നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയം ഒരു ഭ്രാന്തു തന്നെയാണ്....


കൈ മുറിച്ചും, ശരീരത്തിൽ രക്തം വരുത്തിയും, രക്തം കൊണ്ട്
I LOVE YOU എഴുതിയും, എന്നിട്ടാ ചിത്രങ്ങൾ പ്രണയമുള്ളവർക്കയച്ച് കൊടുക്കുന്നവർക്ക് സമർപ്പിക്കുന്നു.
പ്രണയത്തിലെ ചോരപ്പാടുകളെ പ്രണയത്തിന്റെ അതി തീവ്ര പ്രകടനമാണെന്നുള്ള തത്വം പറഞ്ഞ് ചിലർ വാദിക്കാറുണ്ട്. ചിലർ രക്തം ചൊരിഞ്ഞ് പ്രണയത്തെ തെളിയിക്കാൻ ശ്രമിക്കാറുണ്ട്. മറ്റു ചിലർ ജീവനൊടുക്കിയും മറ്റു പ്രാകൃത ശരീര ദണ്ഡന രീതിയിലും "ഇത്" പ്രണയത്തിന്റെ മാസ്മരിക ഭാവമാണെന്ന് ദ്യശ്യവൽക്കരണം നടത്താറുണ്ട്.
"പ്രണയത്തിനൊടുവിലെ മരണചിന്ത വികാരങ്ങളുടെ തള്ളിച്ചയിൽ ഉതിർന്നു വീഴുന്ന അപസ്മാര രോഗമെന്ന് പറയാം .
വിറഞ്ഞ് തുള്ളുന്ന മോഹഭംഗ മനസ്സിന്റെ അപക്വ ഭാവം. "സ്വർഗ്ഗ ഭാവവും മരണവും" ഈ രണ്ടു വികാരങ്ങൾ മാത്രമുള്ള പ്രണയം വെറും ഭ്രാന്താണ്‌. പ്രണയവും, ജീവിതവും, യാഥാർത്ഥ്യവും ഉൾകൊണ്ട്‌ വികാരഭ്രമത്തിൽ സ്വയം നശിക്കാതിരിക്കുന്നവർ അർത്ഥം കണ്ടവർ...
പ്രണയ'ത്തെ പ്രണയിനിയെ പ്രണയിതാവിനെ
"നീയെന്ന ഭ്രാന്ത്" എന്ന് വിശേഷിപ്പിക്കുന്നവർ. പ്രണയത്തിന്റെ വിശുദ്ധിയെ വ്യഭിചാരത്തിനേൽപ്പിച്ചവരാകാം.
പ്രണയിക്കുന്നവരെ "നീയെന്ന ഭ്രാന്തെന്ന്" വിളിക്കുമ്പോൾ അവർ സമനില തെറ്റിയവരെന്നല്ലേ നീ പറയുന്നതും അഭിസംബോധന ചെയ്യുന്നതും
ശുദ്ധ പ്രണയം ഭ്രാന്താണ്‌ പോലും. ഭ്രാന്തിനെ ഇഷ്ടപ്പെടുന്നവർ പ്രണയിക്കുന്നവരോ? അകന്ന് നിൽക്കുക. ഇല്ലെങ്കിൽ നിന്റെ മുന്നിൽ വച്ച്‌ കയറെടുക്കുമൊരുനാൾ.
കാവ്യാത്മക ഭാഷയിലും അലങ്കാര ഭാഷയിലും അതിസ്നേഹത്തെ വിശേഷിപ്പിക്കാനാണ് ഈ വാക്കുപയോഗിക്കുന്നതെങ്കിൽ
അമ്മയെന്ന ഭ്രാന്ത്"
അച്ഛനെന്ന ഭ്രാന്ത്
മക്കളെന്ന ഭ്രാന്ത്
കൂട്ടുകാരെന്ന ഭ്രാന്ത്
ഭാര്യയെന്ന ഭ്രാന്ത്
ഭർത്താവെന്ന ഭ്രാന്ത് എന്നൊന്നും ആരും പറയുന്നത് കണ്ടിട്ടില്ലല്ലോ.
അത് കൊണ്ട് തന്നെയാ പറഞ്ഞേ. പ്രണയത്തെ മതിഭ്രമമാക്കുന്നവരിൽ നിന്ന് അകന്നു നിൽക്കുക. അവരാണ് രോഗികൾ. ആത്മവഞ്ചന രോഗികൾ.
......................
Jijo Puthanpurayil
6 Sep 2016
മുകളിൽ പറഞ്ഞ പ്രണയ ഭ്രാന്ത് വിഷയത്തിൽ ഞാനെഴുതിയ ഒരു പോസ്റ്റിനു എന്റെ ഒരു ചങ്ങാതി പറഞ്ഞ വാക്കുകളാണ് താഴെ പിന്നീട് എന്റെ മറുപടിയും.
"പ്രണയം ഒരു ഭ്രാന്തു തന്നെയാണ്....പ്രണയത്തെ വ്യഭിചരിക്കാന്‍ കൊടുത്തവരല്ല അതിനെ ഭ്രാന്തെന്ന് വിളിക്കുന്നത്...ലോകപ്രശസ്ത ചിത്രകാരന്‍ വാന്‍ഗോഗ് പ്രണയത്തിന്റെ ഉന്മാദാവസ്ഥയില്‍ തന്റെ ചെവിയറുത്ത് പ്രണയിനിക്ക് സമ്മാനിച്ചത് വ്യഭിചാരമായിരുന്നോ? പ്രണയം എല്ലാ ബന്ധങ്ങളില്‍ നിന്നും വ്യത്യസ്ഥമാണ്....അതു കൊണ്ട് തന്നെയാണ് അതിനിത്ര സൗന്ദര്യവും"
എന്റെ മറുപടി..
ജീവന്‌ ഹാനി വരുന്നതും, ജീവശവമായ അവസ്ഥയും പ്രണയ ഭാവമല്ല. ദണ്ഡനത്താൽ പ്രണയം പ്രകടിപ്പിക്കുന്നതും പ്രണയ ഭാവമല്ല, പ്രണയത്തിന്റെ നിമ്നൊന്നത ആവിഷ്ക്കാരവുമല്ല. (പണയം സുന്ദരമെന്ന് തന്നെയാണ്‌ ഞാൻ വിശ്വസിക്കുന്നത്‌.
എന്നാൽ ആംഗലേയ പദമായ Insanity, Lunacy = ഭ്രാന്ത്‌, ചിത്തഭ്രമം, ബുദ്ധി ശൂന്യമായ അല്ലെങ്കിൽ ബുദ്ധിഭ്രംശം എന്ന അവസ്ഥാ വിശേഷണ വാക്കുകളെടുത്ത്‌ സുന്ദരമായ പ്രണയ അവസ്ഥാന്തരങ്ങളെ വിശേഷിപ്പിക്കുന്ന കാവ്യ ഭംഗി എന്താണെന്ന് മനസ്സിലാവുന്നില്ല.
വിവേകമില്ലാത്ത അവസ്ഥാഭ്രമ വികാരങ്ങൾ പ്രണയത്തിലേക്ക്‌ കൂട്ടികുഴക്കുന്നത്‌ തന്നെ (പണയത്തിന്റെ തന്മയത്വം നശിപ്പിക്കലാണ്‌.
(പണയത്തിന്റെ വിരഹാവസ്ഥയിൽ ഉണ്ടാകുന്ന മർമ്മഭേദകമായ വേദന (Excruciating pain)......സത്യമാണ്‌. എന്നാൽ ആ വേദന ദു:ഖമെന്ന വികാരത്തിന്റെ തീവ്രഭാവങ്ങളിലൊന്ന് മാത്രം.
അതു പൊലെ (പണയ സുന്ദര വികാരത്തിന്റെ പരമാനന്ദ നിർവ്യതി (blissful Ecstacy) ....ഇവയിൽ വിവേകവും സുഖവുമാണ്‌. ഈ രണ്ട്‌ വിത്യസ്ത വികാര ഭാവങ്ങളിലും ഭ്രാന്തെന്ന അലങ്കാര സമന്വയത്തിനെന്ത്‌ (പസക്തി?
ഭ്രാന്തിനെ ഭ്രാന്തായും പ്രണയത്തെ (പണയമായും കാണണം. വാക്കുകൾ കൊണ്ട്‌ ഭ്രംശമുണ്ടാക്കുന്ന ഒന്നല്ല പ്രണയം,
പ്രണയം സത്യമാണ്‌.. കാര്യകാരണമുള്ളതാണ്‌.
ചെവി മുറിക്കുന്നതും, വിരൽ മുറിക്കുന്നതും, സൂചി കൊണ്ട്‌ കൈകളിൽ എഴുതുന്നതും വിവരമില്ലായ്മയാണ്‌. ലോകം അറിയപ്പെടുന്ന വ്യക്തിയെന്ന് വച്ച്‌ പ്രണയത്തിൽ ദുരന്തം കൊണ്ടുവരുന്നത്‌ വിഡ്ഢിത്തമാണ്‌. ഹ്യദയതിന്റെ പരമാനന്ദ ഭാഷയിൽ വേണം പ്രണയത്തെ കാണുവാനും നിരീക്ഷിക്കുവാനും.
ചോര ഇറ്റിറ്റ്‌ വീഴുന്ന മുറിച്ചെടുത്ത ചെവിയെ നോക്കി എത്‌ പ്രണയിനിയാണ്‌ പ്രണയത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നത്‌?
മുറിഞ്ഞ ചെവിയിൽ നിന്ന് വീഴുന്ന രക്തം ദുരന്താവസ്ഥയാണ്‌. ഇനി ഈ അവസ്ഥയെ പ്രണയമെന്ന് വിളിക്കുന്നുവെങ്കിൽ അത്‌ മറ്റൊരു മാനസിക രോഗമായ (Psychotic Disorder) ആയ (Sadist mentality) ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നവർ ആണ്‌.
അതിനെ പ്രണയ സുന്ദര ഭാവമായി കാണുന്ന നിങ്ങളെ പൊലുള്ളവരെ കാണുമ്പോൾ തെല്ല് അതിശയമില്ലാതില്ല.
..............................
ജിജോ പുത്തൻപുരയിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot