ഒരായിരംചോദ്യങ്ങളെന്നുള്ളിലിരമ്പുന്നൂ
പിന്നെയും പിന്നെയുമെന്തിനായെന്നെ
തോല്പിക്കുന്നൻപിനാലേ നീയെൻതോഴാ !
നിന്നൊപ്പം പിറക്കാതെപോയദു:ഖമല്ലോ -
യെന്നുടെ നഷ്ടമെന്നറിയുന്നിപ്പോൾ...
പിന്നെയും പിന്നെയുമെന്തിനായെന്നെ
തോല്പിക്കുന്നൻപിനാലേ നീയെൻതോഴാ !
നിന്നൊപ്പം പിറക്കാതെപോയദു:ഖമല്ലോ -
യെന്നുടെ നഷ്ടമെന്നറിയുന്നിപ്പോൾ...
അറിയുന്തോറുമേറിടുന്നന്തരംഗത്തിൽ
അനിർവചനീയമാമനേകവികാരങ്ങളും
അന്തരമൊട്ടുമേയില്ലെന്നസത്യവും !
നിറയുന്നു കവിയുന്നു സംതൃപ്തിയാലേ മനം
പൊഴിയുന്നശ്രുക്കളുമിടതടവില്ലാതെ...
അനിർവചനീയമാമനേകവികാരങ്ങളും
അന്തരമൊട്ടുമേയില്ലെന്നസത്യവും !
നിറയുന്നു കവിയുന്നു സംതൃപ്തിയാലേ മനം
പൊഴിയുന്നശ്രുക്കളുമിടതടവില്ലാതെ...
നിന്നെയെന്നോടു ചേർത്തുനിർത്തിയിട്ടാ
മൂർദ്ധാവിലൊരുമ്മവയ്ക്കുവാനെൻമനം
കൊതിക്കുന്നെങ്കിലുമൊന്നെണീക്കാൻ
പോലും കെല്പില്ലാതശക്തയായീടുന്നിതാ ...
മൂർദ്ധാവിലൊരുമ്മവയ്ക്കുവാനെൻമനം
കൊതിക്കുന്നെങ്കിലുമൊന്നെണീക്കാൻ
പോലും കെല്പില്ലാതശക്തയായീടുന്നിതാ ...
കേഴുവതിനല്ലാതൊന്നുമേ വയ്യെനിക്കു
മരണക്കിടക്കയിലാകുമ്പോളുമറിയുന്നു
മനംകൊണ്ടെങ്കിലുമെന്നരികിലെത്താനായ്
നീയല്ലാതാരുമില്ലെന്ന യാഥാർത്ഥ്യവും...
മരണക്കിടക്കയിലാകുമ്പോളുമറിയുന്നു
മനംകൊണ്ടെങ്കിലുമെന്നരികിലെത്താനായ്
നീയല്ലാതാരുമില്ലെന്ന യാഥാർത്ഥ്യവും...
മിഴികൾപൂട്ടുമ്പോളും നിന്നുടെസുസ്മേരമാം
വദനംമാത്രം മതിയെൻമുൻപിലായ് ...
വാക്കുതന്നീടുകെൻപ്രിയതോഴായെനിക്കായ്
വാക്കുമാറില്ലാത്തൊരാ പ്രേമത്തെയെൻ
നെഞ്ചോടു ചേർത്തുറങ്ങട്ടെ ഞാനിനിയും...
വദനംമാത്രം മതിയെൻമുൻപിലായ് ...
വാക്കുതന്നീടുകെൻപ്രിയതോഴായെനിക്കായ്
വാക്കുമാറില്ലാത്തൊരാ പ്രേമത്തെയെൻ
നെഞ്ചോടു ചേർത്തുറങ്ങട്ടെ ഞാനിനിയും...
08/07/2017






