നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗന്ധർവയാമം . ( HORROR STORY ) ഭാഗം 2


ഗന്ധർവയാമം . ( HORROR STORY )
ഭാഗം 2
രംഗം 3
രാമനുണ്ണി നമ്പൂതിരിയുടെ ഇല്ലം .പൂമുഖം .
" ഈ അസമയത്തുള്ള യാത്ര തീരെ വേണ്ട .." ബ്രഹ്മദത്തൻ തിരുമേനി രാമനുണ്ണി നമ്പൂതിരിയോടായി പറഞ്ഞു കൊണ്ട് പോകാനായി എഴുന്നേറ്റു .
." നാം ചില ഉഗ്രശക്തിയുള്ള മാന്ത്രിക തകിടുകൾ ഇല്ലത്തു നിന്ന് കൊടുത്തു വിടാം ..ഇവിടെ ഇല്ലത്തിൻറ്റെ നാല് മൂലക്കും അതങ്ങട് കുഴിച്ചിടുക .. യക്ഷിയുടെ ശല്യം ഉണ്ടാകില്ല്യ .." ബ്രഹ്മദത്തൻ തിരുമേനി എല്ലാവരെയും നോക്കി കർശനമായി പറഞ്ഞു .
" ഈ ഏലസ് അങ്ങട് ധരിക്യ.." കയ്യിലിരുന്ന ചുമന്ന പട്ടു സഞ്ചിയിൽ നിന്നു ഒരു ഏലസ് എടുത്തു രാമനുണ്ണി നമ്പൂതിരിക്കു നേരെ നീട്ടികൊണ്ടു ബ്രഹ്മദത്തൻ തിരുമേനി പറഞ്ഞു .
ചാരുകസേരയിൽ ഭയത്തോടെ നീണ്ടു നിവർന്നു ഇരുന്ന രാമനുണ്ണി നമ്പൂതിരി ഏലസ് വാങ്ങി . പെട്ടന്ന് മുറ്റത്തു നിന്ന ചെമ്പകമരത്തിന്റ്റെ കൊമ്പ് വലിയൊരു ശബ്ദത്തോടെ ഒടിഞ്ഞു വീണു. പടിയിൽ ഇരുന്ന കിണ്ടി തനിയെ മറിഞ്ഞു , മുറ്റത്തേക്ക് ഉരുണ്ടു പോയി . കുട്ടികൃഷ്ണൻ പകച്ചു നിൽക്കുന്നുണ്ട് .
അകത്തെ വാതിൽക്കൽ നിന്ന് പെണ്ണുങ്ങൾ പുറത്തേക്കു എത്തി നോക്കി .
ബ്രഹ്മദത്തൻ തിരുമേനി മുറ്റത്തെക്കിറങ്ങി നടന്നു .
രംഗം 4
അമ്പാട്ടെ കുളം .കുളിക്കടവ് .
വെള്ളമുണ്ട് മാറോട് കേറ്റി ഉടുത്തു കുളിച്ചു കേറാൻ തുടങ്ങുകയാണ് സത്യഭാമ .കൂടെ ചില പെണ്ണുങ്ങളും ഉണ്ട് .അവർ പരദൂഷണം പറഞ്ഞുകൊണ്ട് നീരാടുകയാണ് .
കടവിലൂടെ പോയ രാമനുണ്ണി നമ്പൂതിരിയും കാര്യസ്ഥൻ കുട്ടിക്കൃഷ്ണനും ഒന്ന് നിന്നു.
" സത്യഭാമയല്ലേ അത് ...കേമായിരിക്കണു ... " രാമനുണ്ണി നമ്പൂതിരി കുട്ടികൃഷ്ണനോടായി പറഞ്ഞു .
അവർ കുളിക്കടവിലേക്കു ചെന്നു.
" ഹയി ... നാമെന്താ ഈ കാണണെ ദേശത്തെ പെണ്ണുങ്ങളെല്ലാം ഇണ്ടല്ലോ ..." ഒരു വഷളൻ ചിരിയോടെ രാമനുണ്ണി നമ്പൂതിരി ഉറക്കെ പറഞ്ഞു .
അത് കേട്ട് കുട്ടികൃഷ്ണൻ പെണ്ണുങ്ങളെ ആർത്തിയോടെ നോക്കി ചിരിച്ചു .
എല്ലാവരും നമ്പൂതിരിയെ നോക്കി .
" തമ്പുരാനെ യക്ഷി പിടിച്ചെന്ന് കേട്ടല്ലോ " ഒരു സ്ത്രീ ചോദിച്ചു .
" ഹയി ..ശിവ ..ശിവ ... കുട്ടിഷ്ണ.. ആരാ ഈ വിഡ്ഢിത്തം പറഞ്ഞു പരത്തിരിക്കണെ ..നാമിനെ യക്ഷി പിടിക്കുകയോ ..." രാമനുണ്ണി നമ്പൂതിരി അത്ഭുതത്തോടെ പറഞ്ഞു .പറയുന്നതിനിടക്ക് അയാൾ കുട്ടിക്കൃഷ്ണനെയും സത്യഭാമയെയും മറ്റു പെണ്ണുങ്ങളെയും മാറി മാറി നോക്കി .
പെണ്ണുങ്ങൾ ചിരിച്ചു .
അലക്കിയ തുണി കൈത്തണ്ടയിൽ താങ്ങി സത്യഭാമ കടവിൽ നിന്നു കയറി വന്നു .
അടുത്തെത്തിയ അവളെ രാമനുണ്ണി നമ്പൂതിരി അനുരാഗവിവശനായി അടിമുടി ഒന്ന് നോക്കി .
അവൾ നമ്പൂതിരിയെ പുഞ്ചിരിയോടെ നോക്കിയിട്ടു പതുക്കെ മുന്നോട്ടു നടക്കാൻ തുടങ്ങി .
അയാൾ തിടുക്കത്തിൽ അവളുടെ പിന്നാലെ ചെന്നു .കുട്ടിക്കൃഷ്ണനും .
" സത്യഭാമ താഴെ കാവില് പൂരത്തിന് പോരണുണ്ടോ ...നാമിൻറ്റെ കൂടെ .. കിഴൂർ കേശവദേഹത്തിന്റ്റെ കഥകളി ബഹു രസാവും.." ഇളകി ചിരിച്ചു കൊണ്ട് രാമനുണ്ണി നമ്പൂതിരി സത്യഭാമയോട് ചോദിച്ചു .
" സത്യഭാമക്ക് കളി ഭ്രാന്തുണ്ടോ ... നാമിന് ലേശം ഉണ്ടേ ... " നമ്പൂതിരി വീണ്ടും പറഞ്ഞു .
സത്യഭാമ നിന്നു .
"പൂരത്തിന് ഞാൻ പോകുന്നുണ്ട്.." സത്യഭാമ പറഞ്ഞു .
" നാം സത്യഭാമയെ .. കാത്തു കിഴുർ മഠത്തിലേക്ക് പോകുന്ന ആ ഇടവഴി ഇല്ലേ ..അവിടെ നിൽക്കാം " രാമനുണ്ണി നമ്പൂതിരി ചിരിയോടെ പറഞ്ഞു .
സത്യഭാമ സമ്മതിച്ചു തലയാട്ടി , നടന്നു .
അവൾ പോകുന്നതും നോക്കി രാമനുണ്ണി നമ്പൂതിരിയും കുട്ടിക്കൃഷ്ണനും നിന്നു .
രംഗം 5
രാത്രി .കിഴൂർ മഠത്തിലേക്ക് പോകുന്ന ഇടവഴി .
കുറ്റിക്കാടും കാരമുൾ ചെടികളും കൊണ്ട് രണ്ടു വശവും നിറഞ്ഞ വഴി ആണ് .
രാപ്പുള്ളുകൾ ചിറകടിച്ചു പറക്കുന്ന ശബ്ദം കേട്ടുകൊണ്ടിരുന്നു .വെട്ടം പോരെന്നു തോന്നി കയ്യിലെ ഓല ചൂട്ടു നമ്പൂതിരി വീശി കൊണ്ടിരുന്നു .
" കാണണില്ലല്ലോ..സത്യഭാമയെ .." പൂരത്തിന് പോകാൻ സത്യഭാമയെ കാത്തു നിന്നു മുഷിഞ്ഞ രാമനുണ്ണി നമ്പൂതിരി പറഞ്ഞു .
" ആ വരുന്നുണ്ട് ..." ഇരുട്ടിലേക്ക് നോക്കി കുട്ടികൃഷ്ണൻ നമ്പൂതിരിയോട് പറഞ്ഞു .
നിലാവിൻറ്റെ നേരിയ വെട്ടം വീണ നാട്ടുവഴിയുടെ അങ്ങേ അറ്റത്തേക്ക് രാമനുണ്ണി നമ്പൂതിരി എത്തി നോക്കി ,ഒരു സ്ത്രീ നടന്നു വരുന്നു .അയാൾ സന്തോഷവാനായി .
(തുടരും)
Rajeev .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot