നൊന്തു പിടയുന്ന
മനസ്സിൽ നിന്നു വരുന്ന
ചിന്തകൾക്കു മാത്രമേ
നല്ല സൃഷ്ടിയാകാൻ കഴിയൂ .
അവ ആരും പറയാതെ
ആരും വരയ്ക്കാതെ
രൂപപ്പെടുന്ന മനോഹര
ചിത്രങ്ങളാകുന്നു .
വേദനയുടെ കാഠിന്യം തന്നെ
സൃഷ്ടിയുടെ മാഹാത്മ്യവും
മനോഹാരിതയും !!
അതൊരു വാസ്തവം.
അനുഭവങ്ങളുടെ
തീച്ചൂളയാകുന്ന
മൂശയിൽ വാർക്കപ്പെടുന്ന
രൂപങ്ങളാകുന്നു
ശ്രദ്ധിക്കപ്പെട്ടിട്ടുള്ള
ഓരോ സൃഷ്ടിയും .
അവയോരോന്നും
പടുത്തുയർത്തിയ
കൊടുമുടികൾ
ശൂന്യതയുടേതല്ല
പിന്നെയോ
വിജയഗാഥയുടേതാണ് .
തൂലികയും ശൂന്യമല്ല .
വേദനയിൽ നിന്നുയർന്ന
ഭാവന നിറഞ്ഞതാണ് .
തൂലിക ചലിപ്പിക്കാം
ഭാവനയിലെ സ്വപ്നങ്ങളുടെ
വരവേല്പിനായ് !!
വെറും വരവിനല്ല ,പിന്നെയോ
അവയുടെ സമ്പൂർണ്ണ
സാക്ഷാത്കാരത്തിനായ്!!
സ്വർഗ്ഗതുല്യമായ സ്വപ്ന-
സാക്ഷാത്കാരത്തിനായ് .
നല്ലൊരു നാളെയ്ക്കായ് .
മനസ്സിൽ നിന്നു വരുന്ന
ചിന്തകൾക്കു മാത്രമേ
നല്ല സൃഷ്ടിയാകാൻ കഴിയൂ .
അവ ആരും പറയാതെ
ആരും വരയ്ക്കാതെ
രൂപപ്പെടുന്ന മനോഹര
ചിത്രങ്ങളാകുന്നു .
വേദനയുടെ കാഠിന്യം തന്നെ
സൃഷ്ടിയുടെ മാഹാത്മ്യവും
മനോഹാരിതയും !!
അതൊരു വാസ്തവം.
അനുഭവങ്ങളുടെ
തീച്ചൂളയാകുന്ന
മൂശയിൽ വാർക്കപ്പെടുന്ന
രൂപങ്ങളാകുന്നു
ശ്രദ്ധിക്കപ്പെട്ടിട്ടുള്ള
ഓരോ സൃഷ്ടിയും .
അവയോരോന്നും
പടുത്തുയർത്തിയ
കൊടുമുടികൾ
ശൂന്യതയുടേതല്ല
പിന്നെയോ
വിജയഗാഥയുടേതാണ് .
തൂലികയും ശൂന്യമല്ല .
വേദനയിൽ നിന്നുയർന്ന
ഭാവന നിറഞ്ഞതാണ് .
തൂലിക ചലിപ്പിക്കാം
ഭാവനയിലെ സ്വപ്നങ്ങളുടെ
വരവേല്പിനായ് !!
വെറും വരവിനല്ല ,പിന്നെയോ
അവയുടെ സമ്പൂർണ്ണ
സാക്ഷാത്കാരത്തിനായ്!!
സ്വർഗ്ഗതുല്യമായ സ്വപ്ന-
സാക്ഷാത്കാരത്തിനായ് .
നല്ലൊരു നാളെയ്ക്കായ് .
സുജ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക