Slider

കോരന് കഞ്ഞി കുമ്പിളിൽ തന്നെ

0

സിനിമാ നടിക്ക് കാൻസർ വന്നതും അതിനെ അതിജീവിച്ച കഥയും സാഹിത്യ ഭംഗിയിൽ വിവരിച്ചത് കണ്ടു. നല്ലത് തന്നെ.
സിനിമ നടിയുടെ/നടന്മാരുടെ പട്ടിയും പൂച്ചയും വരെ വാർത്തയിൽ നിറയുമ്പോൾ. അവരുടെ അടിവസ്ത്ര നിറം പോലും ഏതാണെന്ന് നോക്കി നടക്കുന്ന ക്യാമെറക്കണ്ണുള്ള മാധ്യമങ്ങളോടും അവരുടെ ചിറ്റമ്മ നയത്തോടും എന്താണ് തോന്നുന്നതെന്നു പറയാനാവുന്നില്ല.
നീതിവർത്തികളായ പത്രപ്രവർത്തർക്ക് എന്റെ ബഹുമാനവും ഉണ്ട്.
എന്നാൽ ഒന്നര വയസുള്ള ഒരാൺ കുട്ടിയും 3 വയസ്സുള്ള ഒരു പെൺകുട്ടിയുമായപ്പോൾ, അവരുടെ അച്ഛൻ മരിക്കുകയും 22 വയസ്സുള്ള ആ സ്ത്രീക്ക് ജീവിക്കാനായി കൂലിപ്പണിക്ക് പോകേണ്ടി വന്നതും. തളരാതെ പതറാതെ പണിയെടുത്ത് മക്കളെ പോറ്റി വളർത്തി അവർക്ക് ഭാവിയുണ്ടാകുകയും ചെയ്ത ആ സ്ത്രീയെ മാധ്യമങ്ങൾ കാണില്ല.
ഇതെന്താടോ ജീവിത വിജയമല്ലേ? അമേരിക്കയിൽ പോയി രോഗം മാറി വരുന്നത് മാത്രമോ വിജയ മാഹാത്മ്യം ?
വിവാഹം കഴിച്ച് മക്കളേം ഉണ്ടാക്കി കഴിഞ്ഞപ്പോൾ ഭർത്താവ് അന്യസ്ത്രീകളുടെയൊപ്പം ഒളിച്ചോടിയപ്പോൾ , ആദ്യമൊന്നു പതറിയെങ്കിലും, ഉത്തരവാദിത്വം ഏറ്റെടുത്ത് പഴികൾക്കിടയിലും പരിഹാസങ്ങൾക്കിടയിലും ജീവിത വിജയം നേടിയ ആ സ്ത്രീയെ ഒരു പത്രക്കാരും കണ്ടില്ല. കാണില്ലല്ലോ ....ആരും കാണില്ല ...
ഇതും ജീവിത വിജയമല്ലേ?
വെള്ളക്കോളറുള്ളവൻ തുമ്മിയാൽ അതും വാർത്തയാക്കുന്ന , ആ വാർത്ത കണ്ട് സിനിമ നടികൾക്കു വേണ്ടിയും മറ്റു ഉന്നതർക്ക് വേണ്ടിയും കരയുന്ന കോമരങ്ങളും ഉള്ളിടത്തോളം ...കോരന് കഞ്ഞി കുമ്പിളിൽ തന്നെ.
ബഹുമാനം , നീതി , ന്യായം അതില്ലല്ലോ.
.................................
ജിജോ പുത്തൻപുരയിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo