നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കണ്ണീർമഴക്കൊടുവിൽ

Image may contain: 1 person, selfie
സമയം അർദ്ധരാത്രി പിന്നിട്ടിരിക്കുന്നു..,
പുറത്തു മഴ തിമിർത്തു പെയ്യുകയാണ്.., മെന്റൽ ഹോസ്പിറ്റലിലെ 120 ആം നമ്പർ റൂമിൽ അപ്പോഴും ലൈറ്റണഞ്ഞിട്ടില്ല..., അവിടെ ജനവാതിലിന്റെ ഇരുമ്പ് കമ്പിയിൽ പിടിച്ചു കൊണ്ട് തൊട്ടപ്പുറത്തുള്ള പള്ളിയിലെ സെമിത്തേരിയിലേക്ക് ഇമവെട്ടാതെ നോക്കി നിൽക്കുകയായിരുന്നു സണ്ണി. മഴക്ക് ശക്തി കൂടുകയാണ്, ഇടക്ക് വീശിയടിക്കുന്ന കാറ്റിനു കൂടി ശക്തി കൂടുമ്പോൾ മഴത്തുള്ളികൾ സണ്ണിയുടെ മുഖത്തേക്ക് തെറിക്കുന്നുണ്ടെങ്കിലും അയാളുടെ മുഖത്ത് യാതൊരു ഭാവമാറ്റങ്ങളുമുണ്ടായിരുന്നില്ല, ഇടക്കിടക്ക് കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെ മിന്നലുകൾ ആകാശത്ത് ചില രൂപങ്ങൾ സൃഷ്ടിക്കുന്നതിന്റെ പ്രതിഫലനമെന്നോണം ഒന്നിനു പുറകെ മറ്റൊന്നായി ഇടിയും വെട്ടിയിറങ്ങുന്നു..., അതിലൊന്നും ശ്രദ്ധിക്കാതെ മിന്നലിന്റെ വെളിച്ചത്തിൽ ദൂരെ സെമിത്തേരിയിലേ കല്ലറകളിലേക്കുത്തന്നെ നോക്കി നിൽപാണ് സണ്ണി..!
ആ കോരിച്ചൊരിയുന്ന മഴയത്തും അയാൾ വല്ലാതെ വിയർക്കുന്നുണ്ട്.., അയാളുടെ ഇരുകണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുന്നുമുണ്ട്...,
മരംകോച്ചുന്ന ആ തണുത്ത രാത്രിയിലും കുറ്റബോധത്താൽ അയാൾ നീറിപ്പുകയുകായിരുന്നു....,
"എന്തിനായിരുന്നു ദൈവമേ ഇത്രമേൽ ക്രൂരത നീയെന്നോട് കാണിച്ചത്...? ഞാൻ ചെയ്ത പാപത്തിന്റെ ഫലമോ.....?അതിന് നീ എന്തിന് എന്റെ......,"
ആരോടെന്നില്ലാതെ പറഞ്ഞയാൾ കരഞ്ഞുകൊണ്ടിരുന്നു.
പിന്നെ അയാൾ തന്റെ ഭൂതകാലത്തേ കുറിച്ച് നെഞ്ചുരുകും വേദനയോടെ ഓർത്തു.
എത്ര പേരുടെ സമ്പാദ്യമാണ് ഞാനും കൂട്ടുകാരും ചേർന്നപഹരിച്ചത്..., എത്ര കുടുംബങ്ങളെ വഴിയാധാരമാക്കി, എത്ര പെൺകുട്ടികളെ പിച്ചിചീന്തി.., അതിൽ തന്നെ എത്ര പേരെ കൊന്നു തള്ളി, അന്നതെല്ലാം ഒരുതരം ഹരമായിരുന്നു..., രാത്രിയുടെ മറവിലും അല്ലാതെയും കുടിച്ചും പുകച്ചും നേടിയെടുത്ത മായാലോകത്തിലെ ധൈര്യത്തിന്റെയും ആവേശത്തിന്റേയും പുറത്ത് അന്നു ഞാൻ ചെയ്ത പാപങ്ങൾക്കത്രയും ദൈവം ഒരൊറ്റ രാത്രി കൊണ്ടു മറുപടി തന്നല്ലോ.....,
* * * * * * * * * * * * * * * * * * * * *
"ഡാ സണ്ണി...., നല്ലൊരു കോളും കൊണ്ട് രഘുവന്നടാ....,
പത്തു പതിനെട്ട് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കിളി പെങ്കൊച്ചും ഒരു കിഴവിയും..., അണ്ണൻ വന്നിട്ടു വേണം ഞങ്ങൾക്ക്...."
-ജോയ് തല ചെറിഞ്ഞു കൊണ്ട് പറഞ്ഞു.
"വേണ്ട ജോയ്..., എനിക്കിന്നൊരു മൂഡില്ല...., നിങ്ങള് എന്താന്നു വെച്ചാ ചെയ്.."
"മതി.... അതുമതി അണ്ണന്റെ സമ്മതം മാത്രം മതി...., പിന്നെ അണ്ണാ ആ കിഴവിയെ കൊണ്ട് ഭയങ്കര ശല്ല്യം....."
"കിഴവിയെ അങ്ങു തട്ടിയെക്കടാ...., ഇതൊക്കെ ഞാൻ പറഞ്ഞു തന്നിട്ടു വേണോടാ..."
-സണ്ണി പിറുപിറുത്ത് കൊണ്ട് പറഞ്ഞു.
രാത്രിയിൽ ടൗണിൽ വാഹനം കിട്ടാതെ നിൽക്കുന്ന സ്തീകളെ കണ്ടാൽ ഓട്ടം പോകാമെന്ന വ്യാജേനെ രഘു ഓട്ടോയിൽ കയറ്റി ഇവിടെ എത്തിക്കും, ആദ്യം സണ്ണിയുടേയും പിന്നെ മറ്റുള്ളവരുടെയും ആവശ്യം കഴിഞ്ഞാൽ പൊന്നും പണവുമപഹരിച്ച് ജീവനോടെയൊ അല്ലാതെയൊ പുറത്തെവിടെയെങ്കിലും വല്ല കായലിലൊ റെയിൽവേ ട്രാക്കിലൊ കൊണ്ടു പൊയി ഉപേക്ഷിക്കാറാണ് പതിവ്,
ഇന്നും അതുപോലെ ഓട്ടോയിൽ കയറിയ രണ്ടു ജീവനുകൾ മരണത്തെ മുഖാമുഖം കാണുകയായിരുന്നപ്പോൾ.., ഏകദേശം ഒരു അര മണിക്കൂറിനു ശേഷം രഘുവും ജോയിയും സണ്ണിയുടെ അടുത്തെത്തി.
"രണ്ടിനേയും തീർത്തണ്ണാ...., പിന്നെ..... ഈ മൊബൈൽ ആ പെങ്കൊച്ചിന്റെതാ...., ഇത് ഞാനെടുത്തോട്ടെ.....?"
"വേണ്ട രഘൂ..., അത് ഭാവിയിൽ നമുക്ക് ദോഷം ചെയ്യും.... മൃതദേഹങ്ങൾക്കൊപ്പം ഈ ഫോണും ഉപേക്ഷിച്ചേക്ക്....."
പെട്ടെന്ന് സണ്ണിയുടെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി. ഫോണെടുത്ത സണ്ണി എന്തൊക്കെയോ സംസാരിച്ച് കൊണ്ട് ഫോൺ കട്ട് ചെയ്തു.
"ആരാ അണ്ണാ.....?" -ജോയി ചോദിച്ചു.
"വീട്ടീന്ന് അപ്പച്ചനാ....., ഹോസ്പിറ്റലിൽ ഡോക്റ്ററെ കാണാൻ പോയഅമ്മച്ചിയും കൂട്ടിനു പോയ പെങ്ങളുമിതുവരെ വീട്ടിലെത്തിയിട്ടില്ലെന്ന്....."
-സണ്ണി വല്ലാതെ അസ്വസ്ഥനായി..., പേരുകേട്ട റൗഡിയാണെങ്കിലും അമ്മയും സഹോദരിയുമെന്നു വെച്ചാൽ സണ്ണിക്കു ജീവനാണ്..., അവരുടെ ഉപദേശം സഹിക്കവയ്യാത്തതിനാൽ വീട്ടിൽ പോക്ക് വല്ലപ്പോഴും മാത്രമാണ്.
"ഞങ്ങൾ പോയി അന്വേഷിക്കണോ അണ്ണാ....?"
-രഘു ചോദിച്ചു.
"അതിന് നിങ്ങളിതുവരെ എന്റെ അമ്മച്ചിയേയും പെങ്ങളേയും കണ്ടിട്ടില്ലല്ലോ....., ഏതായാലും മൊബൈലിൽ ഒന്നു വിളിച്ചു നോക്കാം..."
സണ്ണി സഹോദരിയുടെ ഫോണിൽ വിളിച്ചതും രഘുവിന്റെ കയ്യിലിരുന്ന ഫോൺ ശബ്ദിക്കാൻ തുടങ്ങി. ഞെട്ടിത്തരിച്ചുകൊണ്ട് സണ്ണി രഘുവിന്റെ കയ്യിൽ നിന്നും ഫോൺവാങ്ങിക്കൊണ്ട് ആ രണ്ട് മൃതദേഹങ്ങൾക്കരികിലേക്കോടി..., ഒരു കൊച്ചു കുട്ടിയെപ്പോലെ വാവിട്ടു കരഞ്ഞു..., പൊടുന്നനെ കത്തിജ്ജ്വലിക്കുന്ന കണ്ണുകളുമായി രഘുവിന്റേയും ജോയിയുടെയും നേർക്ക് പാഞ്ഞടുത്തു..., അരയിൽ നിന്നും കത്തിയെടുത്ത് രഘുവിന്റെ അടിവയറ്റിൽ കുത്തിയിറക്കി.., ഒരലർച്ചയോടെ രഘു വീഴുന്നത്കണ്ട ജോയി പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ ഒരു വിഫലശ്രമം നടത്തി..., ഓടിച്ചിട്ടു പിടിച്ച ജോയിയെയും കൊലപ്പെടുത്തിയ ശേഷം അമ്മച്ചിയുടേയും സഹോദരിയുടെയും മൃദദേഹങ്ങൾക്കരികിലിരുന്നു സണ്ണി പൊട്ടിക്കരഞ്ഞു.., ചേതനയറ്റ മൃതദേഹങ്ങൾ കാണുമ്പോൾ പല്ലിളിച്ചു ചിരിക്കൽ പതിവാക്കിയ സണ്ണി അന്ന് ആദ്യമായിട്ടായിരുന്നു വാവിട്ട് പൊട്ടിക്കരയുന്നത്..., കരച്ചിലിനൊടുവിൽ എപ്പെഴോ ബോധം മറഞ്ഞു.ബോധം തിരിച്ചു കിട്ടുമ്പോൾ ഇരുമ്പഴികൾക്കുള്ളിലും...., പിന്നെ മനോനില തെറ്റിയപ്പോൾ അവിടെ നിന്നുനേരെ മെന്റൽ ഹോസ്പിറ്റലിലേക്കും.....,
* * * * * * * * * * * * * * * * * * * *
ഇടിക്കും മഴക്കും ശക്തി കൂടി വരികയാണ്..., സണ്ണി ഒരേനിൽപുതന്നെ നിൽക്കാൻ തുടങ്ങിയിട്ട് സമയം ഒരുപാടായി.., ജനൽ കമ്പിയിൽ പിടിച്ചിരുന്ന കൈകളുടെ ശക്തി കുറഞ്ഞു വരുന്നതായി സണ്ണിക്കു തോന്നി...., പെട്ടെന്ന് ഇരു കൈകളും ഇടനെഞ്ചിൽ ശക്തിയായി പിടിച്ചു കൊണ്ട് ചെറിയൊരു ഞെരക്കത്തോടെ സണ്ണി മലർന്നിടിച്ചു തറയിലോട്ട് വീണു.... ഒന്നു പിടഞ്ഞെന്നല്ലാതെ പിന്നീടയാൾ അനങ്ങിയില്ല...., അന്നേരം മഴയും ഒരു മടക്കത്തിന്റെ വക്കിലെന്നോണം പതിയെ ശാന്തമായിക്കൊണ്ടിരുന്നു....!
✍🏻മുനീർ ചൂരപ്പുലാക്കൽ,
രണ്ടത്താണി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot