Slider

ഇന്ന് ലോക മാതൃഭാഷാദിനം..

1

ഇന്ന് ലോക മാതൃഭാഷാദിനം..
നമുക്കും നമ്മുടെ മലയാളത്തെ അഭിമാനത്തോടെ ചേർത്ത് പിടിക്കാം..ഒരു മലയാളിക്ക് മലയാളത്തെ സ്നേഹിക്കാൻ പ്രത്യേകിച്ച് ഒരു ദിവസം വേണ്ട എങ്കിലും ഈ കാലഘട്ടത്തിൽ മാതൃഭാഷയ്ക്കായി ലോകം മൊത്തം ഒരു ദിനം തിരഞ്ഞെടുക്കുമ്പോൾ നമുക്കും സന്തോഷത്തോടെ അതിൽ പങ്കാളിയാവാം.
1999 നവംബർ 17നാണു യുനൈസ്‌കോ ഫെബ്രുവരി 21ലോകമാതൃഭാഷാദിനം ആയി പ്രഖ്യാപിച്ചതു.. 2008ഇൽ ഐക്യരാഷ്ട്രസഭ ഇതിനു അംഗീകാരം നൽകി..
"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്യന്ന് പെറ്റമ്മ തൻ ഭാഷ താൻ "
എന്ന് പാടിയ മഹാകവി വള്ളത്തോളിന്റെ വരികളെ ഓർമിച്ചു കൊണ്ട്..
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛനെ സ്‌മരിച്ചുകൊണ്ടു
മാതൃഭാഷയ്ക്കായി ഓരോ വരികളും എഴുതിയ ആയിരമായിരം മഹാന്മാരെയും മഹതികളെയും
മനസാ പ്രണാമം ചെയ്തുകൊണ്ട്
അഭിമാനത്തോടെ..
ശ്രേഷ്ഠഭാഷാ പദവി കൂടി നേടിയ നമ്മുടെ നന്മ മലയാളത്തെ നമുക്കു നെഞ്ചോട് ചേർത്തുപിടിക്കാം
"എല്ലാവർക്കും നല്ലെഴുത്തിന്റെ മാതൃഭാഷാദിനാശംസകൾ"
For അഡ്മിൻ പാനൽ
By Vineetha Anil
1
( Hide )
  1. അവസരത്തിനു ചേർന്നതായി, ലേഖനം.
    സന്തോഷവും ആശംസകളും (വൈകിയെങ്കിലും) നേരുന്നു..!

    ‘നമുക്കും നമ്മുടെ മലയാളത്തെ അഭിമാനത്തോടെ ചേർത്ത് പിടിക്കാം..’ എന്നല്ല,
    നമ്മുടെ മലയാളത്തെ, അഭിമാനത്തോടെ നമുക്ക് ചേർത്തുപിടിയ്ക്കാം!

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo