Slider

ഉള്ളി തൊലിക്കുന്നവർ

0

ഉള്ളി തൊലിക്കുന്നവർ
.......................................
ഓരോ ദിവസവും
പീഡനത്തിന്റെ
ഓരോ വലിയ ഉള്ളികൾ
കയ്യിൽ തന്നു പോകുന്നു.
ആദ്യത്തെ തൊലി
ഉച്ചപ്പത്രങ്ങൾപൊളിച്ചു പോകുന്നു.
ടെലിവിഷൻ ചാനലുകൾ
പിന്നീടുള്ളത് കട്ടെടുത്തു പോകുന്നു.
അവശേഷിച്ചതിൽ നല്ലൊരു ഭാഗം
അഭിഭാഷകർ ന്യായം പറഞ്ഞു
എടുത്തു പോയി.
കുറച്ചുഭാഗം
നിയമപാലകർ.
ബാക്കി വന്നത്
ജനപ്രതിനിധികൾ ഒളിപ്പിച്ചു വെക്കുന്നു.
എല്ലാ പാളികളും
പൊളിഞ്ഞു തീരുമ്പോൾ
കണ്ടു നിന്നവരുടെ
കണ്ണീർ തുള്ളികൾ മാത്രം
ബാക്കിയാവുന്നു.
തൊലിയുരിക്കപ്പെട്ടിട്ടും
തെളിവുകളില്ലാത്ത
പച്ചക്കറിയായി
സവോള വിധിയെ പഴിച്ചു കഴിയുന്നു.
ശബ്നം സിദ്ദീഖി
24-02-2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo