* * * അവൾക്ക് * * *
കണ്ണുനീർ വീണ് തുരുമ്പിച്ച ഒരു പേനയുണ്ടായിരുന്നു അവൾക്ക്,
വിയർപ്പിന്റെ കണങ്ങൾ പറ്റിപ്പിടിച്ച് നിറം മങ്ങിയ ഒരു തൂവാലയുണ്ടായിരുന്നു അവൾക്ക്,
വാക്കുകൾ കൊണ്ട് കൊത്തിവലിച്ച് മൃതപ്രായമാക്കിയ ഒരു ഹൃദയമുണ്ടായിരുന്നു അവൾക്ക്,
കടലിരമ്പം കേൾക്കാതെ, കാട്ടുപൂക്കൾ കാണാതെ, ഒരു കുന്നിക്കുരുവിൽ ഒളിച്ചു വെച്ച സ്വപ്നമുണ്ടായിരുന്നു അവൾക്ക് ,
ഇന്നലകളിൽ എഴുതി തീർക്കട്ടെ ഞാൻ ഇന്നിലൂടെ നാളെക്ക് വരാൻ മടിച്ച ആ ജീവിതം - .........
... - ഹരി മേലടി: ......
... - ഹരി മേലടി: ......
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക