നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കരളിൻെറ കരൾ


കരളിൻെറ കരൾ
************************
അമൃത ഹോസ്പിറ്റലിെൻറ ICU വിനു പുറത്ത് എല്ലാപ്രതീക്ഷയും കൈവിട്ട് ഹൃദയംപൊട്ടി നിന്നപ്പോഴാണ് റഹീം ഒാടിയെത്തിയത്.എൻെറ ആത്മമിത്രം...
'എടാ ഒരു വാക്ക് എന്നോടു പറഞ്ഞൂടായിരുന്നോ'? േവഗം വാ നമുക്ക് േഡാക്ടറെ കാണാം......അവനെൻെറ കൈപിടിച്ച് ഡോക്ടറടുത്തേക്ക്..........ഒരു യന്ത്രമനുഷൃനെപ്പോലെ ഞാനവനെ അനുഗമിച്ചു.
ഡോക്ടറോട് സ്വന്തം കരൾ പകുത്ത് നൽകാൻ സമ്മതമാണെന്നും വേണ്ട ടെസ്റ്റുകൾ നടത്തി യോജിക്കുകയാണെങ്കിൽ എത്രയും വേഗം സർജറിയ്ക്കുവേണ്ട ഒരുക്കങ്ങൾ നടത്താമെന്നും അവൻ പറയുമ്പോൾ ഞാനൊരു സ്വപ്നാടകനെപ്പോലെ മിഴിച്ചിരുന്നു.....
കരൾ ദാനത്തിെൻറ വരുംവരായ്കകളെപ്പറ്റി ഡോക്ടർ വിശദീകരിച്ചു കഴിഞ്ഞിട്ടും അവനൊരു കുലുക്കവുമുണ്ടായില്ല.........അവൻ ടെസ്റ്റുകൾക്കായി പുറത്തേയ്ക്ക് പോയിട്ടും എനിയ്ക്കതു വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല.....
എൻെറ മകൾ ദേവൂനെ രക്ഷിയ്ക്കാൻ വേണ്ടിയാണീ ഒാട്ടപ്പാച്ചിൽ.പന്ത്രണ്ടാം വയസ്സിൽ അമ്മ നഷ്ടപ്പെട്ട അവൾടെ അച്ഛനും അമ്മയുമെല്ലാം ഞാനായിരുന്നു. പ്ളസ് വണ്ണിനു പഠിയ്ക്കുന്ന അവൾക്ക് മഞ്ഞപ്പിത്തം വന്നതിെൻറ ബാക്കിപത്രമായി ഒപ്പം കൂടിയ കരൾരോഗം മൂർച്ഛിച്ചപ്പോൾ ഡോക്ടർമാർ വിധിയെഴുതി .....കരൾമാറ്റ ശസ് ത്രക്രിയ മാത്രമേ പോംവഴിയുള്ളൂ...........
ഞാൻ ജീവിയ്ക്കുന്നതേ അവൾക്കുവേണ്ടി മാത്രമാണ്.....പരിശോധനയിൽ എൻെറതു യോജിക്കില്ലാന്നു ഫലം വന്നു.....അവൾടെ ചെറിയമ്മയുടേതു യോജിക്കുമെങ്കിലും അവരുടെ ഭർത്താവിനു സമ്മതമല്ലായിരുന്നു....കൂടപ്പിറപ്പുകൾപോലും തയ്യാറാവാതിരുന്നിടത്താണ്.....റഹീം ആരും ആവശൃപ്പടാതെ ഒാടിയെത്തിയത്........എൻെറ ഉള്ളുരുകിയുള്ളപ്രാർത്ഥന ഈശ്വരൻ കേട്ടതു കൊണ്ടാവണം......അവ െൻറ പരിശോധനാ ഫലം അനുകൂലമായിരുന്നു......വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ശസ് ത്രക്രീയക്കു തീയതി തീരുമാനിച്ചു.
ഒരു ഹിന്ദുപെൺകുട്ടിയ്ക്ക് മുസൽമാനായ റഹീം കരൾകൊടുക്കയോ.........കുറച്ച് മതഭ്രാന്തൻമാരായ ആളുകൾ പുലമ്പുന്നതു കേട്ട് റഹീമിെൻറ സഹോദരിമാർ എതിർപ്പുമായി ആശുപത്രിയിലെത്തി.....കുറച്ച് ആളുകൾക്കൊപ്പം.
മൗനത്തിെൻറ മൂടുപടമണിഞ്ഞ്..........ഹൃദയം നീറിപുറത്തേക്കൊഴുകിയ കണ്ണുനീർ മാത്രമായിരുന്നു എൻെറ മറുപടി .
ഒാരോ തവണയും ദേവൂനെ കാണുന്തോറും എനിക്ക് ഭീതി ഏറിത്തുടങ്ങി...ശരീരമാകെ മഞ്ഞനിറം ബാധിച്ച് ....നീരുവന്ന് വീങ്ങിത്തുടങ്ങി.എങ്കിലും വൈകിട്ട് റഹീമിനെ കണ്ടപ്പോൾ പറഞ്ഞത്.....നമുക്ക് വേറെ വഴിനോക്കാം....എ െൻറ മകളുടെ പേരിൽ ഒരു പ്രശ്നമുണ്ടാവരുത് എന്നായിരുന്നു.
'എന്താടാ ഹരീ നീയീ പറയുന്നത്......ദേവു എൻെറയും മകളല്ലേടാ'
ഈ സമയത്ത് നിന്നെ സഹായിച്ചില്ലങ്കിൽ പിന്നെ ഞാനെന്തിനാ നിെൻറ സുഹൃത്തെന്നു പറയുന്നത്.മതഭ്രാന്തിെൻറയും സദാചാരത്തിെൻറയും വിഷം തുപ്പുന്ന വിവേകമില്ലാത്ത ചിലരുടെ വാക്കുകൾക്ക് തകർക്കാൻ പറ്റുന്നതല്ല കുട്ടിക്കാലം മുതലുള്ള നമ്മുടെ ബന്ധം.വിശന്നു തളർന്ന് നിൻെറ വീട്ടിലെത്തുന്ന എനിക്ക് അമ്മ ചോറു വിളമ്പിതന്നത് ജാതി നോക്കിയിട്ടായിരുന്നില്ല.......കുട്ടിക്കാലത്ത് നമ്മളൊരുമിച്ച് ഒാണവും വിഷുവും റംസാനും ബക്രീദും ക്രിസ്മസും ആഘോഷിച്ചിരുന്നില്ലേ...........
എതിർക്കാൻ വന്നവരുടെ പ്രീയപ്പട്ടവർക്ക് ആർക്കെങ്കിലും അപകടം പറ്റി ആശുപത്രിയിൽ എത്തിയാൽ നൽേകണ്ടി വരുന്ന ചോരയിലും കാണുമോ ഈ അവരീ ജാതി വൃതൃാസം......എല്ലാ മതഗ്രന്ഥങ്ങളിലും മനുഷൃത്വവും പരസ്പരസ്േനഹവും സഹകരണവും ഒക്കെയാണു പറയുന്നത്....ചിലർ അവരവരുടേതായ രീതിയിൽ ഇതൊക്കെ വളച്ചൊടിക്കുന്നു.........
ഭൂമിയിലേക്ക് ജനിച്ചു വീഴുന്ന സമയത്ത് ഏതെങ്കിലും പ്രതേൃക ദൈവത്തിെൻറ പേരും വിളിച്ചുകൊണ്ടാണോ വരുന്നത്.......ആ സമയത്ത് അമ്മമാരുടേം കു ഞ്ഞുങ്ങളുടേം കരച്ചിലിന് ഒറ്റ സ്വരമേയുള്ളു...................ജൻമം നൽകിയതിെൻറയും ജനിച്ചു വീണതിെൻറയും..........
ലേബർ റൂമിൽ നിൽക്കുന്ന ഒരു നഴ്സിന് കൈയബദ്ധം സംഭവിച്ച് കുഞ്ഞൊന്നു മാറിപ്പോയാൽ.......ആ കുഞ്ഞെത്തുന്നത് സ്വന്തം കുടുംബത്തിലേയ്ക്കാണോ.........കൈമാറി കൊണ്ടുപോയ അച്ഛനമ്മമാരുടെ വിശ്വാസങ്ങളിലാവും പിന്നെ അവരുടെ വളർച്ച...
അനാഥാലയങ്ങളിൽ ജീവിക്കുന്ന കുട്ടികളിൽ എത്രപേർക്കറിയാം അവരുടെ ജാതിയും മതവുമൊക്കെ.......വിശപ്പിനും സുരക്ഷിതത്വത്തിനും മുമ്പിലെന്തു മതഭേദം....ജനിച്ചു വീഴുന്ന സാഹചരൃങ്ങൾക്കനുസരിച്ച് ഒാരോരുത്തർക്കും അവരവരുടെ വിശ്വാസങ്ങൾ പ്രീയപ്പെട്ടതാകുന്നു.............എന്നു വച്ച് ആപത്തിൽപ്പെട്ട മറ്റൊരാളിനെ സഹായിക്കരുതെന്ന് ഒരിടത്തും പറയുന്നില്ല.തൂണിലും തുരുമ്പിലും ഉണ്ടെന്നു നമ്മൾ വിശ്വസിക്കുന്ന ആ ഈശ്വരനെ പല ആളുകൾ പല പേരിൽ വിളിക്കുന്നു........
നീ ധൈരൃമായിരിക്ക്........എല്ലാം ശരിയാകും.ഇതിെൻറ പേരിൽ എന്തു വന്നാലും ഞാൻ നേരിട്ടോളാം.
കൊട്ടിയടയ്ക്കപ്പെട്ട എെൻറ ഹൃദയത്തിന് ഉണർവ്വായി അവ െൻറ വാക്കുകൾ .
പിറ്റേന്ന് നിശ്ചയിക്കപ്പെട്ട സമയത്ത് രണ്ടുപേരെയും ഒാപ്പറേഷൻ തീയറ്ററിൽ കയറ്റി.മനസ്സിനും ശരീരത്തിനും വല്ലാത്ത ഭാരം.......നിമിഷങ്ങൾക്ക് മണിക്കൂറിൻെറ ദൈർഘൃം..........
റഹീമിെൻറ ഉമ്മയും അനിയത്തിമാരും അവിടെ ഉണ്ടായിരുന്നു.
അനിയത്തിമാർ അപരാധിയെപ്പോലെ എെന്ന നോക്കുന്നുണ്ട്..
ഉമ്മ എന്നെ അടുത്തേക്കു വിളിച്ചു.
ഇപ്പഴാ മോനെ റഹീമിനെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നത്.17 വയസ്സിൽ കുടുംബഭാരം ഏറ്റെടുത്തതാ െൻറ കുട്ടി......രണ്ടനിയത്തിമാരേം കെട്ടിച്ചയച്ചു......പിന്നേം ഇവളുമാർ ഒാരോ ആവശൃം പറഞ്ഞു വരും......എല്ലാം സാധിപ്പിച്ചുകൊടുത്ത് ഒാൻ സ്വന്തം ജീവിതം മറന്നു..ഇനിയും ഓനെ പിഴിഞ്ഞ് കാശു വാങ്ങാൻ പറ്റില്ലേന്നുള്ള ഭയം കൊണ്ടാ ഈ ദേഷൃം.. ഒാ െൻറ ജീവിതത്തിനെ കുറിച്ചു ഒരിക്കെപ്പോലും ചിന്തിച്ചിട്ടില്ല ഇവറ്റോൾ........മനുഷൃപ്പറ്റില്ലാത്ത വർഗ്ഗം...പൊളിഞ്ഞു വീഴാറായ പെരേല് ഞമ്മളു രണ്ടാളും മാത്രായി........
ഒാ െൻറ ചങ്കിനു നല്ല കരുത്താടാ മോനെ.......പടച്ചോൻ ഓരെ രണ്ടാളേം കാക്കും.
പ്രവർത്തികളിലെ നന്മയാ പടച്ചോനിഷ്ടം...അല്ലാതെ ആ പേരിൽ തല്ലാനുംകൊല്ലാനും നടക്കുന്നോരെയല്ല.കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടെങ്കിലും ഉമ്മ എന്നെ ചേർത്തുപിടിച്ചു.ജീവിതം അവരെ പഠിപ്പിച്ച പാഠമാണു ഉമ്മയുടെ വാക്കുകൾ........
ഞാൻ കാണുകയായിരുന്നു ദൈവത്തി െൻറ അംശമായ രണ്ടു മനുഷൃരെ...
ശസ് ത്രക്രീയ കഴിഞ്ഞ് അവരെ കാണുമ്പോൾ രണ്ടാൾക്കും ബോധം വീണിരുന്നില്ല.ഞങ്ങൾടെ പ്രാർത്ഥനപോലെ കുറച്ചു ദിവസത്തിനകം രണ്ടാളും സുഖപ്പെട്ടു.റഹീമി െൻറ കരളി െൻറ പാതിയായി ദേവു മടങ്ങിയെത്തി.ആശുപ ത്രിയിൽ നിന്നും മടങ്ങിപ്പോരുമ്പോൾ ഉമ്മയേം റഹിമിനേം ഞാൻ എ െൻറ കൂടെ കൂട്ടി.എൻെറ അമ്മയും കൂടപ്പിറപ്പുമായി................കുറ്റം പറഞ്ഞവരുടെ വായടപ്പിച്ച് രണ്ടു വർഷമായി ഒരേ വീട്ടിൽ ഓണവും പെരുന്നാളുമൊക്കെ ഒരുമിച്ച് ആഘോഷിക്കുന്നു.ഖുറാനും ഭഗവത് ഗീതയും ഒരുമിച്ച് ഒരിടത്തിരിയ്ക്കുന്നു.......ദൈവങ്ങൾക്കതിൽ പരിഭവമുള്ളതായി ഞങ്ങൾക്കിതുവരെ തോന്നിയിട്ടില്ല.
ഉമ്മയുടെ പരിചരണത്തിൽ ദേവു മിടുക്കിയായി...ഇപ്പോൾ മെഡിസ്സിനു പഠിയ്ക്കുന്നു.ഞങ്ങൾടെ മൂന്നാൾടേം മുന്നോട്ടുള്ള ജീവിത്തിലെ പ്രതീക്ഷയായി.........കരളിൻെറ കരളായി........
************,**********************************
സരിത സുനിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot