ഞാന്‍ (കവിത )
----!--------
അണയാന്‍ പോകുന്ന ദീപം കണക്കേ
ആളിക്കത്തുകയാണു ഞാന്‍..
അണയ്ക്കാനായ് ഉടന്‍ എത്തുമൊരു കൊടുങ്കാറ്റ്...
അതിന്നാരവം എന്‍ കര്‍ണ്ണത്തില്‍ മുഴങ്ങീടുന്നു..
ഇനിയുമെത്ര നാള്‍ പ്രഭ ചൊരിയാനാകുമെന്നറിയില്ല..
എങ്കിലും; അഴലിന്‍റെ ഇരുളിനു വിട നല്‍കീ ..
പ്രയാണം തുടരുന്നൂ ഞാനിന്നും..
എന്‍റെ ഇത്തിരി വെട്ടത്തില്‍ ജീവിതം തേടുന്നോര്‍ തന്‍
മുഖങ്ങളോര്‍ക്കവേ നോവുന്നു എന്‍ മനം ;
അണയുവാനാകില്ലെനിക്കൊരിക്കലും ആനന്ദത്തോടെ..
അനിവാര്യമായത് മാറ്റാനാവില്ലെന്നു,
വിധിയെ പഴി ചാരി ഒടുവില്‍ ഞാനും കീഴടങ്ങിടും..

അജിന സന്തോഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക