ചെറുകഥ --- പ്രവാസം ഒരു ബാക്കിപത്രം
*************************************************************
*************************************************************
പ്രവാസം എന്നുമൊരു വേദനതന്നെയാണ് ,,, സ്വന്തം നാടും, വീടും ,കുടുംബവും ,ഒക്കെ നഷ്ടപ്പെടുത്തി,,,, അതിന്റെ നൊമ്പരംപേറി ജീവിച്ചവർക്ക് കാലം കാത്തുവെക്കുന്നത് എന്ത് ?
***************************************************************************************
മനോഹരമായ ഒരു സായന്തനം ,കടൽക്കര പതിയെ പതിയെ കാല്പാടുകൾ കൊണ്ട് നിറയാൻ തുടങ്ങിയിരിക്കുന്നു ,ഓരോരാളും അവരുടെ ഒഴിവുവേളകൾ ആനന്ദകരമാക്കുകയാണ് ,,പിണക്കങ്ങളും ഇണക്കങ്ങളുമായി കടലും ആടുന്നവരുടെ മനസ്സും പരസ്പരം തിരയിൽ ആടി ഉലഞ്ഞു നൃത്തം ചെയ്യുന്നു ,
മിക്കവാറും എന്റെ എല്ലാ സായന്തനങ്ങളും ഇങ്ങനെയാണ് ,,പകലുകളേ ശപിക്കുമ്പോഴും സായന്തനങ്ങൾ എന്നുമെന്റെ ഇന്നത്തെ പ്രതീക്ഷകളിൽ ചായം പൂശിതരുന്ന എന്റെ കൂട്ടുകാരൻ ആണ് ,,
വേറെ ആരുമില്ലെനിക്കിന്ന് ,,കടലോളം പ്രതീക്ഷകളുമായി കപ്പലിൽ പ്രവാസത്തിനിറങ്ങിയ നാളിലും ,കൂടെ ഉണ്ടായിരുന്നവരൊക്കെ ശർദ്ധിച്ചു ശരീരം വയ്യാതായപ്പോഴും ,നിന്റെ ഉപ്പുകാറ്റിലും നീ എന്നെ നെഞ്ചോട് ചേർത്ത് നിർത്തി ,
സത്യത്തിൽ നമ്മളാരും നമുക്കുവേണ്ടി ജീവിക്കുന്നില്ല ,, എനിക്കുവേണ്ടിയും സഹോദരങ്ങൾക്കുവേണ്ടിയും എന്റെ ഉപ്പയും ഉമ്മയും ജീവിച്ചതുപോലെ ,എന്റെ മക്കൾക്കുവേണ്ടി ഞാനും ജീവിച്ചു ,,,,അങ്ങനെയേ ഈ ദുനിയാവിലുള്ള എല്ലാവരും ചെയ്യുന്നത് ,, അവരവർക്കുവേണ്ടി മാത്രം ജീവിച്ചവർ എത്രപേരുണ്ടാകും ?,,,
കഠിനമായ വെയിലിൽ പുറം പൊള്ളുമ്പോഴും അകമേ നനുത്തൊരു പ്രതീക്ഷയുണ്ടായിരുന്നു എന്റെ കുടുംബം ,അവരുടെ സുഖം ,പ്രതീക്ഷകൾ , വെള്ളിയാഴ്ച ദിവസം ഫോണിന് ചോട്ടില് കാത്തിരിക്കുന്ന ആമിനയുടെ മുഖമായിരുന്നു മനസ്സുനിറയെ ,,,
അവളുടെ പതിനഞ്ചാമത്തെ വയസ്സിലാണ് ഞാനവളെ നിക്കാഹുകഴിച്ചതു ,,,തീരുമാനിച്ചുറപ്പിച്ചുള്ള വിവാഹമായിരുന്നില്ല അത് ,,പേർഷ്യയിൽ പോകാൻ കൊണ്ടുപോകുന്നവർ ,,, അവരാവശ്യപ്പെട്ട തുക ,,,എന്റെ കുടുംബത്തിന് ഒരിക്കലും ഉണ്ടാക്കാൻ പറ്റുമായിരുന്നില്ല ,
,അങ്ങനെയാണ് നിക്കാഹ് ഉറപ്പിച്ചത് ,,, ആമിനയുടെ കുടുംബവും പാവപ്പെട്ട കുടുംബമായിരുന്നു ,,എങ്കിലും കിട്ടാവുന്നിടത്തുന്നൊക്കെ കടം വാങ്ങി അവൾക്കു കുറച്ചു പണ്ടം ഇട്ടുകൊടുത്തു അവർ
കപ്പലിലേക്ക് ഇറങ്ങാൻ നേരം എന്റെ നെഞ്ചിൽ ഒട്ടിച്ചേർന്നു കരയുമ്പോൾ അവളുടെ ശരീരത്തിലെ ഒരു തങ്കവും എന്റെ ശരീരത്തിൽ സ്പർശിച്ചില്ല ,,അതൊക്കെ അതിനുമുൻപേ ഞാൻ വിറ്റു ബ്രോക്കറെ ആ കാശ് ഏൽപ്പിച്ചിരുന്നു,,
'ഉമ്മ കഴിഞ്ഞാൽ നമ്മളെ എപ്പോഴും ആലോചിക്കുകയും പ്രതീക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് ഭാര്യ തന്നെയാകും ,,അവളുടെ ലോകം ,,,കെട്ടികൊണ്ടുവരുന്ന പുരുഷനാണ് ,,അയാളിലൂടെയാണ് ഈ ലോകത്തിന്റെ കറുപ്പും വെളുപ്പും എല്ലാം അവൾ മനസ്സിലാക്കുന്നത് ,,,കുട്ടികളുണ്ടായാലും അവർക്കുവേണ്ടി ജീവിച്ചാലും ഒരുനാൾ മക്കൾ അവരുടെ ജീവിതം തേടി പോകും ,,ഒരായുസ്സുമുഴുവൻ ഒരാണിന്റെ സംരക്ഷണം ,അതിന്റെ സുരക്ഷിതത്വം അതുതന്നെയാണ് ഓരോ പെണ്ണിന്റെയും ജീവിതത്തിന്റെ അടച്ചുറപ്പ്
ഒരുപാടുവിഷമിക്കുമ്പോഴും ആമിനയുടെ സ്വരം കേട്ടാൽ മരുഭൂമിയിൽ ചാറ്റൽ മഴവീണ സുഖമാണ് ,,എന്റെ വാക്കുകൾ ഇടറുന്നതുകണ്ടാൽ അവൾ ചോദിക്കും ,
ഇക്കയ്ക്കവിടെ നല്ല കഷടപ്പാടാണല്ലേ ,,തീരവയ്യാണ്ടാണെങ്കിൽ ഇങ്ങുപോര് ,ഉള്ള കഞ്ഞിയും വെള്ളവും കുടിച്ചു നമുക്കിവിടെകൂടം ,,
അതൊന്നും വേണ്ട ,,എനിക്കിവിടെ നല്ല സുഖാണ്
എനിക്കറിയാം ഇക്കയെ ,ഇങ്ങനെ സങ്കടം കടിച്ചമർത്തി ജീവിക്കാൻ ഇക്കാക്കെ പറ്റൂ ,,എന്റെ പണ്ടം പോകുന്നതുകൊണ്ടാണെങ്കിൽ അതുപോട്ടെ ,,പടച്ചോൻ സഹായിച്ചാൽ ,നമുക്ക് നാളെ നാട്ടിൽ നിന്നും ഇതൊക്കെ ഉണ്ടാക്കാം
ജീവിതത്തിൽ ഇന്നോളം എന്നോട് അനുകമ്പയും സ്നേഹവും കാട്ടിയത് അവൾക്കുമുകളിൽ ആരുമില്ല ,,അല്ലെങ്കിലും ഭാര്യമാരെപോലെ നമുക്കുവേണ്ടി ജീവിക്കുന്നവർ വേറെ ആരുണ്ട് .
മാസങ്ങൾ വർഷങ്ങളിൽ ലയിക്കുമ്പോൾ ,മൂന്നോ നാലോവർഷങ്ങൾ കൂടുമ്പോൾ ഞാൻ വരും .,,ഉതിര്ന്നുവീഴുന്ന ദിവസങ്ങൾ പറഞ്ഞുതീരാത്ത കഥകൾ ഉരുപാട്‌ബാക്കിയാക്കും ,,വീണ്ടും പ്രവാസം
കഴിഞ്ഞ മുപ്പത് വർഷങ്ങളിൽ വന്നത് പത്തുതവണ ,,,,
കുട്ടികൾക്കൊന്നും എന്നോട് വലിയ അടുപ്പമൊന്നുമില്ല ,, എങ്ങനെയുണ്ടാകാനാണ് ,,അവരുടെ കാര്യങ്ങൾ നടത്തികൊടുത്തതുകൊണ്ടുമാത്രം പേരിനൊരുപ്പ ,,
അവരെയും ഞാൻ കുറ്റം പറയുന്നില്ല വല്ലപ്പോഴും ഫോണിന്റെ അങ്ങേതലക്കലിൽ കേൾക്കുന്ന ഒരു ശബ്ദം ,,
സ്നേഹത്തോടെയുള്ള ലാളനകൾ കൂടുതലായൊന്നും എനിക്കവർക്കുകൊടുക്കാൻ പറ്റിയിട്ടില്ല ,,
എല്ലാ പ്രവാസികളെയും പോലെ കൊടുക്കേണ്ട സാധനങ്ങൾ കൊടുത്തു തീർക്കുമ്പോൾ തന്നെ പോകാനായുള്ള സമയം ആകും ,
,അതിനിടയിൽ മടിയിലിരുത്തി താലോലിക്കാൻ കിട്ടുന്ന അവസരങ്ങൾ നന്നേകുറവ് ,,പിന്നെങ്ങെനെ അവർക്ക് എന്നോട് മനസ്സിൽ താട്ടിയുള്ള അടുപ്പം വരും ,,,
നാളെ എന്നെങ്കിലും അവരും ഈ സാഹചര്യം പിന്തുടരുമ്പോൾ ഈ ഉപ്പയെ ഓർക്കും ,
,അന്ന് അവർമനസ്സിലാക്കും ,,അവർ ഇപ്പോൾ അനുഭവിക്കുന്ന തണൽ അന്ന് ഉപ്പ കൊണ്ട വെയിലിന്റെ ഫലമായി ഉണ്ടായതാണ് എന്ന് ,
സൂര്യൻ പതിയെ പതിയെ കടലിലേക്ക് ഇറങ്ങി തുടങ്ങി ,,,തന്റെ ജീവിതവും,,, കൊടും ചൂടിൽ നിന്നും ആശ്വാസം കിട്ടി എന്ന് തോന്നുമെങ്കിലും ,,, ,,ജീവിതത്തിൽ നല്ല പകലുകൾ എല്ലാം നഷ്ട്ടപ്പെടുത്തിയ പ്രവാസിക്ക് ലഭിക്കുന്നത് പൂർണ്ണമായ ഇരുട്ടാണ് ,
എന്റെ ആമിന ഇന്നില്ല ,ജീവിതത്തിൽ ഞാൻ പൂർണ്ണമായും ഒറ്റയ്ക്കാണ് ഞാൻ ,
,മക്കളെല്ലാവരും വിദേശത്താണ് ,എങ്കിലും തന്നെപോലെയല്ല അവരെല്ലാം കുടുംബമായി ആണ് കഴിയുന്നത് ,,തന്നെയും ക്ഷണിച്ചു അങ്ങോട്ട് ,,ഞാൻ പോയില്ല ,,ഇനിയെങ്കിലും സ്വന്തം നാട്ടിന്റെ മണവും സൗന്ദര്യവും അറിഞ്ഞു ഇവിടെ കിടന്നു തന്നെ മരിക്കണം ,
, അവസാനകാലത്തു അവിടെ അദ്വാനിച്ചുകിട്ടിയതിൽ നിന്നും മിച്ചം വെച്ച് മേടിച്ച ഒരുവീടും പറമ്പും ഉണ്ട് ,അതിൽ കുറച്ചുതെങ്ങും കവുങ്ങും ഉണ്ട് ,അതുമതി എനിക്ക് കഞ്ഞികുടിച്ചു ജീവിക്കാൻ ,
പ്രവാസം മതിയാക്കിയിട്ട് പത്തുവർഷമായി ,അതിൽ ആമിന എന്നോടൊപ്പം ഉണ്ടായതു ആറുവർഷം ,,ആ ആ ആറു വർഷമാണ് ശരിക്കും പടച്ചോൻ എനിക്ക് അറിഞ്ഞുതന്ന ജീവിതം ,,,
എത്ര സ്നേഹിച്ചാലും എന്തുകൊടുത്താലും മതിയാകില്ല ആ പാവത്തിന് ,,എല്ലാ സ്ത്രീകളേയും പോലെ അനവധി സ്വപനങ്ങളുമായി വന്ന ഒരു പതിഞ്ചുവയസ്സുകാരി ,,ഒരുപാടു സുഖങ്ങൾ ഒന്നും ഞാൻ അവൾക്കുകൊടുത്തില്ല ,എങ്കിലും എന്റെ എല്ലാ സുഖത്തിലും ദുഖത്തിലും അവൾ എന്റെ നെഞ്ചോട് ചേർന്നുനിന്നു എന്നെ ആശ്വസിപ്പിച്ചു , ഇന്നുള്ള എന്റെ എല്ലാ നേട്ടങ്ങൾക്കും മുകളിലാണ് ,,, അവളെന്ന എന്റെ തീരാ നഷ്ട്ടം ,
എന്ന തനിച്ചാക്കി നേരത്തെ പോയപ്പോൾ അവൾ മുൻപേ പറഞ്ഞുവെച്ചതാണ് ,,,,
നമ്മളിൽ ആരെ ആദ്യം പടച്ചോൻ വിളിച്ചാലും മറ്റെയാൾ എല്ലാ വൈകുന്നേരങ്ങളിലും ഈ കടൽക്കരയിൽ വന്ന് അസ്തമയം കാണണമെന്ന് ,,
അയാൾക്കരികിലായി മറ്റേയാളുടെ ആത്മാവ് വന്നിരിക്കണെമെന്നു ,,
ഇന്നും മുടങ്ങാതെ എന്റെ എല്ലാ ചെറിയ തിരക്കുകളും മാറ്റിവെച്ചു ഞാൻ ആ കടൽക്കരയിൽ വന്നിരിക്കും ..
,,എന്നെ ഒരുനിമിഷപോലും കാത്തിരിപ്പിന്റെ വിഷമം അറിയിക്കാതെ അവൾ വരും ,
,കടലിൽ നിന്നും ഒരു നേർത്തകാറ്റായി ,എന്നെ തലോടി എന്റെ അടുത്തുവന്നിരിക്കും ,
,അവളുടെ അടുത്തായി ഒരുപുരുഷനെപോലും ഞാൻ ഇരുത്താറില്ല ,,അവളും ഞാനും ഇന്നത്തെ എന്റെ
പരിഭവകഥകളിലേക്കു കടക്കട്ടേ
ലതീഷ് കൈതേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക