നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്ത്രീ ജന്മം


പള്ളിയുടെ ആൾത്താരക്കും തിരുരൂപത്തിനും മുന്നിൽ വെച്ച്
അയാളുടെ കൈകൊണ്ട് എന്റെ കഴുത്തിൽ മിന്നു കെട്ടുമ്പോൾ ഒരിക്കലും അതെന്റെ കഴുത്തിൽ നിന്ന് അഴിഞ്ഞു പോവരുതേയെന്നാണ് ഞാൻ കൈക്കൂപ്പി കർത്താവിനോട് പ്രാർത്ഥിച്ചത്....,
എന്നാൽ
നിറഞ്ഞ സ്വസ്ഥതയിൽ നിന്നും സ്ഥായിയായ അസ്വസ്ഥതയിലെക്കുള്ള കാൽ വെപ്പായിരുന്നു എനിക്ക് വിവാഹം....!
എന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങളെ പോലും പാടെ തകർത്തു കളഞ്ഞ ഒരു കൂട്ടിചേർക്കലായിരുന്നു അത്....,
ഇരയെ വേട്ടയാടിപ്പിടിക്കുന്ന ഒരു വേട്ടപ്പട്ടിയുടെ മനോഭാവത്തോടെയുള്ള രാത്രികൾക്ക് കൂട്ടിരിക്കാനായിരുന്നു
എന്റെ വിധി....!
അനുഭവിക്കുന്നവർക്ക് അത്രയേറെ അസഹ്യമായ അനുഭവമാണത്...,
സ്വന്തം ശരീരത്തെ പോലും നമ്മൾ സ്വയം വെറുത്തു പോകുന്ന സന്ദർഭം....,
അതിനേക്കൾ ഭേദം മരണമോ ജയിലോ ആണ്....!
എന്നിട്ടും എല്ലാം ഞാൻ സഹിച്ചു...,
സ്നേഹം കൊണ്ടുള്ള തലോടലിനു പകരം...,
അവർ ഉടമയും ഞാൻ അടിമയും മാത്രമായ് നീളുന്ന കുടുംബ ജീവിതം....,
എന്റെ അടിവയറിനു താഴെയുള്ള ആറിഞ്ചിൽ മാത്രം സ്നേഹം പ്രകടിപ്പിക്കുന്ന ഒരു ട്രിപ്പിക്കൽ മല്ലു ഹസ്ബന്റ് മാത്രമാണയാൾ...!
ഞാനെന്ന ഒരു മനുഷ്യജീവി ആ വീട്ടിലുണ്ടെന്ന് അയാൾ ഓർക്കുന്നതു പോലും സ്വന്തം അരക്കെട്ടിൽ ഉത്തേജനത്തിന്റെ ചലനം സംഭവിക്കുമ്പോൾ മാത്രമാണ്....,
സ്വന്തം ശരീരം തീർക്കുന്ന കാമവികാരത്തിന്റെ തള്ളിച്ചയിൽ പുറം തള്ളിയാൽ മാത്രം വികാരം ശമിക്കുന്ന അരയിലടിഞ്ഞു കൂടുന്ന സ്വന്തം കാമ വേസ്റ്റ് നിക്ഷേപിക്കാനുള്ള ഒരു വേസ്റ്റ് ബാസ്ക്കറ്റ് മാത്രമായിരുന്നു അയാൾക്ക് ഒരോ രാത്രിയിലും എന്റെ നഗ്നമായ ശരീരം....!
കുറച്ചു മാസങ്ങൾ കൊണ്ടു തന്നെ എല്ലാം മടുത്തിരുന്നു....,
മരണത്തെക്കുറിച്ചു പോലും ആലോചിച്ച്
ഉറക്കം നഷ്ടമായ രാത്രികളിലൊന്നിൽ എന്റെയുള്ളിൽ പുതു ജീവന്റെ തുടിപ്പുകൾ നാമ്പിട്ടത് ഞാനറിഞ്ഞു....,
അതോടെ ഭയം കൂടി കൂടി വന്നു,..
തലേലെഴുത്ത് തരിപ്പണമാക്കിയ എന്റെ ജീവിതത്തിൽ ഇനി ഇതു കൂടി വേണമോ എന്ന ചിന്ത എന്നെ കീറിമുറിച്ചു....,
ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു തീരുമാനമെടുക്കാനാവാതെ വന്നപ്പോൾ കുറച്ചാശ്വാസം തേടിയാണ് പള്ളിയിലെ കുർബാനക്കു പോയത്....,
മനസുമുഴുവൻ മരണം മാത്രമായിരുന്നു....!
പെട്ടന്നാണ് ചാട്ടുളി പോലെ പ്രസംഗത്തിനിടയിൽ അച്ഛൻ ഉച്ചരിച്ച ഒരു വാക്ക്യം മനസ്സിനകത്തേക്ക് ആഴ്ന്നിറങ്ങിയത്...!
" മരിക്കാനല്ല...,
ജീവിക്കാനുള്ള അതിശക്തമായ മാനസ്സീക കരുത്താണ് പ്രാർത്ഥനയിലൂടെ നാം ഒാരോർത്തരം ആർജിക്കേണ്ടതെന്ന്...."
അതു മനസ്സിൽ കൊണ്ടു,.....!
അതോടെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് എന്റെ കുഞ്ഞ് പിറന്നു....!
എന്നിട്ടും എന്റെ തലേലെഴുത്ത് എന്നെ പിൻ തുടർന്നു കൊണ്ടെയിരുന്നു.....!
ഒരു സ്ത്രീക്കു മാത്രം ദൈവം നൽകി അനുഗ്രഹിച്ച സഹന ശക്തി ഉപയോഗപ്പെടുത്തി മൂന്നു വർഷം കൂടി ഞാൻ പിടിച്ചു നിന്നു....,
പകൽ മുഴുവൻ മറ്റുള്ളവർക്കു മുന്നിൽ വെച്ച് സ്വയം വലിയവനാണെന്നു കാണിക്കാൻ
വിലകുറഞ്ഞ വാക്കുകൾ കൊണ്ട് കുത്തിനോവിക്കുകയും...,
ആളുകൾക്കിടയിൽ വെച്ച് പരിഹാസങ്ങൾ കൊണ്ട് തരം താഴ്ത്തി കെട്ടുകയും ചെയ്തിട്ട് പാതിരാത്രിയിൽ ഉറക്കത്തിന്റെ നടുവിൽ വെച്ച് സ്നേഹം കോരിത്തരണം എന്നു ആവശ്യപ്പെട്ടാൽ എങ്ങിനെ സാധിക്കാനാണ്....?
അയാൾക്കു വേണ്ടത് ഒരു സഹജീവിയേയല്ല ചാവി കൊടുത്താൽ അവരുടെ ഇഷ്ടങ്ങൾക്കൊത്ത് മാത്രം തുള്ളുന്ന ഒരു പാവയെയാണ്....!
അയാളുടെ സകല വിഴുപ്പും അലക്കി വെളുപ്പിക്കാനുള്ള ഒരു റിമോട്ട് കൺട്രോൾ മെഷീൻ.....!
ഇങ്ങനെ ജീവിക്കുന്നതിൽ അർത്ഥമില്ലെന്നു തീർത്തും ബോധ്യപ്പെട്ട ഞാൻ സ്വയം ഒന്നും തീരുമാനിക്കേണ്ടന്നു കരുതി...,
ആദ്യം കൂട്ടുക്കാരിയേ സമീപിച്ചു....,
അവൾ പറഞ്ഞത്...,
ഒരു കുടുംബമാവുമ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾ സർവ്വസാധാരണമാണെന്നും കുറച്ചൊക്കെ നമ്മൾ സഹിക്കണമെന്നുമാണ്....!
കറിയിൽ ഉപ്പു കൂടിയതിനു ചീത്തപറഞ്ഞ അമ്മായിഅമ്മക്കു ചായയിൽ വിമ്മ് കലക്കി കൊടുത്ത മൊതലാണ് ഈ സുവിശേഷം പ്രസംഗിക്കുന്നത്.....!
വീട്ടുക്കാരെ അറിയിച്ചപ്പോൾ....,
അനിയത്തിടെ കോഴ്സ് തീരാൻ ഒരു വർഷം കൂടിയുണ്ട് അതിനുശേഷം അവളുടെ കല്ല്യാണം കൂടി കഴിഞ്ഞിട്ട് ആലോചിക്കാമെന്ന്...,
ഞാനവിടെ വന്നു നിന്നാൽ നല്ല ചെക്കൻമാരാരും അവളെ കെട്ടാൻ വരില്ലാത്രെ....,
ഒരാളുടെ ജീവിത്തതിൽ സംഭവിച്ചേക്കാവുന്ന ചില പ്രശ്നങ്ങളേ പോലും അംഗീകരിക്കാൻ മാനസീക വളർച്ചയും കഴിവും ഇല്ലാത്തവനാണോ
ഈ നല്ല ചെറുക്കൻ...?
ഇതെന്ത് ലോകം....?
അവരൊന്നു സഹകരിച്ചിരുന്നെങ്കിൽ അവർക്കൊരു ബുദ്ധിമുട്ടും വരുത്താതെ എവിടെയെങ്കിലും പേയിങ്ങ് ഗസ്റ്റ് ആയി താമസ്സിച്ചു എന്തെങ്കിലും ജോലി എടുത്ത് കുറച്ച് സമാധാനായി ജീവിക്കാമായിരുന്നു...
പിന്നെ പോയത് നേരെ പള്ളിയിലെക്കാണ് പള്ളിയിൽ വെച്ച് അച്ഛൻ പറഞ്ഞത്...,
ദൈവം ചേർത്തു വെച്ചത് പിരിക്കാൻ നമുക്കവകാശമില്ലെന്നാണ്....."
ചിലപ്പോൾ അച്ഛൻ പറഞ്ഞതു ശരിയായിരിക്കാം പള്ളി തന്നെ പിരിച്ചു കൊടുക്കാനും കൂടി തുടങ്ങിയാൽ ആഴ്ച്ചയിൽ ഒരു ഞായറാഴ്ച്ച പോരാതെ വരും....!
എല്ലാവരും പിന്തള്ളിയതോടെ ഞാൻ ഒറ്റപ്പെട്ടു....!
ഒരു തീരുമാനം കൈക്കൊള്ളാനാവാതെ കുഴങ്ങി...,
തന്റെ പ്രശ്നങ്ങൾ തന്റെ അതേ ഉൾക്കാഴ്ച്ചയോടെ മറ്റാരും മനസിലാക്കാൻ ശ്രമിക്കില്ലെന്നു മനസ്സിലായതോടെ...,
അവസാനം ദൈവത്തെ തന്നെ സമീപിക്കാൻ തീരുമാനിച്ചു....!
ബൈബിൽ നെഞ്ചോട് ചേർത്തു പിടിച്ച് ഉള്ളുരുകി ഞാൻ പ്രാർത്ഥിച്ചു....!
പ്രാർത്ഥനക്കൊടുവിൽ ബെബിൽ ഞാൻ നിവർത്തി....,
അതിൽ തെളിഞ്ഞത് ഇതായിരുന്നു....,
മത്തായി 18 : 9 നിന്റെ കൈയോ കാലോ നിനക്ക് ഇടർച്ച ആയാൽ അതിനെ വെട്ടി കളയുക , രണ്ടു കൈയും ഉള്ളവനായി നിത്യഗ്നിയിൽ വീഴുന്നതിനേക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കിടക്കുന്നത് നിനക്ക് നന്ന് "..!!!!
അതോടെ ബൈബിൾ അടച്ചു വെച്ച്
ഞാൻ എഴുന്നേറ്റു....!
==JINS VM==

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot