ഇതു കഷ്ടമാണ് ...പത്തു ശതമാനം സ്വഭാവ വൈകല്യങ്ങളുള്ള ആണുങ്ങൾ ഉണ്ടെന്നു കരുതി ലോകത്തിലുള്ള സകല ആണുങ്ങളെയും കുറ്റം പറയുന്നത്... അങ്ങനെ പറയുന്ന എന്റെ പെങ്ങൻമാരെ ഞാൻ ഒന്നു ചോദിച്ചോട്ടെ...
നിങ്ങളുടെ വീട്ടിൽ ഒരച്ഛനില്ലെ... അയാൾ ആണായതു കൊണ്ടല്ലേ നിങ്ങൾ ഇപ്പോ ഇങ്ങനെ നിൽക്കുന്നത്. അയാൾ നിങ്ങളെ സ്നേഹിച്ചിട്ടില്ലേ.. അയാൾ നിങ്ങൾക്കു വേണ്ടിയല്ലേ കഷ്ടപ്പെട്ടത്. സ്നേഹത്തോടെ നിങ്ങളെ മോളെന്ന് പറഞ്ഞ് ചേർത്തു പിടിക്കുമ്പോൾ എപ്പോഴെങ്കിലും നിങ്ങളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിട്ടില്ലേ..
നിങ്ങൾക്കും ഒരു ആങ്ങളയുണ്ടാവില്ല.. അവനല്ലേ ശരിക്കും നിങ്ങടെ ബോഡി ഗാർഡ്.. അവൻ അടുത്തുണ്ടെങ്കിൽ നിങ്ങൾക്കുണ്ടാവുന്ന സുരക്ഷിതത്വം എത്രയോ വലുതായി അനുഭവപ്പെട്ടിട്ടില്ലേ..
നിങ്ങൾ റോഡിൽ കൂടി പോവുമ്പോ ഏതെങ്കിലും ഒരു വണ്ടി ഒന്നു തട്ടി. ആദ്യം നിങ്ങളുടെ അടുത്തേക്ക് ഓടി വരുന്നതാരാ.. ഒരു ആണായിരിക്കില്ലേ..
ബസിൽ ഒരു ഞരമ്പുരോഗി നിങ്ങടെ ചന്തിക്കൊന്നു തട്ടിയാൽ നിങ്ങൾ ചെറുതായ് ഒന്നു പ്രതികരിച്ചാൽ ആദ്യം അവനെ കൈവെക്കുന്ന താരാ .. ആണായിരിക്കില്ലേ..
രാത്രി പന്ത്രണ്ട് മണിക്ക് നിങ്ങളുടെ വീട്ടിലെ ആർക്കെങ്കിലും ഒന്നു വയ്യാതായി. അടുത്തുള്ള വീട്ടിൽ നിന്നും ആദ്യം ഓടി വരുന്ന താരാ .. ആണായിരിക്കില്ലേ..
സ്വന്തം ഭാര്യയെ അല്ലെങ്കിൽ കാമുകിയെ പൊന്നു പോലെ നോക്കുന്ന ആണുങ്ങളെ നിങ്ങൾ ജീവിതത്തിൽ കണ്ടിട്ടേയില്ലേ... ഭാര്യ മരിച്ചിട്ടും ആ ഓർമയിൽ ജീവിക്കുന്ന ആണുങ്ങളെ നിങ്ങൾ കണ്ടിട്ടില്ലേ.. കാമുകി ചതിച്ചതു കാരണം താടിവളർത്തി കള്ളും കുടിച്ച് ജീവിതം നശിപ്പിച്ച ആണുങ്ങളെ നിങ്ങൾ കണ്ടിട്ടില്ലേ.
നിങ്ങളുടെ വർത്തമാനം കേട്ടാ തോന്നും പെണ്ണുങ്ങൾ എല്ലാവരും നല്ല കാര്യങ്ങൾ മാത്രം ചെയ്യുന്നവരാണെന്ന്. പെൺകുട്ടികളെ കൂട്ടികൊടുക്കുന്ന എത്ര സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അത് കണ്ടിട്ട് ഏതെങ്കിലും ഒരു ആണ് പറഞ്ഞോ എല്ലാ പെണ്ണുങ്ങളും അങ്ങനെയാണെന്ന്.
ഒരു കെട്ടിയവനുണ്ടായിട്ടും വേറെ ആണുങ്ങളെ തേടിപ്പോയി ചതിയിൽപ്പെട്ട എത്ര പത്ര വാർത്തകൾ വന്നിരിക്കുന്നു. അതു കണ്ടിട്ട് ഏതെങ്കിലും ഒരു ആണു പറഞ്ഞോ സകല പെണ്ണുങ്ങളും പിഴയാണെന്ന്.
ഇതൊക്കെ പറഞ്ഞതുകൊണ്ട് നിങ്ങൾ ചോദിക്കും നീ നല്ലവനാണോ എന്ന്. സത്യമായിട്ടും അല്ല. ഒരു പെൺകുട്ടി അവളുടെ തുടയുടെ കനം കാണിക്കുന്ന ലെഗിൻസും മാറിടം പുറത്തേക്കുചാടുംവിധം ഇറുക്കുള്ള ടീഷർട്ടും ഇട്ടു വന്നാൽ ഞാൻ നോക്കും.അപ്പോ ചോദിക്കും എനിക്കു അമ്മയും പെങ്ങൻമാരും ഇല്ലേ എന്ന്. ഉണ്ട്. അവരെ തിരിച്ചറിയാനുള്ള വിവരവും എനിക്കുണ്ട്. അമ്മയും പെങ്ങളും ഉണ്ടന്നു കരുതി ലോകത്തിലുള്ള എല്ലാവരെയും അങ്ങനെ കാണണം എന്നുണ്ടോ..
സ്ത്രീകൾ ആരും ആണുങ്ങളെ നോക്കി ആസ്വദിക്കാറില്ലേ... സൽമാൻ ഖാൻ ഷർട്ട് ഇട്ടിട്ടില്ല എന്നു പറഞ്ഞ് നിങ്ങളാരും സിനിമ കാണാൻ പോവാറേയില്ലേ.. അയാളുടെ താടി സൂപ്പറാണെന്ന് ഒരിക്കൽ പോലും കൂട്ടുകാരികളോട് ചെവിയിൽ പറഞ്ഞിട്ടില്ലേ..
എന്റെ പെങ്ങൻമാരെ ഒരു പുരുഷനില്ലാതെ ഒരു സ്ത്രീക്കോ ഒരു സ്ത്രീയില്ലാതെ ഒരു പുരുഷനോ പൂർണ്ണതയില്ല. വൃത്തികെട്ട സ്വഭാവമുള്ളവരെ കണ്ടാൽ അവരെ ഒറ്റപ്പെടുത്തുക. അവർക്കെതിരെ സ്ത്രീയും പുരുഷനും ഒരുമിച്ചു നിൽക്കുക ....
"ലോകാ സമസ്താ സുഖിനോ ഭവന്തു."
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക