഒന്ന് തലോടി കൊണ്ട് പറഞ്ഞു, കണ്ടില്ലേ പുകിലുകൾ നിന്നോട് ഞാൻ മര്യാദക്ക് പറഞ്ഞതല്ലേ വിട്ടു കളയാൻ...
ഞാൻ വിട്ടു...
അല്ലാടി വിടണ്ടാ.... പോ.... നീ പോടീ.... എന്നന്നേക്കുമായി പോടീ....
അവനു ജ്വലിച്ചു കേറാൻ തുടങ്ങി...
എന്റെ പൊന്നു മലരേ.. ഒന്ന് മിണ്ടാതിരി, ഞാൻ ഒന്ന് ഇതിനെ സമാദാന പെടുത്തട്ടെ, എന്ന് പറഞ്ഞു അവനെ ഒന്ന് ശാന്തനാക്കിയ പാട്, എനിക്കെ അറിയൂ....
അവളുമായി ആശുപത്രിയിൽ ചെന്നപ്പോൾ, പപ്പാ കാര്യങ്ങൾ ഡോക്ടർമാർ വഴി അറിഞ്ഞിരുന്നു. കാരണം ഞങ്ങൾ ഡോക്ടറോട് പറഞ്ഞാരുന്നു.
ഡോക്ടറോടും, വാക്കേലിനോടും കള്ളം പറയരുത്, എന്നാണല്ലോ ചൊല്ല്....
പപ്പാ ഞങ്ങളെ വിളിച്ചു കാര്യങ്ങൾ വിശദമായി ചോദിക്കുമ്പോൾ, ഞങ്ങൾ രണ്ടാളും പപ്പയുടെ കയ്യിൽ പിടിച്ചിരുന്നു.
അനുജന്റെ വായിൽ നിന്ന് അറിയാതെ പയ്യൻ മുസ്ലിം ആണെന്ന് വീണു പോയ്....
പയ്യൻസ് മുസ്ലിം ആണെന്ന് പറഞ്ഞപ്പോൾ, ആ പട്ടാളക്കാരന്റെ ചോര തിളപ്പു കൂടി....
സ്വന്തം ജാതി പോലും അല്ല....
നിന്നെ ഒക്കെ പഠിക്കാൻ വിട്ട എന്നെ വേണമടി കൊല്ലാൻ....
അവള്കെങ്ങാനും വല്ലോം സംഭവിച്ച, നിന്റെ ശവമടക്കും കൂടി ഞാൻ ഒരുമിച്ചു നടത്തും
പല്ലു കടിച്ചു, പൂമാനമെ എന്നും വിളിച്ചോണ്ട് ഞങ്ങളെ തട്ടി മാറ്റി പൊന്നൂന്റെ എടുക്കലോട്ടു....
ഭാഗ്യം... പാവം, വീണ്ടും ബോധം കെട്ടു...
കുറച്ചുമുന്നേ മൊത്തം പെടുത്തു കളഞ്ഞത് കൊണ്ട്, വീണ്ടും പെടുത്തില്ല.....
അപ്പോഴേക്കും, ചേട്ടനും ചേച്ചിയും, അപ്പച്ചനും അമ്മച്ചിയും, എല്ലാരൂടി വന്നു, പൊന്നൂനെ തൽകാലം തല്ലിൽ നിന്ന് രക്ഷ പെടുത്തി.....
ചേച്ചി അവളെ കൂട്ടി കൊണ്ട് പോയ്.....
ആശുപത്രിയിൽ നിന്ന് പോകുന്നതിനു മുന്നേ തന്നെ പൊന്നു മമ്മിയുടെ തലയിൽ കൈ വെച്ച് പറഞ്ഞു, ഞാൻ അവന്റെ കൂടെ പോവില്ല...
പപ്പയും മമ്മിയും കണ്ടു പിടിച്ചു തരുന്നവരെ, ഞാൻ കെട്ടു......
അങ്ങനെ അവൾ എല്ലാം മറന്നു പഴയ പൊന്നു ആയി എന്ന് സ്വയം പറയുന്നു....
പക്ഷെ വീട്ടുകാർക്ക്, പഴയ വിശ്വാസം അവളുടെ കാര്യത്തിൽ ഇല്ലാ...
അതുകൊണ്ടു എം ബി എ കഴിഞ്ഞു ജോലിക്കു വിട്ടില്ലാ, വീട്ടിലെ പണികളിൽ മമ്മിയെ സഹായിക്കുന്നു...
ഇപ്പോൾ പൊന്നുവിന് വേറെ ആലോചനകൾ നോക്കുന്നു.....
(ശുഭം)………………………
ജോബിൻ ജോസഫ് കുളപ്പുരക്കൽ....
മുൻഭാഗങ്ങൾ വായിക്കാൻ ആഗ്രഹിക്കുന്നവർ താഴെ കമന്റ് ബോക്സിൽ ലിങ്ക് നോക്കുക
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക