Slider

ശിവരാത്രികീര്‍ത്തനം

0

ശിവരാത്രികീര്‍ത്തനം.... മനതാരില്‍തെളിയുന്നുശംഭോതവരൂപം, മനമുരുകിയിന്നുജയിപ്പൂശിവശങ്കരനാമം, ഉലകിലുണര്‍വ്വല്ലോഇന്നുശിവരാത്രി, ഉമയ്ക്കുംനിദ്രാവിഹീനമീശുഭരാത്രി. പാലാഴിമഥനവേളയില്‍, മൂലോകമെരിയ്ക്കുംകാകോളവിഷം, മുന്തിരിച്ചാറുപോലാചമിച്ചുശംഭുദേവന്‍. മൃത്യുഞ്ജയപൂജചെയ്തു, വാനവര്‍ആരാത്രിനീളെ, മാംഗല്യവ്രതമെടുത്തുമഹേശ്വരിയും. പഞ്ചാക്ഷരിമന്ത്രിച്ചു, പുഷ്പാഞ്ജലിയര്‍പ്പിച്ചു, പ്രകൃതിയാകെപരമേശപൂജയില്‍മുഴുകി. നീലകണ്ഠശോഭയോടെ, പന്നഗവിഭൂഷയോടെ, ചന്ദ്രശേഖരനുജ്ജ്വലിച്ചു, ഉദയസൂര്യകാന്തിയോടെ, വിശ്വംനിറയുണ്മയോടെ. ക്ഷിപ്രതോഷിതമുക്തിദായക, മൃത്യുനാശനഭവഭയഹര, സര്‍വ്വമംഗളനിത്യനിര്‍മ്മല, നമിപ്പൂശംഭോനിത്യംഭജിപ്പൂശംഭോ. നമഃശിവായശംഭോനമഃശിവായ! 

രാധാസുകുമാരന്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo