Slider

ഉസ്ത്താദ് ,!! (മിനിക്കഥ ) !

0

ഉസ്ത്താദേ, !!
ദയനീയമായ നീട്ടിയുളള ഒരു വിളി കേട്ടാണ്
ഉസ്ത്താദ് അകത്ത് നിന്ന് പളളി മുറ്റത്തേക്ക് ഇറങ്ങി വന്നത്,!!
ഉസ്ത്താദേ, !! ആഗതൻ വീണ്ടും വിളച്ചു,
എന്താടാ ബശീറേ, നീ കാര്യം പറയ്,!
ആയിശു പ്രസവിച്ചു,!!
അൽഹംദുലില്ലാ, എന്താണ് കുട്ടി !?
എന്റെ ഉസ്ത്താദേ , ഇതും പെണ്ണാ, ഉസ്ത്താദ് ഉറപ്പ് പറഞ്ഞതല്ലേ ഇത് ആൺ കുട്ടിയായിരിക്കുമെന്ന്,! ഇപ്പം എന്തായി പെൺമക്കൾ മൂന്നായി പൊരേല്, !!
_'*എടാ ബശീറേ, വാ കീറിയ ദെെവം ,,,,
വേണ്ട വേണ്ട, പഴഞ്ചൊല്ല് പറയല്ലേ, കഴിഞ്ഞ തവണ അയിശൂന്റെ പ്രസവം നിർത്താമെന്ന് പറഞ്ഞപ്പോൾ ഉസ്ത്താദ് ഒറ്റ ആള് പറഞ്ഞതു കൊണ്ടാ അത് വേണ്ടാന്ന് വച്ചത്, അടുത്ത കുട്ടി ആൺ കുട്ടിയാണെന്ന് കണക്ക് നോക്കി പറഞ്ഞത് ഉസ്ത്താദല്ലേ , ഇപ്പം എന്തായി, !!?
നീണ്ട താടിരോമങ്ങളിലൂടെ വിരലുകളോടിച്ച് ഉസ്ത്താദ് പളളിക്കകത്തേക്ക് കയറി പോയി,
ബഷീറിന് വിഷമം തോന്നി, തന്റെ വാക്കുകൾ ഉസ്ത്താദിനെ വിഷമിപ്പിച്ചോ?
പെട്ടന്ന് ഉസ്ത്താദ് പുറത്തേക്ക് ഇറങ്ങി വന്നു,
ബഷീറിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു,
_'*നീ സങ്കടപ്പെടേണ്ട, ഇൻ ശാ അളളാഹ്,
ഞാൻ പറയുന്ന കാര്യം നീ അനുസരിക്കുമോ ??
തീർച്ചയായും !
അയിശൂന്റെ പ്രസവം നിർത്തരുത്, !
എന്നു പറഞ്ഞാൽ,
ട്രെെ എഗെയ്ൻ, !
അതാരാ ഉസ്ത്താദേ,
അതാരു മല്ല, എടാ ബശീറേ നീ ഒന്നു കൂടി ശ്രമിക്കണം, സുന്ദരനായ ഒരാൺ കുഞ്ഞ് നിനക്കുണ്ടാകും, ഇത് ഉറപ്പാണ്, ! ഒറ്റ തവണ, ഒരിക്കൽ കൂടി ചുട്ട കോഴിയെ പറപ്പിച്ച വാളാഞ്ചേരി ഉസ്ത്താദാ പറയണെ, !!
ശരിയാണോ ഉസ്ത്താദേ , ബഷീറിന് ആകാംക്ഷയും, സങ്കടവും ഒന്നിച്ച് വന്നു,
നിനക്ക് ഒരു തവണ കൂടി ഒന്ന് ശ്രമിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ? ഉസ്ത്താദ് ചോദിച്ചു,
ഇല്ല, ഉസ്ത്താദേ, ഒരാൺ കുഞ്ഞ് ഉണ്ടായി കാണാനുളള എന്റെ ആഗ്രഹം എത്രയാണന്ന് ഉസ്ത്താദിനറിയാലോ, ഞാനിപ്പോൾ തന്നെ ശ്രമിക്കാം,
ഇപ്പം വേണ്ടാ ഇത് ഞാനാ, അയിശുവല്ലാ, എന്നാൽ പൊയ്ക്കോ, മന്ത്രങ്ങൾ ഞാൻ ചെയ്തോളാം, നീ തന്ത്രങ്ങൾ ചെയ്യുക,
ശരി ഉസ്ത്താദേ,=====
====
ഒരു വർഷത്തിനു ശേഷം ,
ഉസ്ത്താദേ ,!
ദയനീയമായ നീട്ടിയുളള വിളി കേട്ടാണ് ഉസ് ത്താദ് പുറത്തേക്ക് വന്നത്,
ഉസ്ത്താദേ അയിശു പ്രസവിച്ചു,
അല്ലാഹുവിന് സ്തുതി , എന്താ കുട്ടി, ഉസ്ത്താദ് ചോദിച്ചു,
ചുട്ട കോഴീനെ പറപ്പിക്കണെ ഉസ്ത്താദല്ലേ ,
ദയവ് ചെയ്ത് എന്നെ എങ്ങോട്ടെങ്കിലും ഒന്ന് പറപ്പിക്ക്, എനിക്ക് വയ്യ, അയിശു പ്രസവിച്ചു
ഇരട്ടകുട്ടികളാ രണ്ട് പെൺകുഞ്ഞുങ്ങൾ !!-
ഇപ്പം മൊത്തം അഞ്ചായി പൊരേല് ,
ഇനിയും ഞാൻ ട്രെെ ചെയ്യണോ ഉസ്ത്താദേ, !!! ബഷീർ പറഞ്ഞ് തീർന്നതും ഉസ്ത്താദ് പളളിക്കകത്തേക്കൊരു പാച്ചിൽ, അല്പ്പ നേരം കഴിഞ്ഞപ്പോൾ ശര വേഗത്തിൽ കെെയ്യിലൊരു കിത്താബുമെടൂത്ത് പുറത്തേക്ക് വന്നിട്ട് പറഞ്ഞു,
എന്റെ മന്ത്രങ്ങൾ വിജയിച്ചില്ലാ, ബശീറേ അളളാണെ സത്യം ഞാൻ മന്ത്രം തൊഴിൽ നിർത്തി,
ഉസ്ത്താദിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ബഷീറതിന് മറുപടി പറഞ്ഞു,
ഞാൻ ട്രെെ ചെയ്തതൊന്നും വിജയിച്ചില്ല, ഉസ്ത്താദേ. അളളാണെ സത്യം ,
അയിശു പ്രസവം നിർത്തി, !!
അത്രയും പറഞ്ഞ് മുണ്ടും മടക്കി കുത്തി ബഷീറൊരു നടത്തം, !!
ചെറു ചിരിയോടെ ഉസ്ത്താദ് പളളിക്കകത്തേക്കും കയറി പോയി, !
========
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo