നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയമെ... മാപ്പ്.


" ഒരാങ്ങളയെപ്പോലെയാണ്,നിന്നെ കാണുന്നത് "
വിശ്വാസം വരാതെ ഞാനാമുഖത്തേയ്ക്ക് നോക്കി. പ്രതീക്ഷകൾനശിച്ചുപോയെന്ന ഭാവം.
ശരീരം തളരുന്നത് പോലെതോന്നി. കേട്ട് മടുത്ത പഴഞ്ചൻവാക്കുകളാണെങ്കിലും ഇടുത്തിപോലെ ഹൃദയത്തെ പൊള്ളിച്ചു.
എനിക്കാരായിരുന്നു അവൾ..?
മദ്രസയിൽ പഠിക്കുമ്പോൾ തൊട്ട് ഈ മൊഞ്ചത്തി എന്റെ ഉള്ളിൽ ഉണ്ട്.
നിറയെപൂക്കളുള്ള തട്ടവുമിട്ട് ,അ വിടർന്നകണ്ണിൽ കൺമഷികൊണ്ട് നീളത്തിൽകണ്ണെഴുതി, മുട്ടോളം എത്തുന്നപാവാടയും ,ബ്ലൗസുമിട്ടുവരുന്ന മുംതാസ്.
അ കളിക്കൂട്ട്കാരിഎട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ ഹൃദയം സൂക്ഷിപ്പ് കാരിയായ് മാറി...
അവൾ എന്റെ എല്ലാമായ് മാറി.. അവളുടെ കൊഞ്ചലുകളെ ഞാൻ സ്നേഹിച്ചു.
അവളുടെ പരിഭവങ്ങളെ ഞാൻ ചേർത്തണച്ചു.
മുഹബ്ബത്തിൻ മുന്തിരിത്തോപ്പിലൂടെ പാറിപറന്ന് സ്വപ്നങ്ങൾ ഒരു പാട് നെയ്തു..
"അവൾ നിനക്കുള്ള താടാ.." സുഹൃത്തുക്കളും ,ബന്ധുക്കളും ഞങ്ങളിൽ അശിർവാദങ്ങൾ ചൊരിഞ്ഞു കൂട്ടി.
"നമ്മൾ എന്നെങ്കിലുംപിരിയുമോ ?"രസത്തിനാണ് അങ്ങനെ ചോദിച്ചത്.
കുറച്ച് നേരത്തെ മൗനം വെടിഞ്ഞ് അവൾ പതിയെപറഞ്ഞു.
" അറിയില്ല പക്ഷെ ഒന്നറിയാം അന്ന് എന്റെ മരണമായിരിക്കും "
അ കണ്ണുകളിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ താഴെ വീണുടഞ്ഞു.
ഒൻപത് വർഷങ്ങൾ..
അവൾ മാത്രമായിരുന്നു എന്റെ ലോകം.
ഒരു നേരമെങ്കിലും കാണാതിരിക്കാനാവില്ലായിരുന്നു.
അങ്ങനെയുള്ള അവളാണ് ഇപ്പോൾ മുഖത്ത്നോക്കി ' ആങ്ങള യെപ്പോലെയാണ് 'എന്ന് പറഞ്ഞത്.
കുറച്ച് നാൾ മുൻപാണ് മുംതാസിന്റെ വീട്ടുകാർ ഞങ്ങളുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞത്.
പള്ളിയിൽ സുബ്ഹിനിസ്ക്കാരംകഴിഞ്ഞ്.മുംതാസിന്റെ വാപ്പയോട് തുറന്ന് പറഞ്ഞു.
"മുംതാസിനെ എനിക്ക് തരണം. പൊന്ന് പോലെ നോക്കിക്കൊള്ളാം. ഞങ്ങളെപിരിക്കരുത് "
ഇത്രയും മുഖത്ത് നോക്കാതെ പറഞ്ഞു കഴിഞ്ഞപ്പോൾ സത്യത്തിൽ കരഞ്ഞ് പോയിരുന്നു. ഒരു പൊട്ടിത്തെറിപ്രതീക്ഷിച്ച എനിക്ക് തെറ്റി.
അദ്ദേഹംദേഷ്യപ്പെടുകയോ തട്ടിക്കയറുകയോ ചെയ്തില്ല. തോളിൽ തട്ടികൊണ്ട്
സാവധാനം പറഞ്ഞു.
"നിന്നെ എനിക്കിഷ്ട്ടാ ..
നിന്റെ ബാങ്ക് വിളി എനിക്ക് ഇഷ്ട്ടാ."
[ അന്ന് ദീനീബോധമുള്ള യുവാവ് ആയിരുന്നു. ഗൾഫിലെക്കെ ബാങ്ക് വിളിക്കുന്നത് അനുകരിച്ച് നല്ലഈണത്തിൽ ഞാനും ബാങ്ക് വിളിച്ചിരുന്നു ]
"പക്ഷെ മുംതാസ് പറയുന്നത് അങ്ങനെ ഒന്നും ഇല്ലാ എന്നാണല്ലോ " അദ്ദേഹം പറഞ്ഞ് നിർത്തി.
" അത് അവൾ പറയട്ടെ " എന്നിലെ കാമുകൻ ഉണർന്നു..
അതിനായ് കൂടീയ ഈ സഭയയിൽ,രണ്ട് പേരുടെയും കുറച്ച് ബന്ധുക്കളുടെയും മുന്നിൽ വച്ചാണ്. അവൾ ഇത് പറഞ്ഞത്.
"ശ്ശെ.. ഇതെന്ത് കഥ ?ഇവൾ എന്താ ഇങ്ങനെ പറയുന്നത് ? എവിടെ എക്കെ പോയിട്ടുണ്ട് ഇവർ. എന്തെക്കെ ചെയ്തിരിക്കുന്നു. ആരും അറിഞ്ഞില്ലാ എന്നാണോ ??. " എല്ലാവരോടുമായ് എന്റെ വാപ്പാ ചോദിച്ചു.
"നീ അങ്ങ് പറഞ്ഞ് കൊട് എല്ലാം " എന്റെ അവസ്ഥ കണ്ടാവണം എന്നോടായ് പറഞ്ഞു.
മുഖമുയർത്തി മുംതാസിനെ നോക്കി..
അവളുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നു. പക്ഷെ കൈകൾ കൊണ്ട് ആഗ്യം കാണിക്കുന്നു. "പറഞ്ഞോ ,പറഞ്ഞോ ..". എന്ന്. എന്ത് വേണേലും പറയാം.പക്ഷെ,
എന്റെ പെണ്ണാണവൾ എന്നും ..ഇത്രയും പേരുടെ മുന്നിൽ ഞങ്ങളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞ് അവളെ മോശക്കാരിയായ് ചിത്രികരിക്കാൻ മനസ്സ് അനുവദിച്ചില്ല.
ഒന്നു മാത്രം ചോദിച്ചു..
"ഇന്നലെ വരെ നിനക്ക് ഞാൻ അങ്ങള ആയിരുന്നോ ?"
എന്നിൽ നിന്നും മിഴികൾമാറ്റികൊണ്ട് അവൾ തീർത്ത് പറഞ്ഞു.
"അല്ല.. " വിജയശ്രിലാളിതനെപ്പോലെ ഞാനവളുടെ വാപ്പായുടെ മുഖത്ത് നോക്കി.ആ തല താഴ്ന്നു.
" പക്ഷെ ഇപ്പോ ആങ്ങളയെപോലെയാണ് " അവൾ ബാക്കി കൂടി പൂരിപ്പിച്ചു.
ശരിക്കും അത് കേട്ട് ഹൃദയംപൊട്ടിപ്പോയ്.
എന്റെ മുംതാസിനായ് മനസ്സിൽകെട്ടി ഉയർത്തിയ അ താജ്മഹൽ തകർന്ന് വീഴുന്നത് ഞാൻ അറിഞ്ഞു.. പൊട്ടിക്കരയും എന്ന് തോന്നി എന്നിട്ടും പറഞ്ഞ് ഒപ്പിച്ചു.
"എന്റെ ശാപം എന്നും നിന്നിലുണ്ടാവും..."
അത് ഏറ്റു. അവൾക്കരയുന്നു. പൊട്ടിക്കരഞ്ഞ് കൊണ്ട് അകത്തേയ്ക്ക് പോയ്..
" ശപിക്കാൻ നീ ആരാ ദുർവ്വാസാവ് മഹർഷി യോ.. ?" അവളുടെ ഉമ്മുമ്മയുടെ ആഫലിതം സഭയിൽ ചിരി പടർത്തി. പക്ഷെഎന്നിൽ കോപത്തിൻ ജ്വാലകൾ ആളിക്കത്താൻ തുടങ്ങിയിരുന്നു.
നോവുന്ന മനസ്സുമായ്പുറത്തിറങ്ങി..
ഈസമയംഅവളുടെവാപ്പാ എന്റെ അടുത്തെത്തി
രഹസ്യമായ് മടിയോടെചോദിച്ചു..
"അല്ല ,,,നിങ്ങൾ അരുതാത്തതെങ്കിലും ചെയ്തിട്ടുണ്ടോ ???"
ആ ചോദ്യം പഴയ ഓർമ്മകളിലേയ്ക്ക് കൊണ്ട് പോയ്.
ഒരു മഴയുള്ള സന്ധ്യയിൽ. നനയാതിരിക്കാൻ ഞങ്ങൾകയറിനിന്നത്ആൾ താമസമില്ലാത്തഒരു വീട്ടിലായിരുന്നു. കുളിരുള്ള ആ സന്ധ്യയിൽ തൊട്ടൊരുമിനിന്ന് പ്രണയിക്കുമ്പോൾ അപ്രതീക്ഷമായാണ് ആ കാഴ്ച കണ്ടത്.അ നിറഞ്ഞ മാറിലൂടെ ഒരു ഉറുമ്പ്ഓടിക്കളിക്കുന്നു..
പെട്ടെന്ന് അതിനെ തട്ടിക്കളായാനായ് കൈ ഉയർന്നെങ്കിലും അവളുടെ കൈപിടിച്ച് ആ കൈകൾ കൊണ്ടാണ് ആ ഉറുമ്പിനെ തട്ടിമാറ്റിയത്.. അപ്പോൾ അവളുടെ മുഖത്തുണ്ടായ അഭാവം.. ഇന്നും മനസ്സിലുണ്ട്.. ആ കണ്ണുകൾ അടഞ്ഞിരുന്നു.
എനിക്കെടുക്കാമായിരുന്നു.. എന്തും.
പക്ഷെ .. അത്മാർത്ഥ പ്രണയം അതിനനുവദിച്ചില്ല.
" ഇല്ല ,അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. ഇനി എന്റെ ശല്ല്യം ഉണ്ടാവില്ല " അത് അല്പം ഉറക്കെ തന്നെ പറഞ്ഞു. മുംതാസ് കേൾക്കുവാനായ്..
കുറച്ച്നാൾകഴിഞ്ഞ് ഒരു വിവാഹവീട്ടിൽവച്ച് അവൾ എന്റെ അടുത്തെത്തി.
എന്നോട് എന്തോ പറയുവാൻശ്രമിച്ചു.
പ്രണയ തകർച്ചയിൽ നിന്നും ഒരു വിധം കരകയറി വരുന്ന ഞാൻ അവളെ കണ്ടില്ലാഎന്ന് നടിച്ചു.. നടന്ന് നീങ്ങുന്നഎന്നെ തന്നെനോക്കിനിൽക്കുന്ന അവളെ ഞാൻ മനക്കണ്ണിൽ കാണുന്നുണ്ടായിരുന്നു..
അതിൽ പിന്നെ ഈ പന്ത്രണ്ട് വർഷത്തിനുള്ളിൽ ഇന്നെവരെ അവളെഞാൻ കണ്ടിട്ടില്ല..
അവൾ എന്താണ് എന്നോട് പറയാൻ ശ്രമിച്ചത് ??
അവളുടെ വാപ്പാ എന്തിനാണ് ആ ചോദ്യം എന്നോട് ചോദിച്ചത്...??
ഇപ്പോഴും അതിനുത്തരം എനിക്ക് കിട്ടിയിട്ടില്ല.
എത്ര പറിച്ചെറിഞ്ഞാലും.. വീണ്ടും വിങ്ങുന്ന നോവായ്.. തെളിയുമുളളിൽ എന്റെ മുംതാസ് അത്
അന്നും .. ഇന്നും... എന്നും.
ശുഭം.
നിസാർ VH
[ഇത് എനിക്ക് മാത്രം അവകാശമുള്ളകഥയാണ്.
കാരണം ഇതെന്റെ കഥയാണ് ]

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot