Slider

അതീന്ദ്രിയം

0

തുടക്കം മുതലേ ബസ്സില് ആളുകള് കുറവായിരുന്നു.കൊച്ചിയില് നിന്നു ഹൈറേഞ്ചിലെ ഒരു പട്ടണത്തിലേക്കു പോവുന്ന ദീര്ഘദൂര ബസ്സുകളില് ഒന്നായിരുന്നു അത്.നല്ല ഉറക്കത്തിലായിരുന്ന ഞാന് ആരോ എന്റെ സീറ്റില് അരികില് വന്നിരുന്നപ്പോള് ഉറക്കമുണര്ന്നു.അത് ആ വൃദ്ധനായിരുന്നു.
അപ്പോള് സന്ധ്യ കഴിഞ്ഞിരുന്നു.തണുപ്പ് തുടങ്ങിയിരുന്നു.റിസര്‍വ് ഫോറസ്റ്റിന്റെ നടുവിലൂടെയുള്ള പാതയിലൂടെ ബസ് നീങുകയായിരുന്നു..പേരറിയാ വൃക്ഷങ്ങളുടെ ഇലചാര്ത്തുകള്ക്കിടയില് ദൂരെ മലനിരകള് മഞ്ഞില് മങ്ങി തുടങ്ങുന്നത് ഞാന് നോക്കിയിരുന്നു
. തണുത്ത കാറ്റ് ബസ്സിന്റെ അകത്തേക്ക് വീശിയപ്പോള് ആളുകള് ഷട്ടര് ഇടാന് തുടങ്ങി.തണുപ്പ് അസഹ്യമായിരുന്നെങ്കിലും പുറത്തെ കാഴ്ച മനോഹരമായിരുന്നു.ഞാന് വൃദ്ധനെ നോക്കി.
എഴുപതു കഴിഞ്ഞെന്നു തോന്നുന്നു.കൊമ്പന് മീശയും നരച്ച താടിയും.നരച്ച രോമങ്ങള് തിങ്ങിയ ബലിഷ്ടമായ ഇടത്തു കൈത്തണ്ടയില് ഒരു വെള്ളി വള കിടന്നു തിളങ്ങി.യോഗികളുടെ പോലെ ശാന്തമായ മുഖം.പുറത്തെ കാഴ്ച്ച കാണണം എന്നുണ്ടായിരുന്നെങ്കിലും അത് വൃദ്ധനെ ബുദ്ധിമുട്ടിച്ചാലോ എന്നു കരുതി ഞാന് ഷട്ടര്‍ താഴ്ത്താന് ഒരുങ്ങി.അപ്പോള് അയാളുടെ ശബ്ദം കേട്ടു.
“വേണ്ട.എനിക്കു കാറ്റ് പ്രശ്നമല്ല.നിങ്ങള് പുറത്തെ കാഴ്ചകള് ആസ്വദിക്കൂ.ഹൈറേഞ്ച് ഏറ്റവും മനോഹരമാവുന്നത് സന്ധ്യകളിലാണ്.”
ഞാന് ഞെട്ടി.വൃദ്ധനെ നോക്കി.അയാള് അപ്പോഴും കണ്ണുകളടച്ചു കിടക്കുകയായിരുന്നു.അയാള്ക്കെങ്ങനെ മനസ്സിലായി ഞാന് ഷട്ടര്‍ താഴ്ത്താന് ഒരുങ്ങുന്നത്?
അയാള് കണ്ണുകള് തുറന്നു.വല്ലാത്ത തിളക്കമുള്ള കണ്ണുകള്.ഞങ്ങള് പരിചയപ്പെട്ടു.
“ഞാന് കേന്ദ്ര സര്ക്കാര്‍ സര്‍വീസിലായിരുന്നു.റിട്ടയര്‍ ചെയ്യുന്നതിന് അഞ്ചു കൊല്ലം മുന്പ് വി.ആര്.എസ്. എടുത്തു.എന്റെ ഇഷ്ടമേഖലയായ ജ്യോതിഷം,യോഗ,സൈക്കോ അനാലിസിസ് തുടങ്ങിയവയിലേക്ക് തിരിഞു.ഇപ്പോള് ഒരു ഇരുപതു വര്ഷമായി.” അയാള് പറഞ്ഞു.
എനിക്കു അതില് ഒന്നും വിശ്വാസമില്ലായിരുന്നു.എങ്കിലും ഞങ്ങള് മനശ്ശക്തിയെക്കുറിച്ചും അതിന്ദ്രീയ ശക്തികളെ കുറിച്ചും സംസാരിക്കാന് തുടങ്ങി.
പുറത്തു തണുപ്പ് കൂടി വന്നു.ആള് താമസമില്ലാത്ത ഈറ്റ തോട്ടങ്ങള് മാത്രം നിറഞ്ഞ വനമേഖലയിലേക്ക് വണ്ടി കയറി.സമീപമുള്ള സീറ്റുകളില് യാത്രക്കാര് ആരുമില്ല.കണ്ടക്ടര്‍ ഏറ്റവും മുന്നില് നില്ല്ക്കുന്നു.
“നോക്കൂ കണ്ടക്ടര്‍ ബസ്സിന്റെ മുന്നില് ഡ്രൈവറോട് സംസാരിച്ച് നില്ക്കുന്നത് കണ്ടോ.എന്റെ മനസ്സിന്റെ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു സാങ്കല്പിക പന്ത് അയാളുടെ കഴുത്തിന് എറിഞ്ഞു അയാളെ പുറം തിരിയിക്കുന്നത് നിങ്ങളെ കാണിച്ചു തരാം.” വൃദ്ധന് പറഞ്ഞു.
ഞാന് ശ്വാസം പിടിച്ച് നോക്കിയിരുന്നു.അയാള് കണ്ണുകളടച്ചു ധ്യാനിക്കും എന്നാണ് ഞാന് കരുതിയത്.എന്നാല് അയാള് വലതു കൈ വിരലുകള് കൊണ്ട് വെള്ളിവളയില് അമര്ത്തി കണ്ടക്ടറെ വെറുതെ നോക്കുക മാത്രമേ ചെയ്തുള്ളൂ.ഒരു നിമിഷം!കണ്ടക്ടര്‍ കഴുത്തിന്റെ പുറകില് എന്തോ തട്ടിയ മാതിരി ഞെട്ടി പുറകിലേക്ക് തിരിഞു നോക്കി!
ഞാന് ഞെട്ടിത്തരിച്ചു!
അയാള് എന്നെ നോക്കി ചിരിച്ചു.വര്‍ഷങ്ങളുടെ പരിശീലനത്തിലൂടെ വെള്ളിവളയില് അറിഞ്ഞുകൊണ്ടു സ്പര്ശിക്കുമ്പോള് തന്നെ അയാളുടെ അബോധമനസ്സ് ഉണരുമത്രേ.അയാള് പറഞ്ഞു.
“ആരുടെ വേണമെങ്കിലും മനസ്സ് എനിക്കു വായിക്കാം.അവരുടെ കഴിഞ്ഞകാലം ഒരു സിനിമ പോലെ മനസ്സില് തെളിഞ്ഞു വരും.” അയാള് പറഞ്ഞു.
അയാള് എന്നെ നോക്കി വെള്ളി വളയില് തൊടുന്നത് ഞാന് കണ്ടു.
ഒരു മിന്നല് എന്റെ തലച്ചോറിലൂടെ പാഞ്ഞു.ഞാന് മുഷ്ടി ചുരുട്ടി അയാലൂടെ മുഖത്ത് ആഞ്ഞിടിച്ചു.പ്രതിരോധിക്കാന് ആവുന്നതിന് മുന്പ് അതിവേഗം അയാളുടെ വായ് പൊത്തി പിടിച്ച് ശിരസ്സ് താഴേക്കു അമര്ത്തി.ഇപ്പോള് ആരെങ്കിലും കണ്ടാല് അയാള് തല കുനിച്ചു ഉറങ്ങുകയാണെണെ തോന്നൂ.
പുറത്തു രാത്രി കനപ്പെട്ടിരുന്നു.അടുത്ത ആളില്ലാത്ത ഒരു വളവില് ബെല്ലടിച്ചു ഞാന് ഇറങ്ങി.കയ്യിലെ ബാഗും എടുത്തു ബസ്സില് നിന്നു ഇറങ്ങിയതിന് ശേഷം അയാളുടെ കയ്യില് നിന്നും ഊരി എടുത്ത വെള്ളി വള പുറത്തെ ഈറ്റക്കാട്ടിലേക്കു വലിച്ചെറിഞ്ഞു
.അല്ലെങ്കിലും ഒരു കൊലപാതകം നടത്തി സ്വര്ണാഭരണങ്ങളും പണവും അടങ്ങുന്ന ബാഗുമായി യാത്ര ചെയ്യുന്ന ഏതൊരു കള്ളനാണ് തന്റെ മനസ്സ് വേറൊരാള്ക്ക് വായിക്കാന് കൊടുക്കുക.?
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo