നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദൈവത്തെ കണ്ട ദിവസം


പണ്ട് അത്രക്ക് പണ്ട് അല്ല ഒരു എട്ട് വർഷം മുൻപ് അന്ന് ഞാൻ പാരലൽ കോളേജിൽ പഠിപ്പിക്കുന്ന കാലം.
ഒരു ദിവസത്തിൽ രാവിലെയും വൈകിട്ടും രണ്ട് പിരിഡ് മാത്രം ആണ് ശനി ഞായർ ദിവസങ്ങളിൽ സ്കൂളിൽ ക്ലാസ്സ് ഇല്ലാത്തതിനാൽ പരമാവധി 5പി രിഡ് വരെ പഠിപ്പിക്കാം.
ഒരു പിരിഡിന് 30 രൂപ കിട്ടും അത് ശനി ഞായർ ആണെങ്കിൽ 150 ന് പകരം 120 കിട്ടുള്ളു 5 മണിക്കൂർ പഠിപ്പിച്ചാൽ .
വലിയ ചിലവൊന്നുമില്ല ചായ. ഉച്ചയ്ക്കുള്ള ഊണ് അതൊക്കെ ആകുമ്പോൾ അതങ്ങ് തീരും.
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു
ക്ലാസ്സ് ഒക്കെ കഴിഞ്ഞ് ഷട്ടിൽ കളിക്കുകയാണ്. കൂട്ടത്തിൽ ഓരോരോ ചർച്ചകളും .
നാളെ ശനിയാഴ്ച psc Test ഉണ്ട് എല്ലാപേർക്കും ട്യൂഷൻ നാളെ അവധി നൽകി.
ഓരോരുത്തർക്കും ഓരോരോ സ്കൂൾ ചിലർക്ക് ഒരുമിച്ച് .
എനിക്കും നാളെ Test ഉണ്ട്.
കൊട്ടാരക്കര എഴുകോൺ കൂടെ ഉള്ള ആർക്കും ഇല്ല അവിടെ.
അപ്പോഴാണ് എന്റെ കൂട്ടുകാരന്റെ സുഹൃത്ത് അവിടേക്ക് വന്നത്. എനിക്ക് വലിയ പരിചയം ഇല്ല ആ പുള്ളിയെ , അവനു കൊട്ടാരക്കരHടൽ ആണ് Test എന്ന് പറഞ്ഞു.
അപ്പോൾ എന്റെ ആ കൂട്ടുകാരൻ പറഞ്ഞു നിനക്കും കൊട്ടാരക്കര അല്ലെ നിങ്ങൾ ഒരുമിച്ച് പൊയ്ക്കൂടെ
വേണ്ട ഞാൻ ബസ്സിൽ പൊയ്ക്കോളാം
അവരെല്ലാം നിർബന്ധിച്ചു. ബൈക്കിലല്ലേ വേഗം എത്തില്ലെ ബസ്സിലൊക്കെ വലിയ തിരക്കായിരിക്കും എന്നൊക്കെ.
ഞാനും കരുതി ശരിയാ എന്നാൽ നാളെ ഞാനും വരാം. പക്ഷേ അവിടുന്ന് എനിക്ക് പിന്നെയും ദൂരം ഉണ്ട്.
അത് ഞാൻ Test കഴിയുമ്പോൾ അവിടെ നിൽക്കാം നീ വന്നാൽ മതി അയാൾ പറഞ്ഞു.
പിറ്റേന്ന് നേരം വെളുത്തു
രാവിലെ 9 മണിക്ക് തന്നെ ഞാൻ പാരലൽ കോളേജിൽ (ടൂട്ടോറിയൽ ) എത്തി ഉച്ചയ്ക്ക് 1.30 ന് ആണ് Test .
അയാൾ 9.30 ആയപ്പോൾ അവിടെ വന്നു .
എന്റെ കയ്യിൽ 130 രൂപ മാത്രമാണ് ഉണ്ടായിരുന്നത് .
അയാളുടെ പൾസർ ബൈക്കിൽ കയറി യാത്ര തുടങ്ങി ഒരു കിലോമീറ്റർ പോയപ്പോൾ ബൈക്ക് പെട്രോൾ പമ്പിൽ കയറ്റി എണ്ണ അടിക്കണം അയാൾ പറഞ്ഞു . എത്ര വേണം
നൂറു രൂപ താ അയാൾ ആവശ്യപ്പെട്ടു
എന്റെ കയ്യിൽ ആകെ 130 തേ ഉള്ളു ഞാൻ പറഞ്ഞു.
ഒരു മിച്ചല്ലേ പോകുന്നത് അവിട്ന്ന് ദൂരം ഇല്ല ബസിൽ 9 രൂപയെ ആകുള്ളൂ.
അയാൾ പറഞ്ഞപ്പോൾ ഞാനും കരുതി. ശരിയ ബൈക്കിലല്ലേ . 100 രൂപ ഞാൻ കൊടുത്തു 100 ഉം കൂടെ ചേർത്ത് 200 രൂപക്ക് പെട്രോളടിച്ച് യാത്ര തുടർന്നു.
കൊട്ടാരക്കര എത്തി
തിരിച്ച് വരുമ്പോൾ സ്കിളിന്റെ മുന്നിൽ ഉണ്ടാകും എന്ന് പറഞ്ഞ് അയാൾ പോയി.
എനിക്ക് അവിടെ നിന്നും എഴുകോൺ ബസ്സ് കിട്ടി 9 രൂപ ടിക്കറ്റ് സ്കൂളിനടുത്ത് നിന്നും അര കിലോമീറ്റർ മാറിയാണ് ബസ്സ്റ്റോപ്പ് .
ബസ്സിറങ്ങി നടന്നു ഒരു നദിയുടെ സമീപം മനോഹരമായൊരു സ്കൂൾ.
Test കഴിഞ്ഞിറങ്ങി ബസ്സ്റ്റോപ്പിലേക്ക് നടന്നു വന്നു. അര മണിക്കൂർ കഴിഞ്ഞാണ് ഒരു ബസ്സ് വന്നത്
നിറയെ ആളുണ്ട് ഒരു വിധം ഫുഡ് ബോഡിൽ കയറിപ്പറ്റി കൊട്ടാരക്കര എത്തിയപ്പോൾ Test കഴിഞ്ഞ് ഒരു മണിക്ക് റായിരുന്നു'
വേഗം നടന്നു സ്കൂളിന്റെ മുന്നിലെത്തി
അവിടെ അയാൾ ഉണ്ടായിരുന്നില്ല.
അവിടൊക്കെ അന്വേഷിച്ചു കണ്ടില്ല
പെട്ടല്ലോ ദൈവമേ
എന്റെ കയ്യിൽ ആകെ 12 രൂപ മാത്രം
കയ്യിൽ അന്ന് മൊബെലും ഇല്ല
അടുത്ത് കണ്ട കോയിൻ ബോക്സിൽ 1 രൂപ ഇട്ട് കിട്ടുകാരനെ വിളിച്ചു
ടാ
നിന്റെ സുഹൃത്ത് ഇവിടെ സ്കൂളിന് മുന്നിൽ നിൽക്കാന്ന് പറഞ്ഞിട്ട് കാണുന്നില്ല
എന്റെ കയ്യിൽ വേറെ കാശും ഇല്ല
ഞാൻ അവനെ വിളിക്കട്ടെ നീ ഒരു രണ്ട് മിനിറ്റ് കഴിഞ്ഞ് വിളിക്ക് അവനും ഫോൺ കട്ട് ചെയ്തു.
ബാലൻസ് 11 രൂപ
രണ്ട് മിനിറ്റ് കഴിഞ്ഞ് ഞാൻ വീണ്ടും വിളിച്ചു
ടാ
അവൻ ഒരു നമ്പർ തന്നു അതിലേക്ക് വിളി അവന്റെ നമ്പരാണ്. ഫോൺ കട്ട് ആയി
ചേട്ടാ 10 രൂപക്ക് ചില്ലറ തരുമോ ഫോൺ ചെയ്യാനായത് കൊണ്ട് കടക്കാരൻ ചില്ലറ തന്നു .
ഞാനാ നമ്പരിൽ വിളിച്ചു
ഹലോ
ഞാനിവിടെ സ്കൂളിന്റെ മുന്നിൽ നിൽക്കുകയാണ് നിങ്ങളെ വിടാ
ആരാ മറുതല്ക്കലെ ചോദ്യം
ഞാൻ നിങ്ങളുടെ കൂടെ രാവിലെ വന്ന ......
അയ്യോ
ടാ ഞാൻ ഇറങ്ങിയപ്പോൾ കല്ലറ ഉള്ള എന്റെ ഒരു കൂട്ടുകാരനെ കണ്ടു ഞങ്ങൾ ഇങ്ങ് പോന്നു ഇങ്ങെത്താറായി.
മറുപടി കേട്ട് ഞാനാകെ തളർന്നു.
തിരിച്ചെന്തെങ്കിലും പറയും മുന്നേ ഫോൺ കട്ടായി .
എന്തു ചെയ്യാൻ ഞാൻ പതിയെ നടന്നു
കയ്യിൽ ആകെ 9 രൂപ കൊട്ടാരക്കര കല്ലറ നല്ല ദുരമുണ്ട് 60 രൂപ എങ്കിലും വേണം. കുറേ ബൈക്കുകൾ കൈകാണിച്ചു ആരും നിർത്തുന്നില്ല. ഇടക്കൊരാൾ നിരത്തി കഷ്ട്ടിച്ച് ഒരു മൂന്ന് കിലോമീറ്റർ അപ്പുറം വരെയേ അയാൾ ഉണ്ടായിരുന്നുള്ളൂ.
നടന്നു 22 കിലോമീറ്റർ കൊട്ടാരക്കര ആയുർ'
ഇടക്ക് ഒരു കടയിൽ നിന്നും ഒരു നാരങ്ങ വെള്ളവും 3 പഴവും കഴിച്ചു ബാലൻസ് 9 രൂപയും തീർന്നു.
ഒരു 7 മണിയോടെ ആയുർ എത്തി
ലക്ഷ്യം ചടയമംഗലത്തെ മാമന്റെ വീടായിരുന്നു.
അവിടെ ചെന്നാൽ മാമനോട്
ബസ്സ് ഫെയർ വാങ്ങി വീട്ടിൽ പോകാം
കഴിഞ്ഞില്ല
ആയുർ LPട ന്റെ പടികളിൽ കയറി ഇരുന്നു
7.30 സമയം വൈകുന്നു
എന്തു ചെയ്യണം
അറിയില്ല
LPടന്റെ പടികളോട് ചേർന്ന് ഒരു വാച്ച് കട അതിൽ ചേർന്ന് ഒരു ചായക്കട .
അപ്പോഴാണ് കയ്യിലെ വാച്ച് ശ്രദ്ധയിൽ പെട്ടത്
ആ വാച്ച് കടയിലേക്ക് ചെന്നു
ചേട്ടാ
വാ ച്ചെടുക്കുമോ
കയ്യിലെ ല തർവാച്ച് അഴിച്ച് നീട്ടിക്കൊണ്ട് ഞാൻ ചോദിച്ചു .
അയാൾ അൽഭുതത്തോടെ നോക്കി
ചിലപ്പോൾ ഞാൻ ആയിരിക്കും അങ്ങനൊരു വാച്ചുമായി ചെല്ലുന്നത്
ഇല്ല അയാൾ പറഞ്ഞു
ചേട്ടാ ഉള്ളത് തന്നാൽ മതി
എന്റെ ആവശ്യം എന്താണെന്ന് അയാൾ ചോദിച്ചു
ചേട്ടാ
കൊട്ടാരക്കര Pട c Test ന് വന്നതാ ആരോ പോക്കറ്റടിച്ചു കയ്യിൽ കാശില്ല
വീട് കല്ലറയാ
ഇതുവരെ നടന്നാ വന്നത്.
അയാളും അടുത്തു നിന്നവരും ചുറ്റും നിന്നവരൊക്കെ ഒന്നു ഞെട്ടി.
കൊട്ടാരക്കര നിന്ന് ഇതുവരെ നടന്നോ.
ഉം
അതിനാണോ ഇന്നിപ്പോൾ ഈ വാച്ച് വിൽക്കുന്നത്
നമ്മളെല്ലാം മനുഷ്യരല്ലെ
ആപത്തിൽ പെട്ടു പോകുന്നൊരാളെ സഹായിച്ചില്ലേൽ പിന്നെന്തിനാ '
അയാൾ പോക്കറ്റിൽ നിന്നും 20 രൂപ എടുത്തു അപ്പുറത്തുള്ള കടയിൽ നിന്നും അവിടെ നിന്നവരിൽ നിന്നൊക്കെ ചില്ലകൾ വാങ്ങി 45 രൂപ തന്നു ദാ....
ഞാൻ വാങ്ങി അയ്യോ ചേട്ടാ ഇത്രേം വേണ്ട
അത് വയ്ച്ചേക്കു ഒരു വഴിക്ക് പോണതല്ലെ
അടുത്ത് വന്ന ബസ്സ് കൈകാണിച്ച് അയാൾ തന്നെ എന്നെ ആ ബസ്സിൽ കയറ്റി വിട്ടു.
9 മണി ആയപ്പോൾ ഞാൻ വീട്ടിൽ എത്തി.
എന്താ മോനേ വൈകിയത് അമ്മയുടെ ചോദ്യം
നേരുത്തേ വന്ന മമ ടൂട്ടോറിയിൽ ഇരുന്നു' കള്ളം പറഞ്ഞു
അമ്മ വിഷമിക്കാതിരിക്കാൻ
പിറ്റേ ദിവസം അവനെ പൊങ്കാലയിട്ടു എന്റെ ഫ്രണ്ട്സ് .
ചെക്കുത്താനേയും
ദൈവത്തേയും കണ്ട ദിവസം .
Sk Tvpm

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot