നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

===ലഹരി തേടിപ്പോയവർ===


===ലഹരി തേടിപ്പോയവർ===
രണ്ടാം നിലയിലെ നീണ്ട ഇടനാഴിയുടെ അവസാനത്തെ റൂമിനു മുൻപിൽ നിൽക്കുബോൾ മരുന്നുകളുടെ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു....
റൂമിനകത്ത് ദിവസങ്ങൾ എണ്ണികിടക്കുന്ന പണ്ടെന്നെ ജീവനു തുല്യം സ്നേഹിച്ചവളുടെ പുരുഷൻ...
കാണാൻ വരുന്നില്ലെന്ന് വിചാരിച്ചതാ...
അമ്മ നിർബന്ധംപിടിച്ചപ്പോൾ പോരാതിരിക്കാൻ കഴിഞ്ഞില്ല..
ഡോറിനോട് ചേർന്നുള്ള ബെൽസ്വിച്ചിൽ വിരലമർത്തി കാത്തു നിന്നു...
ഡോർ മെല്ലെ തുറക്കപ്പെട്ടു മുൻപിൽ വാടിതളർന്ന ചേംബിലപ്പോലെ ഒരു രൂപം... രാധിക . എന്നെ കണ്ടതും ആ കണ്ണിൽ ഒരു നനവുണ്ടായി...പിന്നെ മെല്ലെ ബെഡ്ഡിൽകിടക്കുന്ന അവളുടെ ഭർത്താനെ നോക്കി..
അകത്തേക്ക് ചെന്ന എന്നെ കണ്ട് അയാളുടെ അമ്മയും അച്ഛനും എണീറ്റു എന്നെ മനസ്സിലാകാതെ പരസ്പരം നോക്കി...പിന്നെ ബെഡ്ഡിനരികിലേക്ക് ചെന്നു നിന്നു ഞാൻ..
എന്നെ കണ്ടയാൾ ഒന്നു ചിരിക്കാൻ ശ്രമിച്ചുവോ..ഇല്ല അതിനയാൾക്ക് കഴിഞ്ഞില്ല...
എന്തോ പറയാനുള്ളൊരു ഭാവം മുഖത്ത്...പിന്നെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു...
'' എന്നാ വന്നത്...നേർത്ത ആ ശബ്ദം രാധികയിൽ നിന്നും വന്നപ്പോൾ..
ഇന്നലെയെന്ന് പറഞ്ഞു...
ആരാ മനസ്സിലായില്ലെന്ന അയാളുടെ അച്ഛന്റെ ചോദ്യത്തിന് രാധികകയാണ് മറുപടി പറഞ്ഞത്.
''രണ്ട് ദിവസം മുൻപ് വന്ന ആ അമ്മയുടെ മകനാണെന്നും പറഞ്ഞു..
ഭവ്യത നിറഞ്ഞ അവരുടെ കണ്ണുകളിൽ നീരുറപൊടിഞ്ഞിരുന്നു...നിശബ്ദത തളംകെട്ടിയ മുറിക്കുള്ളിൽ ഇടയ്ക്ക് അയാളുടെ ഞെരുക്കങ്ങൾ കേൾക്കാം...ഡോർ തുറന്ന് ഒരു നേഴ്സ് അകത്തേക്ക് വന്നു..അയാളുടെ കൈയ്യിൽ ഒരു ഇഞ്ചക്ഷൻകൊടുത്തു ജനലിനരികിലെ കസേരയിലിരുന്നു കടലാസ്സിൽ എന്തോ എഴുതി ഇടയ്ക്ക് അയാളെയും നോക്കുന്നുണ്ട്...
ഡോക്ടറെപ്പോ വരും.. എന്ന് ചോദോച്ചു...
എന്റെയാ ചോദ്യം കേട്ട് രാധിക..നേഴ്സിനെ നോക്കി..
വൈകിട്ട് അഞ്ചുമണിക്കെന്ന് അവർ പറഞ്ഞു...പിന്നെ ഒന്നും ചോദിച്ചില്ല അയാളുടെ മാതാപിതാക്കളോട് പോകുന്നു എന്ന് പറഞ്ഞു.. തലയാട്ടി..റൂമിനു പുറത്തിറങ്ങാൻ നേരം രാധികയെ ഒന്നു നോക്കി..ഈറൻ കണ്ണുകളോടെ അവൾ തലകുനിച്ചു....
പുറത്തേക്ക് ഇറങ്ങിയ ഞാൻ ഒരു നിമിഷം നിന്നു...മനസ്സിലേക്ക് കഴിഞ്ഞകാലത്തിന്റെ ഓർമ്മകൾ.
ഒരുമിച്ച് ജീവിക്കാൻ കൊതിച്ചവർ.. ബന്ധങ്ങളിലെ എതിർപ്പുകൾ.. അവളെ
നഷ്ടമായപ്പോൾ എല്ലാവരോടും വെറുപ്പുതോന്നി പിന്നീടുള്ള ജീവിതം.
വേറൊരുത്തന്റെ താലീചരട് അവളുടെ കഴുത്തിൽ വീണ നിമിഷം മുതൽ ഞാൻ തകരുകയായിരുന്നു...പിന്നെ പലനാടുകൾ നഗരങ്ങൾ ലഹരികൾ... ഇഷ്ടമുള്ളത് നഷ്ടമായതിൽ...വെറുപ്പും വാശിയുമായിരുന്നു...
ലഹരിയിൽ ആനന്ദം കണ്ടെത്തിയ നാളുകൾ.
പുറകിൽ നിന്നും രാധികയുടെ ഇടറിയ വിളി...മോഹനേട്ടാ..
തിരിഞ്ഞു നോക്കി മൗനമായ് നിന്നു...
എന്നാ വന്നത് ? വിശേങ്ങൾ ?
ചിന്തയിൽ നിന്നുണർന്നു ഞാനൊന്നു മൂളി...
പിന്നെയും അവളെന്തൊക്കയോ ചോദിച്ചുകൊണ്ടിരുന്നു...
കണ്ണുകൾ നിറച്ച് അവൾ ചുമരിനോട് ചേർന്നു നിൽക്കുന്നു.....സുഖം എന്ന ഒറ്റ വാക്കിൽ മറുപടി പറഞ്ഞ് മുന്നോട്ട് നീങ്ങവേ..വീണ്ടും അവളുടെ വിളി...തിരിഞ്ഞു നോക്കിയില്ല..
അവളുടെ വാക്കുകൾക്ക് കാതോർത്തു...എന്തിനായിരുന്നു ഈ നാടുവിട്ടത്..?? ദേഷ്യായിരുന്നോ എന്നോട് ? മൂന്ന് വർഷം എവിടാരുന്നു..
ഒന്നുമിണ്ടാതെ മുന്നോട്ട് നടക്കുബോൾ മനസ്സിലൂടെ പിന്നിട്ട മൂന്ന് വർഷങ്ങളുടെ ഓരോ ദിനങ്ങൾ തെളിഞ്ഞു വന്നു..
മുംബൈ ഗാട്ഗൂപ്പർ തെരുവിലെ ചുണ്ടിൽ ലിഫ്റ്റിക്കിടാത്ത ചെംബൻ മുടിക്കാരി..കാജൽ...പരിയപ്പെട്ടതും ജോലിവാങ്ങിതന്നതും..പിന്നെ അവളുടെ വലയിലെ ഒരു കണ്ണിയായതും...അവളു തന്ന ആദ്യത്തെ നീലചടയൻ കഞ്ചാവിന് പെണ്ണിന്റെ മണമായിരുന്നു...പിന്നെ പകൽ മാന്യൻമാർക്ക് രാത്രി ലേഡീസ് ബാറുകളിലേക്ക് സ്പെഷ്യൽ പെണ്ണുങ്ങളെ എത്തിച്ചു കൊടുക്കലായി ജോലി..അതിൽ ഭൂരിഭാഗവും കേളേജ് സുന്ദരികൾ..മാതാപിതാക്കൾ ചിലവിന് അയച്ചുകൊടുക്കുന്ന പൈസ ദൂർത്തടിക്കാൻ തികയാതെ വരുബോൾ അവർ കണ്ടെത്തുന്ന മാർഗ്ഗം...
അങ്ങനെ കിട്ടിയ ഒരുപാട് പെൺസൗഹൃദങ്ങൾ അവരോടൊത്തുള്ള രാത്രിയിലെ നീലവെളിച്ചത്തിലെ നിമിഷങ്ങൾ...അവരുടെ വിയർപ്പിന്റെ ഗന്ധം.മടുപ്പുതോന്നിയില്ല...ആ ലഹരിയിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു....
........................................
പുറത്ത് ചാറ്റൽ മഴ പെയ്യുന്നുണ്ട്...ഉച്ചയ്ക്ക് അമ്മ ഭക്ഷണം വിളംബി അടുത്തിരുന്നപ്പോൾ കുറച്ചു കഴിച്ചു..ആകെ ക്ഷിണിച്ചു തളർന്നുപോയല്ലോ ന്റെ കുട്ടി എന്ന് പറഞ്ഞപ്പോൾ മുണ്ടിന്റെ നെര്യേത് കൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ചിരുന്നു...മൂന്ന് വർഷം മകനെ കാത്ത് ഒരു വിവരവുമില്ലാതെ ഉറങ്ങാതെ..... തിരിച്ചെത്തിയപ്പോൾ ഒരുപാട് സന്തോഷമായിരുന്നു ആ മുഖത്ത്..
പുറത്ത് മഴപെയ്യുന്നുണ്ടായിരുന്നു..
അലമാരയിൽ ആരും കാണാതെ വച്ച പെട്ടിയിൽ നിന്നും...എന്റെ ജീവിതത്തിന്റെ വിധി എഴുതിയ പേപ്പറുകൾ എടുക്കുബോൾ കൈ വിറച്ചു...കുറ്റബോധം മനസ്സിൽ കിടന്നു നീറി....രക്ത സാംബിളുകളുടെ റിസൾട്ട് പേപ്പർ കൈയ്യിൽ പിടിച്ചു മഴയിലേക്ക് നോക്കി നിന്നു...നൂലുപ്പോലെ മഴ പെയ്തിറങ്ങുന്നു കാറ്റ് വന്ന് ഇടയ്ക്ക് ആ മഴനൂലുകളെ എന്റെ മേനിയെ ചെറുതായി ജനലിലൂടെ നനച്ചു....തണുപ്പ് ശരീരത്തിലും മനസ്സിലും...മരണത്തിന്റെ തണുപ്പ്...മൂകതനിറഞ്ഞ മുറിക്കുള്ളിൽ മരണം കാത്തിരിക്കുന്നുണ്ട്...ആ മഹാരോഗത്തിന്റെ പിടിയിൽ ജന്മംതീരാൻപോകുന്നു....
രാധിക പാവം ഒരു കുടുംബം രക്ഷിക്കാൻ വേണ്ടിയായിരുന്നു അവളാ കല്ല്യാണത്തിന് സമ്മതിച്ചത്...പണം അന്ന് എന്നെയും തോൽപ്പിച്ചു.
സന്ധ്യയായപ്പോൾ ശരീരം ഏറെ തളരുന്നപ്പോലെ തോന്നി...ഭക്ഷണം വേണ്ടെന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക് സങ്കടായി..ഏറെ നിർബന്ധിച്ചു...റൂമിൽ ലൈറ്റിടാതെ കിടക്കണത് കണ്ടപ്പോൾ അമ്മ അടുത്തു വന്നിരുന്നു പറഞ്ഞു..
'' നീ രാധികേ കണ്ടില്ലേ പാവം അത് നീറി തീരാറായി...
അവളുടെ ഭർത്താവ് ഒരു മുഴുകുടിയനായിരുന്നു..നിന്റെ പരും പറഞ്ഞ് അവളെ ഒരുപാട് ഉപദ്രവിക്കാറുണ്ടെന്ന് അറിഞ്ഞിരുന്നു..ഒരുപാട് കഷ്ടപ്പെടുന്നു അവൾ...ഈ വീട്ടിലേക്ക് കയറി വരേണ്ടവളായിരുന്നു...മദ്യം കുടിച്ചു കുടിച്ച് അയാളുടെ കരളൊക്കെ പോയീന്നാ ഡോക്ടർ പറഞ്ഞത്..
നീ ഇനി ഈ വീട് വിട്ട് എങ്ങും പോണ്ടാ..എല്ലാരും നിന്നെ പുറത്തൊന്നും വിടണ്ടാന്നാ പറയണത് ഇനി നീ ഈ അമ്മയെ ഒറ്റയ്ക്കാക്കിയിട്ട് എങ്ങും പോകരുത്ട്ടോ...ഈ അമ്മയെ ഒറ്റയ്ക്കാക്കല്ലെട്ടോ...
അമ്മ എന്തൊക്കയോ പറഞ്ഞു എല്ലാം കേട്ടപ്പോലെ കേൾക്കാത്ത പോലെ...മനസ്സ് താളംപിഴച്ചുകിടക്കുന്നു.
രാത്രി ഏറെ വൈകി മഴ വീണ്ടും പെയ്തു തുടങ്ങി...ലൈറ്റിട്ടു അലമാരയിൽ സൂക്ഷിച്ചു വച്ച പെട്ടിയിലെ റിസൾട്ട് പേപ്പറുകൾ നോക്കി...ഡോക്ടർ ശ്യാം പറഞ്ഞ വാക്കുകൾ ഓർമ്മയിൽ... ആരോടും ഇനി കുടുതൽ ഇടപഴകരുത് ശാരീരികബന്ധം ഉണ്ടാവരുത്. ഇവിടെ നിങ്ങളെപോലുള്ളവരെ പരിപാലിക്കുന്നൊരു സെന്ററുണ്ട് അതിൽ കഴിയണം...
മുഖത്തൊരു ചിരി വന്നു...കൈകൾ പെട്ടിക്കുള്ളിൽ പരതി...കിട്ടിയ പായ്ക്കറ്റിലേക്ക് നോക്കി ഒന്നുകൂടെ ചിരിച്ചു...മരണത്തെ മാടിവിളിച്ചിട്ടുള്ള ചിരി....ജെഗ്ഗിലെ വെള്ളം ഗ്ളാസ്സിലെകൊഴിച്ച് കൈയ്യിലെ പായ്ക്കറ്റ് പൊട്ടിച്ച് ഗ്ളാസ്സിലേക്ക് കുടഞ്ഞിട്ടു.....പിന്നെ ബെഡ്ഡിലേക്കിരുന്നു..വായിലേക്ക് കമയ്ത്തി മുഴുവനും ഒറ്റവലിക്കിറക്കി.... പിന്നെ കമഴ്ന്ന് കിടന്നു...ശരീരം വിയർക്കുന്നു...തൊണ്ടയിലെ ഉമിനീർ വറ്റിവരണ്ടു...ഉള്ളിലെവിടെയോ ചെറുതൊയൊരു പൊട്ടൽ...ശരീരമൊന്നു കോച്ചിവലിച്ചു വേദനയിൽ നിറഞ്ഞു മേനി...നാഡിഞരംബുകളിൽ തണുപ്പ് പടരുകയാണ് വായിലൂടെ ചൂടുള്ളൊരു ദ്രാവകം ഒലിച്ചിറങ്ങുന്നു..ഇരുട്ടയി കണ്ണിൽ...അകത്തേക്ക് പോയൊരു ശ്വാസം പുറത്തേക്ക് വരാൻ കഴിയാതെ ഉള്ളിലെവിടെയോ കിടന്നു പിടഞ്ഞു.അമ്മേ.....എന്നൊരു വിളി ആ ശബ്ദം തൊണ്ടയിയിൽ മുറിഞ്ഞുപ്പോയ് നിശ്ചലം....
 ..................................
പുറത്തെ ഇരുട്ടിൽ മഴ ഒന്നു ശാന്തമായ്.
ആശുപത്രി വരാന്തയിലൂടെ നേഴ്സുമാരുടെ കാലൊച്ചകൾ റൂമിനെ ലക്ഷ്യമാക്കി വരുന്നു...ബെഡ്ഡിൽ ചലനമറ്റ് കിടക്കക്കുന്ന ഭർത്താവിനരികിൽ ശബ്ദമില്ലാതെ കരയുന്ന രാധിക..പാതിതുറന്ന ജനലിലൂടെ ഒരു തണുത്തകാറ്റ് അവളുടെ മുടിയിഴകളെ തഴുകി പിൻവാങ്ങി.....
===മുരളിലാസിക===

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot