Slider

അമ്മ.

0

അമ്മ.
-------------------------------------
ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല.....,
ഒരു വിദ്യാലയമാവുമ്പോൾ നമ്മൾ ഒരുപാട് വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടി വരും...,
പക്ഷെ ചിലപ്പോൾ ചില വിദ്യാർത്ഥികൾ ചില കാര്യങ്ങൾ നമ്മളെ പഠിപ്പിക്കും.....,
അതാണ് അന്നും സംഭവിച്ചത്......!
ക്ലാസ്സിലെ വിദ്യാർത്ഥികൾക്കെല്ലാം ഒരു ഉപന്യാസമെഴുതാൻ ഒരു വിഷയം കൊടുത്തു കഴിഞ്ഞ ശേഷമാണ്....,
ഞാനവനെ ഓർത്തത്...!
കാരണം...,
ഞാനവർക്കു കൊടുത്ത വിഷയം
അമ്മ " എന്നതായിരുന്നു.....!
അതൊരു തെറ്റായി പോയല്ലൊ എന്നോർത്ത് എന്റെ മനസ്സൊന്നു തേങ്ങി...,
അത് ആ സമയം അവന്റെ അമ്മ മരണപ്പെട്ടിട്ട് മൂന്നു മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ....!
അതോടെ ഞാനവനെ തന്നെ ശ്രദ്ധിക്കാൻ തുടങ്ങി....,
മറ്റെല്ലാകുട്ടികളും എഴുത്തിൽ തിരക്കിലാണെങ്കിലും....,
ഞാനവനെ ശ്രദ്ധിക്കാൻ തുടങ്ങിയതു മുതൽ ഒരക്ഷരം പോലും അവനെഴുതുന്നത് ഞാൻ കണ്ടില്ല.......,
അതോടെ ഒരു വല്ലായ്മ കൂടുതലായി എന്നെ മൂടി....,
മുന്നിൽ നോട്ട് ബുക്കും കൈയ്യിൽ പെൻസിലും വെച്ച് അവൻ ആ നോട്ട് പുസ്തകത്തിലെക്കും നോക്കി വെറുതെയിരിക്കുന്ന കാഴ്ച്ച...,
എന്റെ അദ്ധ്യാപിക ജീവിതത്തിലെ എന്നും ജ്വലിച്ചു നിൽക്കുന്ന ഒരു ഓർമ്മയായി മാറി...,
കുറച്ചു കഴിഞ്ഞതോടെ..,
എഴുതി തീർന്ന നോട്ടുബുക്കുകൾ ഓരോർത്തരായി വന്ന് എന്റെ ഡസ്ക്കിനു മുകളിൽ കൊണ്ടു വെച്ചു....,
കൂടെ അവനും...,
അവൻ അവന്റെ നോട്ടുബുക്ക് മറ്റു ബുക്കുകൾക്കു മേലെ കൊണ്ടു വന്നു വെച്ചതും പെട്ടന്നു തന്നെ അവന്റെ ബുക്കെടുത്തു ഞാൻ മാറ്റി വെച്ചു....,
അവൻ ഒന്നും തന്നെ എഴുതിയിട്ടില്ലെന്നത് മറ്റാരും അറിയാതിരിക്കുക എന്ന ലക്ഷ്യത്തോടെ....,
തുടർന്ന്
ഒന്നൊന്നായി ഓരോർത്തരുടെയും ബുക്കുകൾ എടുത്തു വായിച്ചു...,
അമ്മയെന്ന സ്നേഹത്തേക്കുറിച്ച് ഒരോ കുട്ടികളും വളരെ നന്നായി തന്നെ എഴുതിയിരുന്നു...,
അവസാനം...,
മറ്റുള്ള കുട്ടികളെ ബോധ്യപ്പെടുത്താനാണ് അവന്റെയും നോട്ട്ബുക്കെടുത്ത് നിവർത്തിയത്....,
പക്ഷെ.....,
ഒറ്റ നോട്ടത്തിൽ തന്നെ അവന്റെ ആ നോട്ടു ബുക്കിലേക്കു അടർന്നു വീണത് എന്റെ കണ്ണീരാണ്......!
കാരണം
ആ ബുക്കിൽ അവൻ ഒരെയൊരു വരി എഴുതിയിരുന്നു.....,
" എന്റെ വെളിച്ചമാണ് സ്വർഗ്ഗത്തിലെക്ക് മടങ്ങിയത് "..............!!!
.....**JINS VM**......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo