നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

''കുമാരേട്ടന്റെ കാള !! ( കഥ)


''കുമാരേട്ടന്റെ കാള !! ( കഥ)
===========
''രാവിലെ ഉറക്കമുണർന്ന്,
ഉമിനീരും
ഉമിക്കരിയും കൊണ്ട് പല്ല് തേക്കാൻ വീടിന്റെ പിന്നാമ്പുറത്തേക്കൊരു ഓട്ടമുണ്ട്,
കെെയ്യിലൊരു തൊടം വെളളവും കരുതും,
അവിടെ,
പുല്ല് മേഞ്ഞ വീടിനോളം വലുതായ തെങ്ങിന്റെ ചോട്ടിൽ കുത്തിയിരുന്ന് ,തെങ്ങിന്റെ ഓലകൾക്കിടയിലൂടെ കടന്നു വരുന്ന ഇളം വെയിലേറ്റ് പല്ല് തേച്ചിരിക്കും,
ഒരു തൊടം വെളളം കൊണ്ട് വായും മുഖവും കഴുകുന്ന ആ വെളളം തെങ്ങിന്റെ ചോട്ടിലൊക്ക് ഒഴിച്ച് വെളളത്തിനോടും തെങ്ങിനോടും നീതി പുലർത്തും ,
ശേഷം,
തൊട്ടപ്പുറത്തെ തൊഴുത്തിനോട് ചേർന്നിരിക്കുന്ന കോഴിക്കൂട് തുറന്ന് വിടും,
കൂട്ടിൽ നിന്ന് പുറത്തേക്ക് ചാടുന്ന കോഴികൾ തെങ്ങിൻ ചോട്ടിലേക്ക് ഒരോട്ടമാണ്
 തലേ ദിവസം
അമ്മ,
കഞ്ഞിക്കലം കഴുകിയ വെളളത്തിനോടൊപ്പം തെങ്ങിൻ ചോട്ടിലേക്ക് വിരൂന്നിനു പോയ ചോറിൻ പറ്റുകളെ കൊത്തി തിന്നാൻ മത്സരമാണ് കോഴികൾക്ക്, !
അങ്ങനെയൊരു പ്രഭാതത്തിൽ,
തെങ്ങിൻ ചോട്ടിലെത്തിയ വീട്ടിലെ സുന്ദരിയായ പിടക്കോഴിയെ അയൽവക്കത്തെ പൂവൻ കോഴി
 ഒരു കാരണവുമില്ലാതെ ക്രൂരമായി ഉപദ്രവിക്കുന്ന രംഗം ,
അന്നാണ് ഞാനാദ്യമായി ഒരു ഗുണ്ടയെ
കാണുന്നത് ,
പാവം പിടക്കോഴി ഒരു പ്രത്യേക ശബ്ദത്തിൽ കരയുന്നു,
എനിക്ക് സഹിച്ചില്ല,
എന്നിലെ നീതിമാൻ ഉണർന്നു
ഒരു കല്ലെടുത്ത് ''ഡാ പൂവാ '' എന്നൊരു ആക്രോശത്തോടെ ആ റൗഡിയെ ഓടിച്ചു,
അങ്ങനെ ആ പാവം പിടക്കോഴിയോട് ഞാൻ നീതി പുലർത്തി,
പിറ്റേന്ന്,
ഇടവഴിയിലൂടെ പളളിക്കൂടത്തിലേക്ക് പോകുമ്പോൾ, കണക്ക് ടീച്ചറുടെ മുന്നിൽ കാണാപ്പാടം ചൊല്ലി കേൾപ്പിക്കേണ്ട ഒന്നിന്റേയും രണ്ടിന്റേയുമെല്ലാം പട്ടിക യും ചൊല്ലി നടക്കവേ,
മുന്നിലെ പൊന്തക്കാട്ടിൽ നിന്ന് ഒരു പെൺപ്പട്ടിയുടെ വല്ലാത്ത കരച്ചിൽ ,
ഞാനവിടേക്ക് എത്തിനോക്കി,
ഒരാൺ പട്ടി പെൺ പട്ടിയെ ക്രൂരമായി ആക്രമിക്കുന്നു,
അവിടേയും,
എന്നിലെ നീതിമാൻ ഉണർന്നു,
കുനിഞ്ഞ് ഒരു ഉണ്ട കല്ലെടുത്ത് ഒരൊറ്റയേറ്,
ക്യത്യം ആൺ പട്ടിയുടെ മുതുകിൽ തന്നെ
ഏറ് കൊണ്ട ആൺ പട്ടി പിടി വിട്ട് കാട്ടിലേക്കോടി,
ഒരു പ്രത്യേക കരച്ചിലോടെ പെൺ പട്ടിയും സ്ഥലം വിട്ടു,
ആദ്യത്തെ പിടക്കോഴിയുടേയും, ഈ പെൺപ്പട്ടിയുടേയും കരച്ചിലിന് ഒരേ താളമായിരുന്നു,
അവിടേയും ഞാൻ നീതി കാട്ടി,
പിറ്റേന്ന് ,
നേരം വെളുക്കുന്നതിന് മുമ്പേ അമ്മ എന്നെ വിളിച്ചുണർത്തി,
മോനെ, നമ്മുടെ പശു വിനെയും കൊണ്ട് കുമാരൻ ചേട്ടന്റെ വീട് വരെ പോയിട്ട് വാ .''
അച്ഛന്റെ ഓർഡർ,
പശൂന് എന്തു പറ്റിയമ്മേ ? ഞാൻ ചോദിച്ചു,
കേട്ടില്ലേ അവറ്റയുടെ കരച്ചിൽ, അതിന്റെ കരച്ചിലൊന്ന് മാറ്റാനാ പോയിട്ട് വാ, ''
പശുവിന്റെ കയറും പിടിച്ച് കുമാരേട്ടന്റെ വീട്ടിലേക്ക് നടക്കുമ്പോൾ ,ഞാനോർത്തു,
കരച്ചില് മാറ്റാൻ കുമാരേട്ടൻ ഡോക്ടറൊന്നുമല്ലല്ലോ ?? പിന്നെങ്ങനെ കരച്ചില് മാറ്റും, അല്ലാ , ഇത്രമാത്രം കരയാൻ ഇവിടെ ഇപ്പം എന്താ ഉണ്ടായത് ?
പശു അന്നേരവും വെഹളി പിടിച്ച് വഴി നീളെ അമറുകയായിരുന്നു,
കുമാരേട്ടൻ പശുവിനെ ഒരു പ്രത്യേക തൊഴുത്തിലേക്ക് കയറ്റി നിർത്തി പശുവിന്റെ തുടയോളം വലുപ്പത്തിൽ വേറൊരു തടി കഷണം വച്ച് ബന്ധിപ്പിച്ചു,,
പശു അപ്പോഴും കരച്ചില് തന്നെ,
പശുവിന്റെ കരച്ചില് മാറ്റുന്ന വിദ്യ കാണാൻ ഞാൻ ആകാംക്ഷ യോടെ നില്ക്കുമ്പോൾ
പെട്ടന്ന് അവിടേക്ക് ഒരു കാള അമറിക്കൊണ്ട് ചീറി പാഞ്ഞ് വന്നു,
കുമാരേട്ടന്റെ കാള,
പശുവിന്റെ പുറകിൽ വന്ന് നിന്ന കാള പശുവിനെ മണത്തു പിന്നെ ==??
ഞാൻ കണ്ണകളടച്ചു
പിടക്കോഴിയുടേയും,
പെൺ പട്ടിയുടേയും
 കരച്ചിലിന്റെ താളം പോലെ പശുവിന്റെ കരച്ചിലും അവിടമാകെ ലയിച്ചു,
എന്നിലെ നീതിമാൻ ഉണർന്നെങ്കിലും ഞാൻ കണ്ണുകൾ തുറന്നില്ല, മനപ്പൂർവ്വം അത് കണ്ടില്ലെന്ന് നടിച്ചു,
പിട കോഴിയോടും ,പെൺ പട്ടിയോടും കാണിച്ച നീതി പശുവിനോട് ഞാൻ കാണിച്ചില്ല ,
എന്തു കൊണ്ട്, ?
കാളയ്ക്ക് സ്വാധീനമുണ്ടായിരുന്നു,
കാളയ്ക്ക് പിന്നിൽ അച്ഛനുണ്ടായിരുന്നു,
കുമാരേട്ടനുണ്ടായിരുന്നു, !!!
ഇന്ന്,
ഈ പരമോന്നത നീതി പീഠ കസേരയിൽ ഇരുന്ന് സ്ത്രീ പീഡന കേസുകൾ പഠിച്ച് വിധി പറയാൻ തുടങ്ങുമ്പോൾ ,
നിയമത്തിന് കുമാരേട്ടന്റെ കാളയുടെ മുഖമാണോ, ?
അതെ,
ഞാൻ മനപ്പൂർവ്വം മുഖം തിരിക്കുകയാണ്,
എന്നെ കൊണ്ട് നിയമ പുസ്തകം പഴുതുകൾ കാണിപ്പിച്ച്,
കണ്ണുകളടപ്പിക്കുകയാണ്, !!!
=============
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot