Slider

സുന്ദരികൾ

0

ഉറക്കംകൺപോളകളെ വല്ലാതെ ഭാരമേൽപിക്കുന്നു......അന്ന് സംഭവിച്ചതെല്ലാം ഓർത്ത്കിടന്ന് ഉറക്കത്തിലേക്ക് മെല്ലെ വഴുതി വീഴുന്നു....
ചുമർശിൽപ്പങ്ങങ്ങുടെ അവസാന മിനുക്കുപണികൾ ചെയ്യുബോളാണ് പുറകിൽനിന്നുംചെറിയ ശബ്ദത്തിലുള്ള വർത്തമാനം കേട്ടത്. തിരിഞ്ഞുനേക്കിയപ്പോൾ കണ്ണിനും കരളിനും കുളിരേകും കായ്ച്ച...
പെട്ടന്നുതന്നെ അടുത്തു നിന്നു ജോലിചെയ്യുന്ന ബാബുവിന്റെടുത്ത് ഞാൻ മെല്ലെ പറഞ്ഞു..പുറകിലേക്ക് നോക്കെടാ ഉടനെ തിരിഞ്ഞുനോക്കിയ അവൻ ഒരു ഹിന്ദിപാട്ട് മൂളി എന്നെ നോക്കിയിട്ട് ഒരു ചിരി....ഞാനും ഒന്നു പിശുക്കി ചിരിച്ചു....അവൻ മെല്ല പറഞ്ഞു..ടാ എല്ലാം നല്ല സുന്ദരികൾ...പിന്നെ ഞങ്ങൾ ഹിന്ദിയിൽ സംസാരിച്ചു...
ഞങ്ങൾ അങ്ങിനെയാണ് ഞങ്ങളുടെ ശിൽപനിർമാണജോലി ആരെങ്കിലും
കാണാൻ വന്നാൽ അപ്പോ ഹിന്ദിയിൽ
മാത്രമേ ഞങ്ങൾ സംസാരിക്കു....
സെൻമേരിസ് കോളേജും ലേഡീസ് ഹോസ്റ്റലുംഅതിന്റെ അടുത്തുള്ള ചർച്ചിലാണ് ഞങ്ങൾ ജോലി ചെയ്യുന്നത്.
മനസ്സിൽചൂടുള്ള ജിലേബിതേൻ നിറഞ്ഞുവരുന്നു..പിന്നെ ജോലി ചെയ്തിട്ട് നീങ്ങുന്നില്ല...ആ എട്ട് സുന്ദരികളേയും കാമുകിമാരായ് ഞാൻ സങ്കൽപലോകത്തിലേക്ക് പറന്നു കഴിഞ്ഞു...പിന്നെ...മേഘങ്ങളിൽ പോയ് രാപ്പാർത്തു...മഴവില്ലിൽ ഉഞ്ഞാലുകെട്ടിയാടി ഭൂമിയിലേക്ക് വന്നപ്പോൾ വിവാഹം കുട്ടികൾ കുടുംബം...അങ്ങിനെ പോയ് സങ്കൽപങ്ങൾ...
പെട്ടന്നാണ് സുന്ദരികളിൽ ഒരാൾ പറഞ്ഞത് അത് കേട്ട് തകർന്നുപോയ് ഞങ്ങൾ.....
എടി...ബഗ്ഗാളികളാണെന്നു തോന്നുന്നു..ബർമുടയിട്ടാ ജോലിചെയ്യുന്നത്..
അത്കേട്ട് വേറൊരുവൾ...
ഏയ്യ് ആകാൻ വഴിയില്ല..കാണാൻ നല്ല ചുള്ളൻമാരാ...പിന്നെ മീശയുണ്ട്..
ഇത്കേട്ട് കൂടെയുള്ളവൻ ബാബു ആശ്വാസനെടുവീപ്പിടുന്നത് ഞാൻ കണ്ടു.
ഞാനൊരു ഗ്ളാസ് വെള്ളവും കുടിച്ചു...ഞങ്ങൾ ഒന്നും മിണ്ടാതെ തന്നെ ജോലി തുടർന്നു...
അവർ അടുത്ത് വന്ന് ശിൽപങ്ങളിലൊക്കെ തൊട്ടുനോക്കുന്നു...ഒന്നും പറഞ്ഞില്ല ഞങ്ങൾ. അപ്പോഴും ഞങ്ങൾ ഹിന്ദിയിൽ തന്നെ സംസാരം തുടർന്നു...
ഞങ്ങൾ ശരിക്കും ബംഗ്ഗാളികളാണെന്നു കരുതി അവരും സംസാരം തുടർന്നു...
വീണ്ടും കൂട്ടത്തിലൊരുത്തി ഒരു കാന്താരിയെന്നു തോന്നിക്കുന്നവൾ കൂടെയുള്ളവനെ നോക്കി പറഞ്ഞു...
ടീ ഇവൻ ആളു കുറച്ച് പഞ്ചാരയാണെന്നു തോന്നുന്നു...അവന്റെ ആ നോട്ടവും നടപ്പും കണ്ടാലറിയാം.
അവന്റെ ചങ്കിനിട്ട്തന്നെ കുത്തിയവൾ....ചാണകത്തിൽ ചവിട്ടിയ ചിരിയുമായ്...എന്നെയവൻ നോക്കി...പാവം അവനെയവർ തകർത്തു...
കൂട്ടത്തിലെ ദാവണിയുടുത്ത ഒരു സുന്ദരി...ചുമരിൽ ഞങ്ങൾ തീർത്ത മുന്തിരിവള്ളികളിൽ മെല്ലെ തൊടുവാൻ നോക്കി. എന്റെ ശ്രദ്ധ പതിഞ്ഞപ്പോൾ പിൻമാറിയവൾ ഒന്നു ചിരിച്ചു...
തൊടുവാൻ ഞാൻ ഹിന്ദിയിൽ പറഞ്ഞപ്പോൾ അവൾ...ആദ്യമൊന്നു മടിച്ചു പിന്നെയതിൽ വിരലുകളോടിച്ചു...
കൂടെയുള്ളവന്റെ മുഖത്തെ തെളിച്ചമില്ലാഴ്മ എന്നെ ചിരിപ്പിച്ചു..
ഇതിനിടയ്ക്ക് കൂട്ടത്തിലൊരുത്തി പറഞ്ഞു ഇവരിങ്ങനെ ഊരുതെണ്ടി പലദേശങ്ങളിലുംജോലി ചെയ്യുന്നവരാകും...
അത് കേട്ട് ദാവണിയുടുത്തൾ എന്നെ നോക്കിയൊന്നു ചിരിച്ചു...
കുറച്ച്കഴിഞ്ഞു അവരെല്ലാം അവിടുന്നു പോയി..ജോലികഴിഞ്ഞു അവരെപറ്റി പറഞ്ഞുകൊണ്ട് പ്രധാനകവാടത്തിനു മുംപിലെത്തി ഞങ്ങൾ .കൂടെയുള്ളവൻ എന്നോട്....ടാ ആ മരംകേറിപ്ണ്ണുങ്ങൾ പോയോ...? എന്തോ...
ഒരു നിമിഷം
തൊട്ടുമുംപിൽ അവർ.....
പരസ്പരം കണ്ണിൽകണ്ണിൽ നോക്കി ഞങ്ങൾ...വിളറിയ മുഖവുമായ് അവരും...ഞങ്ങളുടെ മലയാളം
കേട്ട്തരിച്ചിട്ടാവം അവർ ആരുമൊന്നും മിണ്ടില്ല....ദാവണിയുടുത്തവൾ മെല്ലെ നടക്കാനൊരിങ്ങിയപ്പോൾ ഞാൻ അവളോടായ്....
ഏയ്....ഞങ്ങൾ ബംഗ്ഗാളികൾ അല്ലട്ടോ..പിന്നെ ഊരുതെണ്ടികളുമല്ല....മുന്തിരി ഇഷ്ടമാണേൽ നാളെ വന്നു പറിച്ചോ...ഞങ്ങളിന്നുപോകും....
കൂട്ടത്തിലെ കാന്താരിയോട് കൂടെയുള്ളവൻ...
ഞാൻ പഞ്ചസാരയുമല്ല തരികിടയുമല്ല.....ആരുമൊന്നും മിണ്ടാതെ വേഗം നടന്നകന്നു....
അന്ന് വൈകീട്ട് പോരുബോൾ ചുമരിൽ തീർത്ത ആ മുന്തിരിവള്ളിക്കടുത്ത് ഒരു കടലാസു തുണ്ടിൽ കുറിച്ചിട്ടു. തൊടരുത്....അതിന്റെ പുറകിലായ് അവൾക്കുവേണ്ടി കുറിച്ചു...നമുക്ക് പാർക്കാം മുന്തിരിതോപ്പിൽ....എന്റെ നംബറും എഴുതിട്ടു.....രണ്ട് ദിവസം കഴിഞ്ഞ്.........
മൊബൈൽ ബെല്ലടിച്ചപ്പോൾ...കാൾ എടുത്ത്....ഹലോ....
മറുപടിയില്ല...ആരാന്നു ചോദിച്ചപ്പോൾ...ഒരു നനുത്ത ശബ്ദം...എന്നെ അറിയോ...?
എനിക്കാ മുന്തിരിവള്ളി ഒരുപാടിഷ്ടായ്ട്ടോ........അത്രയും പറഞ്ഞ് ഫോൺ കട്ടാക്കി...പതീക്ഷിച്ചത് എന്തോ ഒന്ന് തിരിച്ച് കിട്ടിയ സന്തോഷം ഹൃദയത്തിൽ ഞാനറിഞ്ഞു....പിന്നെ സങ്കൽപ്പത്തിൽ ഒരുപാട് മുന്തിരിതോപ്പുകൾ അവൾക്കായ് നട്ടുനനച്ചു വളർത്തി ഞാൻ......
*********
ശരീരമാകേ പെട്ടന്നൊരു തണുപ്പ്പടരുന്നു... ചാടിയെണീറ്റു....ബെഡ്ഡിൽനിന്നും മുംപിൽ അമ്മ ഒരു ബക്കറ്റും അതിൽ കുറച്ച് വെള്ളവുമുണ്ട്...
അമ്മ ദേശ്യത്തോടെ നേരം എത്രയായിന്നാ നിന്റെ വിചാരം...നനഞ്ഞുകുതിർന്നു ഞാൻ മെല്ലെ റൂമിന്പുറത്തേക്ക് പിന്നെ നേരേ അടുക്കളയിലേക്ക്.....ഇനിടയിൽ എല്ലാമൊരു സ്വപ്നമായിരുന്നു എന്ന ചിന്ത എന്നെപൊതിഞ്ഞു..........
===മുരളിലാസിക===
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo