Slider

കവിതയായ്

1

കവിതയായ് തുളുമ്പിയ കണ്ണുനീരുപ്പിൽ
കാഴ്ചകൾ മങ്ങിയ നോവുകൾ പേറി
ചുക്കിചുളിഞ്ഞൊരാ അമ്മതൻ മാറിൽ
പറ്റിപിടിച്ചു ഞാൻ ഒട്ടിയ നേരം
വിറയാർന്ന കൈകളാൽ ബന്ധനമേകി
നനവാർന്ന കൺകളാൽ സാന്ത്വനമേകാൻ
തെളിവാർന്ന ഹൃദയത്തിൻ ചൂടുപകരാൻ
അലിവാർന്നുവോ എൻ അമ്മക്കുരുന്നേ
സുന്ദരിയായ നിൻ പുഞ്ചിരിയാലെൻ
നെഞ്ചിലെ നോവുകൾ കുളിരേറ്റു വാടവേ
വീണ്ടും കൊതിപ്പൂ നിൻ സ്നേഹവാത്സല്യങ്ങൾ
ഒരമ്മക്കിളിയായി നീ പുനർജ്ജനിച്ചീടുമോ..?

unnikrishnan thachampara
1
( Hide )
  1. അമ്മയെ/അച്ഛനെ ‘നീ’യെന്നുള്ള സംബോധനയിൽനിന്നും ഒഴിവാക്കുക.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo