Slider

കള്ളന്‍ ചക്കേട്ടൂ.....

0

വിത്തും കെെക്കോട്ടും ,വിത്തും കെെക്കോട്ടും'' വിഷുപ്പക്ഷിയുടെ ശബ്ദം വെളിച്ചപ്പാടിനെ അയാളുടെ അസ്വസ്ഥമായ ഉച്ചയുറക്കത്തില്‍ നിന്ന് ഉണര്‍ത്തി. ഒരു നിമിഷം , തോന്നൃാവിലെ അമ്മയുടെ വെളിച്ചപ്പാടായിരുന്ന പൊയ്പ്പോയ കാലം അയാളുടെ ഓര്‍മ്മയില്‍ തെളിഞ്ഞു മിന്നി.
മകരക്കൊയ്ത്തു കഴിഞ്ഞാല്‍ അമ്മയുടെ പറയെടുപ്പു കാലം തുടങ്ങും. നൂറു മേനി വിളയുന്ന മുണ്ടകന്‍ വിളയുടെ ഒരു പറ വീതം അമ്മയ്ക്കുള്ളതാണ്.
വീടായവീടുകളെല്ലാം നിറപറയും നിലവിളക്കും വെച്ച് അമ്മയുടെ വരവേല്‍പ്പിനു കാതോര്‍ക്കും. നിറപറയില്‍ പള്ളിവാളു കുത്തി കണ്ണടച്ചു താന്‍ നില്‍ക്കുമ്പോള്‍ അമ്മയുടെ ചെെതനൃം കോണ്ട് കമ്പനം കൊണ്ടിരുന്ന തന്‌റെ അരുളപ്പാടു കേള്‍ക്കാന്‍ തറവാട്ടിലെ കാരണവന്മാര്‍ കാതു കൂര്‍പ്പിച്ചു നില്‍ക്കും. പള്ളിവാളിളക്കി വീടിനു ചുറ്റും വിത്തു വാരിവിതറി, വരുന്ന വിളവെടുപ്പിന് താന്‍ നാന്ദി കുറിക്കുന്നത് പിഴക്കാത്ത വിളയുേയുംഐശ്വരൃത്തിന്റേയും അടയാളമായിരുന്നു
ഞാല്‍ക്രുഷിക്ക് കാത്തുകിടന്ന പാടങ്ങള്‍ തന്റെ കാല്‍ച്ചലമ്പിന്റെ കിലുക്കം കേട്ട് ഉണരും. വിത്തും കെെക്കോട്ടും വിളമ്പരം ചെയ്തുകൊണ്ട് വിഷുപ്പക്ഷി പാടക്കരയിലെ പ്ളാവിന്‍ കോമ്പത്ത് പറന്നെത്തും
'വിവര സാന്കേതിക മുതലാളിമാരുടെ കണ്ണാടി മേടകള്‍ നിരന്നു നിരപ്പാക്കിയ പാടത്തിന്റെ ഊഷരതയിലേക്ക് ഇന്ന് ആരെയാവാം വിഷുപ്പക്ഷി വിളിക്കുന്നത്? 'എന്ന് അയാള്‍ അത്ഭുതപ്പെട്ടു. അമ്മയെറിയുന്ന വിത്ത് പാഴ്മണ്ണില്‍ വീണു തുടങ്ങിയപ്പോള്‍ പറയെടുപ്പ് ഇല്ലാതായി . കൊല്ലത്തിലൊരിക്കല്‍ ഉത്രം വേല നാള്‍ കോലം കെട്ടി തുള്ളുന്ന കോമാളിക്കോമരം മാത്രമാണ് താനെന്ന് അയാള്‍ ദുഃഖത്തോടെ ഓര്‍ത്തു.
മുറ്റത്ത് ബെെക്കു നിര്‍ത്തുന്ന ശബ്ദം കേട്ട് അയാള്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി. മോനാണ്. പാടത്തെ ഐടി കമ്പനിയിലെ ആനേകം കോമരങ്ങളിലൊരാള്‍!പുതിയ യുഗത്തിലെ തന്റെ പിന്‍ഗാമി.

by: rajanpaduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo