നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്തിനു ഞാൻ പിറവിയെടുത്തു?

Image may contain: 1 person, selfie, tree, outdoor and closeup

എന്നമ്മയോടു ഞാൻ ചോദിച്ചു
എന്തിനു ഞാൻ പിറവിയെടുത്തു?
മനസ്സൊരു കരിങ്കല്ശിലയായ് മാറിയ
ജന്മങ്ങൾക്കിടയിൽ എന്തിനു ഞാൻ പിറവിയെടുത്തു?
കാമക്കണ്ണുമായിഎൻമേനിക്കു ചുറ്റും
വട്ടമിട്ടുപറക്കുന്ന കഴുകൻമാർക്കിടയിൽ;
എന്തിനു ഞാൻ പിറവിയെടുത്തു?
നിശീഥിനിയുടെ ഇരുണ്ട യാമങ്ങളിൽ
എന്റെ സ്വപ്നങ്ങൾ തകർത്തുവല്ലോ കാട്ടാളൻമാർ;
എന്നമ്മയോടു ഞാൻ ചോദിച്ചു
എന്തിനു ഞാൻ പിറവിയെടുത്തു? 
പെണ്ണിൻമാനത്തിനു വില പറഞ്ഞുറപ്പിക്കുന്ന പാഴ്ജന്മങ്ങൾക്കിടയിൽ
എന്തിനു ഞാൻ പിറവിയെടുത്തു?
പ്രണയം മധുരമാണ്, കാമവെറിയന്മാർക്കു പ്രണയമുണ്ടോ?
എന്നന്തരംഗം മന്ത്രിക്കുന്നു, ഉഗ്രരൂപിണിയാകും ഞാൻ
കുടൽമാല വലിച്ചുകീറി വിടന്റെ ചുടുചോര കുടിക്കാൻ;
നിയമത്തിന്റെയീ ഇരുണ്ട കാരഗൃഹത്തിൽ എന്റെ യൗവനം തീർക്കാനോ ഞാൻ പിറവിയെടുത്തത്?
ഉണരുക സ്ത്രീജനങ്ങളേ ഉണരുക!
വിലാപങ്ങളല്ലിനി വേണ്ടത്;
നിയമത്തിൻ ചങ്ങല പൊട്ടിച്ചെറിയാം
നമുക്കീ കാമവെറിയന്റെ 'ഉപകരണം';
ചവിട്ടിയരയ്ക്കാം,
എന്നമ്മയോടു ഞാൻ ചോദിച്ചു
പിറവിയെടുത്തതതിനോ?

By: Saji Varghese

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot