Slider

കാലയവനികക്കുള്ളിലെ ലഹോര്‍ (ഭാഗം-8)

1
.

.ഭാരതം വിഭജിച്ചു എന്ന് ലഹോറിലെങ്ങും കാട്ടു
തീ പോലെ പടര്‍ന്നു.ആളുകള്‍ പരിഭ്രാന്തിയോടെ
എങ്ങോട്ടെന്നില്ലാതെ നെട്ടോട്ടമോടുന്നു. കോഴി
ക്കോട്ടുകാരന്‍ ചന്ദ്രബാബുവും ഉത്കണ്ഠയിലാ ണ്.തന്‍റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ ജീവന
ക്കാരെല്ലാം പ്രാണരക്ഷാര്‍ത്ഥം രക്ഷപ്പെട്ടിരുന്നു.
ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം ബാങ്കിലുള്ള ആ
ളുകളൊക്കെ ബാങ്കിന്‍റെ മുന്നില്‍ വാവിട്ട് കരയു
ന്നു.പലര്‍ക്കും അത് ലഭിച്ചിട്ടുവേണം പുതിയ ഇന്ത്യ
യിലേക്ക് രക്ഷപ്പെടാന്‍.
മുഹമ്മദലി ജിന്നയുടെ അനുയായികളില്‍ ചെറു ന്യൂനപക്ഷവും, തെറ്റിദ്ധരിക്കപ്പെട്ട കുറേ
സാധാരണക്കാരും ജിന്നയുടെ 'ഭൂമിയിലെ സ്വര്‍ഗ്ഗ
രാജ്യം' സൃഷ്ടിക്കാന്‍ അന്യമതസ്ഥര്‍ക്കെതിരെ
അക്രമണമഴിച്ചുവിടുന്നു.ചില സാധാരണക്കാരുടെ
വീടുകളില്‍ ആഹ്ളാദാരവങ്ങളാണ്.അവരുടെ
ജീവിതമൊക്കെ ഒന്നുകൂടി 'പച്ചവെക്കാന്‍' പോകു
ന്നു.! അതേ സമയം അയല്‍ക്കാരായ ഹിന്ദുവി
ന്‍റേയും സിഖുകാരന്‍േയും ക്രിസ്ത്യാനിയുടേയും
വീടുകളിലാകെ ശ്മശാനമൂകത തളം കെട്ടി നി ല്‍ക്കുന്നു.തങ്ങളുടെ ഭാവിയാലോചിച്ച് പലരും
വിതുമ്പുന്നു.
ലഹോറില്‍ മാത്രമല്ല..സിന്ധിലും തലസ്ഥാന
മായ കറാച്ചിയിലും,പെഷവാറിലും,റാവല്‍പ്പിണ്ടി
യിലും,ബലൂച് മേഖലയിലുമെല്ലാം വ്യാപകമായ
അക്രമണങ്ങള്‍..കൊള്ളയും കൊലയും ബലാത്സം ഗങ്ങളും സര്‍വ്വത്ര.ജിന്നയുടെ സ്വര്‍ഗ്ഗരാജ്യം സൃഷ്ടി
ക്കാന്‍ തുനിഞ്ഞിറങ്ങിയവരും ഉറ്റവരേയും ഉടയവ
രേയും നഷ്ടപ്പെട്ട് പിശാചുക്കളായവരും തമ്മില്‍
വ്യാപകമായ ഏറ്റുമുട്ടല്‍ അരങ്ങേറുന്നു.ലഹോറി ല്‍ ഒരു സിഖ് ഗുരുദ്വാരയില്‍ അഭയം പ്രാപിച്ചിരുന്ന
സ്ത്രീകളേയും കുട്ടികളേയും അക്രമികള്‍ അഗ്നി ക്കിരയാക്കി.ഒരു ദീനരോദനം പോലും ആരുമറി യാതെ അവര്‍ അതിനുള്ളില്‍ എരിഞ്ഞടങ്ങി. അവിടെയൊന്നും ഒരു ജിന്നമാരേയും, ഇന്ത്യന്‍ നേതാക്കളേയും കണ്ടില്ല.!
ചന്ദ്രബാബു..താമസസ്ഥലം അത്ര സുരക്ഷിത
മല്ലാത്തതുകൊണ്ട് പുറത്തിറങ്ങി..തന്‍റെ സുഹൃ ത്തായ മലപ്പുറത്തുകാരന്‍ കാദര്‍കുട്ടിയുടെ ഹോ
ട്ടല്‍ 'മുഹബത്ത്' ലക്ഷ്യമാക്കി നടന്നു. ഏകദേശം
അടുത്തെത്താറായപ്പോഴേക്കും കണ്ട കാഴ്ച
ഭീകരമായിരുന്നു.അമ്പതോളം വരുന്ന മറുവിഭാഗം സായുധരായ അക്രമികള്‍ ഹോട്ടല്‍ അടിച്ചു തകര്‍
ക്കുന്നു.അവരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ചന്ദ്രു
ഒരു വലിയ മരത്തിന്‍റെ പിറകിലൊളിച്ചു.ഹോട്ടലി ല്‍ നിന്നും ഇറങ്ങിയോടിയ കാദറിനെ അക്രമികള്‍
പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി.''നിക്ക്..ന്‍റെ
ചങ്ങാതീനെ രക്ഷപ്പെടുത്താന്‍ പറ്റീല്ലല്ലോ..ന്‍റെ
ദൈവേ..''എന്നും പറഞ്ഞ് ചന്ദ്രു പൊട്ടിക്കരഞ്ഞു.
''മിസ്റ്റര്‍ ജിന്നാ..കാദറിനെപ്പോലുള്ള അനേകം
പേരുടെ കുടുംബങ്ങള്‍ വഴിയാധാരമാകുമ്പോള്‍
താങ്കള്‍ക്ക് എന്ത് സമാധാനമാണ് പറയാനുള്ളത്.?
നാനാവിഭാഗം ജനങ്ങളും സന്തോഷത്തോടെയിരി
ക്കുമ്പോഴല്ലേ സ്വര്‍ഗ്ഗരാജ്യമുണ്ടാവുന്നത്.?സ്വന്തം
കിടപ്പാടവും സമ്പാദ്യവുമെല്ലാം ഇട്ടറിഞ്ഞ് പലായ നം ചെയ്യുന്നവരും സ്വര്‍ഗ്ഗരാജ്യത്തിലെ അവകാശി
കള്‍ തന്നെയായിരുന്നില്ലേ.?മറ്റ് മതക്കാരെയെല്ലാം
ചവിട്ടിയരച്ചിട്ടുവേണം 'സ്വര്‍ഗ്ഗരാജ്യം'സൃഷ്ടിക്കാ നെന്ന് ഏത് മതമാണ് പഠിപ്പിക്കുന്നത്.?ഏതായാ ലും ആ രാജ്യം ഭാവിയില്‍ ഒരു നരകരാജ്യമാകുമെ
ന്ന് കാലം തെളിയിക്കും.''എന്ന് ചന്ദ്രു ആത്മഗതമെ
ന്നോണം പറയുന്നുണ്ടായിരുന്നു.
തീരെ സുരക്ഷിതമല്ലാത്തതിനാല്‍ ചന്ദ്രു,താന്‍
സ്നേഹിച്ച ലഹോറിനോട് എന്നെന്നേക്കുമായി
വിടപറഞ്ഞ് പുതിയ ഇന്ത്യന്‍മേഖല ലക്ഷ്യമാക്കി
നീങ്ങി. വഴിനീളെ..അഭയാര്‍ഥികള്‍ക്കിടയിലെ
ഹൃദയഭേദകങ്ങളായ പല രംഗങ്ങള്‍ കണ്ട് ചന്ദ്രു 
പൊട്ടിക്കരഞ്ഞുപോയി.വഴിയില്‍ വെച്ച്..അനാഥ
നായ ഒരു സിഖ് വൃദ്ധനെക്കണ്ടു. അയാളുടെ ദയ 
നീയമായ നോട്ടം കണ്ടപ്പോള്‍..ചന്ദ്രുവിനെന്തോ
ഉപേക്ഷിച്ചുപോകാന്‍ തോന്നിയില്ല..കൂടെക്കൂട്ടി.
കുറേ ദൂരം കഴിഞ്ഞപ്പോഴേക്കും വൃദ്ധന്‍ അവശ നായിക്കഴിഞ്ഞിരുന്നു.ചന്ദ്രു അയാളെ വഴിയിലുപേ
ക്ഷിക്കാതെ സ്വന്തം ചുമലിലേറ്റി നടന്നു...
കുറേ ദിവസത്തെ യാത്രക്കുശേഷം..ദൂരെ നേര്‍ത്ത ആഹ്ളാദാരവങ്ങള്‍ കേള്‍ക്കാന്‍ തുട ങ്ങി.അതെ..പുതിയ ഇന്ത്യന്‍ അതിര്‍ത്തി എത്താ
റായിരിക്കുന്നു.ചന്ദ്രുവിന്‍റെ നടത്തത്തിന്‍റെ വേഗത
യും ആവേശവും കൂടി.ചുമലിലിരുന്ന വൃദ്ധനും ആവേശമായി.അവര്‍ ചൊല്ലി...
സാരേ ജഹാംസെ അഛാ..
ഹിന്ദോസിതാം ഹമാര ഹമാര..
സാരേ ജഹാംസെ അഛാ..
പുതിയ അതിര്‍ത്തി പിന്നിട്ടതും,ചന്ദ്രു വെട്ടിത്തി
രിഞ്ഞ് പുതിയ പാക്കിസ്ഥാനെ നോക്കി കയ്യുയര്‍ ത്തി..മുഷ്ടിചുരുട്ടി..വൃദ്ധനും..
''സിന്ദാബാദ് സിന്ദാബാദ് ഹിന്ദുസ്ഥാന്‍ സിന്ദാബാദ്
മുര്‍ദാബാദ് മുര്‍ദാബാദ് ജിന്നാ സഹേബ് മുര്‍ദാ ബാദ് ...''
ചന്ദ്രു തുടര്‍ന്നു...
''മിസ്റ്റര്‍ ജിന്നാ...ഇതുപോലുള്ള കാട്ടുനീതിയൊന്നും
ഞങ്ങളുടെ പുതിയ ഹിന്ദുസ്ഥാനിലുണ്ടാവില്ല. കുറെ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും..
അവിടത്തെ ഹിന്ദുവിന്‍റേയും സിഖ്കാരന്‍റേയും ക്രി
സ്ത്യാനിയുടേയും ബുദ്ധമതാനുയായിയുടേയും.. 
കണ്ണീരിന്‍റേയുംരക്തത്തിന്‍റേയും ശവക്കൂമ്പാരത്തി
ന്‍റേയും മുകളില്‍ പാക്കിസഥാനും ,കിഴക്കന്‍ 
പാക്കിസ്ഥാനും(ഇന്നത്തെ ബംഗ്ളാദേശ്) സൃഷ്ടിച്ച താങ്കള്‍ക്ക്ഞങ്ങളൊരിക്കലും മാപ്പ് തരില്ല..
ഒരിക്കലും....ജയ് ഹിന്ദ്..ജയ് ഹിന്ദ്.!!''
ചന്ദ്രബാബു സ്നേഹിച്ച ലഹോര്‍..'കാലയവനി കക്കുള്ളിലെ ലഹോറാ'യി പരിണമിച്ചിരിക്കുന്നു.
ഇനിയവിടെ മത സൗഹാര്‍ദ്ദങ്ങളില്ല.'ഭൂമിയിലെ സ്വര്‍ഗ്ഗരാജ്യം' സൃഷ്ടിക്കാന്‍ അഹോരാത്രം 'പണി
യെടുത്തു'കൊണ്ടിരിക്കുന്ന കുറേ കാപാലികര്‍
മാത്രം.
പഴയ പഞ്ചാബിന്‍റെ ആസ്ഥാനമായ ലാഹോറി ന്‍റെയത്ര പ്രൗഢിയോ പാരമ്പര്യമോ അവകാശപ്പെ
ടാനില്ലാത്ത,താതമ്യേന പുതുനഗരമായ..ഇന്ത്യന്‍
പഞ്ചാബിന്‍റെ ആസ്ഥാനമായ ചണ്ഡിഗഢ് ലക്ഷ്യ
മാക്കി...ചന്ദ്രബാബു സിഖ് വൃദ്ധനേയും ചുമലിലേ
റ്റി നടന്നുനീങ്ങി....
(തുടരും)
1
( Hide )
  1. ഇതിന്റെ മുൻഭാഗങ്ങളും തുടർഭാഗങ്ങളും വായിയ്ക്കാൻ താല്പര്യമുണ്ട്.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo