ഒരു തിരക്കഥയുടെ കഥ
-------------------
-------------------
രാവിലെ കൃത്യം ആറ് മണിക്ക് തന്നെ ഓഫീസിലെത്തി. സിസ്റ്റം ലോഗോണ്‍ ചെയ്തു. കെറ്റിലിലെ വെള്ളം ചൂടാക്കി ഒരു ചായ ഉണ്ടാക്കി തിരിച്ചു സീറ്റിലെത്തിയപ്പോഴേക്കും, തൊട്ടടുത്തിരിക്കുന്ന ചൈനാക്കാരി, ജാമിങ് ഹ്യുവാങ് ബട്ടറും ജാമും പുരട്ടിയ രണ്ട് ബ്രഡ് തയ്യാറാക്കി തന്നു, അതും കഴിച്ച് ചായയും മൊത്തിക്കുടിച്ച് പ്രമുഖ മലയാള പത്രങ്ങളുടെ ഓണ്‍ലൈന്‍ പേജുകളും ഫെയ്സ് ബുക്കും തുറന്ന് വച്ചു.
എഫ് ബി യില്‍ കഴിഞ്ഞ രാത്രി കിട്ടിയ നോട്ടിഫിക്കേഷനുകള്‍ പരിശോധിച്ചിരിക്കെ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു. ഇന്റര്‍ നാഷണല്‍ കാളാണു, അതി രാവിലെ ആരാണെന്ന സന്ദേഹത്തില്‍ ഫോണ്‍ കയ്യിലെടുത്തു, ഇന്ത്യയില്‍ നിന്നും രണ്ടര മണിക്കൂര്‍ മുന്നിലായത് കൊണ്ട് വീട്ടില്‍ നിന്നും ആകാന്‍ വഴിയില്ല. പ്രൈവറ്റ് കാളാണു. ആകാംക്ഷയോടെ അറ്റന്‍ഡ് ചെയ്തു.
ഹലോ!!
ഹലോ.. ഹലോ..ക്യാന്‍ ഐ സ്പീക്ക് റ്റു മി. അശോക് വാമദേവന്‍?????
യെസ്! യെസ്! സ്പീക്കിംഗ്!
അശോക്, ഞാന്‍ പ്രിയനാ? മറുതലക്കല്‍ നിന്നും മറുപടി വന്നു.
പ്രിയനോ? ആരുടേ പ്രിയന്‍?
ആരുടെയും പ്രിയനല്ല, ഡയറക്ടര്‍ പ്രിയന്‍, പ്രിയദര്‍ശന്‍.
ഞാന്‍ ഞെട്ടി, മേശപ്പുറത്തിരുന്ന ചായ തട്ടിമറിഞ്ഞ് കീബോര്‍ഡില്‍ വീണു. ബാക്കി എന്റെ ദേഹത്തും. ഞാന്‍ ചാടിയെഴുന്നേറ്റു.
എന്താ അശോക് ഒരു ബഹളം? മറുതലക്കല്‍ നിന്നും ചോദ്യം.
ഏയ് ഒന്നുമില്ല. ചായ, കീബോര്‍ഡ്.
എന്താ? കീബോര്‍ഡ് ചായ കുടിച്ചെന്നോ?
ചായ ആരെങ്കിലും കുടിച്ചോട്ടെ? നിങ്ങളാരെന്നാ പറഞ്ഞത്?
ഞാന്‍ പ്രിയദര്‍ശന്‍, വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടൊ?
തീരെ വിശ്വാസമായില്ല. രാവിലെ ഐ എസ് ഡി വിളിച്ച് ആളെ കളിയാക്കുകയാണൊ?!!
അശോക് ബീ കൂള്‍. നിങ്ങള്‍ക്ക് വിശ്വസിക്കാം, ഞാന്‍ ഡയറക്ടര്‍ പ്രിയദര്‍ശനാണ്. ഞാന്‍ പറയുന്നത് കേള്‍ക്കു എന്നിട്ട് വിശ്വസിക്കു.
എനിക്ക് വിശ്വസിക്കേണ്ടി വന്നു. ഞാന്‍ വളരെ എക്സൈറ്റഡ് ആയി. താഴെ വീഴാതിരിക്കാന്‍ അടുത്തിരുന്ന ജാമിങിന്റെ തോളില്‍ ശക്തിയായി പിടിച്ചു.
ഹല്ലോ? ഹല്ലൊ?
മറുതലക്കല്‍ നിന്നുള്ള ശബ്ദം എന്നെ വീണ്ടൂം വിളിച്ചുണര്‍ത്തി.
സര്‍! സര്‍ എന്തിനാ എന്നെ വിളിച്ചത്?
അതൊക്കെ പറയാം അശോക്.
സര്‍! എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്റെ നമ്പര്‍ എങ്ങനെ കിട്ടി????
അതിനാണോ ബുദ്ധിമുട്ട്? ഒരു ചെറീയ ചിരിയോടെ അദ്ദേഹം ചോദിച്ചു.
അശോകിന്റെ നാട് തിരുവനന്തപുരം തന്നെയാണല്ലെ?
അതെങ്ങനെ മനസ്സിലായി?
അതാണൊ? ബുദ്ധിമുട്ട്, ഫെയ്സ് ബുക്കിലെ പ്രോഫൈലില്‍ എല്ലാം ഡീറ്റയിലായിട്ടുണ്ടല്ലൊ?
ഓ!! ശരിയാണ്, ഞാനോര്‍ത്തില്ല.
അപ്പോള്‍ ഞാന്‍ പറഞ്ഞ് വന്നത്, ഞാന്‍ ഇപ്പോള്‍ സിംഗപ്പൂരാണുള്ളത്, അശോക്, എഫ് ബി യിലെ ഏതോ ഗ്രൂപ്പിലിട്ട ഒരു കോമഡി പോസ്റ്റ് വായിച്ചു. ഒരു സിനിമക്കുള്ള സ്കോപ്പ് കണ്ടു. ലാലിനു ലിങ്ക് അയച്ചു കൊടുത്തു അവനും ഇഷ്ടമായി, ലാലിപ്പോള്‍ തിരുവനന്തപുരത്തുണ്ട്.ലാലാണു അശോകിന്റെ നമ്പറും അറൈഞ്ച ചെയ്ത് തന്നത്.
ഏത് ലാല്‍ സര്‍?, ഞാന്‍ വിക്കി വിക്കി ചോദിച്ചു?
മോഹന്‍ലാല്‍ തന്നെ.. !!! ചിരിച്ചു കൊണ്ട് മറുപടി തന്നു.
ഞെട്ടണ്ട അശോക്!! ഞാന്‍ സത്യമാണ് പറഞ്ഞത്. എന്റെ അന്ധാളിപ്പ് അദ്ദേഹത്തിനു മനസ്സിലായ പോലെ പറഞ്ഞു.
എന്റെ അടുത്ത മലയാളം പ്രോജെക്ടിന് അശോക് കഥയും തിരക്കഥയും എഴുതുന്നു.!!!
സര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍!!!!!!!!!!!!!!!!!!!!!! ഞാന്‍ ദയനീയമായി വിളിച്ചു പോയി.... കരയണൊ ചിരിക്കണൊ?
ഞാന്‍ മരിച്ചു. എന്റെ സകല നാഡീ നരമ്പുകളും, മജ്ജയും മാംസവും ഒക്കെ മരവിച്ചു.
ഹല്ലോ! അശോക്! ഞാന്‍ പറയുന്നത് കേള്‍ക്കുന്നൂണ്ടോ?? ഹല്ലോ? ഹല്ലൊ??
ഞാന്‍ ഇവിടെയുണ്ട് സാര്‍!!! വളരെ തകര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു.
അശോക് നെര്‍വസ് ആകണ്ട? ഞാന്‍ പറഞ്ഞത് സത്യമാണ്.
സര്‍! ഞാന്‍ ഇതു വരെ ഇങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ടുപോലുമില്ല. തിരക്കഥ എന്താനെന്ന് പോലും എനിക്കറിയില്ല സര്‍!!
അതൊന്നും സാരമില്ല, അശോകിന്റെ പോസ്റ്റുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്, എനിക്കുറപ്പൂണ്ട്, അശോകിനത് കഴിയും, അതിനുള്ള പൊട്ടന്‍ഷ്യലുണ്ട്.
സര്‍! ഞാന്‍ പറയുന്നത് ഒന്നു കേള്‍ക്കു..പ്ലീസ്,
ശരി അശോക്, പറയൂ.. എന്താ പറയാനുള്ളത്!!????
സര്‍! ഞാന്‍ എഫ് ബി യിലൊക്കെ എന്തെങ്കിലുമൊക്കെ എഴുതും, പത്തോ അമ്പതോ പേരു വായിക്കും, മര്യാദക്ക ലൈക്കൊ കമന്റോ പോലും കിട്ടുന്ന എഴുത്തല്ല എന്റേത? അങ്ങനെയുള്ള എന്റെ കഥയും തിരക്കഥയുമൊക്കെ... ശരിയാകില്ല സര്‍..
അതൊക്കെ ശരിതന്നെ അശോക്!! എഴുതാത്ത കഥ എഴുതിയതിനേക്കാള്‍ മനോഹരമാണെന്ന് കേട്ടിട്ടില്ലെ?
അതൊക്കെ ശരി തന്നെ സര്‍! ഈ എഫ് ബി യില്‍ എന്നെക്കാള്‍ ഭാവനയും, ഹ്യുമറും, എഴുതുന്നവര്‍ എത്രയോ പേരുണ്ട് . ചുരുക്കി പറഞ്ഞാല്‍ നന്നായി എഴുതാനറിയുന്നവര്‍ !!! അവരെ ആരെയെങ്കിലും??
അവരൊക്കെ ആരാ? അശോക് ????
സാറിന് അവരെയൊന്നും അറിയില്ലെ?
ഞാന്‍ ശ്രദ്ധിച്ചിട്ടില്ല.!
അവിടെ ഒത്തിരി പേരുണ്ട് സര്‍!! പേരു പറയാന്‍ ബുദ്ധിമുട്ടാണ്. ഒരാളുടെ പേരു പറഞ്ഞാല്‍ മറ്റെയാള്‍ പിണങ്ങും. അതു മാത്രമല്ല, അവിടെ ഇപ്പോള്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്, അതുകൊണ്ട് ആരുടേയും പേരു പറഞ്ഞു ഒരു വിവാദത്തിന് ഞാനില്ല. താങ്കള്‍ തന്നെ ഒന്നന്വേഷിച്ചാല്‍ തിരക്കഥ എഴുതാന്‍ പറ്റിയാ ആള്‍ക്കാരെ അവിടന്ന് കിട്ടും.
എനിക്ക് വേറെ ആരെയും വേണ്ട. എന്റെ അടുത്ത തിരക്കഥ അശോക് എഴുതും.!!! ഒരു ഒഴിവും പറയരുത്.
സോറി സര്‍, എന്നെക്കൊണ്ട് സാധിക്കില്ല. പ്ലീസ് എന്നെ ഒഴിവാക്കി തരൂ..
നോ എസ്ക്യൂസ് !!! അശോക് എഴുതും. എഴുതിയേ പറ്റു...
എന്നെക്കൊണ്ടാകില്ലാന്ന് പറഞ്ഞല്ലൊ സര്‍!! എന്റെ കണ്‍ട്രോള്‍ പോയി തുടങ്ങി.
എന്താടോ തനിക്ക് എഴുതിയാല്‍??? മറുതലക്കല്‍ സ്വര വ്യത്യാസം
എനിക്ക് എഴുതാന്‍ മനസ്സില്ലെങ്കിലോ??
താനിനി എഫ് ബി യില്‍ കഥയെഴുതോ?
അത് എന്റെ ഇഷ്ടം.!!!
എന്നാല്‍ ഇത് എന്റെ ഇഷ്ടം, എന്റെ സിനിമക്ക് താന്‍ തിരക്കഥയെഴുതും, അതെന്റെ തീരുമാനം ഞാനൊന്നു മൂളിയാല്‍ ആയിരക്കണക്കിനു കഥകള്‍ നാളേ എന്റെ മുന്നിലെത്തും. അറിയോ തനിക്ക്? ഒരോഫര്‍ തരുമ്പോള്‍????????
എന്തു ഓഫറുണ്ടെങ്കിലും ഞാനെഴുതില്ലാന്നുള്ളത് എന്റെ തീരുമാനം.
എന്നാല്‍ എന്റെ അടുത്ത സിനിമക്ക് തിരക്കഥ താന്‍ തന്നെ എഴുതുമെന്നുള്ളത് എന്റെ
തീരുമാനം. അദ്ദേഹവും വാശിയിലാണു.
തീരുമാനം. അദ്ദേഹവും വാശിയിലാണു.
ശരി കാണാം.
കാണാനൊന്നുമില്ല. താനെഴുതും.
എനിക്ക് ദേഷ്യം വന്നു. ഞാന്‍ ഫോണ്‍ കട്ട് ചെയ്ത് തലക്ക് കയ്യുംകൊടുത്തിരുന്നു. ഇതൊക്കെ എന്ത് കുരിശാണപ്പാ????
ഭാഷ മനസ്സിലായില്ലെങ്കിലും എന്തോ സീരിയസ് വിഷയമാണു ഞാന്‍ സംസാരിച്ചതെന്ന് ജാമിന്‍ ഹ്യുവാങ്ങിനു മനസ്സിലായി. അവള്‍ ആശ്വസിപ്പിക്കുന്ന പോലെ തോളില്‍ തട്ടി.
വീണ്ടും ഫോണ്‍ ബെല്ലടിക്കുന്നു. ഫോണ്‍ കയ്യിലെടുത്ത് ഇന്‍കമിംഗ് നമ്പര്‍ നോക്കി. പ്രൈവറ്റ് കാള്‍. എനിക്ക് മനസ്സിലായി, ഇത് അദ്ദേഹം തന്നെ, അദ്ദേഹം എന്നെയും കൊണ്ടെ പോകൂ.
കാള്‍ അറ്റ്ന്‍ഡ് ചെയ്ത്,
"ഹല്ലോ"???
വീണ്ടും ബെല്ലടിക്കുന്നു. ഒന്നുകൂടി അറ്റ്‌ന്‍ഡ് ചെയ്തെന്ന് ഉറപ്പുവരുത്തി കൊണ്ട് പറഞ്ഞു,
ഹല്ലോ!! ഹല്ലോ!!!
മൊബൈല്‍ ഫോണ്‍ അടിച്ചുകൊണ്ടേയിരുന്നു. ഞാന്‍ കണ്ണു തുറന്ന് നോക്കി.
ഹോ! മണി. നാലര!!! മൊബൈല്‍ ഫോണിലെ അലാറം ഓഫ് ചെയ്തു. ബെഡില്‍ നിന്നും ചാടിയെഴുന്നേറ്റ് ബ്രഷില്‍ പേസ്റ്റും തേയ്ച് ബാത്ത് റൂമിലേക്കോടി.
(അശോക് വാമദേവന്‍)
{പൊങ്കാലയിടാനുദ്ദേശിക്കുന്നവര്‍ മുന്‍കൂട്ടി കമ്മിറ്റിയില്‍ വിവരമറിയിക്കണം}
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക