ബാങ്കിനു മുൻപിലെ ആൽമരചുവട്ടിലാ യിരുന്നു ആ കാഴ്ച...
ഞാനും ഗോപിയും അവിടെ എത്തിയപ്പോഴേയ്ക്കും ആളുകൾ നിറഞ്ഞിരുന്നു...
ആൾക്കൂട്ടങ്ങൾക്കിടയിലൂടെ ഞാനാ വൃദ്ധനെ കണ്ടു... മുന്നിൽ തുറന്നു വച്ച പെട്ടിയിൽ ഒത്തിരി ഫിലിം സ്ലയിഡുകൾ.. അഞ്ചു രൂപയ്ക്ക്, കാഴ്ചക്കാരുടെ ആവശ്യാനുസരണം സ്ലയിഡുകൾ മാറ്റി പടം കാണുന്ന ഒരു പ്രത്യേക തരം ക്യാമറയായിരുന്നു അയാളുടെ കൈകളിൽ ഉണ്ടായിരുന്നത്..
ആ ക്യാമറയിലൂടെ ഒരു കുട്ടി എന്തോ കാണുകയാണ്..
" മൗഗ്ലിയേം കുരങ്ങനേം" കാണുന്നുണ്ടോ.. കാണുന്നുണ്ടോ... കാണുന്നുണ്ടോ...?
ഉവ്വ്....കുട്ടി തലയാട്ടി...
" സായിപ്പിന്റെ ഗോപുരം " കാണുന്നുണ്ടോ കാണുന്നുണ്ടോ...കാണുന്നുണ്ടോ?
പാട്ടിനിടയ്ക്ക് അയാൾ ക്യാമറയിലെ ഏതോ ബട്ടൺ ഞെക്കുന്നുമുണ്ട്..
മൗഗ്ലിയുടേയും കുരങ്ങന്റേയും കാഴ്ചകൾ കണ്ട കുട്ടി സന്തോഷത്തോടെ മാറിയപ്പോൾ വനിതാ മെമ്പർ വത്സല ആ വൃദ്ധനടുത്തേക്ക് ചെന്നു.
വത്സല കണ്ടത് " അമ്മ " എന്ന സ്ലയിഡായിരുന്നു ..
ക്യാമറയിലെ ബട്ടൺ ഞെക്കി വയസൻ ഉറക്കെ പാടി...
" അ "യിൽ തുടങ്ങുന്നു വാക്ക് ...
"അമ്മയിൽ " ഉണരുന്നു സ്നേഹം..
വത്സലയുടെ അമ്മ മരിച്ചിട്ട് കഷ്ടിച്ച് ഒരാണ്ട് കഴിഞ്ഞതേ ഉള്ളൂ..
മാതൃവാത്സല്യത്തിന്റെ പടം കണ്ട വത്സല പൊട്ടിക്കരഞ്ഞു... വത്സലയുടെ കണ്ണുനീർ കണ്ട് രമേശനും കരഞ്ഞു.. പിന്നെ അവളെ ചേർത്തു നിർത്തി മുടിയിഴകളിൽ മുദുവായി തലോടി....
സാഹിത്യവിമർശകനും , കവിയും ആയ പങ്കു എന്ന ഓമനപേരുള്ള പങ്കജാക്ഷൻ തെക്കേടത്ത് അതിനു ദൃക്സാക്ഷിയായി.. രമേശന്റെയും വൽസലയുടേയും കണ്ണുനീരിൽ പുതിയ പ്രണയ കവിതകൾ തേടി ആലിന്റെ മരക്കൊമ്പുകളിലേക്ക് കവി കണ്ണുകളയച്ചു..
കാറ്റിൽ ആയിരമായിരം ഇല ഹ്യദയങ്ങൾ ഇളകിയാടി...
"കോളറകാലത്തെ പ്രണയം" എന്ന പുസ്തകം മാറോടു ചേർത്ത് കവി ഉറക്കെ വിളിച്ചു പറഞ്ഞു..
ഇനി ..കുമാരൻ മാഷ് ..
ദേശഭക്തിയുടെ സ്ലയ്ഡാണ് മാഷ് കണ്ടത്...
സ്കൂളിൽ പഠിയ്ക്കുമ്പോൾ മലയാളം കവിതകൾ ഈണത്തിൽ ചൊല്ലി പഠിപ്പിച്ച കുമാരൻ മാഷ്...
വയസ്സൻ ക്യാമറയുടെ ബട്ടണിൽ ഞെക്കി ഉറക്കെ പാടി
"വന്ദേ... മാതരം..."
"വന്ദേ.. മാതരം.."
ഓരോ പടവും മാഷ് ആസ്വദിച്ചാണ് കണ്ടത്..
ഇപ്പോ എന്താ മാഷേ കാണുന്നേ? ഞാൻ ഉറക്കെ ചോദിച്ചു..
വിതുമ്പലോടെ മാഷ് പറഞ്ഞു.. ഭഗത് സിങ്ങിനെ തൂക്കിലേറ്റുകയാണ്
ഒരവസരത്തിൽ മാഷ് മുഷ്ടി ചുരുട്ടി കൈകൾ മുകളിലേക്ക് ഉയർത്തി ഉറക്കെ വിളിച്ചു..
ഭാരത് മാതാ കീ ജയ്...
ആ ആലില മരത്തിനു താഴെ ഞങ്ങൾ മാഷിനു പിൻതുണയേകി ഒരൊറ്റ ജനതയായി ആർത്തു വിളിച്ചു.
ഭാരത് മാതാ കീ ജയ്..
ഭാരത് മാതാ കീ ജയ്...
ആരാ ഈ ഭഗത് സിങ്ങ്..? ശബ്ദങ്ങൾക്കിടയിൽ ഗോപിയുടെ ചോദ്യം ഭാഗ്യത്തിന് ആരും കേട്ടില്ല..
ആരാണ് "മതേതരത്വം" കാണുന്നത്?
കവി പങ്കുവിന്റെ ചോദ്യത്തിനു മറുപടിയെന്നോണം നൗഷാദ് കൈ പൊക്കി..
മതേതരത്വത്തിന്റെ സ്ലയ്ഡ് ഇട്ട് ക്യാമറ ബട്ടണിൽ ഞെക്കി വയസ്സൻ പാടി.. "ഒരൊറ്റ ജനത നാം...
ഒരേ ചോരകൾ നമ്മൾ "
മിലിട്ടറിയിൽ നിന്നു റിട്ടയർ ചെയ്ത ജോർജ്ജേട്ടൻ പാട്ട് ഏറ്റു പാടി...
ആ ബഹളങ്ങളുടെ മൂർദ്ധന്യതയിൽ കവി പങ്കു ആയിരമായിരം ഇല ഹൃദയങ്ങൾക്കു താഴെ, മരച്ചുവട്ടിൽ ബോധരഹിതനായി വീണു ..
കണ്ടു തീർക്കാത്ത കുറേയേറെ സ്ലയിഡുകളുടെ അരികിൽ.....
ആഘോഷങ്ങൾക്ക് നടുവിൽ.. എന്തുകൊണ്ടാണ് കവി പങ്കു ബോധരഹിതനായത്..?
നിങ്ങളും ആകാംക്ഷാഭരിതരാണല്ലേ?..
കുറച്ചു പേർ കവിയെ എടുത്ത് മരത്തിൽ ചാരിയിരുത്തി... അതാ വൃക്ഷ മൂലത്തിൽ കവി...
ബിപി കുറഞ്ഞതാവും... ആരോ ഒരാൾ പറഞ്ഞു..
കാരണങ്ങൾ പലതാവാം...
വത്സലയുടേയും രമേശന്റേയും തീവ്രാനുരാഗത്തിന്റെ വേദനകളാണോ കവിയെ ബോധരഹിതനാക്കിയത്?...
അതോ ദേശ സ്നേഹത്തിന്റെ സ്ലയ്ഡുകൾ കാണവേ കുമാരൻ മാഷ് അസ്ഥിത്വ പ്രണയത്താൽ വിതുമ്പുന്നതു കണ്ടാണോ?...
ആയിരമായിരം ഇല ഹ്യദയങ്ങൾക്കു താഴെ ഒറ്റക്കെട്ടായി നിന്ന മതമൈത്രിയാണോ?...
ചോദ്യം അവിടെ നിൽക്കട്ടെ..
മുഖത്ത് വെള്ളം തളിച്ചപ്പോൾ കവി മെല്ലെ കണ്ണു തുറന്നു...
പ്രണയത്തിന്റെ കവിതകൾ പാടി കരിവാളിച്ച ആ ചുണ്ടുകൾ എന്താണാവശ്യപ്പെടുന്നത് ?....
എന്താ പങ്കൂ.... പറയൂ..
കവി ഒന്നു ഞരങ്ങി.. പിന്നെ പറഞ്ഞു.
"രാധയുടെ ".!!???
എല്ലാവരുടേയും കണ്ണുകൾ കവി പങ്കുവിലാണ്...
എന്താ വേണ്ടേ.?. ക്യാമറയുമായി വയസ്സൻ ചോദിച്ചു:
വിക്കി വിക്കി ആ വാക്കുകൾ പുറത്തു വന്നു...
"കുളിസീൻ "!!!!
ആ ഒരു നിമിഷം..........
കാണാത്ത കാഴ്ചകൾ തേടി കവിയുടെ ഹൃദയമാകുന്ന പഴുത്ത ഒരാലില ഫിലിംസ്ലയിഡുകളുടെ പെട്ടിയിലേക്കു വീണു പൊട്ടിക്കരഞ്ഞു..

..... പ്രേം.......

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക