തോഴൻ.
നേർത്തുനേർത്തൊരു ശ്രുതിയിലലിയുന്ന
നോവു നിറഞ്ഞൊരു ഗാനം.
ഹൃദയത്തിൽ നിന്നാരോ പകുത്തെടുത്തോരു
വേദന തന്നുടെ രാഗം.
ഇന്നലെ കണ്ട ദു:സ്വപ്നത്തിൽ നിന്നല്ല
ഉയിർ കൊണ്ടുണർന്നതെൻ ദു:ഖം.
കൂടപിറപ്പുപോൽ ഒപ്പം നടക്കുന്ന
വേർപിരിയാത്തൊരു ഭാവം.
ഊതിപ്പെരുപ്പിച്ചു കനലാക്കിക്കത്തിച്ചു
സ്വയമാ തീയിലുരുകട്ടെ ഞാൻ.
ഒരു ലഹരിയായെന്നിൽ എന്നും നിറയുന്ന
ശോകത്തിനടിമയായ് രസിച്ചു കൊണ്ടും
നിറക്കുക നിങ്ങളീ വിഷചഷകം.
നഷ്ടങ്ങളേറേ രുചിച്ചു ശീലിച്ചൊരീ
ഞാനുമെൻ ദു:ഖവും മാത്രമല്ലേ ?.
നോവു നിറഞ്ഞൊരു ഗാനം.
ഹൃദയത്തിൽ നിന്നാരോ പകുത്തെടുത്തോരു
വേദന തന്നുടെ രാഗം.
ഇന്നലെ കണ്ട ദു:സ്വപ്നത്തിൽ നിന്നല്ല
ഉയിർ കൊണ്ടുണർന്നതെൻ ദു:ഖം.
കൂടപിറപ്പുപോൽ ഒപ്പം നടക്കുന്ന
വേർപിരിയാത്തൊരു ഭാവം.
ഊതിപ്പെരുപ്പിച്ചു കനലാക്കിക്കത്തിച്ചു
സ്വയമാ തീയിലുരുകട്ടെ ഞാൻ.
ഒരു ലഹരിയായെന്നിൽ എന്നും നിറയുന്ന
ശോകത്തിനടിമയായ് രസിച്ചു കൊണ്ടും
നിറക്കുക നിങ്ങളീ വിഷചഷകം.
നഷ്ടങ്ങളേറേ രുചിച്ചു ശീലിച്ചൊരീ
ഞാനുമെൻ ദു:ഖവും മാത്രമല്ലേ ?.
23/02/17
Babu Thuyyam
Babu Thuyyam
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക