വിടർന്നു കൊഴിയും രാപ്പകലുകളുടെ ദളങ്ങൾ പെറുക്കിയെടുത്തോർമ്മ ചെപ്പിൽ സൂക്ഷിക്കുമൊരു വിഡ്ഡി മാത്രമിന്നു ഞാന്‍ .....
വാടിയ ദളങ്ങൾ ...
നനഞ്ഞ ദളങ്ങൾ ...
പച്ചപ്പു മാറാ ദളങ്ങൾ ....
നനഞ്ഞ ദളങ്ങൾ ...
പച്ചപ്പു മാറാ ദളങ്ങൾ ....
തിരിച്ചിനിയുമെൻ ജീവവൃക്ഷത്തിലൊട്ടിക്കുവാൻ കഴിയാത്ത ദളങ്ങൾ ....
ഇനിയുമെത്ര ദളങ്ങൾ ബാക്കിയെൻ മരത്തിലുുണ്ടെന്നറിയാതെ.....
വെയിലും മഴയും കാറ്റുമേറ്റു വാങ്ങാനായി ഞാനിനിയുമിവിടെ.....
എങ്ങിനെയെൻ മരത്തിനന്ത്യം...
ചുവടു പിഴുകി മറിഞ്ഞോ....
ഉണങ്ങി വീണോ...
ചിന്തയിനിയും ബാക്കി....
ചുവടു പിഴുകി മറിഞ്ഞോ....
ഉണങ്ങി വീണോ...
ചിന്തയിനിയും ബാക്കി....
വേരുകള്‍ വെള്ളം തേടി പാഞ്ഞു നടക്കുന്നു... അത്യുഷ്ണമാണിവിടെ...
വഴി തെറ്റി വരും മഴയും മഞ്ഞും
വല്ലപ്പോഴും വരും അതിഥികള്‍ മാത്രം ....
വല്ലപ്പോഴും വരും അതിഥികള്‍ മാത്രം ....
കാണുന്നു ഞാനെൻ ചുവടിലെ മണ്ണിനിളക്കം....
ഇടയിലൊന്നു തഴുകാൻ വരും
മന്ദമാരുതനുമിന്നു കൊടുങ്കാറ്റിൻ രൂപമാറ്റം...
മന്ദമാരുതനുമിന്നു കൊടുങ്കാറ്റിൻ രൂപമാറ്റം...
വരുംകാലമേ നിന്നെ നോക്കി
നിസ്സഹായതയോടെ ഞാനിവിടെ..
നിസ്സഹായതയോടെ ഞാനിവിടെ..
നീയെന്നും മൂടൽമഞ്ഞിനകത്തെന്നതിനാൽ നിന്നെ നോക്കിയൊന്നും നിർവചിക്കാനാവില്ലല്ലോ വരുംകാലമേ..
എന്നിലാർത്തുല്ലസിക്കും കിളികളോരോന്നു എന്നെ വിട്ടു പറന്നു പോകും ചിറകടിയൊച്ച മാത്രമിന്നു ബാക്കി ....
പിടിച്ചു നിറുത്താൻ പുതിയതൊന്നുമില്ലാത്തവർക്കു നിസ്സഹായതയുുടെ കണ്ണടക്കൽ മാത്രം ബാക്കി ....
ജയ്സൺ ജോർജ്ജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക