നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സദാചാരം..


സദാചാരം..
************
ആരാണ് ശരികും ഈ സദാചാരകർ..കുറച്ചുകാലമായി കേൾക്കുന്ന പദമാണ്.... എന്താണ് അവരുടെ തൊഴിൽ...
പണ്ട് ഞാൻ 4The പീപ്പ്ൾ സിനിമ കണ്ടിടുണ്ട്.. അതിൽ അനീതിക്കെതിരെ പ്രതികരിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ... നല്ല സിനിമ... ഞാനും ആലോചിച്ചു.. ഞാനും ഇങ്ങനെ ആയാലോ എന്ന്.. എവിടെ... ക്ലാസ്സിൽ ടീച്ചർ തല്ലിയാൽ അത്‌ എന്തിനാണ് എന്ന് ചോദിക്കാൻ പോലും ധൈര്യം ഇല്ല... അപ്പോൾ ആണ് സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പോകുന്നത്...
അങ്ങനെ മാന്യമായി പത്താം ക്ലാസും... പ്ലസ്‌ ടു കഴിഞ്ഞു... ഇങ്ങനെ ചൊറിയും കുത്തി നിൽകുമ്പോൾ ആണ്.. പോയ് പണിയെടുക്കാൻ ഉള്ള് വിളിയുണ്ടായത്... അന്ന്.. ഞാൻ വിട്ടതാണ് ഈ സദാചാരം... അന്ന് ഒരു രീതി ഉണ്ടായിരുന്നു... സത്യത്തിനു എതിരെ വരുന്നയിടത് ഈ സദാചാരം ഉപയോഗികുന്നത് . മൊബൈൽ ഇല്ലാത്തതു കാരണം അധികം ആരും അത്‌ അറിഞ്ഞില്ല... പൊന്നു ചങ്ങാതിമാരെ... കാലം മാറിയില്ലേ...
ഇന്നു അതിന്റെ സ്റ്റൈൽ തന്നെ മാറി.. പ്രോക്രിത്തരം കാണിക്കുവാനുള്ള ലൈസൻസ് ആയി... മൊബൈൽ ഉള്ളത് കാരണം...എന്ത്‌ ചെയ്താലും നാട്ടുകാർ അറിയും...ഞങ്ങൾ ഈ പ്രണയിച്ചു കാമുകിമാരെയും കൊണ്ട് വല്ല പാർക്കിലും പോയാലോ... ഞങ്ങൾ ഞങ്ങളെ നോക്കുന്നതിനേക്കാൾ നാട്ടുകാർ ഞങ്ങളെ നോക്കും... വാങ്ങിയ കപ്പലണ്ടിയുടെയും ഐസ്ക്രീം ന്റെയും കണക്ക് കൃത്യമായി വീട്ടിൽ എത്തും... പഴയപോലെ മകൾ എവിടെപോയി എന്ന് അറിയാൻ മാതാപിതാക്കൻ മാർക്ക്‌ പ്രയാസം ഇല്ല... എന്തെങ്കിലും കുരുത്തക്കേടിനുപോയാൽ അത്‌ അപ്പോൾ തന്നെ നാട്ടുകാർ വിളിച്ചുഅറിയിക്കും... പിന്നെ അവിടെപോയി പിടിച്ചുകൊണ്ടു വന്നാൽ മതി... അതുവരെ അവരെ നോക്കി നാട്ടുകാർ ഉണ്ടാവും.... ഓഹ്.. അങ്ങനെ ഒന്നും നടന്നില്ലെങ്കിൽ പിന്നെ നമ്മൾ പേടിക്കേണ്ടി വരും... കാരണം പ്രമുഖന്മാർ ഉള്ള സമയം ആണ്... സുക്ഷികണം...നമ്മുടെ ചേട്ടന്മാർക് ഇപ്പോൾ ഒരു ജിഷയെയോ.....സൗമ്യയെയോ... സൃഷ്ഠിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് കണ്ണിൽ കാണുന്നവരെ ഒക്കെ ശ്രദ്ധിക്കാൻ തുടങ്ങി...ഇത്രയും സാമൂഹ്യപ്രതിബദ്ധതയുള്ള ചേട്ടന്മാർക് എന്താ പോലീസിൽ ചേർന്നാൽ... നാട് രക്ഷപെടും... പക്ഷേ നിയമം കയ്യിലെടുക്കാൻ കഴിയില്ല...
നമ്മട ഒരു ചങ്ങാതി.. ഓന്റെ പെങ്ങളെയും കൊണ്ട് പോയതാണ്...എയർപോർട്ട് സെക്യൂരിറ്റിക് ഇല്ലാത ചോദ്യം ആണ് അവർ നേരിട്ടത്... അവസാനം ഫാമിലി ഫോട്ടോ കാണിച്ചു ഉരിപോന്നു... സദാചാരം നല്ലതാണു.. അതിൽ ഒരു സംശയവും ഇല്ല... മൊബൈൽ തുണ്ടുകൾ ആയി പ്രിയപ്പെട്ട സഹോദരിമാരുടെ ഫോട്ടോ.. വീഡിയോ... ഇറങ്ങാതെ തടയുവാൻ... കൊള്ളയും കൊലയും തടയും എങ്കിൽ... ഒരു ജീവിതം എങ്കിലും രക്ഷപെടും എങ്കിൽ...വളരെ നല്ലതാണു.. ഈ ദിശാടന മാഫിയ തട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ച കുട്ടിയെ രക്ഷിച്ചത്.. ഒരു കൂട്ടം സദാചാര സുഹൃത്തുക്കളുടെ സമയബന്ധിതമായ ഇടപെടൽ ആണ്... മാലിന്യം തോട്ടിൽ ഒഴുക്കൻ ശ്രമിച്ച സാമൂഹ്യവിരുദ്ധർ പിടിച്ചതും നാട്ടിലെ ഉശിരുള്ള സദാചാര ചങ്ങാതിമാർ ഉള്ളത് കൊണ്ടാണ്... അങ്ങനെ രക്ഷപെട്ട പെൺകുട്ടികൾ ഉണ്ട്... അപ്പോൾ സദാചാരം അല്ല പ്രശ്നം...
സദാചാരം കൈയിൽ എടുത്തവരുടെ.. കണ്ണുകടിയാണ്... തനിക്ക് കിട്ടാത്തത് മറ്റൊരാൾക് ഉണ്ടാവരുത് എന്ന ചിന്താ...
പണ്ട് ഈ ചായക്കടയിലും... ജംഗഷനിലും നടന്ന പരദൂഷണം ഇന്നു.. അക്രമത്തിന്റെയും കടത്തിന്റെയും രീതിയിൽ നടകുന്ന സാദാചാരം എന്ന രീതിയിൽ എത്തി.പണ്ട് തെറ്റ് ആയ രീതിയിൽ പിടിച്ചാൽ വീട്ടുകാരെ വിളിച്ചുവരുത്തി പറഞ്ഞുവിടും... ഇന്നു ..കണ്ണിൽ കാണുവരെ മുഴവാൻ സദാചാരം ഛർദിച്ചു അത്‌ കോരി മൊബൈലിൽ ഇട്ടു നാടുമുഴുവൻ നാറ്റിക്കുന്ന രീതി...നാളെ അവരുടെ ജീവിതം എന്താവും എന്ന് ഒരു ആലോചനയില്ല.. തൻ. വലിയ ആൾ ആണ് എന്ന് സ്ഥാപിക്കാൻ ഉള്ള കാട്ടിക്കൂട്ടൽ.... അത്തരം കാട്ടിക്കൂട്ടലിൽ കൊഴിഞ്ഞു വീണ ജീവിതങ്ങൾ ഒരുപാടുണ്ട്.. വിവാഹബന്ധം മുടങ്ങിയവർ.. അപമാനം കാരണം നാട് വിട്ടവർ.. ഒടുവിൽ അഴിക്കോട് ബീച്ചിൽ വീണ് പോയ രണ്ടു ജീവിതങ്ങളിൽ എത്തി നില്കുന്നു....
അവർ ഇത് ചെയുമ്പോൾ ഒരികൽ എങ്കിലും ആലോചിച്ചോ നാളെ തനിക്കോ.. തന്റെ മക്കൾക്കോ ഇത് സംഭവിച്ചാൽ... എന്താവും എന്ന്.... നാളെയുടെ പ്രതീക്ഷകൾ തല്ലി കെടുത്തി അവർ എന്തു നേടി... നഷ്ടപ്പെട്ടജീവിതം തിരിച്ചു നല്കുവാൻ ഇനി കഴിയുമോ... സദാചാരം വേണം.. എന്നാൽ അത്‌ ആവശ്യത്തിന് വേണം.. അല്ലാതെ ആരുടെയും ജീവിതം പന്ത്‌ ആടുവാൻ അല്ല ശ്രമിക്കേണ്ടത്.... ഇന്നു ഇത് കാണുന്ന... അല്ലങ്കിൽ പ്രതികരിക്കുന്ന പലരുടെയും മൊബൈലിൽ ആ ചിത്രങ്ങൾ എത്തിയിട്ടുണ്ടാവും....പക്ഷേ ഒരു നിമിഷമെങ്കിലും പരിഹാസത്തോടെ നോക്കിയാ ആ ജീവിതങ്ങൾ ഇപ്പോൾ എന്തായി.. എന്ന് ഒരു നിമിഷമെങ്കിലും ആലോചികണം... അത്‌ ചെയ്തവനും ആസാദിച്ചാവനും... അവർ പ്രമുഖർ അല്ലാത്തതുകൊണ്ട്.ഒന്നും മറകേണ്ട ആവശ്യം ഇല്ലലോ...
ശരത് ചാലക്ക

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot