പ്രണയിനികയ്
***************
***************
നിനക്ക് ഏറെ ഇഷ്ടം നിന്റെ മൗനം എങ്കിൽ
എന്റെ നെഞ്ചിലെ നോവ് ആ മൗനമാണ്
നിന്റെ ശബ്‌ദം കേൾകാത്ത രാവുകൾ
എനികിന്നു ഗർത്തമാണ് ഈ രാവുകൾ
എന്റെ നെഞ്ചിലെ നോവ് ആ മൗനമാണ്
നിന്റെ ശബ്‌ദം കേൾകാത്ത രാവുകൾ
എനികിന്നു ഗർത്തമാണ് ഈ രാവുകൾ
നിന്നെ ഞാൻ തേടിയാലായില്ല ഒരിക്കലും.
നിന്റെ ഇഷ്ടങ്ങൾ ഞാൻ സ്നേഹിച്ചുപോയി..
ആരും പറയാതെ അലയുന്ന കാറ്റിന്റെ
കാർകൂന്തൽ തലോടി ഞാൻ നില്കുന്നു
നിന്റെ ഇഷ്ടങ്ങൾ ഞാൻ സ്നേഹിച്ചുപോയി..
ആരും പറയാതെ അലയുന്ന കാറ്റിന്റെ
കാർകൂന്തൽ തലോടി ഞാൻ നില്കുന്നു
ഈ മരുവിലെ കാറ്റിൽ അലയുകയാണ് ഞാൻ
ആരും തുണയില്ലാതെ രാവുകളിൽ
ഇനിയും ഞാൻ പറയില്ല ശല്യപെടുത്തില്ല
നിന്റെ ഇഷ്ടങ്ങൾ ഞാൻ തടയില്ല
ആരും തുണയില്ലാതെ രാവുകളിൽ
ഇനിയും ഞാൻ പറയില്ല ശല്യപെടുത്തില്ല
നിന്റെ ഇഷ്ടങ്ങൾ ഞാൻ തടയില്ല
ഏകനായ് ജീവിച്ച എന്റെ ആത്മാവ്
ഇന്നു എന്നെനോക്കി പുഞ്ചിരിച്ചു...
മറക്കുവാൻ ആകില്ല ഇനി എന്റെ ജന്മം
ഇനിയും ജീവിക്കും നിന്റെ ഓർമകളിൽ
ഇന്നു എന്നെനോക്കി പുഞ്ചിരിച്ചു...
മറക്കുവാൻ ആകില്ല ഇനി എന്റെ ജന്മം
ഇനിയും ജീവിക്കും നിന്റെ ഓർമകളിൽ
#sarath chalakka
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക