നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വഞ്ചനക്ക് മറുപടി മരണമല്ല ..


അവനുമൊരു പ്രണയമുണ്ടായിരുന്നു ....7 വർഷം നീണ്ട പ്രണയം, അവളില്ലാതെ പറ്റില്ലെന്ന ഒരു ഘട്ടം. പിന്നീട് അവന്റെ ജീവ നാഡികളെ കശക്കിയെറിഞ്ഞ ഒരു യാത്രാമൊഴിയോടെ അവൾ പോയി ....
തെറ്റിദ്ധരിക്കണ്ട അവൾ വേറെ ഒരുത്തനെ കെട്ടി പോയി....
ഉത്തരത്തിൽ കെട്ടിൽതൂങ്ങാൻ മാത്രം വിഡ്ഢിയല്ലായിരുന്നു അവൻ ..കാരണം
വഞ്ചനക്ക് മറുപടി മരണമല്ല - ജീവിക്കുക എന്നതാണ് - ജീവിച്ചു കാണിച്ച് കൊടുക്കുക എന്നതാണ് ശരി. അതാണ് അവൻ എടുത്ത തീരുമാനം.
വഞ്ചന എന്ന സത്യ വൈകാരിതക്ക് പ്രണയത്തെക്കാൾ കൂടുതൽ സ്ഥാനം കൊടുത്തതു കൊണ്ടല്ലേ ആളുകൾ മരിക്കുന്നത്.
വഞ്ചനക്ക് ഇത്ര ഘോര ശക്തിയോ?
അപ്പോൾ സ്നേഹത്തിന്റെ ശക്തി എന്താണ്?
അവന്റെ അല്ലെങ്കിൽ അവളുടെ വഞ്ചനയിൽ തളരാൻ മാത്രം ദുർബലമാണോ നിന്റെ മനസ്സ്? അവൻ ചിന്തിച്ചത് ഇങ്ങനെയാണ്....
അവനവളെ സ്നേഹിച്ചിരുന്നു... എന്നാൽ അവനെ വേണ്ട എന്നു പറഞ് പോയിട്ട് അവൾ സന്യസിക്കുകയല്ലായിരുന്നു ..മറിച്ച് ഒരുത്തനൊപ്പം ആർത്തുല്ലസിച്ച് കളിച്ച് ചിരിച്ച് അവനെ വിഡ്ഢിയെന്നു മുദ്ര കുത്തുകയായിരുന്നു.
അവൾ വിചാരിച്ച് കാണും അവൻ താടിയും മുടിയും നീട്ടി അവൾക്കായി കാത്തിരിക്കുമെന്ന്...അതെ അവളെ അവൻ താലികെട്ടുന്നതിനു ഒരു നിമിഷം മുന്നേ വരെ കാത്തിരുന്നു .... പിന്നീട് അവൾ കെട്ടിയോനെ കെട്ടിപിടിച്ചു കിടക്കുമ്പോൾ , അവൻ എന്തിനു മാനസ മൈന പാടി നടക്കണം.
അവൾ പോയതിന്റെ പിറ്റേ വർഷം തന്നെ.. ഒരു കല്യാണക്കുറി അയച്ചു ..... "എന്റെ വിവാഹമാണ് വരണം"
അവളുടെ ചിരിയും , കളിയും രണ്ടാഴ്ച്ചത്തേക്ക് കളഞ്ഞ അവന്റെ ക്ഷണക്കത്ത്.
മനസ്സിന് കൊടുത്ത ചെറിയ ഒരു ട്വിസ്ററ്. ആ ട്വിസ്റ്റിൽ സത്യങ്ങൾ അവൻ മനസ്സിലാക്കി ...മനസ്സിനെ അച്ചടക്കം പഠിപ്പിച്ചു. വഞ്ചനാ ഫല ദുഃഖത്തേക്കാൾ തന്റെ ജീവന് പ്രാധാന്യമുണ്ടെന്ന് അവൻ മനസ്സിലാക്കിയ നിമിഷങ്ങൾ.... കണ്ണുകളിൽ നിന്നു അവളെയോർത്തുള്ള അവസാന തുള്ളി കൺനീരും തുടച്ചു കളയാൻ സ്നേഹം അവനെ പഠിപ്പിച്ചു ...അവൻ സ്വയം തന്നെ സ്നേഹിച്ചു....
അതേ ആരുമില്ലാത്തപ്പോൾ അവൻ സ്വയം സ്നേഹിക്കാൻ പഠിച്ചു.
എന്നാൽ ഇന്നവനതിന്റെ അതിന്റെ ആവശ്യമില്ല .. ഇന്നവനെ സ്നേഹിക്കാൻ , തല്ലുകൂടാൻ , കിന്നാരം പറയാൻ , കുറുമ്പ് കാണിക്കാൻ അവനായി കാത്തിരിക്കാൻ ഒരുത്തി ഉണ്ട് .... അവനെ അപ്പനെന്നു വിളിക്കാൻ ഒരു മോനും ഉണ്ട്.
കല്യാണം കഴിഞ് അവനും കെട്ട്യോളും കെട്ടി പിടിച്ചു നിൽക്കുന്ന ഫോട്ടോ എടുത്തവൾക്ക് അയച്ചു ..... ഒരു കുട്ടിയായപ്പോഴും ഒരു ഫോട്ടോ അയച്ചു. എന്നിട്ട് പറഞ്ഞു ...
"ഇതാണ് എന്റെ ജീവിതം ...ഇപ്പോൾ എന്റെ പ്രണയവും... എന്റെ ജീവനും ...."
അവൻ പറഞ്ഞു " പ്രണയം ആത്മാർത്ഥതയില്ലാത്തവളുടെ കൂറുമാറ്റത്തിൽ അവസാനിക്കില്ല അല്ലെങ്കിൽ അവസാനിപ്പിക്കില്ല, എന്റെ പ്രണയം നിലക്കണമെങ്കിൽ ..എന്റെ ജീവൻ പോണം ... അതാണ് ഉചിതമായ തീരുമാനം എന്നെനിക്കു തോന്നുന്നു ..."
മാറി ചിന്തിക്കു ..... നിന്റെ ജീവൻ ആരുടെയോ ഒളിച്ചോട്ടത്തിൽ പൊലിക്കാനുള്ളതല്ല.... ജീവിച്ചു കാണിച്ച് കൊടുക്കൂ ... ഒരു സ്‌നേഹ പോരാളിയെപ്പോലെ .... ഭാവുകങ്ങൾ
.....................
ജിജോ പുത്തൻപുരയിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot