നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

==കഥക്കുള്ളിലെ കഥകൾ ==


(ആർക്കെങ്കിലും വായിക്കുമ്പോൾ അനുഭവത്തിന്റെ ഗന്ധം വന്നെങ്കിൽ യാദൃശ്ചികം മാത്രം )
.
.
എഴുത്തുകൾ കൂടുതൽ വായിക്കപ്പെടാൻ തുടങ്ങിയത് തൊട്ടു ഫേസ്‌ബുക്കിൽ ചിലവഴിക്കുന്ന സമയത്തിന്റെ അളവ് കൂടിയിരിക്കുന്നു .. സ്ഥിരം കർമ്മങ്ങൾക്ക് ശേഷം നെറ്റ് ഓഫ് ചെയ്തു കിടന്നിട്ടും ഉറക്കം വന്നില്ല . സമയം ഒരുമണി കഴിഞ്ഞിരിക്കുന്നു .
വീണ്ടും മുഖപുസ്തകത്തിലൂടെ കണ്ണോടിക്കാൻ തുടങ്ങിയപ്പോഴാണ് സുഹൃത്തുക്കൾ അല്ലാത്തവരുടെ മെസേജുകൾ കാണിക്കുന്ന മെസേജ് റിക്വസ്റ്റുകളിലെ നോട്ടിഫിക്കേഷൻ കണ്ണിൽ ഉടക്കിയത് ..
പ്രൊഫൈൽ ഫോട്ടോ ഒന്നും കണ്ടില്ല .ഫേക്ക് ആണോ എന്ന തോന്നലിൽ നോക്കിയപ്പോ കണ്ടത് ഒരു വോയിസ് മെസേജാണ് . ..
.
ഇടറിയ ഒരു വൃദ്ധന്റെ ശബ്ദം ,വ്യകതമല്ല . ചെവിയിൽ ചേർത്ത ഇയർഫോണിനെ ഒന്നൂടെ ഉള്ളിലേക്ക് തള്ളിക്കയറ്റി ഞാൻ ആ വാക്കുകൾക്ക് കാതോർത്തു . .. എന്റെ പ്രൊഫൈൽ നെയിം വിളിച്ചു തുടങ്ങി അദ്ദേഹം പറഞ്ഞത് എനിക്കൊരു ഞെട്ടലാണ് ഉണ്ടാക്കിയത് .കഴിഞ്ഞ ഒന്ന് രണ്ടു വർഷത്തെ എഴുത്തു അനുഭവങ്ങളിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം .
"അൻവർ മൂക്കുതല ഇത് കേൾക്കുമെന്ന് കരുതുന്നു - മോനെ എന്ന് വിളിച്ചു തുടങ്ങട്ടെ .
ഞാനൊരു അച്ഛനാണ് .....
അടുത്ത വീട്ടിലെ രാജന്റെ മകന്റെ സഹായത്തോടെയാണ് ഈ വയസ്സൻ ഈ മെസേജ് അയക്കുന്നത് .ഇതൊന്നും ഉപയോഗിച്ച് ശീലമില്ല . മോൻ ആരെന്നോ എത്ര കഥകൾ എഴുതിയെന്നോ എന്നൊന്നും അറിയില്ല . ഒരു കഥ ഞാൻ വായിച്ചിരുന്നു . മോൻ മുൻപെപ്പോഴോ ഒരു പെൺകുട്ടിയുമായി ഒരു ദിവസം യാത്ര പോയ കഥ . (പാറുവിനു കൊടുത്ത ദിവസം ആയിരുന്നിരിക്കണം ). . എന്റെ മകന്റെ ഭാര്യയുടെ ഫോണിൽ നിന്നും യാദൃശ്ചികമായാണ് മോന്റെ പേര് ഞാൻ കാണുന്നത് . മറ്റൊരാളുടെ സംഭാഷണങ്ങളിലേക്ക് സമ്മതം,ഇല്ലാതെ നോക്കാൻ പാടില്ലെങ്കിലും കുറച്ചു ദിവസങ്ങളായുള്ള അവളുടെ പെരുമാറ്റങ്ങളിലെ മാറ്റങ്ങൾ അവൾ എന്നെ കൊണ്ട് നോക്കിപ്പിച്ചതാണ് ...."
.
വോയ്‌സ് നോട്ട് അവിടെ വെച്ച് കാട്ടായിരിക്കുന്നു , പിന്നീട വന്നു കിടന്ന ഒരു നോട്ട് പ്ലെ ആവുന്നുമില്ല എറർ മെസേജ് മാത്രം .. വരാനിരുന്ന ഉറക്കവും എന്നെ ഇട്ടെറിഞ്ഞേങ്ങോട്ടോ പോയിരിക്കുന്നു . എന്റെ പ്രിയപ്പെട്ടവളുമായി ഞാൻ യാത്രപോയ കഥ ഒരു വൃദ്ധനെ എങ്ങനെ ബാധിച്ചു എന്നറിയാതെ ഞാൻ അസ്വസ്ഥനായി . മെസേജ് അയച്ച സമയം നോക്കിയപ്പോ മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു .
..
"ക്ഷമിക്കണം മെസേജ് ഇപ്പോഴാണ് ശ്രദ്ധയിൽപെട്ടത് .ഇത് കാണുന്ന നിമിഷം നമ്പർ എനിക്ക് മെസേജ് അയച്ചിടണം .ഞാൻ വിളിക്കുന്നതായിരിക്കും . ശീലമില്ലാത്ത കാര്യങ്ങൾ ചെയ്തു ബുദ്ധിമുട്ടേണ്ടതില്ല "
എന്നൊരു മറുപടി കൊടുത്തു അലാറം ഒന്നൂടെ സെറ്റ് ചെയ്തു ഞാൻ കണ്ണടച്ച് കിടന്നു . ഞാനൊരു അച്ഛനാണ് ഞാനൊരു അച്ഛനാണ് .... ചെറു വാക്കെങ്കിലും വല്ലാത്തൊരു ശക്തിയുണ്ടതിനു .....
പാറുവിന്റെ കഥ എഴുതിയ ദിവസത്തേക്കാൾ കൂടുതൽ ഈ വൃദ്ധന്റെ മെസേജ് എന്നെ തളർത്തിയിരുന്നു ..
.
രാവിലെ എണീറ്റ് നോക്കിയപ്പോ മറുപടി വന്നു കിടപ്പുണ്ട് .പെട്ടെന്ന് തന്നെ വിളിക്കണം എന്നൊരു മെസേജോട് കൂടെ നമ്പർ ഉണ്ട്, ..
പതിവ് കർമ്മങ്ങൾക്ക് നിശ്ചയിക്കപ്പെട്ട സമയത്തിൽ ഏറ്റക്കുറച്ചിലുകൾ വന്നാൽ ബുദ്ധിമുട്ടുന്നവരാണ് പ്രവാസികൾ . . ഇന്നിനി ലീവ് എടുക്കാം എന്ന് കരുതി ഞാൻ ആ നമ്പറിലേക്ക് അപ്പൊ തന്നെ വിളിച്ചു ..
പെട്ടെന്ന് തന്നെ ഫോൺ എടുത്തു ..
- ഹലോ ...ഞാൻ അൻവർ മൂക്കുതല ..
(മറുതലക്കൽ ഒരു ചെറിയ കുട്ടിയുടെ ശബ്ദമാണ് )
=ഹലോ ..ഞാൻ അപ്പൂപ്പന് കൊടുക്കാം ..
അദ്ദേഹം ഫോൺ എടുത്തു .
.
= ക്ഷമിക്കണം പെട്ടെന്ന് തന്നെ വിളിക്കാൻ പറഞ്ഞതിൽ ..
- ഹേയ് ക്ഷമയൊന്നും വേണ്ട ..അച്ഛൻ പറയു ...എന്താണ് ഇന്നലെ പൂർത്തിയാക്കാൻ കഴിയാതെ പോയ കാര്യം .
= ഇപ്പോഴത്തെ കുട്ടികൾ ഏതു രീതിയിൽ എടുക്കും എന്നറിയില്ല . മോൻ മെസേജ് അയക്കാറുള്ള രാധിക രതീഷിന്റെ അച്ഛനാണ് ഞാൻ , അച്ഛൻ എന്ന് പറഞ്ഞാൽ എന്റെ മകനാണ് രതീഷ് ..
(ആരധകർ എന്ന് സ്വയം വിളിച്ചു ഞാൻ സന്തോഷിക്കാറുള്ള എന്റെ വായനക്കാരുടെ മുഖങ്ങളും പേരുകളും മനസ്സിലേക്കോടി . രാധിക രതീഷ് . വേഗം ലാപ്പിൽ ഇൻബോക്സ് തുറന്നു തിരഞ്ഞു . അതെ ഉണ്ട് . രാധികേച്ചി എന്നാണല്ലോ ഞാൻ വിളിക്കാറുള്ളത് ,മോശമായ ഒരു മെസേജ് പോലും അയച്ചിട്ടില്ല . അതിർവരമ്പുകൾ ലംഘിക്കാൻ അവരെനിക്ക് വെറുമൊരു സൗഹൃദമല്ല .ചേച്ചി തന്നെയാണ് ...)
- രാധികേച്ചി എനിക്കോർമ്മ ഉണ്ട് ,, അച്ഛൻ എന്താണ് പറഞ്ഞു വരുന്നത് .
.
അച്ഛൻ എന്ന എന്റെ വിളി ആ വൃദ്ധനൽപ്പം ആശ്വാസം കൊടുക്കുന്നത് പോലെ എനിക്ക് തോന്നി . ആ സ്ഥാനത്തിന്റെ മഹത്വവും അത് നഷ്ടപ്പെട്ടാലുള്ള വേദനയും അറിയാവുന്ന ഒരു മകനാണ് ഞാനും .
- മോന്റെ കഥ വായിച്ചു രാധിക മോൾ പറഞ്ഞ മെസേജുകൾ ഞാൻ വായിച്ചിരുന്നു . വിദേശത്തു നിന്നും രതീഷ് മോനുമായി സംസാരിച്ചു കഴിഞ്ഞ ഉടനെ വന്ന മോന്റെ "ചേച്ചി " എന്നുള്ള മെസേജിൽ കൈ തട്ടി അത് തുറന്നപ്പോഴാണ് ഞാൻ കണ്ടത് ..
പാറുവിനു കൊടുത്ത ദിവസത്തെ കഥ അവളെ വല്ലാതെ നൊമ്പരപ്പെടുത്തിയെന്നും അതുപോലുള്ള അനുഭവം പഠിക്കുന്ന സമയത്തു അവൾക്കും ഉണ്ടായിട്ടുണ്ടെന്നും എല്ലാം രാധിക മോനയച്ച മെസേജിൽ ഉണ്ടായിരുന്നു . .പൂർണ്ണ സമ്മതമില്ലാതെയാണ് രാധിക രതീഷുമായുള്ള കല്യാണത്തിന് സമ്മതിച്ചതെന്നും എല്ലാം കണ്ടപ്പോൾ ഈ അച്ഛന്റെ മനസ്സ് പിടഞ്ഞു മോനെ . .
(ആ മനുഷ്യന്റെ ശബ്ദത്തിനു കൂടുതൽ ഇടർച്ച വന്നിരിക്കുന്നു.. ഇങ്ങനെ ഒരാളുടെ മനസ്സ് നോവിക്കാൻ മാത്രം എന്റെ തൂലിക കൊണ്ട് ഞാൻ എന്ത് പാപം ചെയ്തു സൃഷ്ടികൾക്കുടയവനെ ..! )
- അച്ഛൻ വിഷമിക്കാതെ കാര്യങ്ങൾ പറയു ...എന്റെ ഭാഗത്തു നിന്നും എന്ത് വേണമെങ്കിലും ഞാൻ ചെയ്യാം ..
= രതീഷ് അടുത്ത് തന്നെ നാട്ടിൽ വരുന്നുണ്ട് , അവരിപ്പോ നല്ല സന്തോഷത്തോടെയാണ് കഴിയുന്നത് . അവളെ പറ്റി ഒരു കഥയെഴുതണം എന്ന് മോനോട് പറഞ്ഞപ്പോ മോൻ സമ്മതം നൽകിയത് ഞാൻ കണ്ടു . അവളുടെ ഓർമ്മകൾ പലതും മോനോട് മെസേജിൽ പങ്കുവെച്ചിട്ടുണ്ട് . കാമുകനൊന്നിച് യാത്ര പോയിരുന്നതും , , സ്വന്തമാവും എന്നുറപ്പിൽ ഒന്നായി മാറിയതും എല്ലാം . . എന്റെ ഈ അവസാന നാളുകളിൽ എന്നെ സ്വന്തം അച്ഛനെക്കാൾ കൂടുതൽ രാധിക സ്നേഹിക്കുന്നുണ്ട് , നോക്കുന്നുണ്ട് . മരുമകൾ മകളായി മാറിയ പോലെയാണ് എനിക്ക് അവൾ .. അത് കൊണ്ട് ഈ വയസ്സന്റെ പൊട്ട ചിന്തയിൽ തോന്നിയതാവാം .എന്നെങ്കിലും രതീഷ് ആ മെസേജുകൾ കണ്ടാൽ മോൻ അവൾക്കായി എഴുതിയ കഥ വായിച്ചാൽ അവരുടെ ജീവിതത്തെ അത് ബാധിക്കുമോ എന്ന് .. വയസ്സായത് കൊണ്ടാവാം മോനെ ഭയമാണ് എല്ലാറ്റിനോടും . മോൻ അങ്ങനെ ഒരു കഥയെഴുതരുത് . സാധ്യമെങ്കിൽ രാധികമോൾക്കിനി മെസേജ് അയക്കരുത് .. നിന്നെ ഒരു അനിയനെ പോലെ കണ്ടത് കൊണ്ടാവാം അവളിനിയും മനസ്സ് തുറക്കും നിന്നോട് .. ഭാവിയിൽ അതെന്റെ മക്കളുടെ ജീവിതത്തെ ബാധിക്കുമോ എന്ന ഭയം അതാണീ വയസ്സൻ ഒരു അപേക്ഷയായി മുന്നിൽ വെക്കുന്നത് ..
.
(പറഞ്ഞു തീർത്ത ആ മനുഷ്യന്റെ മനസ്സിൽ നിന്നും ഒരു പേമാരി ഒഴിഞ്ഞു പോയെന്നു എനിക്ക് തോന്നി ")
- എനിക്ക് മനസ്സിലാവും അച്ഛാ ... ഞാൻ വാക്ക് തരാം അങ്ങനെയൊരു കഥയോ സൗഹൃദമോ ഇനി ഉണ്ടാവില്ല ...
= ഒരു അച്ഛൻ എന്ന നിലക്ക് എന്റെ മോളോട് എനിക്ക് ക്ഷമിക്കാൻ കഴിയും മോനെ ,,പക്ഷെ ഒരുപാട് കാലം ഒരുമിച്ചു ജീവിക്കാനുള്ള അവർക്കിടയിൽ അതൊരു കല്ലുകടി ആയി മാറും അതുകൊണ്ടാണ് ഞാൻ ....
- വിഷമിക്കാതിരിക്കു,,,, അക്ഷരങ്ങൾ കൊണ്ട് എന്തെങ്കിലും ഒരു നന്മ ചെയ്യാനുള്ള അവസരമായേ ഞാൻ ഇതിനെ കാണു .... ഇ അധ്യായം മറന്നേക്കൂ ,,, സന്തോഷത്തോടെ ഇരിക്കൂ ,,മകന്റെയും മകളുടെയും കൂടെ ഒരുപാട് കാലം അച്ഛൻ എന്ന വാക്കിന്റെ അർത്ഥത്തിനു പൂർണ്ണത കൊടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ..
.
(മറുപടി പറയും മുൻപേ ഞാൻ വെച്ചിരുന്നു ,,കൂടുതൽ ഒന്നും എനിക്ക് ഇനി അറിയണ്ട ,,കഥക്കുള്ളിലെ കഥകൾ നമ്മുടെ ചിന്തകൾക്കും അപ്പുറത്താണ് . അറിഞ്ഞോ അറിയാതെയോ തകർന്നു പോകുമായിരുന്ന ഒരു കുടുംബം അതും എന്റെ തൂലിക കൊണ്ട് ഹോ .....)
മക്കൾക്ക് പ്രത്യേകിച്ച് പെൺമക്കൾക്ക് ജന്മം കൊണ്ട് അച്ഛനായിട്ടും കർമ്മം കൊണ്ട് അച്ഛനാവാൻ കഴിയാതെ പോയ ഒരുപാട് അച്ചന്മാരുള്ള നമ്മുടെ സമൂഹത്തിൽ ആ വയസ്സൻ എന്നെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു ...
മറ്റൊരു കഥക്കുള്ള അക്ഷരങ്ങൾ ഓർത്തു കൊണ്ട് എന്നിലെ എഴുത്തുകാരൻ യാത്ര തുടരട്ടെ ...നന്മ ചെയ്യാൻ കഴിയുന്ന അക്ഷരങ്ങൾ പിറക്കുമെന്ന പ്രതീക്ഷയോടെ .....
.
ഒരിക്കൽ കൂടെ
.
"ജന്മം കൊണ്ട് അച്ഛനായിട്ടും കർമ്മം കൊണ്ട് അച്ഛനാവാൻ കഴിയാതെ പോയ ഒരുപാട് അച്ചന്മാരുള്ള നമ്മുടെ സമൂഹത്തിൽ ആ വയസ്സൻ എന്നെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു ..."
-അൻവർ മൂക്കുതല-

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot