Showing posts with label ജിൻസ് വി എം. Show all posts
Showing posts with label ജിൻസ് വി എം. Show all posts

കഥ; പെയ്തൊഴിഞ്ഞ നീല വാനം


കഥ; പെയ്തൊഴിഞ്ഞ നീല വാനം
•••••••••••••••°°°°°°•••••••••••••••••••••
***JINS VM***
അവൻ അങ്കമാലി ksrtc ബസ്സ്റ്റാന്റിൽ വന്നിട്ട് നേരം കുറച്ചായി. നിന്ന് നിന്ന് കുഴഞ്ഞു. ആണുങ്ങൾക്ക് സംവരണം ചെയ്തിട്ട മുറിയുടെ പുറകിലെ കസാരയിലവൻ ഏകാകിയായി ഇരിക്കുകയാണ്. മുന്നിലേയും പുറകിലേയും സീറ്റുകളിൽ രണ്ട് മൂന്ന് പേരുണ്ട്. ഒരാളുടെ ചെവിയിൽ വെച്ച ഫോണിലേക്ക് ആരൊ എന്തൊക്കയൊ പറഞ്ഞ് കൊടുക്കുന്നുണ്ട്. കാമുകിയാവാം.
പിന്നേയും അവന്റെ മുന്നിൽ കൂടി ഒരുപാട് മുഖങ്ങൾ കടന്ന് പോയി. ജീവിതത്തിന്റെ പലപല മേഖലകളിൽപെട്ടവർ എല്ലാവരും തിരക്കിലാണ്. അവന്റെ മനസ്സിലും ചിന്തകൾ തിരക്കി കയറുകയാണ്.
അടുത്ത മാസമാണ് അവളുടെ കല്യാണം. അതോടെ അവരുടെ പ്രണയം ജീവിതം എല്ലാം നഷ്ട്ടമാവും.വിവാഹം നിശ്ചയിക്കുന്ന വരെ അവന് പ്രതീക്ഷ ഉണ്ടായിരുന്നു. മരിക്കുവോളം തന്റെ തണലായി അവൾ കൂടെ കാണുമെന്ന്. അവളുടെ അച്ചാച്ചൻ‍ ഈ ബന്ധത്തിന് സമ്മതിക്കുമെന്ന്. എല്ലാം പ്രതീക്ഷകൾ മാത്രമായിരുന്നു. തണുത്തുറഞ്ഞ പ്രതീക്ഷകൾ.
അവന്റെ ചിന്തകൾ പുകഞ്ഞു തുടങ്ങിയപ്പോൾ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് അവൾ ബസിറങ്ങി അവന്റെ അരികിലേക്ക് വന്നു.
അവളുടെ മുഖത്ത് മന്ദഹാസമില്ല. ഒരിക്കലും മാഞ്ഞിട്ടില്ലാത്ത മന്ദഹാസം മാഞ്ഞ് പോയി, അവളുടെ മുഖം വിഷാദത്തിൽ ആണ്ടിരിക്കുന്നു.
അവൾ ചിരിക്കാൻ ഒരു ശ്രമം നടത്തി, കഷ്ട്ടപ്പെട്ട് പല്ലുകൾ‍ വെളിയിൽ കാട്ടി.
എന്തൊരു ബോറൻ ചിരി. സന്തോഷത്താൽ വിരിയുന്ന ചിരികൾക്കെ ഒരു പൂവിന്റെ ശോഭ കാണൂ. അവനെ വല്ലപ്പോഴും നേരിൽ കാണുമ്പോൾ‍ അവളുടെ സുന്ദരമായ മുഖത്ത് വെളുത്ത ചിരി തളം കെട്ടി കിടക്കുമായിരുന്നു.
പ്രണയത്തിനും ജീവിതത്തിനും ഇടക്കുള്ള നൂല്‍പ്പാലത്തിൽ‍ വിധി കേറി വിളയാടിയപ്പോൾ‍ ആ മുഖം കണ്ണീർ‍ പാടമായി. ആ മുഖത്ത് വിരിയുന്ന ചിരികൾക്ക് കണ്ണീരിന്റെ കൈപ്പ്നനവ് ഉണ്‍ടായിരുന്നു.
വാ.. നമുക്ക് ഏതെങ്കിലും കൂൾബാറിൽ പോയിരിക്കാം... അല്‍പ്പം സ്വസ്തമായി സംസാരിക്കാം. ബസ്സ്റ്റാന്റിലെ തിരക്കിൽ നിന്നു മാറി അവൻ നടന്ന് തുടങ്ങി.
അവൾ അവന്റെ പിന്നാലെ നടന്നു ..
അവരുടെ കൈവിരലുൾ തമ്മിൽ‍ കോർത്തിണക്കി അങ്കമാലി നഗരത്തിൽ കൂടി നടക്കുമ്പോൾ അവന്റെ മനസ്സ് നിറയെ നിറമുള്ള സ്വപ്നങ്ങളായിരുന്നു. നാളയുടെ പ്രതീക്ഷയായിരുന്നു..
ഇതവരുടെ അവസാന യാത്രയാണ്. കൈവിരലുകള്‍ക്ക് യാതൊരു ബന്ധനവുമില്ല. അവ രണ്ടും സ്വതന്ത്രമായി തന്നെ വായുവിൽ കൂടി വീശി നടന്ന് കൂൾ‍ബാറിലേക്ക് കയറി.
എന്താ നിനക്ക് വേണ്ടത്??
അവൾ ഒന്നും മിണ്ടിയില്ല
അവൻ‍ സപ്ലയറോട് വിളിച്ച് പറഞ്ഞു , രണ്ട് ഐസ്ക്രീം..
അവൾക്ക് ഐസ്ക്രീമാണിഷ്ട്ടം. അവളുടെ ഇഷ്ട്ടങ്ങൾ മറ്റാരേക്കാളും അവനറിയാം. എന്ന് തൊട്ട് കാണാൻ തുടങ്ങിയോ, അന്നെല്ലാം അവനോട് ഒന്നേ ആവിശ്യപ്പെട്ടിട്ടൊള്ളു. ഐസ്ക്രീം..
ഐസ്ക്രീമിന്റെ മധുരം നുണയുന്നതിനിടെ കത്തുന്ന ചങ്കിലെ കരച്ചിലെല്ലാം ഒരു ചിരിയിൽ ഒളിപ്പിച്ച് വച്ച് അവൻ ചോദിച്ചു, പോരുന്നോ എന്റെ കൂടെ ഇപ്പോ, ഈ നിമിഷം??
അവൾ ഒരു ഞെട്ടലോടെ മുഖമുയർ‍ത്തി അവനെ നോക്കി ഒന്നും മിണ്ടാതെ നിന്നു..
എന്താ നീ ഒന്നും മിണ്ടാത്തെ. അവന്റെ മുഖത്തെ ചിരി മാഞ്ഞു.
അച്ചാച്ചൻ. അച്ചാച്ചൻ... അവളുടെ ചുണ്ടുകള്‍ മന്ത്രച്ചു.
അവളുടെ മനസ്സില്‍ ഭൂതകാലത്തിന്റെ ഏടുകളുടെ ചുരുളഴിയാൻ‍ തുടങ്ങി.
ചെറുപ്പത്തിലേ അമ്മ മരിച്ചു. ലോകത്തെ അറിയാൻ തുടങ്ങിയപ്പോഴേക്ക് അച്ഛനും പോയി. പിന്നീടുള്ള തന്റെ വളർച്ച ആ വൃദ്ധന്റെ തഴമ്പു പിടിച്ച കൈകളിലൂടെ ആയിരുന്നു.
തന്നെ നോക്കി, വളർത്തി, പഠിപ്പിച്ച് വലുതാക്കി അച്ചാച്ചന്റെ മാംസേശികളെല്ലാം എല്ലിനോട് ചേർന്ന് തൂങ്ങിയാടാൻ തുടങ്ങി. തന്നെ പഠിപ്പിക്കാൻ‍ വേണ്ടി പണിയെടുത്ത് പണിയെടുത്ത് ചില്ലറ അസുഖങ്ങൾ കൂടി സമ്പാദിച്ചിട്ടൊണ്ട്. മരുന്നും ഗുളികയും സന്തത സഹചാരിയായി കുടെയുണ്ട്.
എനിക്ക് വേണ്ടിയായിരുന്നു.. എല്ലാം എനിക്ക് വേണ്ടിയായിരുന്നു. എന്നെ പഠിപ്പിക്കുക, വലിയ ജോലിക്കാരിയാക്കുക. അതായിരുന്നു അച്ചാച്ചന്റെ സ്വപ്നം. അതിന് വേണ്‍ടിയായിരുന്നു ആ വൃദ്ധന്റെ ജന്‍മം മാറ്റി വെച്ചത്.
ഞാൻ അച്ചാച്ചനെ ഉപേക്ഷിച്ച് അവന്റെ കൂടെ ഇറങ്ങി പോയാൽ അച്ചാച്ചന്റെ ജീവിതം അനാഥമാവില്ലേ. ഇത്രയും കാലം അച്ചാച്ചന് ഞാൻ മാത്രമെ ഉണ്‍ടായിരുന്നൊള്ളൂ. ഞാൻ കൂടി ഇറങ്ങി പോയാൽ..?
ഇല്ല.. ഇല്ല...
അനാഥത്വത്തിന്റെ വേദന ശരിക്കും അനുഭവിച്ചവൾ ആണ് ഞാൻ എന്റെ കാരണത്താൽ അച്ചാച്ചൻ അനാഥൻ ആയിക്കൂടാ. അച്ചാച്ചന് ഇഷ്ടമല്ലാത്ത വിവാഹത്തിന് ഞാൻ സമ്മതിക്കില്ല..
കത്തുന്ന വേദനകളടങ്ങിയ ഭൂതകാലത്തിന്റെ ചുരുൾ വീണ്ടും മറിഞ്ഞുകൊണ്ടിരുന്നു.
അവൾ രണ്ട് പേർക്കിടയിൽ നിന്ന് ശ്വാസം മുട്ടുകയാണ്.
രണ്ട് സ്നേഹങ്ങൾക്കിടയിൽപെട്ട് വെന്തു നീറുകയാണ്.
രണ്ട് നന്മകൾക്കിടയിൽ‍ പെട്ട് വരിഞ്ഞ് മുറുകുകയാണ്.
ആരെ ത്യജിക്കണം..
അവളുടെ സങ്കടങ്ങൾ കണ്ണിൽ നിന്നു പൊട്ടി ഒഴുകാന്‍ തുടങ്ങി..
ഇല്ല... ഞാൻ വരില്ല.. മറക്കണം
എന്നെ മറക്കണം... എല്ലാം മറക്കണം... നാലഞ്ച് വാക്ക് മാത്രം. ഇത്രയും കാലം അവന്റെ മുന്നിൽ കെട്ടിയ വേഷങ്ങളെല്ലാം ആ കാൽകീഴിൽ അഴിച്ച് വെച്ചു.
ത്യാഗത്തിന്റെ പാദങ്ങളിൽ അവൾ കണ്ണുനീർ കൊണ്ട് അർ‍ച്ചന നടത്തി..
അവളുടെ തീ തുപ്പിയ വാക്കുകൾ അസ്ത്രങ്ങളായി ചെന്ന് അവന്റെ ഹൃദയത്തിൽ തറച്ചു നിന്നു.
ഒരു ഹസ്തദാനത്തിന് ശേഷം അവൾ അവനിൽ നിന്ന് നടന്ന് നീങ്ങി. എതിരെ വന്ന ബസില്‍ കയറിയിരുന്നു. ബസ് വളവ് തിരിഞ്ഞ് അപ്രത്യക്ഷമായി.
നിരവധി പ്രതീക്ഷകളും സ്വപ്നങ്ങളും കെട്ടഴിഞ്ഞ പുസ്തകത്താളു പോലെ അതാ അവിടെ ചിതറി വീണ് കിടക്കുന്നു.
നാളയുടെ പുതുവസന്തത്തിലെ പൂന്തേൻ നുകരുവാൻ വെമ്പൽ കൊണ്ട അവന്റെ ആശകളും ആഗ്രഹങ്ങളും അതാ അവിടെ തകർന്നു വീണ് കിടക്കുന്നു..
അവന്റെ ജീവിതത്തിൽ ഇനി നാളെ എന്ന മന്ത്രണം ഉണ്ടാവില്ല.
അവൻ ചിന്താധീനനായി നിന്നു പകൽ രാവിന്റെ മാറിലേക്ക് കയറും വരെ!!!

അമ്മ.


അമ്മ.
-------------------------------------
ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല.....,
ഒരു വിദ്യാലയമാവുമ്പോൾ നമ്മൾ ഒരുപാട് വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടി വരും...,
പക്ഷെ ചിലപ്പോൾ ചില വിദ്യാർത്ഥികൾ ചില കാര്യങ്ങൾ നമ്മളെ പഠിപ്പിക്കും.....,
അതാണ് അന്നും സംഭവിച്ചത്......!
ക്ലാസ്സിലെ വിദ്യാർത്ഥികൾക്കെല്ലാം ഒരു ഉപന്യാസമെഴുതാൻ ഒരു വിഷയം കൊടുത്തു കഴിഞ്ഞ ശേഷമാണ്....,
ഞാനവനെ ഓർത്തത്...!
കാരണം...,
ഞാനവർക്കു കൊടുത്ത വിഷയം
അമ്മ " എന്നതായിരുന്നു.....!
അതൊരു തെറ്റായി പോയല്ലൊ എന്നോർത്ത് എന്റെ മനസ്സൊന്നു തേങ്ങി...,
അത് ആ സമയം അവന്റെ അമ്മ മരണപ്പെട്ടിട്ട് മൂന്നു മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ....!
അതോടെ ഞാനവനെ തന്നെ ശ്രദ്ധിക്കാൻ തുടങ്ങി....,
മറ്റെല്ലാകുട്ടികളും എഴുത്തിൽ തിരക്കിലാണെങ്കിലും....,
ഞാനവനെ ശ്രദ്ധിക്കാൻ തുടങ്ങിയതു മുതൽ ഒരക്ഷരം പോലും അവനെഴുതുന്നത് ഞാൻ കണ്ടില്ല.......,
അതോടെ ഒരു വല്ലായ്മ കൂടുതലായി എന്നെ മൂടി....,
മുന്നിൽ നോട്ട് ബുക്കും കൈയ്യിൽ പെൻസിലും വെച്ച് അവൻ ആ നോട്ട് പുസ്തകത്തിലെക്കും നോക്കി വെറുതെയിരിക്കുന്ന കാഴ്ച്ച...,
എന്റെ അദ്ധ്യാപിക ജീവിതത്തിലെ എന്നും ജ്വലിച്ചു നിൽക്കുന്ന ഒരു ഓർമ്മയായി മാറി...,
കുറച്ചു കഴിഞ്ഞതോടെ..,
എഴുതി തീർന്ന നോട്ടുബുക്കുകൾ ഓരോർത്തരായി വന്ന് എന്റെ ഡസ്ക്കിനു മുകളിൽ കൊണ്ടു വെച്ചു....,
കൂടെ അവനും...,
അവൻ അവന്റെ നോട്ടുബുക്ക് മറ്റു ബുക്കുകൾക്കു മേലെ കൊണ്ടു വന്നു വെച്ചതും പെട്ടന്നു തന്നെ അവന്റെ ബുക്കെടുത്തു ഞാൻ മാറ്റി വെച്ചു....,
അവൻ ഒന്നും തന്നെ എഴുതിയിട്ടില്ലെന്നത് മറ്റാരും അറിയാതിരിക്കുക എന്ന ലക്ഷ്യത്തോടെ....,
തുടർന്ന്
ഒന്നൊന്നായി ഓരോർത്തരുടെയും ബുക്കുകൾ എടുത്തു വായിച്ചു...,
അമ്മയെന്ന സ്നേഹത്തേക്കുറിച്ച് ഒരോ കുട്ടികളും വളരെ നന്നായി തന്നെ എഴുതിയിരുന്നു...,
അവസാനം...,
മറ്റുള്ള കുട്ടികളെ ബോധ്യപ്പെടുത്താനാണ് അവന്റെയും നോട്ട്ബുക്കെടുത്ത് നിവർത്തിയത്....,
പക്ഷെ.....,
ഒറ്റ നോട്ടത്തിൽ തന്നെ അവന്റെ ആ നോട്ടു ബുക്കിലേക്കു അടർന്നു വീണത് എന്റെ കണ്ണീരാണ്......!
കാരണം
ആ ബുക്കിൽ അവൻ ഒരെയൊരു വരി എഴുതിയിരുന്നു.....,
" എന്റെ വെളിച്ചമാണ് സ്വർഗ്ഗത്തിലെക്ക് മടങ്ങിയത് "..............!!!
.....**JINS VM**......

നിഴൽ

Image may contain: 1 person, ocean, closeup, outdoor and water
നിഴലുകൾ ഒരിക്കലും കഥ പറയാറില്ല...,
അവ
കഥകളോട് ചേർന്നു നിൽക്കുകയേയുള്ളൂ...,
പക്ഷെ
ഒരു നിഴൽ നമ്മെ പിൻ തുടരാൻ തുടങ്ങുന്നതോടെ...,
നിഴൽ മാറി..,
"ഭയം " നമ്മളെ പിൻ തുടരാൻ തുടങ്ങുന്നു...,
അതൊരു ആക്സിഡന്റായിരുന്നു...,.
ഒരു കാർ ആക്സിഡന്റ്...,
എന്റച്ഛന്റെ മരണം സംഭവിച്ച ആക്സിഡന്റ്...,
അതിനു ശേഷമാണ് ആ നിഴലെന്നെ വിടാതെ പിൻ തുടരാൻ തുടങ്ങിയത്...,
ഒരോ രാത്രിയും അതെന്നെ
തിരഞ്ഞു വന്നു
ഒന്നു ഭയപ്പെടുത്തി
എത്തി നോക്കി
പോയ് കൊണ്ടെയിരുന്നു...,
ഉപദ്രവമോ മറ്റോ ഉണ്ടാവാത്തതിനാലും ഉൾഭയം കൊണ്ടും ഞാനത് കണ്ടില്ലെന്നു നടിച്ചു...,
പക്ഷെ...,
ഞാൻ സ്നേഹയെ പ്രണയിക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയതു മുതൽ...,
രാത്രിയിലെ ചന്ദ്രനെന്ന പോലെ
അതെന്നെ വിടാതെ പിൻ തുടരാൻ തുടങ്ങി...,
പലപ്പോഴും വാതിൽ വഴി മുറിയിലെക്ക് കയറി വരുന്ന ആ നിഴലിൽ എന്നെ ഭയപ്പെടുത്തുന്ന എന്തോ ഒന്ന് ഒളിപ്പിച്ചു വെച്ചിട്ടുള്ളതായി എനിക്കു തോന്നി....,
ഭയം കൊണ്ട് വാതിലടച്ചിടുന്ന നേരം താഴത്തെ വാതിൽ വിടവിലൂടെ പൂർവ്വാധീകം ശക്തിയോടെ അതെന്നെ തിരഞ്ഞു വന്നു കൊണ്ടെയിരുന്നു....,
എന്റെ തോന്നലാണോ ..?
അതൊ അച്ഛന്റെ ആത്മാവാണോ എന്ന് എനിക്കറിയില്ല അതു കൊണ്ടു തന്നെ ആരോടും പറയാനുള്ള ധൈര്യവും കിട്ടിയില്ല...,
പറഞ്ഞാൽ ഞാനൊരു പേടിതൊണ്ടെന്നു തെറ്റി ധരിച്ച് അവളെന്നെ കളിയാക്കിയാലോ എന്നു കരുതി സ്നേഹയോടു പോലും ഞാൻ ഒന്നും പറഞ്ഞില്ല...,
പക്ഷെ....,
ഒരു മാസം മുന്നേ
ഇവയെല്ലാം പൂർവ്വാധീകം ശക്തിയാർജ്ജിച്ചു...,
പലവട്ടം എന്റെ മുറിയുടെ അടുത്ത് ഒരു കാൽപ്പെരുമാറ്റം കേൾക്കാൻ തുടങ്ങി...,
വെളിച്ചം കടന്നു വരുന്ന എതൊരിടത്തും
ആ നിഴൽപ്പാടുകൾ ഒന്നിടവിട്ട് പ്രത്യക്ഷപ്പെടാൻ തുടങ്ങി....,
കൂടെ രണ്ടു കണ്ണുകൾ കൂടി അവക്കൊപ്പം ഇരുട്ടിന്റെ മറവു പറ്റി എന്നെ ഭയപ്പെടുത്താൻ എന്നെ തിരഞ്ഞു വന്നു....,
മുറിയിൽ എന്റെ കാൽപ്പെരുമാറ്റം പതിയുന്ന നേരം അവ എങ്ങോ ഉൾവലിയുകയും ചെയ്യും....,
എന്നാൽ അഞ്ചു ദിവസം മുന്നേ സുപ്രധാനമായ മറ്റൊരു സംഭവം കൂടി എന്റെ ജീവിതത്തിലുണ്ടായി.
പക്ഷെ എന്നെ പിൻ തുടരുന്ന നിഴലിനേയും എന്നെ ഭയപ്പെടുത്തുന്ന കാൽപ്പെരുമാറ്റത്തെയും എന്നെ തിരഞ്ഞു വരുന്ന കണ്ണുകളെയും ഒരിക്കലും അതുമായി ബന്ധപ്പെടുത്തി വായിച്ചെടുക്കാൻ എനിക്കായില്ല...,
ഞാനതിനു ശ്രമിച്ചതുമില്ല...,
അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല...,
അവക്കൊന്നിനും അതുമായി യാതൊരു വിധ ബന്ധവുമുണ്ടായിരുന്നില്ല...!
അതെന്റെ മാത്രം പ്രശ്നമായിരുന്നു
"റിയാലിറ്റിയും മിത്തും " തമ്മിലുള്ള യഥാർത്ഥ വ്യത്യാസം ഈ രണ്ടു സംഭവങ്ങൾക്കും ഉണ്ടു താനും...,
ഒരു മാസങ്ങൾക്കു മുന്നേ നടന്നത് ഇതാണ്.............,,,,,,
"എന്റെ സമ്മതത്തോടെ നീയൊരു സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ എന്റെ ജീവൻ കളഞ്ഞും ഒരു പോറൽ പോലും ഏൽപ്പിക്കാതെ ഞാനവയെ നിനക്കു തിരിച്ചു തരും.അതിനു വേണ്ടി എന്റെ പ്രിയപ്പെട്ടവരെയെല്ലാം താൽക്കാലികമായി മറക്കേണ്ടി വന്നാലും അവയെ മറന്നും....,
എന്തൊക്കെ പ്രതിസന്ധിയെ നേരിടേണ്ടി വന്നാലും അത് സ്വന്തം ജീവനായാൽ പോലും പകരം കൊടുത്തും വാക്കു ഞാൻ പാലിക്കും...,"
മറ്റുള്ള പെൺകുട്ടികളെ പോലെ അല്ല സ്നേഹ...,
വാക്കു കൊടുക്കാൻ ഇത്തിരി പാടാ പക്ഷെ കൊടുത്തിട്ടുണ്ടെങ്കിൽ
വാക്കു പാലിക്കാൻ അവസാന ശ്വാസം വരെ യുദ്ധം ചെയ്യും...,
മറ്റൊരാണിന്റെ നിഴൽ പോലും എന്നിൽ പെടില്ല എന്റെ ശവത്തിനു മേലെയല്ലാതെ മറ്റൊരാണിനും താലി കെട്ടാനും സാധിക്കില്ല....,
ക്ഷമയോടെ കാത്തിരിക്കുക എന്തു പകരം കൊടുത്തും ഞാൻ തിരിച്ചു വരും....,
എന്നു പറഞ്ഞ അവളുടെ ഫോൺ അന്നെ ദിവസം (ഒരു മാസം മുന്നേ)പൊടുന്നനെ ഓഫായി.,
പിന്നീടാ ഫോൺ ഓണായതേയില്ല...,
സ്ഥിരം സ്ഥലങ്ങളിലെവിടെയും അവൾ കടന്നു വന്നതുമില്ല...,
സ്വന്തം മുറിയുടെ വാതിലടച്ചിട്ട് ആ നാലു ചുമരിന്റെയും മറപ്പറ്റി മുറിവിട്ടു പുറത്തിറങ്ങാതെ എന്നിൽ നിന്നു മറഞ്ഞിരിക്കുക കൂടി ചെയ്തതോടെ കാഴ്ച്ചകൾക്കും കേഴ്വികൾക്കും കാത്തിരിപ്പുകൾക്കും അവസാനമായി....,
നാലു വർഷത്തെ പ്രണയം പെട്ടന്നൊരു ദിവസം ഇല്ലാതായിരിക്കുന്നു.....!
ഈ കാര്യങ്ങളെ അതുമായി എങ്ങിനെ ചേർത്തു വായിക്കും...??
അതു മാത്രമല്ല എന്റെ അച്ഛന്റെ മരണത്തിനു ശേഷം തുടങ്ങിയ അവസ്ഥക്ക് ഇതുമായി എന്തു ബന്ധം വരാനാണ്....??
പക്ഷെ ഈ കാര്യങ്ങൾ കൊണ്ട് മറ്റൊരു കാര്യം എന്റെ ജീവിതത്തിലുണ്ടായി...,
എന്നെ പിൻ തുടരുന്ന നിഴലിനെയും കാൽപ്പെരുമാറ്റത്തെയും കണ്ണുകളെയും ഒന്നും അത്ര ഗൗരവമായി ഞാൻ ശ്രദ്ധിക്കാതെയായി...,
അവയെല്ലാം നിരുപാധികം പിൻ
തുടരുന്നത് അറിയാമായിരുന്നിട്ടും അവളെന്ന നഷ്ട ഭയത്തിനു മുന്നിൽ മറ്റെല്ലാം നിറം മങ്ങി...,
ചുറ്റുമുള്ളവർക്കു വേണ്ടി അവൾക്കതു എളുപ്പമായിരുന്നെങ്കിലും...,
എന്നെ സംബന്ധിച്ച് അവളെന്ന നഷ്ടം എന്റെ ജീവനെടുക്കാനുള്ള ശക്തി അവക്കുണ്ടായിരുന്നു....,
കൂട്ടിവെച്ച സ്വപ്നങ്ങൾ തലയരിഞ്ഞു വീണപ്പോൾ തോൽവിയുടെ രുചി നാവിലും ഹൃദയത്തിലും വിഷം കണക്കെ പടർന്നു കയറി....,
അവളിലെക്കുള്ള വഴികളെല്ലാം അവൾ മനപ്പൂർവ്വം അടച്ചതോടെ പരാജയം പൂർണ്ണതയിലെത്തി...,
എന്നിട്ടും ഒരിക്കൽ യാതൃശ്ചികമായി അവളെ വീണ്ടും നേരിൽ കാണേണ്ടി വന്നു...,
നോട്ടം കൊണ്ടെങ്കിലും ഒരു സോറി പറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതു പോലും ഉണ്ടായില്ല...,
എന്നെ കണ്ടതും വേഗം പോയി കൂടെയുണ്ടായിരുന്ന അവളുടെ അച്ഛന്റെ കൈ ചേർത്തു പിടിച്ച്
രണ്ടു കാര്യങ്ങൾ അവളെനിക്കു മനസ്സിലാക്കി തന്നു...,
ഒന്ന് ഞാനവളുടെ അരികിലെക്ക് ചെന്നാലോ എന്ന ഭയം അവൾ അവളുടെ അച്ഛനെ മറയാക്കി അവളിലെക്കുള്ള വഴിയടച്ചു.....,
രണ്ട് ഇപ്പോൾ എന്നെക്കാൾ അവളുടെ സ്വന്തം അച്ഛനെ മാത്രമാണ് അവൾക്കിഷ്ടം എന്ന് എന്നെ അറിയിക്കുക...,
അങ്ങിനെ ഒരക്ഷരം പോലും പറയാതെ എല്ലാം അവൾ അവസാനിപ്പിച്ചു....,
എന്നിട്ടും എവിടെയെങ്കിലും ഒരു വെട്ടം തെളിഞ്ഞാലോ എന്നു കരുതി പിന്നെയും ഞാൻ കാത്തിരുന്നു പക്ഷെ ഒരു അത്ഭുതവും സംഭവിച്ചില്ലന്നു മാത്രമല്ല...,
കാത്തിരിപ്പുകൾക്ക് ഒടുവിൽ
ഇന്ന്
എന്റെ ഹൃദയത്തിന് ഒരിക്കലും
ഉണങ്ങാത്ത മുറിവുമായ് ആ വാർത്തയെത്തി....,
ഇന്നേക്ക് മൂന്നാം നാൾ ഞായറാഴ്ച്ച അവളുടെ വിവാഹമാണെന്ന്....!!
മൂന്നു നാൾക്കകം അവൾ ആരോ ഒരാൾ മാത്രമായി മാറാൻ പോകുന്നു...,
അതോടെ അതു വരെയും ചുറ്റി നിന്ന ഭൂതം പ്രേതം പിശാച് ഭയം ഇവയെ എല്ലാം തള്ളി നീക്കി മരണം മുന്നിലേക്കു വിരുന്നു വന്നു....,
എത്ര ശ്രമിച്ചിട്ടും അവൾ മറ്റൊരാളുടെതാവുന്നു എന്നത് മാത്രം സഹിക്കായില്ല....!!
ഹൃദയം നരകാഗ്നിയെ ഏറ്റു വാങ്ങി വിങ്ങിപ്പൊട്ടി...,
അപമാനഭാരം പേറി പുറത്തിറങ്ങാൻ കഴിയാതെയായി....,
സ്വപ്നങ്ങളുടെ സ്വർഗ്ഗം രംഗം ഒഴിഞ്ഞിരിക്കുന്നു പകരം വേദനകളുടെ നരകം മിഴിത്തുറന്നിരിക്കുന്നു....!
എല്ലാം അറിഞ്ഞ് അമ്മ ഒന്നു രണ്ടു തവണ മുറിയിലെക്കു വന്നെങ്കിലും എന്നെ വെറുതെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല...,
എന്റെ സങ്കടങ്ങളെ അമ്മയും ഉള്ളു തുറന്ന് ഏറ്റു വാങ്ങിയിരിക്കുന്നു...,
അന്ന് രാത്രി ഉറങ്ങാനാവാതെ അവളെ കണ്ടതു മുതൽ അവസാനമായി എന്നെ കാണാഭാവം നടിച്ചതു വരെ എല്ലാം ഒന്നൊന്നായി എന്നിലൂടെ കടന്നു പോയി....,
ഏറെ വൈകിയ നേരത്തിനൊടുവിൽ എല്ലാം മറക്കാൻ ഒരു എളുപ്പ വഴി എന്നിൽ തെളിഞ്ഞു....,
അവളെ മറക്കുക എന്നതിനേക്കാൾ എനിക്കു ചെയ്യാനാവുന്നത് എന്റെ ഒാർമ്മകളെ നശിപ്പിക്കുക എന്നതു മാത്രമാണ് "
അവസാനം അതു തന്നെ തീരുമാനിച്ചു...,
ആത്മഹത്യ.....!!!
പിന്നെ ഞാൻ മരിക്കാൻ തയ്യാറാണെന്ന് എന്റെ മനസ്സിനെ ബോധ്യപ്പെടുത്താനായി എന്റെ ശ്രമം....,
ഞാനതിൽ വിജയിച്ചു...,
എന്റെ ചിന്തകളെ മനസ്സ് അംഗീകരിച്ചതോടെ എപ്പഴോ ഞാനുറങ്ങി പോയി...,
രാവിലെ ഉണർന്നതോടെ എനിക്കറിയാം ഇനി എന്നിൽ അവശേഷിക്കുന്ന വെളിച്ചം ആ ഒരു ദിവസത്തെ പകൽ മാത്രമാണെന്ന് അതു കൊണ്ടു തന്നെ
ആ ദിവസം
കൂടുതൽ സന്തോഷിക്കുകയോ ദു:ഖിക്കുകയോ ചെയ്യില്ലെന്നു ഞാൻ തീരുമാനിച്ചു....,
പുറത്തു ഇറങ്ങി അധികമൊന്നും അലയേണ്ടി വന്നില്ല ഒരു മരണത്തിന് വേണ്ടുന്ന ഉറക്കഗുളികകൾ സംഘടിപ്പിക്കാൻ...,
അതു കൈയ്യിൽ കിട്ടിയതോടെ ഞാനെന്റെ മരണം ഉറപ്പിച്ചു...,
ഇനി എന്നെ തടയാനോ രക്ഷപ്പെടുത്താനോ ദൈവം തമ്പുരാനു പോലും സാധിക്കില്ല...,
നാളെ എന്റെ ശവത്തിനു മുകളിൽ ചവിട്ടി കൊണ്ടു മാത്രമാവണം അവൾക്കവളുടെ മിന്നു കെട്ടിനും പിന്നീടുള്ള ജീവിതത്തിലേക്കും നടന്നു കയറേണ്ടതെന്ന് ഞാൻ ഉറപ്പിച്ചു...,
ഞാൻ ജീവിച്ചിരിക്കുമ്പോൾ അവളുടെ കഴുത്തിൽ മറ്റൊരു താലി കയറ്റി അത് എന്റെ വിധിയാക്കി മാറ്റാൻ അങ്ങിനെ ഒരു കർത്താവിനെയും അനുവദിക്കില്ലെന്ന് ഞാനും ഉറപ്പിച്ചു...!
പക്ഷെ പാവം എന്റെ അമ്മ....,
ഞാൻ കാരണം അവർ...?
അതു മാത്രമായിരുന്നു ഒരെയൊരു സങ്കടം....,
പക്ഷെ...,
അവളെക്കാൾ എന്റമ്മക്ക് എന്നെ മനസ്സിലാവും...,
എന്റെ മനസ്സും...!!
അന്നു രാത്രി അമ്മയോടൊത്ത് അവസാന അത്താഴവും കഴിച്ചു,,,,,
ഞങ്ങൾ ഒന്നും പറഞ്ഞില്ല...,
പക്ഷെ അന്ന് പതിവിനു വിവരീതമായി വിട്ടു പിരിയും മുന്നേ അമ്മയെ ഞാൻ കെട്ടിപ്പിടിച്ചു....,
എന്നിട്ടും അമ്മ ഒന്നും എന്നോട് പറഞ്ഞില്ല...,
അതൊടെ ആ കടമ്പയും കടന്നു....,
ഇനിയുള്ളത് ഉറപ്പുള്ളതും സത്യവുമായ മരണം മാത്രം....!!
അമ്മയുറങ്ങുന്ന സമയം വരെ കാത്തിരിക്കാൻ തീരുമാനിച്ച് ഞാൻ കട്ടിലിലിരുന്നു...,
ഇനി ഏതാനും നിമിഷങ്ങൾ മാത്രം....,
അതൊടെ
മുറിയിലാകെ മരണത്തിന്റെ തണുപ്പു പരന്നു...,
ഇനി പത്തു മിനിട്ടു കൂടി അതൊടെ അമ്മയുടെ മുറിയടയുന്നതിന്റെയും കുറ്റിയിടുന്നതിന്റെയും ശബ്ദം കേൾക്കാം അതൊടെ എല്ലാം അവസാനത്തിലെക്കു കടക്കും...,
അതും കാതോർത്ത് ഞാനിരുന്നു അടുക്കള വാതിൽ അടക്കുന്ന ശബ്ദം കേട്ടു...,
ഇനി അമ്മയുടെ മുറിയുടെയാണ് ഞാൻ കാതുകൾ കൂടുതൽ ജാഗ്രതയോടെ കൂർപ്പിച്ചു...,
പക്ഷെ എനിക്ക് കേൾക്കാനായത് എന്നെ പലപ്പോഴും ഭയപ്പെടുത്തിയിരുന്ന പഴയ ആ കാൽപ്പെരുമാറ്റമായിരുന്നു പാതി ചാരിയിട്ട വാതിലിലൂടെ പെട്ടന്നൊരു നിഴൽ വെട്ടം മുറിയിലെക്കു പതിച്ചതും ഭയന്നു വിറച്ച് വാതിലടക്കാൻ ഞാനോടിയതും
വാതിൽ തുറന്ന് അമ്മ എന്റെ മുറിയിലെക്കു
കയറി വന്നു...,
ആ രംഗം ഞങ്ങളിൽ ചെറിയ ഒരു അങ്കലാപ്പുണ്ടാക്കിയെങ്കിലും അതെല്ലാം ക്ഷണനേരം കൊണ്ടു തന്നെ മാറി....,
അമ്മ എന്റെ കട്ടിലിൽ വന്നിരുന്നു പിന്നെ എന്നെയും വിളിച്ചു അരികിലിരുത്തി....,
ഞാൻ കണ്ടതിൽ ഏറ്റവും ശാന്തതയുള്ള സ്ത്രീയായിരുന്നു ആ സമയം അമ്മ...,
തുടർന്നമ്മയെന്നോട് പറഞ്ഞു....,
ഒരമ്മയും ഒരു മകനോട് പറയാൻ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് ഇപ്പോ ഞാൻ നിന്നോട് പറയാൻ പോകുന്നത്....,
ഞാൻ പറയാൻ പോകുന്നത് ഒരു ഉപദേശമല്ല...,
ഒരമ്മയുടെ കഴിവു കേടാണ്...,
ഞാനമ്മയെ തന്നെ നോക്കവേ അമ്മ പറഞ്ഞു...,
"ഇപ്പം നീ അനുഭവിക്കുന്ന വേദനയും വിഷമവും നിന്റെ വിധിയല്ല...,
എനിക്കുള്ള എന്റെ ശിക്ഷയാണ്...!!!
വർഷങ്ങൾക്കു മുന്നേ ഞാൻ ചെയ്ത പാപത്തിന്റെ ഫലം,..
ഇന്ന് നീ സ്നേഹിക്കുന്നവൾ നിന്നോട് ചെയ്തത് അന്ന് ആ സ്ഥാനത്ത് ഞാനായിരുന്നു....,
വീട്ടുക്കാരുടെ പിടി വാശിക്കു മുന്നിൽ എന്റെ മനസ്സിലുള്ള ആളെ മനപ്പൂർവ്വം ചതിക്കുകയായിരുന്നു ഞാൻ....,
അന്നയാൾ വേദനയോടെ ആത്മഹത്യ ചെയ്തപ്പോൾ തുടങ്ങിയതാണ് എന്റെ ദുരിതം. ആരോടും ഒന്നും പറയാനാവാതെ എല്ലാം ഉള്ളിലൊതുക്കി നീറുകയായിരുന്നു ഞാനിത്രയും കാലം....,
അയാൾ വേദനിച്ചത് എന്നെ ബോധ്യപ്പെടുത്താനും അതിന്റെ ആഴം എന്നെ പഠിപ്പിക്കാനും ദൈവം നമ്മളെയല്ല നമ്മുക്ക് പ്രിയപ്പെട്ടവരെ നമുക്കു മുന്നിൽ വേദനിപ്പിച്ചാണ് നമ്മളെ ശിക്ഷിക്കുക....,
അതിന്റെ ആദ്യപടിയായിരുന്നു നിന്റെ അച്ഛന്റെ മരണം....!
ഇപ്പോൾ അതെ വേദനകൾ നിന്നിലേൽപ്പിച്ച് നിന്നെയും എന്നെയും ഒന്നിച്ച്....,
അച്ഛൻ മരിച്ചതിനു ശേഷവും നീ സ്നേഹയെ സ്നേഹിക്കാൻ തുടങ്ങിയപ്പോഴും പഴയതെല്ലാം ആവർത്തിക്കുമോ എന്ന ഭയം,
നിന്നെ കൂടി അമ്മക്കു നഷ്ടമായാലോ എന്ന ഭയം. നിന്റെ മുറിക്കു വെളിയിൽ അരുതാത്തതൊന്നും സംഭവിക്കരുതെ എന്ന പ്രാർത്ഥനയോടെ എല്ലാ രാത്രിയും കാവലിരിക്കുകയായിരുന്നു ഞാൻ...,
അവൾ നിന്നെ വിട്ടു പോയതൊടെ എന്നോടുള്ള പ്രതികാരം അവസാനിച്ചു....,
പക്ഷെ വേദന കൊണ്ട് മോനെന്തെങ്കിവും അരുതാത്തത് ചെയ്താൽ അമ്മക്കതു കൂടി താങ്ങാനുള്ള കഴിവില്ല അതാ....,
അമ്മയുടെ പാപത്തിന്റെ ഫലമാണ് അമ്മയെ ശപിക്കരുത് മോനെ...!"
അതു പറഞ്ഞ് എന്റെ നേരെ കൈകൂപ്പിയതും ഞാനമ്മയെ ചേർത്തു പിടിച്ച് കരഞ്ഞു....,
എല്ലാം പതിയെ സമാധാനത്തിലെക്കു മടങ്ങവെ ഞാനമ്മയോട് പറഞ്ഞു...,
സാരമില്ല അമ്മേ..,
എന്റെമ്മക്കു വേണ്ടി ചിലതെല്ലാം എനിക്കും സഹിക്കാനാവും...!
അതിനു ശേഷം അമ്മയെ മുറിയിൽ കൊണ്ടാക്കി ഞാൻ തിരിച്ചു വന്നു പിന്നെ ആദ്യം ചെയ്തത് പോക്കറ്റിലുള്ള ഉറക്കഗുളികയുടെ പൊതിയെടുത്ത് ജനലിലൂടെ പുറത്തെക്കെറിഞ്ഞു...,
എന്റെ അമ്മ ഇനി വേദനിക്കരുത് അതെന്റെ ഉത്തരവാദിത്വമാണ്...!
ഈ ലോകം തന്നെ പകരമായി ലഭിച്ചാലും തീരാത്ത അത്ര വലിയ നഷ്ടമായിരിക്കാം...,
ആ നഷ്ടം സഹിക്കാൻ അമ്മ തയ്യാറായില്ലെ അതുപോലെ അമ്മക്കു വേണ്ടി എന്റെ നഷ്ടങ്ങളെയും സഹിക്കാൻ ഞാൻ തീരുമാനിച്ചു....!
ഇപ്പം ഒന്നെനിക്കറിയാം...,.
എന്നെ തിരഞ്ഞു വന്നത് ഭയത്തിന്റെ നിഴലുകളല്ല...,
എന്റമ്മയുടെ സ്നേഹത്തിന്റെ നിഴലുകളാണ്...!!!!
"""""JINS VM""""""

പ്രണയ സൗഗന്ധികം......


പ്രണയ സൗഗന്ധികം......
=====================
ഇന്നത്തെ കാലത്തെ മിക്ക
പെൺക്കുട്ടികൾക്കും ഇല്ലാത്ത ഒരു കാര്യം പ്രതിസന്ധി ഘട്ടങ്ങളിൽ സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള കഴിവാണ്...."
കുറച്ചധികം ദിവസമായ് അവനെന്റെ പിന്നാലെ കൂടിയിട്ട് നോക്കുന്നിടത്തെല്ലാം അവൻ മാത്രമാണ്...,
ഒരോ ദിവസവും കഴിയും തോറും ഒന്നെനിക്കു മനസ്സിലായി ഇനി ഏതു നിമിഷവും ഞാനവനെ ഇഷ്ടപ്പെട്ടു പോവും....,
പക്ഷെ...,
അതിനു പറ്റിയ ഒരു സാഹചര്യമായിരുന്നില്ല എന്റെത്...,
അമ്മയില്ലാത്ത എന്നെ ഇത്രക്കാലം വളർത്തി വലുതാക്കിയ എന്റച്ഛനെ മറന്ന് അവനെ സ്വീകരിക്കുക
ഒരിക്കൽ പോലും ആലോചിക്കാൻ കൂടി പ്രയാസമായ ഒന്നാണ്...,
പാവം അച്ഛൻ ജീവിക്കുന്നതു തന്നെ എനിക്കു വേണ്ടിയാണ്...,
അതു കൊണ്ട് തന്നെ
എന്റെ ഹൃദയത്തിൽ നിന്നും അവൻ പുറത്താവാനാണു സാധ്യത കൂടുതലും....,
എന്നാലും പ്രണയമെന്ന അത്ഭുതത്തിനു മുന്നിൽ ചിലപ്പോൾ.....?
എനിക്കൊരു തീരുമാനം എടുക്കാനാവുന്നേയില്ല...,
അച്ഛനെ മറി കടന്ന് അവനെന്റെ ഹൃദയത്തിൽ കയറുന്നതു തടയാൻ രണ്ടെരണ്ടു മാർഗ്ഗങ്ങളെ എന്റെ മുന്നിലുണ്ടായിരുന്നുള്ളൂ...,
അതിലൊന്ന് അച്ഛമ്മയുടെ കുറേ കാലമായിട്ടുള്ള ആഗ്രഹം, അച്ഛനെ കൊണ്ടു മറ്റൊരു വിവാഹം കഴിപ്പിക്കുക എന്നത് അച്ഛനിൽ അടിച്ചേൽപ്പിച്ച് അച്ഛനെ കൊണ്ട് സമ്മതിപ്പിക്കുക.....,
അച്ഛനതിനു തയ്യാറായാൽ അച്ഛനെ തനിച്ചാക്കി സ്വന്തം കാര്യം നോക്കി എന്നാരും പറയില്ലല്ലൊ....,
പിന്നെ മറ്റൊന്ന് തൽക്കാലം അവന്റെ കണ്ണിൽ പെടാതെ മറ്റെവിടെക്കെങ്കിലും മാറി നിൽക്കുക എന്നതാണ്....,
അവനെ മനസ്സിൽ നിന്നു പറിച്ചു കളയാൻ അവസാനം രണ്ടാമത്തെ വഴി തന്നെ ഞാൻ തിരഞ്ഞെടുത്തു....,
അച്ഛനൊരു പെങ്ങളുണ്ട് മാളവിക ആന്റി വലിയ എഴുത്തുക്കാരിയും കഥാക്കാരിയുമാണവർ....,
ചെറുപ്പത്തിൽ എന്റെമ്മക്കു പകരം ആന്റിയാണ് എനിക്ക് കഥകളെല്ലാം പറഞ്ഞു തന്നിട്ടുള്ളത്...,
ആന്റിയുടെ വീട്ടിലെത്തിയിട്ടും അവന്റെ ഓർമ്മകൾ മാത്രം എന്നെ വിട്ടു പോയില്ല...,
അവ കൂടുതൽ തെളിച്ചത്തോടെ എന്നുള്ളിലേക്ക് തള്ളിക്കയറി വന്നു കൊണ്ടേയിരുന്നു....,
രാത്രി ഏറെ വൈകിയും രണ്ടാം നിലയിലെ ബാൽക്കണിയിലെ ചാരുപടിയിലിരുന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി അവന്റെ ഓർമ്മകളും പേറിയിരിക്കവേ...,
പെട്ടന്ന് " എന്താ ഉറങ്ങുന്നില്ലെ...?
എന്ന ആന്റിയുടെ ചോദ്യം ഒരു ഞെട്ടലോടെ ..
"ഇല്ലാ ഉറങ്ങണം..."
എന്നു പറഞ്ഞു തിരിഞ്ഞു നോക്കവേ ആന്റി എന്റെ അരികിൽ വന്നിരുന്നു
എന്നെ പോലെ അന്ന് അവരും കുറച്ചു നേരം നക്ഷത്രങ്ങളെ നോക്കി
ആ സമയം ആന്റിയുടെ കണ്ണുകളിലെവിടയോ ഒരു പ്രണയത്തിന്റെ നക്ഷത്ര തിളക്കം ഞാൻ കണ്ടു ഒരു പുഞ്ചിരിയും...,
തുടർന്ന് ആന്റി എന്റ മുന്നിൽ വന്നിരുന്ന് എന്റെ കീഴ്ത്താടിയിൽ പിടിച്ചുയർത്തി അവരെന്നോട് ചോദിച്ചു ഞാൻ മോൾക്കൊരു കഥ പറഞ്ഞു തരട്ടെയെന്ന്...?
ഞാൻ തല കുലുക്കി സമ്മതിച്ചതും ആന്റി എന്നോട് പറഞ്ഞു തുടങ്ങി.....,
കൂറെ വർഷങ്ങൾക്കു മുന്നേ
ഒരു പഴയ ബ്രാഹ്മണകുടുംബത്തിൽ വിവാഹത്തിനു ശേഷം വളരെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് അവർക്കൊരു പെൺകുഞ്ഞ് ജനിക്കുന്നത്.
അതു കൊണ്ടു തന്നെ അവരവളെ വളരെയധികം താലോലിച്ചാണു വളർത്തിയത്...,
അവൾ കോളേജിൽ പഠിക്കുന്ന കാലം. കൂട്ടുക്കാരിടെ ചേച്ചിടെ വിവാഹത്തിനു പോയ അവളെ അവിടെ വെച്ചാണ് അവനാദ്യം കാണുന്നത്....,
അതിനു ശേഷം പിന്നീടവളെ അവനു കാണാനായില്ല.,
മാസങ്ങൾ പിന്നെയും കടന്നു പോയി...,
പക്ഷെ ദൈവം അവന്റെ കൂടെയായിരുന്നു കോളേജ്ഡേ സെലിബ്രേഷനു പെങ്ങളെ കൊണ്ടു വിടാൻ വന്ന അവൻ വീണ്ടും അവളെ അവിടെ വെച്ചു കണ്ടു മുട്ടുന്നു...,
അന്ന് അവൾ പോലും അറിയാതെ അവളുടെ പിന്നാലെ കൂടി അവളെ പിൻ തുടർന്ന് അവളുടെ നാടും വീടും എല്ലാം തിരഞ്ഞു പിടിച്ച് അവൻ മടങ്ങി പോയി....,
പിന്നീടുള്ള ദിവസങ്ങളിലെല്ലാം അവനവളെയും തിരഞ്ഞ് അവളുടെ നാട്ടിലെത്തി അവളെ കാണാൻ തുടങ്ങി...,
അവളും അവനെ കാണുന്നുണ്ടായിരുന്നു..,
പതിയെ പതിയെ അവളും അതാസ്വദിച്ചു തുടങ്ങി...,
ഇരു ഹൃദയത്തിലും പ്രണയം വിടർന്നു...,
പക്ഷെ പ്രണയം വീട്ടിലറിഞ്ഞതോടെ ആകെ പ്രശ്നമായ് വീട്ടുക്കാരവളെ ഒരു മുറിയിൽ പൂട്ടിയിട്ടു ,
മാസങ്ങളോളം പകൽവെളിച്ചവും പുറം ലോകവും കാണാതെ ആ ഇരുട്ടു മുറിയിൽ അവൾ തളക്കപ്പെട്ടു..,
പക്ഷെ അതൊന്നും അവളിലെ പ്രണയത്തെ തളർത്തിയില്ല എന്നെങ്കിലും താൻ ആശിക്കുന്ന ജീവിതം വന്നു ചേരും എന്ന പ്രതീക്ഷയിൽ നരക തുല്ല്യമായ വേദനകളോടെ ഒരോ ദിനവും അവൾ തള്ളി നീക്കി...,
ആ പയ്യൻ സ്വജാതിയിൽ പെട്ടതല്ല എന്നതായിരുന്നു അവർ കണ്ടെത്തിയ കാരണം..,,
അവസാനം അവളുടെ അവസ്ഥ കണ്ടു സഹിക്കവയ്യാതെ അവളുടെ അമ്മ തന്നെ അവളെ ആ മുറിയിൽ നിന്നു മോചിപ്പിച്ചു സ്വന്തം മുറിയിലെക്കു കൂട്ടി കൊണ്ടു പോയി...,
തുടർന്ന് വീട്ടിൽ ആരും ഇല്ലാത്ത അവസരം നോക്കി അവരവളെ രക്ഷപ്പെടുത്തി...,
അവൾ അവന്റെ അരികിലെക്ക് ഓടി പോയി...,
അവളുടെ വീട്ടുക്കാർ പടിയടച്ച് അവൾക്ക് പിണ്ഡം വെച്ചു..,.
അതറിഞ്ഞ അവൾ അതെ തുടർന്ന് അതീവ ദു:ഖിതയായി...,
കുറച്ചു കഴിഞ്ഞതോടെ മറ്റൊരു സന്തോഷം അവരെ തേടിയെത്തി അവൾ ഗർഭിണിയായെന്ന്...,
ആ വാർത്ത അവളുടെ വീട്ടിൽ അറിയിച്ചെങ്കിലും അവർ അതൊന്നും അറിഞ്ഞതായി നടിച്ചില്ല...,
അവരാരും അവളെ തേടി വന്നതുമില്ല...,
മാസങ്ങൾ പിന്നെയും കടന്നു..,
അവരാരും വരില്ലെന്നു മനസ്സിലാക്കിയ അവൾ മറ്റാരും കാണാതെ അവളുടെ അമ്മയെ കാണാൻ ഏഴുമാസമായ അവളുടെ വയറും വെച്ച് ആ വീടിന്റെ പടി കയറി ചെന്നു
വീട്ടിലുണ്ടായിരുന്നവർ അമ്മയെ കാണാൻ അനുവദിച്ചില്ല എന്നു മാത്രമല്ല അവളെ വലിച്ചിഴച്ച് പടിപ്പുരക്ക് വെളിയിലിറക്കുകയും അവൾക്കു മുന്നിൽ അവർ പടിപ്പുര വാതിൽ കൊട്ടിയടക്കുകയും ചെയ്തു...,
അവിടുന്ന് കരച്ചിലും സങ്കടവും വേദനയും തേങ്ങലും പേറി നടന്നു നീങ്ങവേ അവൾക്ക് അടിവയറ്റിൽ വേദന അസഹ്യമായി. വേദന സഹിക്കാനാവാതെ അവൾ നിലത്തു വീണു പിടഞ്ഞു,..
അവളുടെ ഉച്ചത്തിലുള്ള നിലവിളിക്കേട്ട് സമീപവാസികൾ ഓടി കൂടിയാണ് അവളേ ആശുപത്രിയിലെത്തിച്ചത്...,
വിവരം അറിഞ്ഞ് അവളേ കാണാൻ ഓടിയെത്തിയ അവനു കാണാൻ കഴിഞ്ഞത് തന്റെ പ്രിയപ്പെട്ടവളുടെ ചേതനയറ്റ ശരീരവും തന്റെ പിഞ്ചു കുഞ്ഞിന്റെ കരച്ചിലുമാണ്....!!!
ആന്റി പറഞ്ഞു നിർത്തി...,
ഞാനാന്റിയെ തന്നെ നോക്കവേ..,
ആന്റി എന്നോട് പറഞ്ഞു...,
ആ കുഞ്ഞ് നീയാണ്...!
അച്ഛമ്മയല്ല മറ്റ് ആര് തന്നെ വിചാരിച്ചാലും ഇനി അതു വഴി കോടി പുണ്യം കിട്ടും എന്നു പറഞ്ഞാലും നിന്റെയച്ഛൻ മറ്റൊരു പെണ്ണിനെ കിനാവു കൂടി കാണില്ല...!!
ആന്റി അതു പറഞ്ഞു നിർത്തിയതും..,
ഒരു മിന്നൽ എന്റെ മനസിലൂടെ കടന്നു പോയി....,
അന്നു ഞാൻ ഉറങ്ങിയില്ല നേരം വെളുക്കാൻ കാത്തു നിൽക്കുകയായിരുന്നു..,
വീട്ടിലെത്തിയതും അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു...,
അതൊടെ ഒരു കാര്യം എനിക്ക് മനസിലായി തുടർന്ന് എന്നെ ഇഷ്ടമാണെന്നു പറഞ്ഞ അവനോട്
അന്ന്
ഞാൻ പറഞ്ഞു...,
നിനക്കെന്നെ അത്ര ഇഷ്ടമാണെങ്കിൽ നിന്റെ കൂടെ ജീവിക്കാൻ എനിക്കോ എന്റെ വീട്ടുക്കാർക്കോ യാതൊരു പ്രശ്നവും ഇല്ല
പക്ഷെ നല്ലൊരു ജോലി സംബാധിച്ച്
നേരെ എന്റെ വീട്ടിലെക്കു കയറി വാ നിനക്കായ് ഞാനും എന്റെ കുടുംബവും കാത്തിരുന്നോള്ളാം....,
ആ കാത്തിരുപ്പാണ് എനിക്ക് നിന്നോടുള്ള പ്രണയമെന്ന് നീ അറിയുക...."
ഇന്ന്
എനിക്കും അച്ഛനും കൂട്ടായി അവനും ഞങ്ങളുടെ കൂടെയുണ്ട്....!
..
*** JINS VM ***

സ്ത്രീ ജന്മം


പള്ളിയുടെ ആൾത്താരക്കും തിരുരൂപത്തിനും മുന്നിൽ വെച്ച്
അയാളുടെ കൈകൊണ്ട് എന്റെ കഴുത്തിൽ മിന്നു കെട്ടുമ്പോൾ ഒരിക്കലും അതെന്റെ കഴുത്തിൽ നിന്ന് അഴിഞ്ഞു പോവരുതേയെന്നാണ് ഞാൻ കൈക്കൂപ്പി കർത്താവിനോട് പ്രാർത്ഥിച്ചത്....,
എന്നാൽ
നിറഞ്ഞ സ്വസ്ഥതയിൽ നിന്നും സ്ഥായിയായ അസ്വസ്ഥതയിലെക്കുള്ള കാൽ വെപ്പായിരുന്നു എനിക്ക് വിവാഹം....!
എന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങളെ പോലും പാടെ തകർത്തു കളഞ്ഞ ഒരു കൂട്ടിചേർക്കലായിരുന്നു അത്....,
ഇരയെ വേട്ടയാടിപ്പിടിക്കുന്ന ഒരു വേട്ടപ്പട്ടിയുടെ മനോഭാവത്തോടെയുള്ള രാത്രികൾക്ക് കൂട്ടിരിക്കാനായിരുന്നു
എന്റെ വിധി....!
അനുഭവിക്കുന്നവർക്ക് അത്രയേറെ അസഹ്യമായ അനുഭവമാണത്...,
സ്വന്തം ശരീരത്തെ പോലും നമ്മൾ സ്വയം വെറുത്തു പോകുന്ന സന്ദർഭം....,
അതിനേക്കൾ ഭേദം മരണമോ ജയിലോ ആണ്....!
എന്നിട്ടും എല്ലാം ഞാൻ സഹിച്ചു...,
സ്നേഹം കൊണ്ടുള്ള തലോടലിനു പകരം...,
അവർ ഉടമയും ഞാൻ അടിമയും മാത്രമായ് നീളുന്ന കുടുംബ ജീവിതം....,
എന്റെ അടിവയറിനു താഴെയുള്ള ആറിഞ്ചിൽ മാത്രം സ്നേഹം പ്രകടിപ്പിക്കുന്ന ഒരു ട്രിപ്പിക്കൽ മല്ലു ഹസ്ബന്റ് മാത്രമാണയാൾ...!
ഞാനെന്ന ഒരു മനുഷ്യജീവി ആ വീട്ടിലുണ്ടെന്ന് അയാൾ ഓർക്കുന്നതു പോലും സ്വന്തം അരക്കെട്ടിൽ ഉത്തേജനത്തിന്റെ ചലനം സംഭവിക്കുമ്പോൾ മാത്രമാണ്....,
സ്വന്തം ശരീരം തീർക്കുന്ന കാമവികാരത്തിന്റെ തള്ളിച്ചയിൽ പുറം തള്ളിയാൽ മാത്രം വികാരം ശമിക്കുന്ന അരയിലടിഞ്ഞു കൂടുന്ന സ്വന്തം കാമ വേസ്റ്റ് നിക്ഷേപിക്കാനുള്ള ഒരു വേസ്റ്റ് ബാസ്ക്കറ്റ് മാത്രമായിരുന്നു അയാൾക്ക് ഒരോ രാത്രിയിലും എന്റെ നഗ്നമായ ശരീരം....!
കുറച്ചു മാസങ്ങൾ കൊണ്ടു തന്നെ എല്ലാം മടുത്തിരുന്നു....,
മരണത്തെക്കുറിച്ചു പോലും ആലോചിച്ച്
ഉറക്കം നഷ്ടമായ രാത്രികളിലൊന്നിൽ എന്റെയുള്ളിൽ പുതു ജീവന്റെ തുടിപ്പുകൾ നാമ്പിട്ടത് ഞാനറിഞ്ഞു....,
അതോടെ ഭയം കൂടി കൂടി വന്നു,..
തലേലെഴുത്ത് തരിപ്പണമാക്കിയ എന്റെ ജീവിതത്തിൽ ഇനി ഇതു കൂടി വേണമോ എന്ന ചിന്ത എന്നെ കീറിമുറിച്ചു....,
ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു തീരുമാനമെടുക്കാനാവാതെ വന്നപ്പോൾ കുറച്ചാശ്വാസം തേടിയാണ് പള്ളിയിലെ കുർബാനക്കു പോയത്....,
മനസുമുഴുവൻ മരണം മാത്രമായിരുന്നു....!
പെട്ടന്നാണ് ചാട്ടുളി പോലെ പ്രസംഗത്തിനിടയിൽ അച്ഛൻ ഉച്ചരിച്ച ഒരു വാക്ക്യം മനസ്സിനകത്തേക്ക് ആഴ്ന്നിറങ്ങിയത്...!
" മരിക്കാനല്ല...,
ജീവിക്കാനുള്ള അതിശക്തമായ മാനസ്സീക കരുത്താണ് പ്രാർത്ഥനയിലൂടെ നാം ഒാരോർത്തരം ആർജിക്കേണ്ടതെന്ന്...."
അതു മനസ്സിൽ കൊണ്ടു,.....!
അതോടെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് എന്റെ കുഞ്ഞ് പിറന്നു....!
എന്നിട്ടും എന്റെ തലേലെഴുത്ത് എന്നെ പിൻ തുടർന്നു കൊണ്ടെയിരുന്നു.....!
ഒരു സ്ത്രീക്കു മാത്രം ദൈവം നൽകി അനുഗ്രഹിച്ച സഹന ശക്തി ഉപയോഗപ്പെടുത്തി മൂന്നു വർഷം കൂടി ഞാൻ പിടിച്ചു നിന്നു....,
പകൽ മുഴുവൻ മറ്റുള്ളവർക്കു മുന്നിൽ വെച്ച് സ്വയം വലിയവനാണെന്നു കാണിക്കാൻ
വിലകുറഞ്ഞ വാക്കുകൾ കൊണ്ട് കുത്തിനോവിക്കുകയും...,
ആളുകൾക്കിടയിൽ വെച്ച് പരിഹാസങ്ങൾ കൊണ്ട് തരം താഴ്ത്തി കെട്ടുകയും ചെയ്തിട്ട് പാതിരാത്രിയിൽ ഉറക്കത്തിന്റെ നടുവിൽ വെച്ച് സ്നേഹം കോരിത്തരണം എന്നു ആവശ്യപ്പെട്ടാൽ എങ്ങിനെ സാധിക്കാനാണ്....?
അയാൾക്കു വേണ്ടത് ഒരു സഹജീവിയേയല്ല ചാവി കൊടുത്താൽ അവരുടെ ഇഷ്ടങ്ങൾക്കൊത്ത് മാത്രം തുള്ളുന്ന ഒരു പാവയെയാണ്....!
അയാളുടെ സകല വിഴുപ്പും അലക്കി വെളുപ്പിക്കാനുള്ള ഒരു റിമോട്ട് കൺട്രോൾ മെഷീൻ.....!
ഇങ്ങനെ ജീവിക്കുന്നതിൽ അർത്ഥമില്ലെന്നു തീർത്തും ബോധ്യപ്പെട്ട ഞാൻ സ്വയം ഒന്നും തീരുമാനിക്കേണ്ടന്നു കരുതി...,
ആദ്യം കൂട്ടുക്കാരിയേ സമീപിച്ചു....,
അവൾ പറഞ്ഞത്...,
ഒരു കുടുംബമാവുമ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾ സർവ്വസാധാരണമാണെന്നും കുറച്ചൊക്കെ നമ്മൾ സഹിക്കണമെന്നുമാണ്....!
കറിയിൽ ഉപ്പു കൂടിയതിനു ചീത്തപറഞ്ഞ അമ്മായിഅമ്മക്കു ചായയിൽ വിമ്മ് കലക്കി കൊടുത്ത മൊതലാണ് ഈ സുവിശേഷം പ്രസംഗിക്കുന്നത്.....!
വീട്ടുക്കാരെ അറിയിച്ചപ്പോൾ....,
അനിയത്തിടെ കോഴ്സ് തീരാൻ ഒരു വർഷം കൂടിയുണ്ട് അതിനുശേഷം അവളുടെ കല്ല്യാണം കൂടി കഴിഞ്ഞിട്ട് ആലോചിക്കാമെന്ന്...,
ഞാനവിടെ വന്നു നിന്നാൽ നല്ല ചെക്കൻമാരാരും അവളെ കെട്ടാൻ വരില്ലാത്രെ....,
ഒരാളുടെ ജീവിത്തതിൽ സംഭവിച്ചേക്കാവുന്ന ചില പ്രശ്നങ്ങളേ പോലും അംഗീകരിക്കാൻ മാനസീക വളർച്ചയും കഴിവും ഇല്ലാത്തവനാണോ
ഈ നല്ല ചെറുക്കൻ...?
ഇതെന്ത് ലോകം....?
അവരൊന്നു സഹകരിച്ചിരുന്നെങ്കിൽ അവർക്കൊരു ബുദ്ധിമുട്ടും വരുത്താതെ എവിടെയെങ്കിലും പേയിങ്ങ് ഗസ്റ്റ് ആയി താമസ്സിച്ചു എന്തെങ്കിലും ജോലി എടുത്ത് കുറച്ച് സമാധാനായി ജീവിക്കാമായിരുന്നു...
പിന്നെ പോയത് നേരെ പള്ളിയിലെക്കാണ് പള്ളിയിൽ വെച്ച് അച്ഛൻ പറഞ്ഞത്...,
ദൈവം ചേർത്തു വെച്ചത് പിരിക്കാൻ നമുക്കവകാശമില്ലെന്നാണ്....."
ചിലപ്പോൾ അച്ഛൻ പറഞ്ഞതു ശരിയായിരിക്കാം പള്ളി തന്നെ പിരിച്ചു കൊടുക്കാനും കൂടി തുടങ്ങിയാൽ ആഴ്ച്ചയിൽ ഒരു ഞായറാഴ്ച്ച പോരാതെ വരും....!
എല്ലാവരും പിന്തള്ളിയതോടെ ഞാൻ ഒറ്റപ്പെട്ടു....!
ഒരു തീരുമാനം കൈക്കൊള്ളാനാവാതെ കുഴങ്ങി...,
തന്റെ പ്രശ്നങ്ങൾ തന്റെ അതേ ഉൾക്കാഴ്ച്ചയോടെ മറ്റാരും മനസിലാക്കാൻ ശ്രമിക്കില്ലെന്നു മനസ്സിലായതോടെ...,
അവസാനം ദൈവത്തെ തന്നെ സമീപിക്കാൻ തീരുമാനിച്ചു....!
ബൈബിൽ നെഞ്ചോട് ചേർത്തു പിടിച്ച് ഉള്ളുരുകി ഞാൻ പ്രാർത്ഥിച്ചു....!
പ്രാർത്ഥനക്കൊടുവിൽ ബെബിൽ ഞാൻ നിവർത്തി....,
അതിൽ തെളിഞ്ഞത് ഇതായിരുന്നു....,
മത്തായി 18 : 9 നിന്റെ കൈയോ കാലോ നിനക്ക് ഇടർച്ച ആയാൽ അതിനെ വെട്ടി കളയുക , രണ്ടു കൈയും ഉള്ളവനായി നിത്യഗ്നിയിൽ വീഴുന്നതിനേക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കിടക്കുന്നത് നിനക്ക് നന്ന് "..!!!!
അതോടെ ബൈബിൾ അടച്ചു വെച്ച്
ഞാൻ എഴുന്നേറ്റു....!
==JINS VM==

പ്രണയത്തിലകപ്പെട്ട് പിടിക്കപ്പെട്ട പെണ്ണ്



ഒരിക്കൽ പ്രണയത്തിലകപ്പെട്ട് പിടിക്കപ്പെട്ട പെണ്ണ്....,
വീട്ടുക്കാർക്ക്....,
പഴകിയ ഭക്ഷണം പോലെയാണ്....!
അതിനു ശേഷം വരുന്ന ഏതു പിച്ചക്കാരന്റെ പാത്രത്തിലേക്കും അതിട്ടു കൊടുത്ത് സ്വന്തം കൈകളിൽ നിന്നവളെ ഒഴിവാക്കും....!
പക്ഷെ...,
ഇതൊന്നും ആരും സമ്മതിക്കില്ല...,
ആ പെൺക്കുട്ടി പോലും....!
വീട്ടുക്കാർക്കു വേണ്ടി എല്ലാം അവളുടെ ഇഷ്ടത്തിനായിരുന്നെന്ന് അവളും സമ്മതിക്കും....!
കല്ല്യാണം വരെയേ വീട്ടുക്കാർക്കും ഒരു പെണ്ണിന്റെ കാര്യത്തിൽ ശ്രദ്ധയുള്ളൂ....,
പിന്നെയെല്ലാം വിധിയാണ്.....!
നല്ലതായാലും ചീത്തയായാലും പിന്നെല്ലാം വിധി നടപ്പിലാവുകയാണ്.....!!
വീട്ടുക്കാർക്കതിൽ യാതൊരു പങ്കുമില്ല....,
അവിടം തൊട്ട് എന്തു സംഭവിച്ചാലും അത് ആ പെണ്ണിന്റെ
കാലക്കേടാണ്......
ജാതക ദോഷമാണ്....,
മുജ്ജൻമപാപമാണ്....,
വിധിയാണ്......!!!
പക്ഷെ....,
എന്നെങ്കിലും ഒരിക്കൽ
പൂട്ടിവെച്ച നിശബ്ദ്ധതയിൽ നിന്ന് അവൾ പുറത്തു കടക്കുമ്പോൾ....,
ഒരിക്കൽ ആധികാരികതയുടെയും വാചാലതയുടെയും പര്യായങ്ങളായിരുന്നു പല സ്വരങ്ങളും....,
അന്നു മൗനമാവും.....!!!
കാരണം...
,
നഷ്ടമായ ഒരോ സ്വപ്നങ്ങളിലും നഷ്ടബോധത്തിന്റെ ഉൾക്കടലിരമ്പുന്നുണ്ട്.....!!!

കഥ;ഓർമ്മപ്പൂക്കൾ



കുറെക്കാലത്തിനു ശേഷം ക്യാമ്പസിലെക്ക് ചെന്നു കയറിയപ്പോൾ ആദ്യം വരവേറ്റത് ആ പൂമരമായിരുന്നു.....,
അന്ന്....,
15 വർഷം മുന്നേ....,
അവൾ സ്വന്തം കൈകൊണ്ട് നട്ട
ആ പൂമരം......!
ഇന്നാപൂമരം കാണുമ്പോൾ ആ ക്യാമ്പസാകെ അതു പൂത്തുലഞ്ഞു നിൽക്കുന്നു
ഒരു നിത്യകന്യകയെപ്പോലെ....,
അവൾ അന്ന് ആ പൂമരം നടുമ്പോൾ പറഞ്ഞത് ശരിവെക്കും പോലെ ക്യാമ്പസിൽ തല ഉയർത്തി നിൽക്കുന്നു ആ പൂമരം.....,
അന്നവൾ പറഞ്ഞു ആ കാലഘട്ടത്തിൽ അവിടെ പഠിച്ചിരുന്ന മറ്റെല്ലാവരെയും മറന്നാലും
ആ പൂമരം ഉള്ളയിടത്തോള്ളം കാലം എല്ലാവരും അവളെ ഓർമ്മിക്കുമെന്ന്....!
ആ ക്യാമ്പസിൽ അന്നുള്ളതിൽ അവൾ മാത്രമാണ് അങ്ങിനെയുള്ള ഒരെയോരു പെണ്ണ്....,
പൂക്കളെയും മരങ്ങളെയും പ്രകൃതിയെയും സംഗീതത്തെയും പച്ചപ്പുകളെയും ഗാഢമായി പ്രണയിക്കുകയായിരുന്നു അവൾ.......,
കഥയും കവിതയും സ്വപ്നങ്ങളും മഴയും മഞ്ഞും തണുപ്പും പുസ്തകങ്ങളും വായനയും എഴുത്തും മാത്രം മനസ്സിൽ സൂക്ഷിക്കുന്ന ഒരു നാട്ടിൻപ്പുറത്തുക്കാരി.....,
കീർത്തന....!
ഇരു നിറത്തിലും തിളങ്ങുന്ന കണ്ണുകളുമായ് നിഷ്ക്കളങ്ക ചിരിയുമായ്
ക്ലാസ്സ് തരംതിരിവില്ലാതെ സകല ആൺ ഹൃദയത്തിലും അവൾ പടർന്നു കയറി അവരുടെ ഹൃദയേശ്വരിയായി.....,
ക്യാമ്പസിലെ ഏതൊരാണും സ്വന്തം ഭാര്യയുടെ സ്ഥാനത്തേക്ക് ഒരു പെണ്ണിനെ ഓർക്കുന്ന പക്ഷം...,
അവർ ആദ്യം ഓർത്തെടുക്കുന്ന മുഖമായി അവൾ മാറി..."
പലരും കിണഞ്ഞു ശ്രമിച്ചെങ്കിലും അവളുടെ ഹൃദയം സ്വന്തമാക്കാൻ ആർക്കും തന്നെ കഴിഞ്ഞില്ല.....,
കുറച്ചെങ്കിലും സാധ്യത കൽപ്പിക്കപ്പെട്ടതുതന്നെ ക്യാമ്പസിന്റെ പ്രിയപ്പെട്ട കഥാക്കാരനായ വ്യാസനു മാത്രമായിരുന്നു.....,
പക്ഷെ
അവൾ ആരുടെ പിടിയിലും വീണില്ല....,
ആയിടെ അവളുടെ ഒരു പ്രണയകവിത ക്യാമ്പസ് മാഗസിനിൽ അച്ചടിച്ചു വന്നു....,
അതു വായിച്ച പലർക്കും അവളിലൊരു പ്രണയം ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് തോന്നിയെങ്കിലും ഒന്നും എവിടെയും വെളിപ്പെട്ടില്ല.....,
ഋതുക്കൾ മാറി വന്നു പോയ്.....,
ക്യാമ്പസ് ജീവിതവും അവസാനിച്ചു....,
സകലരും പല വഴിക്കായി പിരിഞ്ഞു....,
പക്ഷെ ക്യാമ്പസിൽ നിന്നു കിട്ടിയ ബിരുദാനന്തരബിരുദത്തോടൊപ്പം അവൾക്കു മാത്രം ഉദരത്തിൽ ഒരു കുഞ്ഞിനെയും കിട്ടിയിരുന്നു....,
എല്ലാവർക്കും അത്ഭുതമായിരുന്നു.... കൂടെ, ആരാണെന്നറിയാനുള്ള ആകാംക്ഷയും....,
പക്ഷെ ആരാണെന്ന് അവൾ ആരോടും പറഞ്ഞില്ല....,
അയാൾ ഒരിക്കൽ തന്നെയും കുഞ്ഞിനെയും തിരഞ്ഞു വരുമെന്നവൾക്കു ഉറപ്പായിരുന്നു....,
പക്ഷെ
"സുഖത്തെ വാരിപ്പുതച്ച പോലെ
സത്യത്തെയും ഉൾക്കൊള്ളാൻ അയാൾ തയ്യാറായില്ല ".....,
കാരണമില്ലാതെ തന്നെ ചെറുപ്പക്കാരനായ മലയാളം പ്രൊഫസർ സ്ഥലമാറ്റം വാങ്ങി പോയപ്പോൾ സംശയത്തിന്റെ കുരുക്കുകൾ നിവർന്നെങ്കിലും....,
തന്റെ പ്രണയത്തിൻ താലി കഴുത്തിലണിഞ്ഞ മറ്റൊരവകാശി അയാളുടെ വീട്ടിലുണ്ടെന്നറിഞ്ഞ അവൾ പ്രതീക്ഷയറ്റ് പ്രകൃതി തൻ മണ്ണിൽ ലയിച്ചു ചേർന്നു.....,
വിടരാൻ കൊതിച്ച പൂമൊട്ടിനു മുകളിൽ കൊടുംങ്കാറ്റടിച്ചപോൽ ആ ജീവൻ അടർന്നു വീണു.....,
15 വർഷത്തിനിപ്പുറം ക്യാമ്പസിലെ അവൾ നട്ട ആ പൂമരത്തിനു ചുവട്ടിലിരിക്കുമ്പോൾ...,
ഇപ്പോഴും അവളുടെ ഓർമ്മകൾ മാത്രമാണ് നിറയുന്നത്....,
എവിടെയൊക്കയോ അവ്യക്തമായി അവളുടെ നിഴലുകളും....,
ആ സമയം അവൾ അയാളെക്കുറിച്ച് (അവരുടെ പ്രണയത്തെ) കോളേജ് മാഗസിനിൽ എഴുതിയ ആ പഴയ കവിത ഓർമ്മ വന്നു....,
കാലമെത്ര കഴിഞ്ഞാലും
നിയെന്റെ സ്വന്തം
നിയെന്റെ വസന്തം
നിയെന്റെ ഹേമന്തം
നീ തന്നെ
ഗ്രീഷ്മവും ശിശിരവും ".......!
ആ സമയം എനിക്കു തോന്നിയത് ആ കവിത ശരിക്കും ചേരുന്നത് അവൾ നട്ടു വളർത്തിയ ആ ഗുൽമോഹർ മരത്തിനാണെന്നാണ്.....,
സമയം ഏറെ വൈകീട്ടും അവിടം വിട്ടു പോരാൻ തോന്നിയില്ല.....,
ആ സമയം വീശിയ കാറ്റിന് പഴയക്കാലത്തിന്റെ മണമായിരുന്നു.....,
കൂടെ അവളുടെ നൻമയുടെയും.....!!!!

JinsVM

കഥ; നിമിഷങ്ങൾ


പ്രണയം വീട്ടിലറിഞ്ഞതോടെ ആകെ എതിർപ്പും ബഹളവുമായി........,
അടുത്ത വീട്ടിലെ ഒരു ചേച്ചി ഇതു പോലെ ഒരാളെ പ്രണയിച്ചപ്പോൾ
അവർക്കെന്താ ഇത്ര വലിയ പ്രശ്നം ആ പെങ്കൊച്ചിനിഷ്ടാച്ചാ അവർക്കങ്ങു കെട്ടിച്ചു കൊടുത്തൂടെ
ഇന്നത്തെ കാലത്ത് ഇതൊക്കെ ഇത്ര വലിയ കാര്യമാണോ....?
ആ പെങ്കൊച്ചിന്റെ സന്തോഷമല്ലെ വലുത്....?
എന്ന് അന്നു പറഞ്ഞ
എന്റെ അമ്മക്കിന്നെനെ കൊല്ലാനുള്ള ദേഷ്യമുണ്ട്.....,
സ്വന്തം കൂട്ടുക്കാരന്റെ മകനെ പ്രേമിച്ച പെണ്ണിന്റെ വീട്ടുക്കാർ അവളെ മുറിയിൽ പൂട്ടിയിട്ടപ്പോൾ പോലീസുക്കാരുമായി അവളുടെ വീട്ടിൽ കയറിച്ചെന്ന് അവളെ മോചിപ്പിച്ചു കൊണ്ടു വന്ന്
സ്റ്റേഷനിൽ വെച്ചു കല്ല്യാണം നടത്തി കൊടുത്ത ചെറിയച്ഛൻ, ഞാനവന്റെ കൂടെപോയി തറവാടിന്റെ പേരു കളഞ്ഞാൽ എന്റെ കാലു തല്ലിമുറിക്കുമത്രെ.....,
എന്നും അതങ്ങിനെയാണല്ലെ പെണ്ണു പ്രേമിച്ചാലല്ലെ പ്രശ്നമുള്ളൂ....,
അച്ഛൻ മാത്രം ഒന്നും പറഞ്ഞില്ല...,
അച്ഛനെങ്കിലും എന്നെ മനസ്സിലായാൽ മതി എന്ന ഒറ്റ ആഗ്രഹമേ എനിക്കും ഉണ്ടായിരുന്നുള്ളൂ.....,
ഇതറിഞ്ഞതു മുതൽ വീട്ടിലെ സോഫയിലെ ഒരു മൂലക്ക് ഒരക്ഷരം പോലും ഉരിയാടാതെ എല്ലാവർക്കും പറയാനുള്ളതു മുഴുവൻ കേട്ട് ഞാനിരുന്നു....,
അച്ഛൻ അതു വരെയും ഒന്നും പറയാത്തതിൽ അമ്മക്കും ചെറിയച്ഛനും നല്ല അമർഷമുണ്ട്....,
കൂടെ അമ്മക്കു നല്ല ഭയവുമുണ്ട് അച്ഛൻ എങ്ങാനും സമ്മതിച്ചാലോന്ന്....,
അത് മറ്റൊന്നും കൊണ്ടല്ല കുടുംബത്തിലെയും പരിചയത്തിലെയും പലരുടെയും മക്കൾ സ്വന്തം ഇഷ്ടപ്രകാരം കല്ല്യാണം കഴിച്ചപ്പോൾ അന്നതിനെ ഒരു പാട് വിമർശിക്കുകയും കളിയാക്കുകയും വളർത്തുദോഷം അവരിൽ ആരോപിക്കുകയും ചെയ്തിട്ടുണ്ട് അതെല്ലാം അതെ നാണയത്തിൽ തിരിച്ചു കിട്ടുമെന്ന് അമ്മക്കുറപ്പുണ്ട്......,
അതിനാണ് സ്വന്തം മകളുടെ ഇഷ്ടങ്ങളെ അനാവശ്യമായ ഒരു ഈഗോയുടെ പുറത്ത് മനപ്പൂർവ്വം കൊലചെയ്യുന്നത്.....,
അവസാനം അന്നു വൈകുന്നേരത്തോടെ അച്ഛൻ അടുത്തു വന്ന് എന്നോട് ഒരുമിച്ചു ഒന്നു പുറത്തു പോവണമെന്നും അതിനായി ഡ്രസ്സ് മാറി വരാനും പറഞ്ഞു....,
ഞാൻ വേഗം പോയി ഡ്രസ്സ് മാറി വന്നു,..
അതൊന്നും കണ്ട് അമ്മക്കതൊന്നും പിടിച്ചിട്ടില്ലെന്ന് അമ്മയുടെ മുഖഭാവങ്ങളിൽ നിന്നു വ്യക്തം...,
ഞാനതൊന്നും ശ്രദ്ധിക്കാൻ പോയില്ല എനിക്കച്ഛന്റെ സമ്മതം മാത്രം മതിയായിരുന്നു...,
മനസ്സിലാവുകയാണെങ്കിൽ അതച്ഛനുമാത്രമാവുമെന്ന് എനിക്കാദ്യമേ അറിയാമായിരുന്നു...,.,
അച്ഛന്റെ വണ്ടിയിൽ ഞങ്ങൾ ഇരുവരും കൂടി പുറത്തേക്കിറങ്ങി....,
യാത്രയിലുടനീളം അച്ഛനൊന്നും എന്നോട് ചോദിച്ചില്ല....,
അമ്പലത്തിലൊന്നു പോണന്നു മാത്രം പറഞ്ഞു ഞാനും അതിനൊന്നു മൂളി....,
കാരണം അമ്മയുടെ മനസ്സു മാറാൻ ഒന്നു പ്രാർത്ഥിക്കാലോ...,
തറവാട്ടമ്പലത്തിലെക്കാണ് ഞങ്ങൾ പോയത്....,
അമ്പലത്തിനകത്ത് ശ്രീകോവിലിനു മുന്നിലെത്തിയതും അച്ഛൻ അച്ഛന്റ വലതു കൈ എന്റേ മുന്നിലെക്ക് നീട്ടി പിടിച്ച് എന്നോട് പറഞ്ഞു...,
'
മറ്റൊന്നും എനിക്കറിയേണ്ട..." "
ഞാൻ തീരുമാനിക്കുന്ന വിവാഹത്തിനു നിനക്കു സമ്മതമാണെന്നു ഇപ്പം ഈ ദേവിസന്നിധിയിൽ വെച്ച് എനിക്കു വാക്കു തരണം എന്ന്...,
അച്ഛനിൽ നിന്നു ഒരുതരത്തിലും ഇത്തരം ഒന്ന് ഞാൻ പ്രതീക്ഷിച്ചില്ല.....,
ആ സമയം ഒരിറ്റു കരുണക്കായി ഞാനച്ചനെ നോക്കിയെങ്കിലും അച്ഛനെനിക്ക് മുഖം തന്നില്ല......,
മറ്റൊരു രക്ഷയുമില്ലെന്നു വന്നതോടെ എനിക്കതിനു സമ്മതിക്കേണ്ടി വന്നു,......!
പിന്നെ എല്ലാം പറഞ്ഞവസാനിപ്പിക്കാൻ വേണ്ടിയായിരുന്നു അവനെ കാണാൻ പോയത്.....,
എല്ലാം അവനോട് പറഞ്ഞതും അതുകേട്ട് എന്റെ മനസ്സു വായിച്ചിട്ടെന്ന വണ്ണം അവനെതിർത്ത് ഒരക്ഷരം പോലും പറഞ്ഞില്ലെന്നതാണ് ആദ്യം എന്നെ അൽഭുതപ്പെടുത്തിയത്......,
പിന്നീട് അതിനടുത്ത നിമിഷം മുതൽ ഞാൻ പ്രതീക്ഷിച്ചതൊന്നുമല്ല ഞാൻ കണ്ടത്...,
എല്ലാം അറിയുമ്പോൾ ഞാൻ എല്ലാം ഉപേക്ഷിച്ചു തിരിച്ചു വന്നതിൽ സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കുമെന്ന് വിചാരിച്ച അച്ഛൻ അതെന്റെ കടമയായി കണ്ട് പുഞ്ചിരിച്ചു....,
സ്നേഹം കൊണ്ട് ഒരു തലോടൽ പ്രതീക്ഷിച്ച അമ്മ അതൊരു മൂളലിൽ ഒതുക്കി....,
സാന്ത്വനിപ്പിക്കുമെന്ന് കരുതിയ കൂട്ടുക്കാരികൾ..,
അവനല്ലെങ്കിലും നിനക്കു ചേർന്നവനെയല്ലായെന്നു പറഞ്ഞു അവസരവാദികളായി...,
എന്നോട് ദേഷ്യണെന്നു കരുതിയ അനിയത്തി ചോദിച്ചു..,
അയാൾക്ക് ശരിക്കും സങ്കടാവില്ലെന്ന്....?
അതുകേട്ട് അതിനു മറുപടിയായി ഒരിറ്റു കണ്ണീർ സമം ചേർത്ത് അവളോടൊന്ന് പുഞ്ചിരിച്ചു.......,
തുടർന്ന്..,എന്റെ കഴുത്തിലെ താലിയുടെ അവകാശത്തിനായി പലരും എന്റെ വീടു കയറി ഇറങ്ങി....,
പലതരം ലേലം വിളികൾ നടന്നെങ്കിലും ഡൽഹിയിൽ സെട്രൽ ഗവർമെന്റ് ഉദ്വോഗസ്ഥനായ ഒരാൾക്ക് അവസാന ലേലം ഉറപ്പിച്ചു.......,
ഞാൻ ഡൽഹിയിലെക്ക് പറിച്ചു നട്ടു
ഭാഷയും ദേശവും കാലാവസ്ഥയും എന്റെ മനസ്സടക്കം ഒക്കെ മാറ്റി മറിക്കപ്പെട്ടു...,
പിന്നീടവനെ ഒരിക്കൽ പോലും ഓർക്കാൻ കൂടി ശ്രമിച്ചില്ല..,
കാരണം അച്ഛനിഷ്ടമില്ലാത്തതൊന്നും ചെയ്യില്ലാന്ന് കുടുംബക്ഷേത്രത്തിൽ വെച്ച് സത്യം ചെയ്തത് ഞാൻ മറക്കാൻ പാടില്ലല്ലൊ....,
അതുകൊണ്ടു തന്നെ ജീവിതത്തിലെ ഏറ്റവും അധികം സ്വപ്നങ്ങൾ കണ്ട ആ അഞ്ചു വർഷങ്ങൾ ഞാൻ ഓർക്കാൻ ഇഷ്ടപ്പെട്ടതേയില്ല....,
ഭർത്താവുമായി അൽപ്പസ്വൽപ്പ സ്വര ചേർച്ചകൾ ഒഴിച്ചാൽ വലിയ കുഴപ്പമില്ലാത്ത ജീവിതമാണ് എന്റെത്....,
അതിന്റെ ശരിയായ കാരണം എനിക്കിപ്പോൾ സ്വപ്നങ്ങൾ ഇല്ലാല്ലോ...,
അതു കൊണ്ട് പ്രതീക്ഷകളും ഇല്ല..,
ഒരെ പ്രവൃത്തിയോടെ നീങ്ങുന്ന ദിനങ്ങൾ മാത്രമാണ് ഇന്ന് കൂട്ട്...,
പക്ഷെ ഈശ്വരന്റെ തിരക്കഥ അത് ചിലപ്പോൾ ഒരിക്കൽ പോലും നമ്മുക്ക് ചിന്തിക്കാൻ കൂടി കഴിയില്ല....,
ഭർത്താവ് ജോലി ആവശ്യർത്ഥം ശ്രീലങ്കയിൽ പോയ സമയത്താണ് നാട്ടിൽ നിന്ന് പെട്ടന്നൊരു ഫോൺ കോൾ..
അച്ഛന് ആക്സിഡന്റായി ഹോസ്പ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുവാണെന്നും കുറച്ചു സീരിയസാണെന്നും ഉടനെ എത്തണമെന്നും പറഞ്ഞ്
ഞാൻ ആകെ പേടിച്ചു പോയി ഞാനാണേൽ ഭർത്താവിന്റെ പുതിയ ട്രാൻസ്ഫർ കാരണം നാഗാലാന്റിലും....,
അതു പോലുള്ള ഒരു സ്ഥലത്തു നിന്ന് ഒറ്റക്ക് പെട്ടന്നെങ്ങിനെ വരാനാവും ചേട്ടനാണെങ്കിൽ ഇനിയും രണ്ടു ദിവസം കഴിഞ്ഞേ വരൂ വിളിച്ചിട്ടാണേൽ കിട്ടുന്നുമില്ല....,
ആകെ ടെൻഷനായി....,
കരച്ചിലും സങ്കടവും കൊണ്ട് വശംവദയായി...,
അച്ഛനൊന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥനയോടെയുള്ള ആ മൂന്നു മണിക്കൂറുകൾ എല്ലാ നിയന്ത്രണങ്ങളേയും കാറ്റിൽ പറത്തി നെഞ്ചിലെ അച്ഛനോടുള്ള സ്നേഹമായി എരിഞ്ഞു.......,
ഓപ്പറേഷനു ശേഷം ചെറിയച്ഛന്റെ ഫോൺ കോൾ വന്നതോടെയാണ് സമാധാനമായത്....,
സീരിയസ്സ് ഘട്ടം കടന്നുവെന്നും ഇനി ഭയപ്പാടിന്റെ ആവശ്യമില്ലെന്നും അറിയും വരെ ഉമിയെരിയും പോൽ മനസ്സെരിഞ്ഞു....,
അടുത്ത ദിവസം അച്ഛനോട് നേരിട്ട് സംസാരിച്ചതോടെയാണ് മഞ്ഞുരുകാൻ തുടങ്ങിയ മനസ്സിനുടമയായത്....,
വിവരം അറിഞ്ഞു വിളിച്ച ഏട്ടനോട് കുഴപ്പമൊന്നുമില്ലെന്നും തിരക്കു പിടിച്ചു വരേണ്ടതില്ലെന്നും അച്ഛൻ ആശ്യപ്പെട്ടതോടെ....,
പോണമെങ്കിൽ ഒറ്റക്കു പോണമെന്നതായി എന്റെ അവസ്ഥ....,
വളരെ സീരിയസ്സായ കാര്യങ്ങൾ പോലും പലപ്പോഴും അതെ വേഗതയിൽ തന്നെ പ്രശ്ന രഹിതമാവുകയും ചെയ്യുന്നതോടെ ബന്ധങ്ങൾ വീണ്ടും പഴയ പടിയിലേക്ക് താഴ്ന്നു ചെല്ലുമല്ലൊ....!
എങ്കിലും പോകാൻ തന്നെ ഞാൻ തീരുമാനിച്ചു കാരണം കഴിഞ്ഞ രണ്ടു വർഷത്തോളമായി അച്ഛനുമായി ഫോണിലുള്ള ബന്ധമേയുള്ളൂ.....,
അങ്ങിനെ അച്ഛനെ കാണാൻ ഞാൻ തീവണ്ടി കയറി...,
ഉത്തരേന്ത്യൻ വൃത്തിഹീനമായ കാഴ്ച്ചകളിലൂടെ തീവണ്ടിയോടി പതിയെ മലയാളമണ്ണിന്റെ പച്ചപരവതാനി വിരിച്ച ഷൊർണ്ണൂരിൽ വന്നിറങ്ങി...,
ഒരു ഒട്ടോ വിളിച്ച് അച്ഛനെ കാണാനുള്ള വെമ്പലോടെ നേരെ ഹോസ്പിറ്റലിലെക്ക് തിരിച്ചു......,
അച്ഛൻ കിടക്കുന്ന റൂമിനടുത്തെത്തിയതും തുറന്നു കിടന്നിരുന്ന വാതിലിനുള്ളിലൂടെ അകത്തേക്കു നോക്കിയതും.....,
ഇടി വെട്ടേറ്റതു പോലെ ഞാൻ നിശ്ചലയായി....,
എന്റെ ശബ്ദം നിലച്ചുപോയി....,
കാലുകൾക്കു ചലനശേഷി നഷ്ടമായി...,
തൊണ്ടയിലെ വെള്ളം വറ്റി വരണ്ടു പോയി....,
അണ്ണാക്കിൽ നിന്നു നാവിറങ്ങി പോയി....,
കാരണം...,
ആരെ മറക്കണം എന്നു സത്യം ചെയ്യിപ്പിച്ചുവോ...,
ആരെ കാണരുത് സ്നേഹിക്കരുത് ഓർക്കരുത് ആഗ്രഹിക്കരുത് മോഹിക്കരുത് എന്നു പറഞ്ഞുവോ....,
അവനോടു തന്നെ ഏറ്റവും സന്തോഷത്തോടെ സംസാരിച്ചു കൊണ്ടിരിക്കുന്ന അച്ഛനെയാണു ഞാൻ കണ്ടത്....,
എന്നെ പെട്ടന്നു കണ്ടതോടെ അവരിരുവരും ഒന്നു പരുങ്ങലിലായി....,
പിന്നീട് അമ്മയാണ് എല്ലാം പറഞ്ഞത്....,
അവന്റെ മുന്നിലായിരുന്നു അച്ഛൻ ആക്സിഡന്റായി വീണതെന്നും അവനാണ് കണ്ടമാത്രയിൽ തന്നെ പഴയ വൈരാഗ്യമൊന്നും ഓർക്കാതെ അപ്പോൾ തന്നെ വണ്ടി നിർത്തി അച്ഛനെ ഹോസ്പിറ്റലിൽ എത്തിച്ചതെന്നും...,
അവൻ എത്തിക്കാൻ ഒരഞ്ചു മിനുട്ടു വൈകിയിരുന്നെങ്കിൽ അച്ഛൻ കോമായിലായി പോകുമായിരുന്നെന്നു കൂടി ഡോക്ടർ പറഞ്ഞതോടെ...,
അവൻ അച്ഛനടക്കം എല്ലാവർക്കും നിന്ന നിൽപ്പിൽ ദൈവമായി....,
അവൻ അവർക്കു പ്രിയപ്പെട്ടവനായതോടെ ഞാൻ വരണം എന്നു പോലും അവർക്കില്ലായിരു
ന്നു
എന്നെനിക്കു മനസ്സിലായി..,
ഈശ്വരന്റെ തിരക്കഥയുടെ അപാരമായ സൃഷ്ടി വൈഭവം തിരിച്ചറിഞ്ഞ ആ നിമിഷം...,
ഒന്നെനിക്കു മനസ്സിലായി...,
ഇനി അവർക്കിടയിൽ എന്റെ ആവശ്യമില്ല..,,
അതോടെ ഞാൻ തിരികേ പോരാൻ തീരുമാനിച്ചു ഇപ്പോൾ മകന്റെ സ്ഥാനത്തു അവനുണ്ട്....,
പോരാൻ നേരം ഞാൻ അച്ഛനോടു ചോദിച്ചു..,
ഇപ്പോൾ നിങ്ങൾ പരസ്പരം ഒന്നായില്ലെ..??
ഞാൻ ഒരു വിഡ്ഢിയുമായി.....?
ഉത്തരം ഉണ്ടാവില്ലാന്നറിയാവുന്നതു കൊണ്ട് അതിനു കാത്തു നിൽക്കാതെ ഞാനവിടുന്നിറങ്ങി നടന്നു....,
എതൊരു പെണ്ണും കഴിഞ്ഞപോയ ആ നിമിഷങ്ങൾ...,
അവനെ അച്ഛൻ ഇഷ്ടപ്പെട്ട അതെ നിമിഷങ്ങൾ
അത് താനവനെ സ്നേഹിച്ചു കൊണ്ടിരുന്ന ആ കാലത്തു നടന്നിരുന്നെങ്കിൽ എന്നു മനസ്സു കൊണ്ടു ആഗ്രഹിച്ചു പോകുന്ന നിമിഷമായിരുന്നു.,.,
എന്നിട്ടും ഞാനതു ആഗ്രഹിച്ചില്ല കാരണം ഈ ജീവിതത്തിൽ നിന്നു ഇനിയും എനിക്കു പഠിക്കാൻ ഏറെയുണ്ടെന്നു എന്നെ ബോധ്യപ്പെടുത്തിയ നിമിഷമായിരുന്നു അത്...,
തുടർന്ന് തിരിച്ചുള്ള ട്രെയിൻ യാത്രയിൽ എനിക്കു ചില കാര്യങ്ങൾ പകൽ പോലെ വ്യക്തമായി.....,
ഒന്ന്
സ്വന്തം ഇഷ്ടങ്ങളെ നമ്മൾ സ്വയം വിലമതിച്ചില്ലെങ്കിൽ മറ്റാരും
അതിനെ വില മതിക്കില്ലാന്ന്.....,
രണ്ട്
ആർക്കു വേണ്ടിയാണോ നമ്മൾ നമ്മുക്ക് ഏറ്റവും പ്രിയമുള്ളതെല്ലാം നഷ്ടപ്പെടുത്തുന്നത്, അവർ തമ്മിൽ പോലും പിന്നീട് പരസ്പരം മിത്രങ്ങളാവാൻ മറ്റൊരു നിമിഷം മാത്രം മതിയെന്ന്....,
മൂന്ന്
ഒരു ജൻമത്തിന്റെ മൊത്തം വേദനയും നെഞ്ചിലേറ്റു വാങ്ങി മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി നമ്മൾ ചെയ്യുന്നതെല്ലാം
നമ്മൾക്കെന്നും വേദനയും
മറ്റുള്ളവർക്കത് ഒരു പഴങ്കഥ മാത്രവുമാണെന്ന്....,
നാല്
ചുറ്റുമുള്ളവരുടെ സന്തോഷത്തിനു ശ്രമിച്ച് ജീവിതം കൊണ്ട് പെണ്ണിനോള്ളം വിഡ്ഢിയാകുന്ന മറ്റൊന്നില്ലാന്ന്...,
കൂടെ
തന്റെ ഇഷ്ടങ്ങളെ അറിയാതെ
പോകുന്ന ആ ഒരെയൊരാൾ താൻ തന്നെയാണന്നും.....!!!
****Jins vm****

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo