നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്ത്രീ സ്വാതന്ത്ര്യം


സ്വാതന്ത്ര്യം എന്ന് വച്ചാൽ വീട്ടിലിരിക്കുന്നതോ വഴിയിലൂടെ നടക്കുന്നതോ അല്ല. വീട്ടിലിരിക്കണോ വഴിയിലൂടെ നടക്കണോ എന്ന് തീരുമാനിക്കാനും അത് ചെയ്യാനുമുള്ള ആവിഷ്‌ക്കാര ചിന്തയും അതിന്റെ പ്രാവർത്തികതയുമാണ് സ്വാതന്ത്ര്യത്തിൽ അടങ്ങിയിരിക്കുന്നത്.
സുരേഷ് വാവ പാമ്പ് പിടിക്കുന്നത് കണ്ട് കുറെ ചെറുപ്പക്കാരും പിടിക്കാൻ തുടങ്ങി. ഫലമോ, ചിലർ പാമ്പ് കടിയേറ്റു മരിച്ചു ചിലർക്ക് കടിയേറ്റു. അപ്പോൾ ഒരു സ്ത്രീ രാത്രി ഇറങ്ങി നടക്കുന്നതോ നടക്കാത്തതോ അല്ല സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡം. വിവേകവും പ്രായോഗികതയുമാണ് സ്വാതന്ത്യ ആവിഷ്ക്കാരത്തിനു വേണ്ടത് .
എന്നാൽ രാത്രിയിൽ ഇറങ്ങി നടക്കേണ്ടുന്ന ആവശ്യം ഉണ്ടെങ്കിൽ നടക്കുക. അല്ലാതെ, വെല്ലു വിളിച്ച് കൊണ്ട് റോഡിൻറെ നടുക്ക് പാതിരാത്രി പന്ത്രണ്ട് മണിക്ക് നിന്നാൽ, കാട്ടാള സ്വഭാവമുള്ള ആളുകൾ പിച്ചി ചീന്തും. അപ്പോൾ ചോദിക്കും അവൾക്ക് എന്തും ചെയ്യാനുള്ള സ്വന്തന്ത്ര്യം ഉണ്ടല്ലോ എന്ന് .
ഉണ്ട്, എന്നാലോർക്കുക പണ്ട് മുതൽ തന്നെ നരാധമന്മാരും കൊള്ളക്കാരും, പിടിച്ച്പറിക്കാരും ഉള്ള ഈ നാട്ടിൽ, തല വെച്ച് കൊടുക്കേണ്ട ആവശ്യം ഇല്ല.
അപ്പോൾ ഉയർന്നു വരുന്ന ചോദ്യം. സ്ത്രീകൾക്ക് നടന്ന് കൂടെ? തീർച്ചയായും, നടക്കാം.
ഞാൻ തൊടില്ല, വേണമെങ്കിൽ സഹായിക്കും. ഇതെനിക്ക് പറയാൻ പറ്റും .അത് പോലെ കുറച്ചാളുകളും ഉണ്ട് എന്നോടൊപ്പം പറയാൻ. എന്നാൽ അവൾ നടന്നു പോകുമ്പോൾ, അവളെ പിന്തുടരുന്നത് കള്ളനും കവർച്ചക്കാരനും ആണെങ്കിലോ? അവൾ ആക്രമിക്കപ്പെടുക തന്നെ ചെയ്യും.
ചെന്നായ്ക്കൾ പതുങ്ങി നടക്കുന്നിടത്ത്‌ സ്ത്രീകൾ അർദ്ധ നഗ്നയായോ, പർദ്ദയിട്ടൊ പൊയി നിന്നാൽ കടിച്ച്‌ കീറപെടും. കാമം വിശക്കുന്ന ചെന്നായ വീടിനകത്തിരിക്കുന്നവളേയും കടിച്ച്‌ കീറും. അപ്പോൾ വസ്ത്ര ധാരണവുമല്ല പ്രശ്നം.
എന്നാൽ കാട്ട്‌ ചെന്നായ്ക്കൾ പാർക്കുന്നിടത്ത്‌ തോന്നിയ പോലെ വസ്ത്രമിട്ട്‌ എനിക്കിഷ്ടമുള്ള പോലെ നടക്കും നീയാരാടാ ചോദിക്കാൻ എന്ന് പറഞ്ഞ്‌ സ്വാതന്ത്ര്യ വീരവാദം മുഴക്കിയാലോ. പിന്നെ കടിച്ച്‌ കീറിയ ശരീരം എവിടെയെങ്കിലും കാണാം.
ഓർക്കുക ചെന്നായ്ക്കൾ കടിച്ച്‌ കീറുന്ന ജന്തുക്കളാണെന്ന്. അതായത്‌ വിവേക മില്ലാത്ത സ്വാതന്ത്ര്യ ചിന്തകളും പ്രവൃത്തികളും ദോഷമേ വരുത്തി വയ്ക്കൂ.
അപ്പോൾ ചോദിക്കും ഇവരെ ശിക്ഷിക്കാൻ നിയമം ഇല്ലേ. ഉണ്ടല്ലോ, എന്നാൽ ഒരുത്തനെ ശിക്ഷിച്ചാൽ, അതെ മനോഭാവമുള്ള വേറൊരു ചെറ്റയും അവസരത്തിനായി കാത്തിരിക്കുന്നുണ്ടാകും.
ജോലി സംബന്ധമായും, യാത്ര സംബന്ധമായും രാത്രിയിൽ ഇറങ്ങി നടക്കേണ്ടുന്ന സ്ത്രീകൾ ഇറങ്ങി നടന്നേ പറ്റു. അവർക്ക് നടക്കണം. അവരെ ആക്രമിക്കുന്നത് പരിതാപകരമാണ്. അല്ല, ഉല്ലസിക്കാൻ ഇറങ്ങി നടക്കുന്നവരെയും ആക്രമിക്കുന്നത് കാട്ടാളത്തമാണ്. സ്ത്രീയെ ആവശ്യമില്ലാതെ തൊടുക എന്നത് പുരുഷന് ചെയ്യേണ്ട ആവശ്യമില്ല.
എന്നാൽ നിയമത്തിനും നല്ല ആളുകൾക്കും എപ്പോഴും സ്ത്രീകളുടെ സംരക്ഷകരായി പിന്നാലെ നടക്കുവാൻ സാധിക്കുകയില്ല. അതിനാൽ സ്ത്രീകൾ ചില മുൻകരുതലുകൾ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് എടുക്കേണ്ടതാണ്.
നല്ല നിയമവും, നിയമ കർത്താക്കളും, നല്ല മനുഷ്യരും ( സ്വഭാവം) ഉണ്ടാവുന്നത് വരെ സ്ത്രീകൾ സൂക്ഷിച്ചെ പറ്റു.
അല്ലാതെ വീടിനുള്ളിൽ തന്നെ അടച്ചു കുറ്റിയിട്ടിരിക്കുന്നതിനോടെനിക്ക് യോജിപ്പില്ല. അവൾ പാറി നടക്കട്ടെ. എന്നാൽ. ആവശ്യമില്ലെങ്കിൽ പക്ഷികൾ കൂടണയുന്നതു പോലെ, ആണും പെണ്ണും കറങ്ങി നടക്കാതെ നേരത്തെ വീട്ടിൽ വരട്ടെ. കുടുംബമായി വർത്തമാനം പറഞ്ഞിരിക്കട്ടെ. ആ സന്തോഷം ഒന്ന് വേറെ തന്നെയാണ്.
അപ്പോൾ റോട്ടിലും മറ്റും ഇറങ്ങി നടക്കാത്ത കുഞ്ഞുങ്ങളും മറ്റു സ്ത്രീകളും അക്രമിക്കപ്പെടുന്നുണ്ട്. അതിന്റെയർത്ഥം, തെറ്റു ചെയ്യാൻ മനസ്സിൽ മോഹം പേറി നടക്കുന്നവർക്ക് റോഡെന്നോ വീടെന്നോ വ്യത്യാസമില്ല .
അപ്പോൾ സ്ത്രീ രാത്രിയിൽ ഇറങ്ങി നടക്കുന്നതോ അല്ലാത്തതോ അല്ല. പിന്നെയോ മനുഷ്യന്റെ സ്വഭാവം മാറണം. അതിനു വേണ്ടി നമുക്ക് എന്ത് ചെയ്യാൻ പറ്റും? അതാണ് നമുക്ക് ചെയ്യേണ്ടത്.
....................
ജിജോ പുത്തൻപുരയിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot