സൗഹൃദത്തെ അഭിമുഖീകരിക്കാനാവാതെ
അപരാധിയായി നില്‍ക്കുകയാണ് ഞാന്‍
സുഹൃത്തിന്‍റ കണ്ണുകള്‍ കറുത്ത കോട്ടിട്ട് വാദിക്കുകയാണ്
വാസ്തവത്തില്‍ നിന്‍റ കണ്ണുകളാണ് തെറ്റുകാരെന്ന്...
ഉള്ളിലെവിടെയോ ഒരു കള്ളനെപ്പോലെ മിടിക്കുന്നുണ്ട്
കടിഞ്ഞാണയഞ്ഞുപോയൊരെന്‍ ഹൃദയം
വാദിഭാഗത്തൊന്നും പറയാതെ,
എന്‍റ മൗനത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്നത്
സുഹൃത്തിന്‍റ വിശാലഹൃദയവും...
തെറ്റുകളിലാഴ്ന്നു പോയവനെപ്പോലെ
തലതാഴ്ത്തി നില്‍ക്കുമ്പോള്‍
സ്വന്തം മന:സാക്ഷി ചോദിക്കുന്നു
ഞാന്‍ മാപ്പുസാക്ഷിയാവട്ടെയെന്ന്...
പ്രതിഭാഗത്തെല്ലാം നഷ്ടപ്പെട്ടവനെപ്പോലെ
സ്വയമെരിഞ്ഞില്ലാതാവാന്‍ ശ്രമിക്കുമ്പോള്‍
സൗഹൃദത്തില്‍ പൊതിഞ്ഞ് പ്രണയം നീട്ടിയ
എന്‍റ കണ്ണുകളില്‍ ഇരുട്ടുകയറുകയായിരുന്നു.
by: Shyla Ullas
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക