നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

'' ഈ ലോകം നന്നാകില്ല, !!!


'' ഈ ലോകം നന്നാകില്ല, !!!
=======
''രാവിലെ എവിടേക്കാ, ?
മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ തേടി ഇറങ്ങിയതാ, !!
അതുശരി പെണ്ണുകാണൽ , അല്ലേ ??
യെസ്, !!
എന്താ ഉദ്ദേശിക്കുന്നത്, ? മീൻസ് ധനം ?
ഓ , സ്ത്രീധനം അത് വേണമല്ലോ, നൂറ് പവനെങ്കിലും വേണ്ടേ, നമ്മുടെ സ്റ്റാറ്റസ് വച്ച് നോക്കുമ്പോൾ അത് കൊറവാന്നാ എല്ലാവരും പറയണെ, !!
അതെ, അതെ, പിന്നെ ഞാനൊരു കാര്യം ചോദിച്ചോട്ടെ,
ഹും, ചോദിച്ചോളൂ,!
എന്തിനാ നീ കല്ല്യാണം കഴിക്കുന്നത് ? ആർക്കു വേണ്ടി ,?
അത്, അത്, വീട്ടിലാളില്ലാ, !!അമ്മ തനിച്ചേയുളളു, !!
അതുശരി, എടാ,
 ആദ്യരാത്രി ഒരു ഗ്ളാസ് പാൽ തരുന്നതു മുതൽ ,
പുരുഷനുളള വച്ച് വിളമ്പൽ ഒരു പെണ്ണ് ആരംഭിക്കുകയാണ് ,ശരിയല്ലേ, ??
അതെ ,ശരിയാണ്,
ആദ്യരാത്രി ഒരു ഗ്ളാസ് പാലും തന്നു, പിന്നീട്
അവളുടെ ശരീരവും നിനക്ക് തരണം, അല്ലേ !!?
അതിനാണല്ലോ ഫസ്റ്റ് നെെറ്റ് എന്ന് പറയണെ, !! ഹി ഹി ഹി
ഓകെ, പിന്നീട് ,
അവൾ നിനക്ക് വച്ച് വിളമ്പി തരണം, തുണി അലക്കണം, നിന്റെ കാർന്നേന്മാരെ പരിചരിക്കണം, നിന്റെ കുട്ടികളെ പ്രസവിക്കണം, അതുങ്ങളെ വളർത്തി വരുതാക്കണം നിന്റെ തലമുറയെ നിലനിർത്താൻ, ശരിയല്ലേ ?
ശരിയാണ്, അതാണല്ലോ പ്രക്യതി നിയമം !
ആ വകയിൽ അവൾക്ക് കിട്ടുന്ന സ്ഥാനങ്ങളുണ്ട് , ഭാര്യയും, അമ്മയും, അതൊരു വലിയ സ്ഥാനം തന്നെയാണ്, ,
തർക്കമില്ല,,
പക്ഷേ,, ഈ സ്ഥാനമാനങ്ങൾ ലഭിക്കാൻ
അവളുടെ അച്ഛൻ , നൂറ് പവനുണ്ടാക്കണം,
ഇതെന്തൊരു ന്യായമാണ് സുഹ്യത്തേ,
അതല്ലേ ചേട്ടാ അതിന്റെ രീതി, ആണുങ്ങളല്ലേ കുടുംമ്പം നോക്കണെ, ??
ശൊടാ, ഇതെന്തൊരു കൂത്ത്, നിനക്കൊരു പെണ്ണ് കെട്ടാനും, നിന്റെ കാര്യങ്ങൾ നടക്കാനും, നിന്റെ വംശം നിലനിർത്താനും, നിന്റെ അച്ഛനമ്മയേയും പരിചരിക്കാനും, ഒടുവിൽ നീയെങ്ങാൻ മരിച്ച് പോയാൽ കുത്തിയിരുന്ന് കരയാനും ,
പെണ്ണിന്റെ അപ്പൻ ചോര നീരാക്കി സമ്പാദിച്ച് വച്ച,
,അങ്ങേർക്ക് വയസ്സനാം കാലത്ത് കട്ടൻച്ചായ കുടിക്കാൻ സ്വരൂക്കൂട്ടി വച്ച പെെസ വേണമെന്ന് വാശി പിടിക്കുന്നത് ശരിയാണോ മോനെ, !
ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാൻ ,അവരവരുടെ അപ്പന്മാര് സമ്പാദിച്ച് തരണം എന്ന നിയമം പ്രക്യതിയുടേതാണോ മോനെ, !
ശൊ, രാവിലെ തന്നെ ഈ ചേട്ടൻ എന്റെ മൂഡെല്ലാം കളഞ്ഞു, !
അല്ലാ, നീയൊന്ന് ആലോചിച്ച് നോക്ക് !
ഇപ്പം ചേട്ടൻ പറഞ്ഞ് വരുന്നത് സ്ത്രീധനം തെറ്റാണന്നല്ലേ ??
എന്താ അത് തെറ്റല്ലേ, ??സത്യത്തിൽ അതൊരു പിടിച്ച് പറിയല്ലേ മോനെ
 , അന്യൻ സമ്പാദിച്ച പണം
''മരുമക മാഫിയ '' മാർ തട്ടിയെടുക്കുക, അതിന് ബ്രോ എന്ന ബ്രോക്കർ കൂട്ട് നിന്ന് കമ്മീഷൻ പറ്റുക, നാട്ടിൽ നടക്കുന്ന ഏറ്റവും വലിയ അഴിമതിയല്ലേ ഈ അനധിക്യത സ്വത്ത് സമ്പാദനം,
, ഇതിനെതിരെ
ഒരു പാർട്ടിക്കാരോ, സമുദായ നേതാക്കന്മാരോ
 ഒരു ഹർത്താൽ പോലും പ്രഖ്യാപിക്കുന്നില്ല,
ഒരു കല്ല്യാണ വാഹനം തടയുന്നില്ല,
കല്ല്യാണ വീടുകളിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നില്ല,
'' ആദ്യരാത്രികൾ , നടക്കുന്ന ഒരൊറ്റ മണിയറകൾ പോലും ഉപരോധിക്കുന്നില്ല, !!!
കോടികൾ സ്ത്രീധനം വാങ്ങി ,ധുർത്തടിച്ച് അവർക്കുണ്ടാകുന്ന മക്കൾക്ക് പ്രവാചകന്മാരുടേയും, ദേവന്മാരുടേയും, ദേവിമാരുടേയും പേരിടുന്നു, ഇതൊക്കൊ അന്യായമല്ലേ മോനെ, !!
ഈ ലോകം പിന്നെങ്ങിനെ നന്നാകും ???
മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ തേടിയിറങ്ങിയ യുവാവ് തിരിഞ്ഞ് നടക്കവേ, അയാൾ ചോദിച്ചു,
പോവുകയാണോ ??
അതെ,
എവിടേക്കാ,
ചേട്ടനിണങ്ങിയ ഒരു ചങ്ങല തേടി നേക്കട്ടെ,!
അപ്പോ, =ഞാൻ ഭ്രാന്തനാണല്ലേ ? കാര്യങ്ങൾ പറയുന്നവരെ ഭ്രാന്തനാക്കുന്ന ഈ ലോകം
പിന്നെങ്ങിനെ നന്നാകും, !!
അയാൾ മുന്നോട്ടും നടന്നു, !!
==========
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!
21/2/2017_

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot