നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുത്തശ്ശിയും കുഞ്ഞുണ്ണിയും (ഭാഗം 3)


മുത്തശ്ശിയും കുഞ്ഞുണ്ണിയും (ഭാഗം 3)
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
എന്താ മുത്തശ്ശി ഈ ദാരിദ്ര്യം എന്ന് പറഞ്ഞാൽ .?
എന്ന ചോദ്യവും ആയാണ് കുഞ്ഞുണ്ണി മുത്തശ്ശി യുടെ അടുത്തേക്ക് വന്നത്.
"എന്താ കുഞ്ഞൂ ഇപ്പോ അങ്ങനെ ചോദിക്കാൻ."
അതേ മുത്തശ്ശി അടുത്ത ആഴ്ച എന്റെ സ്കൂളിൽ നിന്നും ടൂർ പോകുന്നുണ്ട്.
ഞാനും,ക്ലാസിലെ എല്ലാ കുട്ടികളും പോകുന്നു. പക്ഷേ
അമൽ പറയുവാ അവന് വരാൻ പറ്റില്ല എന്ന് വീട്ടിൽ വല്യ ദാരിദ്ര്യം ആണെന്ന്.
എന്താ മുത്തശ്ശീ അത് വല്ല രോഗവും ആണോ?
കുഞ്ഞു വിന്റ ചോദ്യം മുത്തശ്ശിയെ ഒരു നിമിഷം ഓർമ്മകളിലേക്ക് കൊണ്ട് പോയി.
മുണ്ട് മുറുക്കി കെട്ടി ജീവിച്ച ഒരു കാലം
ഉപേക്ഷിച്ച് പോയ അച്ഛനിൽ നിന്നും
ജീവിത പാഠം പഠിച്ച അമ്മ
പാടത്ത് പണിയെടുത്ത് കിട്ടുന്ന വരുമാനത്തിൽ നാല് മക്കളെ വളർത്തി എടുത്ത കാലം.
നയാ പൈസയും, നാലണയും വാണിരുന്ന കാലം.
അഞ്ച് പൈസക്ക് ഒരു ദിവസം കഴിയാനുള്ള വക കിട്ടുന്ന കാലം.
കിലോമീറ്ററുകൾ സ്കൂളിൽ നടന്ന് പോയിരുന്നു അന്ന്.
ഇന്നിപ്പോൾ വീട്ടുമുറ്റത്ത് വണ്ടിയിൽ കൊണ്ടാക്കുന്നു .
വിശപ്പും, ദാഹവും അറിഞ്ഞിരുന്ന കാലം.
"മുത്തശ്ശി.......... പറ"
കുഞ്ഞു ചോദ്യം വീണ്ടും ആവർത്തിച്ചു.
അത് .....കുഞ്ഞു ...........
ദാരിദ്ര്യം രോഗമല്ല അതൊര് അവസ്ഥയാണ്.
ജീവിക്കാൻ മാർഗ്ഗമില്ലാത്തവന്റെ, അന്നത്തിനുള്ള മാർഗ്ഗം ഇല്ലാത്തവന്റെ വിശക്കുന്നവന്റെ അവസ്ഥ .
പണ്ടത്തെ ദാരിദ്ര്യം ആണ് ഇന്നത്തെ ഫാഷൻ കുഞ്ഞൂ
ആണോ അതെങ്ങനാ മുത്തശ്ശി.
"പറയാം"
പണ്ട് ഓല മേഞ്ഞ വീടുകൾ ദരിദ്ര കുടുംബത്തിന്റെ പ്രതീകങ്ങൾ ആയിരുന്നു .
ഇന്നിപ്പോൾ സമ്പന്നന്റ വീടിന് മുന്നിൽ ചെറിയൊരു ഓല മേഞ്ഞ വീട് ഫാഷൻ എന്ന്.
പണ്ട് ഒരു നേരം ഭക്ഷണം കഴിക്കാതെ ഇരിക്കുന്നവർ അർത്ഥപട്ടിണിക്കാർ ദരിദ്രർ
ഇന്നിപ്പോൾ ഭക്ഷണം കഴിക്കാതിരിക്കുന്നവർ ഡയറ്റ് ,തടി കുറക്കണം ,കാശുണ്ട് ഭക്ഷണം ഉണ്ട് പക്ഷേ കഴിക്കില്ല ഫാഷൻ എന്ന്
പണ്ട് മുറിച്ചതും, ഇറക്കം കുറഞ്ഞതും കീറിയതുമായ വസ്ത്രം ധരിക്കുന്നവർ ദരിദ്രർ
ഇന്നിപ്പോൾ മുറിച്ചതും, കറിയതും, ഇറക്കം കുറഞ്ഞതുമായ വസ്ത്രം ധരിക്കുന്നവർ ഫാഷൻ എന്ന്
പോയ കാലത്തെ നോക്കി കൊഞ്ഞനം കുത്തുന്ന പുതു തലമുറ.
കുഞ്ഞു ആ കുട്ടിക്ക് വേണ്ട സാമ്പത്തികം ഇല്ലാഞ്ഞിട്ടാ.
ടൂർ പോകാൻ കാശ് ചിലവ് ഉള്ളതല്ലെ അവരുടെ കയ്യിൽ അതിനുള്ള കാശ് ഉണ്ടാകില്ല. അതാണ് ദാരിദ്യം കുഞ്ഞൂന് മനസിലായോ .
എനിക്കെന്താ മുത്തശ്ശി അത് അറിയാൻ പറ്റാത്തത്.
അത് കുഞ്ഞു
മോൻ ജനിച്ച നാൾ മുതൽ കുറവൊന്നും അറിയാതെ വളരുന്നത് കൊണ്ടാണ്.
വിശപ്പില്ലെങ്കിലും നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കും മോനെ അമ്മ. എന്ത് ചോദിച്ചാലും വാങ്ങിത്തരും, സാധിച്ച് തരും, അതു കൊണ്ട് മോന് വിശപ്പെന്താണെന്നോ, ബുദ്ധിമുട്ട് എന്താണെന്നോ അറിയില്ല.
വിശപ്പെന്താണെന്നറിയുന്നവനേ
മറ്റുള്ളവരെ മനസിലാക്കാൻ സാധിക്കൂ പണത്തിന്റെ വില അറിയൂ.
സഹജീവി സ്നേഹം ഉണ്ടാകുകയുള്ളു.
വിശക്കുന്നവന് ടൂറും, ആടംഭരവും അല്ല പ്രധാനം. ഭക്ഷണമാണ്.
അപ്പോ മുത്തശ്ശി അമലിന് വിശപ്പാണോ.?
അതേ കുഞ്ഞൂ അതാണ് ദാരിദ്യം
"അതു കൊണ്ടാകും അവൻ ഉച്ചക്ക് ഞങ്ങളെല്ലാം ചോറ് കഴിക്കുമ്പോൾ സ്കൂളിന്ന് കഞ്ഞി വാങ്ങി കുടിക്കുന്നത്‌."
എന്നാൽ ഞാൻ ടൂർ പോകുന്നില്ല. ആ പൈസ അമലിന് കൊടുക്കാം. അപ്പോ അവന്റെ വിശപ്പ് മാറില്ലേ മുത്തശ്ശി.
തീർഛയായും മാറും...
"കുഞ്ഞൂ.............."
"എന്താ അമ്മേ.........."
"ദാ പാലെടുത്തു വച്ചിരിക്കുന്നു വന്ന് കുടിക്കൂ ".
"എനിക്കിപ്പോ വേണ്ടമ്മേ....."
"ഇങ്ങോട്ട് വരാനാ പറഞ്ഞത് "
സ്വന്തം
എസ്.കെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot