നോക്കിയെടാ അയാളിന്നും കുബൂസ് തൈരിൽ മുക്കി തിന്നുകയാണു....
അലിക്കാ നിങ്ങൾക്കീ കുബൂസ് തിന്നിട്ട് മടുപ്പൊന്നുമില്ലെ രാവിലെയും ഉച്ചക്കും വൈകിട്ടും ഇത് തന്നെ ....
മാസം വെറും മുന്നൂറു ദിർഹംസ് തരാനുള്ള മടിക്കൊണ്ടല്ലേ ഇയാളിങ്ങനെ കുബൂസ് മാത്രം തിന്ന് വെള്ളവും കുടിച്ച് ജീവിക്കുന്നത്....വല്ലാത്തൊരു പിശുക്കൻ തന്നെ ഇയാൾ..
അലീക്ക വയസ് നാൽപത് കഴിഞ്ഞു കാണും എന്റെ കമ്പനിയിലെ സീനിയർ സ്റ്റാഫാണു കൂട്ടത്തിൽ ഉയർന്ന സാലറിയും അദ്ദേഹത്തിനു തന്നെ ..
കൂട്ടത്തിൽ എറ്റവും കൂടുതൽ അപമാനിച്ചത് ഞാനാണു എന്നും കുബൂസിന്റെ വിഷയം പറഞ്ഞ് അയാളെ ഒന്ന് കൊട്ടിയില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല ..എത്ര പറഞ്ഞാലും ഒരു ചെറുപുഞ്ചിരി മാത്രമാണു മറുപടി ..
അലീക്കയുടെ പിശുക്ക് കമ്പനിയിൽ സ്ഥിരം ചർച്ചയാണു അയാളുടെ അസാനിധ്യത്തിലും ഞങ്ങളിത് പറഞ്ഞു ചിരിക്കും ഇങ്ങനെയുമുണ്ടൊ പണത്തിനൊട് മനുഷ്യർക്ക് ആർത്തി നല്ല ഭക്ഷണം പോലും കഴിക്കാതെ സമ്പാദിച്ചിട്ട് എന്തു ചെയ്യാനാണു മരിക്കുന്ന സമയത്ത് കൊണ്ടു പോകാനണോ...
അതിനിടെയാണു സഹോദരിയുടെ കല്ല്യാണത്തിനു നാട്ടിലേക്കുള്ള എന്റെ യാത്ര .... അലീക്ക വന്ന് എന്റെ കുറച്ച് സാധനങ്ങൾ എടുക്കുമൊടാ എന്ന് ചോദിച്ചിരുന്നു എനിക്ക് അയാളൊട് ഇല്ല എന്ന് പറയാൻ തോന്നിയില്ല ...മോൾക്കുള്ള കുറച്ച് സാധനങ്ങളാണെന്നാണു പറഞ്ഞത് അലീക്കയുടെ വീട് കൊല്ലത്താണു കണ്ണൂരുള്ള എന്റെ കയ്യിൽ അയാൾക്ക് ഇതൊക്കെ കെട്ടി വെച്ച് തരണ്ട കാര്യമുണ്ടൊ നാട്ടുക്കാരാരെങ്കിലും പോകുമ്പോൾ കൊടുത്തയച്ചാൽ പോരായിരുന്നോ ഞാനിങ്ങനെ മനസ്സിൽ പിറുപിറുത്തു...
ആകെയുള്ളത് 20 ദിവസത്തെ ലീവാണു കല്ല്യാണ തിരക്കും കഴിഞ്ഞെ ഞാൻ പോകുകയുള്ളു എന്ന് അലിക്കയൊട് പറഞ്ഞിട്ടാണു ഞാൻ സാധങ്ങൾ വാങ്ങിച്ചത്....
നാട്ടിലേത്തി പെങ്ങളെ കല്ല്യാണമൊക്കെ കഴിഞ്ഞ് തിരിച്ചു വരാൻ രണ്ടു ദിവസം ബാക്കിയുള്ളപ്പോൾ ഞാൻ അലിക്കയുടെ വീട്ടിലേക്ക് പോയി ട്രയിനിറങ്ങി അയാളു തന്ന നമ്പറിൽ വിളിച്ച് ഭാര്യയാണു ഫോണെടുത്തത് .....
കൃത്യമായി അഡ്രസ്സ് പറഞ്ഞു തന്നിരുന്നു ആ സ്ത്രീ ഓട്ടോയും പിടിച്ച് വീട്ടിലേക്ക് നീങ്ങി ഒരു കോളനിയിലേക്കാണു ഓട്ടോക്കാരൻ എന്നെ കൊണ്ടുപോയത് ...
ഇവിടെ ചോദിച്ചാൽ മതി നിങ്ങൾ പറഞ്ഞ സ്ഥലമെത്തി ഞാൻ ഓട്ടോയിൽ നിന്നിറങ്ങി സാധങ്ങളുo എടുത്ത് കണ്ണുകളൊടിച്ച് നോക്കി ഒരു മനുഷ്യർ പോലുമില്ല... അവിടെ എന്നിക്ക് ഉള്ളിലൊരു ഭയം മുളപൊട്ടിയിരുന്നു ഒരു പരിചയവും ഇല്ലാത്ത സ്ഥലം ആകെ വൃത്തിഹീനമായ അന്തരീക്ഷം.. ഓടവെള്ളം നിറഞ്ഞൊഴുകി കൊതുക് വളർത്തു കേന്ദ്രമാണെന്ന് തോന്നും ഒറ്റയടിക്ക്.. എന്റെ മനസ്സിൽ ഓടിയെത്തിയത് അലീക്ക ഇത്രയും പിശുക്കി ജീവിച്ചിട്ടും ഇതാണോ അവസ്ഥ എന്നതാണു....
പെട്ടന്നാണു ഒരു വിളി വന്നത് ഇങ്ങൊട്ട് വന്നോള്ളു ഇതാണു ഞങ്ങളുടെ വീട് അലിക്കയുടെ ഭാര്യയാണു എനിക്ക് കുറച്ച് ആശ്വാസമായി പെട്ടെന്ന് സാധങ്ങൾ ഏൽപ്പിച്ച് സ്ഥലം കാലിയാക്കണമെന്ന ലക്ഷ്യമേ എനിക്കുണ്ടായിരുന്നുള്ളു...
വീട്ടിലെത്തിയ എന്നെ അവർ സന്തോഷത്തോടെ സ്വീകരിച്ചു.. ഭക്ഷണത്തിനു ക്ഷണിച്ചു ഞാൻ വിളിച്ചതു മുതൽ അടുക്കളയിൽ നിന്ന് തിരക്ക് പിടിച്ച് എന്തൊക്കയൊ ഉണ്ടാക്കി വെച്ചിട്ടുണ്ട് പാവം...
ഒഴിഞ്ഞു മാറാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും ഇത്ത പറയുന്നുണ്ട് അലീക്ക പ്രതേകം പറഞ്ഞിട്ടുണ്ട് ഭക്ഷണം കൊടുക്കാതെ തിരിച്ചയക്കരുതെന്ന് നീ കഴിക്കാതെ പോയാൽ എനിക്ക് ചീത്ത കിട്ടും ..
വല്ലാത്തൊരു പരീക്ഷണമാണല്ലൊ എന്ന് ഓർത്ത് അതിനു വഴങ്ങി ഇത്ത കാര്യയിട്ട് സൽക്കരിക്കുന്നുണ്ട് എന്നെ .....വിളമ്പുന്നതിനിടെ അകത്തു നിന്നൊരു വിളികേട്ടു ഉമ്മാ ഉമ്മാ വ്യക്തതയില്ലാത്ത ശബ്ദം മുറിഞ്ഞ് മുറിഞ്ഞ് കേൾക്കാം പെട്ടെന്ന് ഇത്ത അകത്തേക്ക് പോയി .....
മോളെ ഫാത്തി എന്താട വിളിച്ചെ നീ പിന്നെയും മുള്ളിയൊ ഉമ്മ ഉടുപ്പ് മാറ്റി തരാട്ടോ....
ന്റെ പൊന്നു മോൾക്ക് പുതിയ ഉടുപ്പ് ബാപ്പ അയച്ചിട്ടുണ്ട് ..
ഭക്ഷണം കഴിച്ചു പോകാനിറങ്ങിയ എന്നോട് മോളെ കാണുന്നില്ലെ എന്നു ചോദിച്ചു ഇത്ത....
എനിക്ക് കുട്ടികളെ വലിയ ഇഷ്ടമാണു ഞാനും അകത്തേക്ക് കയറി ....
ആ കാഴ്ച്ച കണ്ട് എന്റെ ശരീരം തളുരുന്നതായി തോന്നിയിരുന്നു തടിച്ചു വീർത്ത തലയും വളഞ്ഞൊടിഞ്ഞ കൈകളും വീർത്തു ചാടിയ വയറുമായി ഒരു ദയനീയ രൂപം
അലങ്കോലമായ പല്ലുകൾ പുറത്ത് കാട്ടി അവളെന്തൊ പറയുന്നുണ്ട് എന്നെ ഇടക്ക് ചൂണ്ടി കാണിക്കുന്നുമുണ്ട് ....
കണ്ണുനീർ പൊഴിയാൻ തുടങ്ങിയിരുന്നു എനിക്ക് ....
ഇതാ ഞങ്ങളുടെ മോൾ പത്ത് വയസായി ഇക്ക പറഞ്ഞിരുന്നു മോളെ കാണിക്കണം എന്ന് ....ഇങ്ങനെയൊന്നും അല്ലായിരുന്നു ഞങ്ങളുടെ ജീവിതം അലീക്കാക്ക് ബിസിനസ്സായിരുനു വലിയ വീടും കാറും സ്വത്തുമൊക്കെയുള്ള നല്ലൊരു ജീവിതായിരുന്നു ഞങ്ങളുടേത് എല്ലാം എന്റെ പൊന്നു മോൾക്ക് വേണ്ടി വിറ്റതാണു ....
ചികിത്സിച്ച് കടം കേറി അവസാനം ലോണും എടുത്ത് ചികിത്സ തുടർന്നു അത് തിരിച്ചടക്കാനവതെ വീടും സ്വത്തും പോയി ഇപ്പോൾ ഈ കോളനിയിലാ രണ്ട് വർഷമായിട്ട് .....എന്തൊക്കെ നഷ്ടപെട്ടാലും മോൾക്ക് വേണ്ടിയല്ലെ...
ജനിച്ച സമയത്ത് എല്ലാരും പറഞ്ഞത ഇതൊരു ബാധ്യതയാകും കൊന്നുകളഞ്ഞേക്കാൻ അലീക്കയും ഞാനും ജീവൻ കൊടുത്തും ന്റെ പൊന്നു മോളെ സംരക്ഷിക്കും ....
ഇത്ത സംസാരത്തിനിടെ അറിയാതെ കരഞ്ഞു പോയിരുന്നു കണ്ണുനീർ തുടച്ച് മോളുടെ വായിലേക്ക് സ്പൂണിൽ പാൽ ഒഴുച്ചു കൊടുക്കുന്നുണ്ട് ....പുറത്തേക്ക് ഒലിച്ചിറങ്ങുന്നവ ആ ഉമ്മ തുണികൊണ്ട് തുടച്ചു കൊടുക്കുകയാണു..
ഞാൻ ആ ദയനീയ രൂപത്തെ ഒന്നുകൂടി നോക്കി എനിക്ക് കരച്ചിലു പൊട്ടിയിരുന്നു ലോകത്ത് ഇതുപോലെ ഒരു കരങ്ങളിലേക്ക് എൽപ്പിച്ച ദൈവത്തൊട് നന്ദി പറഞ്ഞു....
ഇതിനു വേണ്ടിയാണല്ലൊ അയാൾ പിശുക്ക് കാണിച്ചെതെന്ന് അറിഞ്ഞപ്പോൾ ഒരു നൂറു വട്ടം മനസ്സിൽ നമ്മിച്ചു പോയി അലീക്കയെ...
തിരിച്ചെത്തി അലീക്കയെ കെട്ടിപിടിച്ചു കുറെ നേരം കരഞ്ഞു മാപ്പ് പറഞ്ഞു ഇതുപോലൊരു വലിയ മനുഷ്യനെ വേദനിപ്പിച്ചതിനു....
"അൻസാർ പെരിങ്ങത്തൂർ"
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക