Slider

എല്ലാം നീ !!!

0

എല്ലാം നീ !!!
****************
ഇരുൾ നിറഞ്ഞൊരെൻജീവനിൽ
ഒളിയേകുവാൻ വന്നു നീ
കരൾ പകുത്തു നല്കിയെന്നുടെ 
കദനമേറ്റു വാങ്ങി നീ !!!
നിറനിലാവു പോലെൻ നിശകളിൽ
നിലാവൊളി നിറച്ചു നീ..
നിനവുകളെ തഴുകിയെന്നുടെ
നിണമതിൽ കലർന്നു നീ !!!
വഴിമറന്നൊരെൻ വീഥിയിൽ
വഴിത്തുണയായ് വന്നു നീ...
മൊഴിമറന്നു വാഴ്ന്നൊരെന്നുടെ
മിഴിയഴകായ് മാറി നീ !!!
പതിയെ വന്നെൻ പ്രാണനിൽ
പ്രണയമായ് പടർന്നു നീ...
പരിഭവങ്ങൾ പറയാതെന്നുടെ
പ്രാണനിൽ കലർന്നു നീ !!
തെളിയാത്തൊരെൻ തൂലികയിൽ
തെളിയുന്നൊരു നിറമായ് നീ ...
ഒളിയേകും താരമായെന്നുടെ
മനവാനിൽ തെളിഞ്ഞു നീ !!!
എഴുതുവാൻ മറന്നൊരെൻ വിരലിൽ
കവിതയായ് പിറന്നു നീ ...
പരിണയിച്ച പ്രിയതമനേ എൻ
 പ്രപഞ്ചമായ് മാറി നീ !!!
***സൗമ്യ സച്ചിൻ ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo