അസത്യം. (കവിത )
××××××××××××××××××××××××××××××
നെൻചിൽ നിറയും വെറുപ്പുമായ്
നെറ്റിയിൽ സിന്ദൂര പ്പൊട്ടെന്തിന്.?
പറ്റെ വെറുത്തയെൻ രൂപത്തിനെന്തിനീ
ചില്ലിട്ട ചിത്രത്തിൽ പൂമാല.?
വാ വിട്ട വാക്കുകൊണ്ടെൻ മനം കീറി
പിളർന്നു നിൻ ദാഹം ശമിപ്പിക്കുക.
ഭോഗ തൃഷ്ണക്കു ശമനം ലഭിക്കുവാൻ
ബോധി വൃക്ഷത്തണൽ തേടീയലയുക.
വേദാന്തമോതുന്ന നാക്കരിഞ്ഞീടുക.
ആ നാക്കെടുത്തിട്ടൊരു മാല കോർക്കുക.!
നിൻ നഖം ചിത്രം വരച്ചയെൻ നെൻചിൽ
ഉണങ്ങാത്ത ചോരയെ ചുണ്ടാലെടുക്കുക.
പെണ്ണേ നീയെന്നെ വെറുത്തതെന്തേ....,
കണ്ണിൻ ഉണ്ണിപോലെ ഞാൻ സൂക്ഷിച്ചു
വെച്ചിട്ടും,കാണാതെ, പറയാതെ,
അന്യൻെറ പൊള്ളും കരുത്തിനെ തേടി
വെൺ പുറാ പോലെ പറന്നതെന്തേ.?
ഇല്ലാകുറവുകൾ ചൊല്ലിപ്പിരാകിയിട്ടന്തി
നേരത്തു നീ എങ്ങുപോകും.?
ചരാതും അണഞ്ഞിരുട്ടാളും ഇടവഴി
ക്കരുതേ വെറുതെ നീ പോകരുതേ.!
നീയെന്ന സത്യവും, ഞാനെന്ന സത്യവും,
ചേർന്നപ്പോൾ നമ്മളസത്യമായ്.!!
×××××××××××××××××××××××××××××
അസീസ് അറക്കൽ.
×××××××××××××××××××××××××
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക