Slider

ഐഡന്റിറ്റി

0
Image may contain: 1 person, selfie, tree, outdoor and closeup

എന്റെ സാഹിത്യാഭിരുചികൾ പ്രകടിപ്പിക്കാനുള്ള ഒരിടം എന്നതു കണക്കിലെടുത്താണ്'എന്റെ ചിന്ത ' എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ ഞാൻ അംഗമായത്
രണ്ടു മൂന്നു കഥകൾ എഴുതി .എന്റെ പ്രണയിനിക്ക് എന്നതായിരുന്നു ആദ്യ കഥ. ഞാനും എന്റെ പ്രിയതമയും കഥ വായിച്ചു. അവൾക്ക് നന്നായിരസിച്ചു... തന്റെ പ്രിയതമൻ സാഹിത്യ ലോകത്തെ മുടിചൂടാമന്നനാകുന്നത് അവൾ സ്വപ്നം കണ്ടു.
രാത്രിയും പകലും' എന്റെ പ്രണയിനിക്ക് 'എത്ര ലൈക്ക് കിട്ടി എന്ന് നോക്കലായി എന്റെ ചിന്ത...'കൊടിയ വേനലിൽ പതിക്കുന്ന പുതുമഴതുള്ളികൾ ' പോലെ വല്ലപ്പോഴും ലഭിക്കുന്ന 'കമന്റ്' എന്നെ ആനന്ദ പുളകിതനാക്കി.
കുട്ടികളുടെ കൂടെ കളിക്കാതെയായി. ഭാര്യയെ അടുക്കള ജോലിയിൽ അത്യാവശ്യം സഹായിച്ചുകൊണ്ടിരുന്ന ഞാൻ അതും നിർത്തി
ഭാര്യയുടെ ക്ഷമകെട്ടു അവൾ സംഹാരരുദ്രയായി മാറി. " ഹോ, മനുഷ്യാ നിങ്ങളുടെ ഒടുക്കത്തെകഥയെഴുത്ത് "..
മകന്റെ പoനം ഉഴപ്പാൻ തുടങ്ങി.. വീട് ഞാനും ഭാര്യയും തമ്മിലുള്ള യുദ്ധഭൂമിയായി മാറി.
എന്നാൽ ആകെ കിട്ടുന്നത് നാലോ അഞ്ചോ ലൈക്കുകൾ മാത്രം.
എന്നാൽ കാര്യങ്ങൾ ഒന്നു മാറ്റി പിടിക്കാൻ ഞാൻ തീരുമാനിച്ചു.
അഞ്ജലി എന്ന പേരിൽ ഞാൻ ഒരു ഫെയ്സ് ബുക്ക് ഐ ഡി .ഉണ്ടാക്കി. അഞ്ജലിയുടെ വിളിപ്പേര് പാറു എന്നാക്കി മാറ്റി.ഗ്രാമത്തിന്റെ വിശുദ്ധിയുമായി തുളസിക്കതിർ ചൂടിയ നിങ്ങളുടെ സ്വന്തം പാറു.
എന്റെ ഗ്രൂപ്പിൽ പാറു എന്ന പേരിൽ 'പ്രണയത്തിന്റെ മധുരം 'തുളുമ്പുന്ന വരികൾ ഞാനെഴുതി.
പ്രണയകഥകൾ, വിരഹത്തിൻ വേദനകൾ, വിവിധ വിഷയങ്ങൾ. എന്റെ ലൈക്ക് കൂടി കൂടി വന്ന് ആയിരവും രണ്ടായിരവും ആയി.
എന്റെ പ്രിയതമയ്ക്കും സന്തോഷമായി. സന്തോഷത്തിനു കാരണം പാറു എന്ന പ്രണയിനിയായ എനിക്ക് വരുന്ന മെസേജുകൾ, കമന്റുകൾ എല്ലാം പുരുഷ കേസരികളുടേതായിരുന്നു.
തുളസിക്കതിർ ചൂടിയ പാവാടക്കാരി പെൺകൊടിയുടെ ഫോട്ടോ, കരിമഷി എഴുതിയ കണ്ണുകൾ, സ്വർണ്ണപാദസ്വരം അണിഞ്ഞ കാലുകൾ ഇവയൊക്കെ ഞാൻ പ്രൊഫൈൽ ചിത്രമാക്കി.
എന്റെ ഇൻബോക്സിൽ മെസേജുകളെ കൊണ്ട് നിറഞ്ഞു.' മനോഹരമായ നിന്റെ കണ്ണുകൾ, അസ്ഥിക്കുന്ന പിടിക്കുന്ന നിന്റെ വാക്കുകൾ എന്നൊക്കെയുള്ള വാക്കുകൾ വായിച്ച് ഞാനും ഭാര്യയും പൊട്ടിച്ചിരിച്ചു.
എന്റെ ഇൻബോക്സ് വായിച്ച് അവൾ നന്നായി ആസ്വദിക്കാൻ തുടങ്ങി. അത് അവൾക്ക് നേരം പോക്കായി മാറി. വീട് ഒരു സ്വർഗ്ഗമായി മാറി. " "ഇന്ന് നല്ല ഒരു പ്രണയകഥ വേണം, മുത്തേ ''അവൾ എന്റെ കഴുത്തിൽ ചുറ്റിപിടിച്ച് പറഞ്ഞു.
അവൾ പാറു ആയി മാറുകയായിരുന്നു. അവൾക്ക് വേണ്ടി വികാരം തുളുമ്പുന്ന പ്രണയകഥകൾ ഞാനെഴുതി കൊണ്ടേ യിരുന്നു... ലൈക്കുകൾ ആയിരവും കടന്ന് പോകുമ്പോൾ ആനന്ദനൃത്തത്തിലാറാടുകയായിരുന്നു..
എന്തോ, ഇപ്പോൾ.......
'ഐഡന്റിറ്റി 'നഷ്ടപ്പെട്ട എന്റെ മനസ്സിന്റെ കോണിലെവിടെയോ ഒരു വേദന. സ്വന്തം സൃഷ്ടിയുടെ സൃഷ്ടാവിനെ ലോകത്തെ അറിയിക്കാൻ പറ്റാത്ത വേദന.....

By: SajiVarghese
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo