എന്റെ സ്വന്തം കലപിലയ്ക്ക്,
ഞാൻ നിന്നെ കുറിച്ച് എഴുതാൻ പോവാ ..
"എന്ത്"
"കുറെയുണ്ട് "
"പറ ഇക്കാ"
"നിന്റെ ഈ കലപിലയെ കുറിച്ച്"
"കണ്ടോ ഇക്കാക്കക്ക് ഞാനീ പറയുന്നതൊന്നും ഇഷ്ടമില്ല .ഇക്കാക്കക്ക് ഒന്നും മിണ്ടാത്ത ഒരു പാവം കുട്ടിയെ ആയിരുന്നല്ലേ വേണ്ടത്?
ഞാൻ പിന്നെ ഇതൊക്കെ ആരോടും പറയും ഇക്കാ ..എനിക്ക് എല്ലാം പറയണം .അല്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല അതോണ്ടാ.ഇങ്ങക്ക് ഇതൊക്കെ കേട്ടാൽ പോരെ"
ഞാൻ പിന്നെ ഇതൊക്കെ ആരോടും പറയും ഇക്കാ ..എനിക്ക് എല്ലാം പറയണം .അല്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല അതോണ്ടാ.ഇങ്ങക്ക് ഇതൊക്കെ കേട്ടാൽ പോരെ"
അവൾ മുഖം വീർപ്പിച്ചു.
കല്യാണം കഴിഞ്ഞ അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാ .ഈ കലപില .ശ്വാസം വിടാതെ സംസാരിക്കും .ഞാൻ ഗൾഫിലെത്തിയതോടെ പറയുകയും വേണ്ട .രാവിലേ തുടങ്ങിയത് മുതൽ രാത്രി ആയതു വരെ പറഞ്ഞാലേ അവൾക്ക് ശ്വാസം കിട്ടൂ..ആദ്യമൊക്കെ കേട്ടു.പിന്നെ പിന്നെ അവൾ തുടങ്ങുമ്പോയെ ഞാൻ പാതി ഉറക്കം പിടിക്കും.ഒരിക്കൽ അവൾ അത് പിടിച്ചു .

"ഞാൻ പറയുന്നതൊക്കെ ഇക്ക കേൾക്കുന്നില്ല."
"ഉണ്ട് മോളെ,ഞാൻ കേൾക്കുന്നുണ്ട്."
"എന്നാ ഞാൻ പറഞ്ഞതിൽ നിന്നും രണ്ടു ചോദ്യം ചോദിക്കാൻ പോവാ.."
സ്കൂളിലെ വാസു മാഷേ ആണ് ഓർമ വന്നത്.ഇവളിതു എന്തിനുള്ള പുറപ്പാടാ .
എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു.ഇടക്ക് അവളുടെ സംശയം വരും.
''ഇക്കാക്ക് എന്നോട് എത്ര ഇഷ്ടമുണ്ടെന്ന് പറ.''
"ദേ,ഇത് കേൾക്കുമ്പോ എനിക്ക് ദേഷ്യം വരും ട്ടോ"
"ഒരു സ്നേഹവും കാണില്ലല്ലേ."
സ്നേഹമാണെന്നു പറയണം എന്നാലേ സമാധാനമാകൂ.ഇടക്ക് ഈ ചോദ്യം ഭ്രാന്തു പിടിപ്പിക്കും.
"ഇല്ല.ഒരു സ്നേഹവുമില്ല.എന്തേ..."
പിന്നെ ഇങ്ങോട്ട് ശബ്ദം കാണില്ല.
"കണ്ടോ ഞാൻ തമാശക്ക് ചോദിച്ചപ്പോ കിട്ടിയ ചാൻസിൽ സത്യം പറയാണ്."
"ന്റെ കലപിലെ"
"കണ്ടോ.കലപിലെന്നു.ഒട്ടും സ്നേഹമില്ലാ.."
പിന്നെ ഇഷ്ടം പറഞ്ഞു നക്ഷത്രങ്ങളെയും കൂട്ട് പിടിച്ചാലേ സമാധാനമാകൂ.
ഇപ്പൊ ഇടക്ക് തുടങ്ങിയ സൂക്കേടാണ്.ഇക്കാ എന്നാ വരാന്നുള്ള ചോദ്യം.എന്ത് പറഞ്ഞിട്ടും ചോദ്യം നിൽക്കുന്നില്ല.
അവസാനം സ്നേഹത്തിൽ തന്നെ പിടിച്ചു.എപ്പോഴും കാണുന്ന ആർക്കും പരസ്പരം ആഴത്തിൽ സ്നേഹിക്കാൻ കഴിയില്ല.
അവളു കണ്ണ് വട്ടമിട്ടു നോക്കി.
ഉദാഹരണം.ഇന്ന് ഞാൻ നിന്നോടെന്തൊക്കെ ചോദിച്ചു .നീ എന്തൊക്കെ പറഞ്ഞു.ഞാൻ നാട്ടിലാണേൽ ചിലപ്പോ നമ്മള് ഇത്രയൊക്കെ സംസാരിക്കോ.നീ ആലോചിച്ചു നോക്ക്.ഞാൻ രാവിലെ പണിക്ക് പോകും.രാത്രി വരും.ഇതിനിടയിൽ നിന്നെ എത്ര സമയം ഓർക്കും.ചിലപ്പോ ഓർക്കില്ല.കാരണമെന്താ.എനിക്കറിയാം നീ വീട്ടിലുണ്ടല്ലോ.
എന്നാൽ ഇവിടെയോ,ഓരോ നിമിഷവും എന്റെ ചിന്തയിൽ നീയുണ്ട്,എല്ലാരുമുണ്ട്,നാടുണ്ട്...
ആൾക്ക് സമാധാനമായി.
എന്നെ എപ്പോളും ഓർക്കുമെങ്കിൽ സാരമില്ലാട്ടോ ഇക്കാ..
***********************************
അവളെ സമാധാനിപ്പിച്ച വാക്കുകൾക്കൊന്നും എനിക്ക് സമാധാനം നൽകാൻ ആവുന്നില്ലല്ലോ.
എന്നെ എപ്പോളും ഓർക്കുമെങ്കിൽ സാരമില്ലാട്ടോ ഇക്കാ..
***********************************
അവളെ സമാധാനിപ്പിച്ച വാക്കുകൾക്കൊന്നും എനിക്ക് സമാധാനം നൽകാൻ ആവുന്നില്ലല്ലോ.
എല്ലാ പ്രവാസിയെയും പോലെ ഞാനും തീരുമാനിച്ചിരിക്കുന്നു.ഈ പ്രവാസം നിർത്തണം ഒരു നാൾ (എന്നായിരിക്കും ആ നാൾ)...
SRJS

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക