Slider

ഗന്ധർവയാമം. (HORROR STORY)

0

ഗന്ധർവയാമം. (HORROR STORY)
1 .
രാത്രിയുടെ മറപറ്റി രാമനുണ്ണി നമ്പൂതിരി സത്യഭാമയുടെ വീട്ടിലേക്കു നടന്നു .കൂടെ കാര്യസ്ഥൻ കുട്ടിക്കൃഷ്ണനുമുണ്ട് .
കുട്ടികൃഷ്ണന്റ്റെ കയ്യിൽ ഇരുന്നുമിന്നുന്ന ഓലച്ചൂട്ടിൻറ്റെ വെട്ടം നന്നേ കുറഞ്ഞു തുടങ്ങിയിരുന്നു .
സത്യഭാമയുടെ ചെംതാമര പോലുള്ള ഉടലിനെ വർണിച്ചു കൊണ്ട് രാമനുണ്ണി നമ്പൂതിരി ചില കഥകളിപ്പദങ്ങൾ പാടിക്കൊണ്ടിരുന്നു .
അതിൽ ലയിച്ചു കുട്ടികൃഷ്ണൻ താളത്തിൽ തലയാട്ടികൊണ്ട് കൂടെ നടന്നു .
പാലപ്പൂമണം നിറഞ്ഞ വഴിയിലൂടെ അവർ ഏറെ നടന്നു നീങ്ങി .
2 .
"കുട്ടിഷ്ണൻ ഇവിടെ നിൽക്വ...നാം സത്യഭാമയോട് ചില കുശലങ്ങളൊക്കെ ചോദിച്ചിട്ടു ശടേന്ന് ഇങ്ങട് വരാട്ടോ .."
സത്യഭാമയുടെ വീടിന്റ്റെ മുറ്റത്തെത്തിയപ്പോൾ രാമനുണ്ണി നമ്പൂതിരി കുട്ടികൃഷ്ണനോട് പറഞ്ഞു .
കുട്ടികൃഷ്ണൻ തലയാട്ടി .
രാമനുണ്ണി നമ്പൂതിരി സത്യഭാമയുടെ വീടിൻറ്റെ വരാന്തയിലേക്ക് കയറി . ഉമ്മറത്ത് നല്ല ഇരുട്ടാണ് .
അയാൾ അടഞ്ഞു കിടക്കുന്ന ജനലിൽ തട്ടി പതുക്കെ വിളിച്ചു .
ഒരനക്കവും ഇല്ല .
അയാൾ വരാന്തയിലൂടെ വടക്കേ കോലായിലേക്കു നടന്നു .അവിടെ ഇരുട്ടത്ത് ഉരുളൻ തൂണിൻറ്റെ അടുത്ത് വെള്ള സ്വർണ്ണക്കസവ്സെ റ്റ് സാരി ഉടുത്ത് പനംങ്കുല പോലുള്ള മുടി ഒരു വശത്തേക്ക് കോതി ഒതുക്കിക്കൊണ്ട് ഒരു സ്ത്രീ നില്കുന്നത് രാമനുണ്ണി നമ്പൂതിരി കണ്ടു .വരാന്തയിലെ കെടാറായ തൂക്കു വിളക്കിൻറ്റെ അരണ്ട വെട്ടത്തിൽ അയാൾ അവളുടെ രൂപം ഭംഗിയായി കണ്ടു .
"ആരാ .." അയാൾ ചോദിച്ചു .
മിണ്ടാട്ടമില്ല .
"ചോദിച്ചത് കെട്ടില്ല്യാന്നുണ്ടോ .."
രാമനുണ്ണി നമ്പൂതിരി സ്വരം അല്പം കടുപ്പിച്ചു ചോദിച്ചു .
അവൾ തിരിഞ്ഞു .
"അമ്മാളു ...." അയാൾ അറിയാതെ നിലവിളിയോടെ പറഞ്ഞു കൊണ്ട് പിന്നോട്ട് മാറി .
" യക്ഷി ... യക്ഷി ... " അയാൾ നിലവിളിച്ചു .
കയ്യിലിരുന്ന തൂക്കുവിളക്ക് കൊണ്ട് അവൾ രാമനുണ്ണി നമ്പൂതിരിക്കിട്ട്
ഒറ്റ അടികൊടുത്തു കൊണ്ട് അലറി ചിരിച്ചു .
Rajeev
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo