Slider

അനിയത്തികുട്ടിയുടെ കള്ളത്തരം - അഞ്ചാം ഭാഗം

0

അനിയത്തികുട്ടിയുടെ കള്ളത്തരം - അഞ്ചാം ഭാഗം
*******************************************************
നമ്മുടെ പൊന്നൂന് ഒരാളെ ഇഷ്ട്ടമാ....
ആരാടാ കക്ഷി....
ങേ....
ആന്റിക്ക് ബോധക്ഷയം ഒന്നും ഉണ്ടായില്ല.....
(ഞങ്ങൾ ഒരു ബോധക്ഷയം അല്ലെ, ഒരു തെറി പ്രതീക്ഷിച്ചിരുന്നു....)
ആൻഡി ദേ ചിരിച്ചു കൊണ്ട് പറയുന്നു.....
ഈ പ്രായത്തിൽ ഇങ്ങനെ ഓരോന്നും തോന്നുമെന്ന്‌....
എന്റമ്മോ ഞാൻ അവളുടെ അമ്മയോട് തന്നെ ആണോ പറയുന്നേ....
നീ എന്നാടാ നോക്കുന്നെ എന്നെ....
അല്ല ആൻഡി, ആന്റിക്ക് വിഷമം ഒന്നുമില്ലേ....
ആൻഡി ദേ വീണ്ടും പറയുന്നു…….
ഡാ ഈ പ്രായത്തിൽ ഇതൊക്കെ തോന്നും.... പിന്നെ അങ്ങ് മാറും....
എന്ത് നല്ല ആൻഡി..... എന്റെ 'അമ്മ ഇതുപോലെ ഒന്ന് പറഞ്ഞിരുന്നേൽ.....
പഴയ കാലം ഒന്നും അല്ലല്ലോ...... എല്ലാരും സ്വന്തം കാലിൽ നിക്കാൻ പഠിച്ചില്ലേ.....
ഞങ്ങള് രണ്ടാളും ശരിക്കും പ്ലിങ്ങി........
അതൊക്കെ പോട്ട്, ആരാ കക്ഷി.....
(ഒരു പ്രണയത്തെ, വളരെ നിസ്സാരമായി കണ്ട, ആന്റിയുടെ മഹാ മനസ്സിന് മുന്നിലും, വെറുതെ എന്നെ ടെൻഷൻ അടുപ്പിച്ചു, ഇവിടെ വരെ എത്തിച്ച, കാര്യങ്ങളും എല്ലാം ഞാൻ ഓർത്തു.....)
ഞാൻ വലിയ ഡാവില് പുച്ഛിച്ചു കൊണ്ട് ആന്റിയോട്‌ പറഞ്ഞു, അതവളുടെ കൂടെ പഠിക്കുന്ന ഒരു പയ്യനാ....
ആണോ....
കോഴിക്കോട്ടു തന്നെ ഉള്ളതാണോ...
അല്ല.... മലപ്പുറം.....
 വയസ്സിനു മൂന്നു നാലു മൂത്തതാണേലും, നല്ല ചെക്കനും, കുടുംബവും ഒക്കെ ആണേൽ കുഴപ്പം ഇല്ലാരുന്നു, ഇതിപ്പോൾ ഒരേ പ്രായം.....
ഞങ്ങൾ വീണ്ടും പ്ലിങ്ങി.......
അല്ല ആൻഡി, പപ്പാ അറിഞ്ഞാൽ കലിപ്പാകില്ലെ....
ഹേ അങ്ങേരുടെ സ്വഭാവം വെച്ചിട്ടു, അങ്ങനെ ഒന്നും ഉണ്ടാകില്ല....
തല്ലി കൊന്നു കെട്ടി തൂക്കത്തെ ഉള്ളു.....
അങ്ങേർക്കു അല്ലെ തന്നെ ഭ്രാന്താ..... ഇതോടെ കേട്ടാൽ പിന്നെ നോക്കണ്ടാ.....
കാട്ടു പോത്തിന്റെ സ്വഭാവമാ.....
എന്നാ പിന്നെ ആൻഡി അവളോട് സംസാരിക്കു.....
ഹം..... ഞാൻ അവളോട് ചോദിക്കട്ടെ കാര്യങ്ങൾ....
പപ്പടെ എടുക്കൽ, ഞാൻ അമ്മച്ചിയെ കൊണ്ട് സംസാരിപ്പിക്കാം, ഞാൻ പറഞ്ഞാൽ അങ്ങേരു, എന്റെ ബാക്കി പല്ലു കൂടി അടിച്ചു ഇളക്കും
ഡാ നിനക്ക് ചെറുക്കന്റെ പേരറിയാമോ....
ഉം.......
എന്താ.....
അഷറഫ് ഹുസൈൻ......
അത്രേം മത്രേം ഓർമ്മ ഉള്ളു....
ഞാൻ പേര് മുഴുവൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ, ആൻഡി ദേ ഫ്ലാറ്റ്...
ഞങ്ങൾ ആദ്യം പ്രതീക്ഷിച്ചതു ഇപ്പോൾ നടന്നു...
ഒരു തനി നാടൻ യുവതിയായ ആന്റിക്ക്, അത് സംഭവിച്ചില്ലേലെ അതിശയം ഉള്ളു....
എന്നും പള്ളിയും പ്രാർത്ഥനയും, ധ്യാനവും ആയി നടക്കുന്ന ആന്റിക്ക്....... താങ്ങാനാവുന്നതിലും അപ്പുറം ആരുന്നു ഇത്...
ആദ്യം കണ്ട മനോധൈര്യം പൂർണ്ണമായും ചോർന്നു പോയിരുന്നു .....
അല്ലേലും ചേച്ചിയും പൊന്നുവുമൊക്കെ, പണ്ട് സ്കൂളിൽ നിന്ന് വരുന്നതുവരേം ആന്റിക്ക് വെപ്രാളം ആരുന്നു.
മൊത്തം വയലും, ആൾതാമസവും ഇല്ലാത്ത പാട വരമ്പിലേക്കു, അവരുടെ വരവും കാത്തു, കണ്ണും നട്ടിരിക്കുന്ന ആന്റി......
ആ പഴയ മുഖം അങ്ങോട്ട് മായുന്നില്ല.......
പിന്നീടെന്നോ ആന്റി, ഓരോ കഥകളും, വാർത്തകളും, കേട്ട് സംഭരിച്ചതാകണം നേരത്തെ കാട്ടിയ ചങ്കൂറ്റം....
തൊട്ടടുത്ത കടയിൽ നിന്ന്, അനുജൻ വെള്ളം വാങ്ങി വരുമ്പോൾ
ആന്റി വല്ലാതെ വിയർക്കുന്നു, കൈ ഒക്കെ തണുത്തു മരവിക്കുന്നു, പന്തികേടല്ലന്നു തോന്നി, ഞങ്ങൾ ടാക്സി വിളിച്ചു.. നേരെ വിട്ടു....
പിന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്കും, അവിടുന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്കും ആരുന്നു യാത്ര..
ആന്റിയും ഞങ്ങളും, എ ടി എം ഇൽ നിന്ന് ഇറങ്ങിയത് കൊണ്ട്, അടിയന്തര കാര്യങ്ങൾക്കുള്ള കാശു കയ്യിൽ ഉണ്ടാരുന്നു.
മൈനർ അറ്റാക്ക്....
നേരെ വീട്ടിൽ വിളിച്ചു പാപ്പയോട് പറഞ്ഞു....
പപ്പാ ഓടി പിടിച്ചു ആശുപത്രിയിൽ എത്തി....
എന്താ പറ്റിയെ...
മൈനർ അറ്റാക്ക്....
പപ്പാ പേടിക്കണ്ട, കുഴപ്പം ഇല്ലന്ന് ഡോക്ടർ പറഞ്ഞു.....
ഇപ്പോൾ എന്താ ഉണ്ടാകാൻ കാരണം....
നിങ്ങൾക്കു എവിടുന്നു ഇവളെ കിട്ടി....
എപ്പോൾ പുറത്തിറക്കും……….
പപ്പയുടെ വക നൂറു ചോദ്യങ്ങൾ.....
പലതിനും ഒഴിഞ്ഞു മാറി....
വീണ്ടും ചോദിക്കുന്നു, എന്താ ഉണ്ടാകാൻ കാരണം………….
പറയാം....
തുടരും............
ജോബിൻ ജോസഫ് കുളപ്പുരക്കൽ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo